Home Blog

വിശ്വാസപരിശീലനത്തിന്റെവാർഷികo നടത്തി

0

വിശ്വാസ പരിശീലനത്തിന്റെ വാർഷികo നടത്തി
പുതുവേലി : പുതുവേലി സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയിൽ വിശ്വാസ പരിശീലനത്തിന്റെ 2022 -23 അധ്യയന വർഷത്തെ വാർഷികം 09/07/2023 ഞായറാഴ്ച രാവിലത്തെ കുർബാനയ്ക്ക് ശേഷം നടത്തി .ഇടവക വികാരി റവറന്റ് ഫാദർ ജോസഫ് ഈഴാറത്തിന്റെ അധ്യക്ഷതയിൽ അതിരൂപത വിശ്വാസ പരിശീലന കമ്മീഷൻ ചെയർമാൻ റവ. ഫാദർ ജിബിൻ മണലോടിയിൽ ഉദ്ഘാടനം നിർവഹിച്ചു. റവ.ഫാദർ ജോൺ പട്ടുമാക്കിൽ, പി ടി എ പ്രസിഡന്റ് മാത്യു തോമസ് നെടിയ പാലക്കൽ,സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബ്ലസൻ ജോയ് ചിറയത്ത്, സ്റ്റാഫ് സെക്രട്ടറി ജിഷ ആൽവിൻ ചിറയത്ത്, സ്കൂൾ ലീഡർ ഡേവിസ് ആൽവിൻ ചിറയത്ത്, ഡെപ്യൂട്ടി ലീഡർ അധീന ജോബി പൂക്കൂട്ടത്തിൽ എന്നിവർ പ്രസംഗിച്ചു. വിശ്വാസ പരിശീലനത്തിന്റെ 2023- 24 വർഷത്തിലെ കലണ്ടർ പ്രകാശനം ചെയ്തു.സ്കോളർഷിപ്പുകളും സമ്മാനങ്ങളും വിതരണം ചെയ്തു.കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. അധ്യാപകരും, പിടിഎ കമ്മിറ്റി അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി

മാനസിക ആരോഗ്യ സംരകഷണ സെമിനാർ ഒരുക്കി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

0

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മാനസിക ആരോഗ്യ സംരകഷണ സെമിനാർ സംഘടിപ്പിച്ചു. പൂതാളി സെൻറ് ജെയിംസ് ചർച്ച് പാരിഷ് ഹാളിൽ നടത്തപ്പെട്ട സെമിനാറിൻറ്റെ ഉദ്ഘാടനം പൂതാളി ഗ്രാമവികസന സമിതി പ്രസിഡന്റ് ഫാ. സൈജു പുത്തൻപറമ്പിൽ നിർവഹിച്ചു. ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രോഗ്രാം കോ-ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ സിറിയക് ജോസഫ്, അനിമേറ്റർ മിനി സണ്ണി, ലിസി ടോമി, മേഴ്സി ജോസ്, ബിൻസി ജോബി എന്നിവർ പ്രസംഗിച്ചു. മാനസിക ആരോഗ്യം സ്ത്രീകളിൽ എന്ന വിഷയത്തെ ആസ്പദമാക്കി മാനസിക ആരോഗ്യവിദഗ്ദ്ധ സിസ്റ്റർ ഡെൽമിയ എഫ് സി സി സെമിനാർ നയിച്ചു.

കെ.സി.വൈ.എല്‍ മണക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ അനുഗ്രഹ കോണ്‍വെന്റ് സന്ദര്‍ശിച്ചു

0

കെ.സി.വൈ.എല്‍ മണക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ അനുഗ്രഹ കോണ്‍വെന്റ് സന്ദര്‍ശിച്ചു. കോണ്‍വെന്റ് സുപ്പീരിയര്‍ Sr. സ്മിത SJC മണക്കാട് യൂണിറ്റ് യുവജനങ്ങളെയും, സണ്‍ഡേ സ്‌കൂള്‍ അധ്യാപകരെയും സ്വാഗതം ചെയ്തു. മണക്കാട് ഇടവകയില്‍ സേവനം ചെയ്തിരുന്ന Sr. ലിംസി SJC യെ കണ്ട് സ്‌നേഹ അന്വേഷണങ്ങള്‍ നടത്തുകയും ചെയ്തു. അനുഗ്രഹ കോണ്‍വെന്റിലെ എല്ലാ സിസ്റ്റേഴ്‌സുമായി സൗഹൃദം പങ്കുവയ്ക്കുകയും പരിചയപ്പെടുകയും ചെയ്തു. യുവജനങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഈ മഹനീയ നിമിഷത്തില്‍ പങ്കാളികളായ യൂണിറ്റ് ചാപ്ലിയന്‍ ഫാ. ദിപു ഇറപുറത്ത്, സിസ്റ്റര്‍ അഡൈ്വസര്‍ Sr. പ്രിയ SJC, ചുങ്കം ഫൊറോന ഡയറക്ടര്‍ സാന്റി കുന്നംചിറ ഡയറക്ടര്‍ ദീപു കൂട്ടുമലയില്‍, ലേഡി അഡൈ്വസര്‍ ഷീജ വെള്ളാമറ്റത്തില്‍, സണ്‍ഡേസ്‌കൂള്‍ അധ്യാപകര്‍, യുവജനങ്ങള്‍, അനുഗ്രഹ കോണ്‍വെന്റിലെ സിസ്റ്റേഴ്‌സ് എല്ലാവര്‍ക്കും ആയി യൂണിറ്റ് പ്രസിഡന്റ് ജിയോ ജോമോന്‍ കുന്നപ്പിള്ളില്‍ നന്ദി അറിയിച്ചു സംസാരിച്ചു. മണക്കാട് ഇടവകയെ സംബന്ധിച്ചിടത്തോളം സമുദായത്തിന് വേണ്ടി സേവനം ചെയ്യുന്ന സെന്റ്. ജോസഫ് സിസ്റ്റേഴ്‌സിനെ പരിചയപ്പെടുവാനും പുതു തലമുറയ്ക്ക് അവരെ മനസ്സിലാക്കുവാന്‍ ഈ യാത്രയില്‍ സാധിച്ചു.

UKKCA യുടെ ബാഡ്മിൻറൺ ടൂർണമെൻ്റ് ഏപ്രിൽ 27 ശനിയാഴ്ച്ച സ്‌റ്റോക്ക് ഓൺ ട്രൻഡിൽ

0

ക്നാനായ ബാഡ്മിൻടൺ പ്രേമികൾ ആകാംക്ഷപൂർവ്വം കാത്തിരിയ്ക്കുന്ന മത്സരങ്ങൾക്ക് ഇനി ദിവസങ്ങൾ മാത്രം.കാണികളെ ആവേശ കൊടുമുടിയിലെത്തിയ്ക്കുന്ന തീ പാറുന്ന മത്സരങ്ങൾക്കായി സ്‌റ്റോക്കിലെ ഫെൻടൺമാനർ സ്പോർട്സ് കോംപ്ലക്സ് ഒരുങ്ങുകയാണ്. ക്യാഷ് പ്രൈസും ട്രോഫികളും മത്സരസമാപനത്തിൽ വിജയികളെ തേടിയെത്തുന്ന മത്സരങ്ങളുടെ എല്ലാ വിഭാഗങ്ങളിലും പതിവിലും അധികമായ രജിസ്ട്രേഷനുകൾ ആണ് ലഭിച്ചിരിയ്ക്കുന്നത്. 50 വയസ്സിന് മുകളിലുള്ള പുരുഷൻമാർ, 50 വയസ്സിന് മുകളിലുള്ള സ്ത്രീകൾ, പുരുഷൻമാരുടെ ഓപ്പൺ കാറ്റഗറി, സ്ത്രീകളുടെ ഓപ്പൺ കാറ്റഗറി, മിക്സ്ഡ് ഡബിൾസ്, 17 വയസ്സുവരെയുള്ള ആൺകുട്ടികൾ, 17 വയസ്സുവരെയുള്ള പെൺ കുട്ടികൾ എന്നീ വിഭാഗങ്ങളിൽ, UKKCA യൂണിറ്റ് അംഗങ്ങൾക്കാണ് മത്സര യോഗ്യതയുള്ളത്.കൂടുതൽ വിവരങ്ങൾക്ക് ukkka345@gmail.com എന്ന e mail ലൂടെയോ 07843020249 എന്ന നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.

Life line protect- Mortgage and insurance (മെഗാ സ്പോൺസർ)
The Wingfield Arms-pub and restaurant
ജോവാന ട്രാവൽസ്
ബോന്നി ബുൾ ട്രാവൽസ്
സ്പൈസ് വാലി
കുടിലിൽ ബ്രദേഴ്സ്( ഷാജു,ബെന്നി,റെജി,എബി) എന്നിവരാണ് ബാഡ്മിൻറൺ മത്സരത്തിൻ്റെ സ്പോൺസർമാർ.
മത്സർസ്ഥലത്തിൻ്റെ വിലാസം:
Fenton Manor Sports Complex
City road
Stock on Trent
ST4 2RR

മാത്യു ജേകബ്ബ് പുളിക്കത്തൊട്ടിയിൽ
PRO UKKCA

സ്വാശ്രയസംഘ പ്രതിനിധി സംഗമവും, ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു

0

കോട്ടയം: സ്വാശ്രയ സംഘങ്ങളിലൂടെ സമഗ്ര വികസനം എന്ന ആശയം മുന്‍നിര്‍ത്തി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വാശ്രയസംഘ പ്രതിനിധി സംഗമവും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു. സ്വാശ്രയം എന്ന പേരില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോര്‍ഡിനേറ്റര്‍മാരായ ബെസ്സി ജോസ്, മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്വാശ്രയസംഘ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെട്ട സംഗമത്തോടനുബന്ധിച്ച് ആക്ഷന്‍പ്ലാന്‍ രൂപീകരണവും നടത്തപ്പെട്ടു. കെ.എസ്.എസ്.എസ് കൈപ്പുഴ മേഖലയില്‍ നിന്നുള്ള സ്വാശ്രയസംഘ ഭാരവാഹി പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുത്തു.

നന്മയുടെ കൈനീട്ടവുമായി തിരുഹൃദയ ഇടവകയിലെ കുഞ്ഞു മിഷനറിമാര്‍

0

ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദേവാലയത്തിലെ കുഞ്ഞുമിഷനറിമാര്‍ കാത്തലിക് റിലീഫ് സര്‍വ്വീസുമായി സഹകരിച്ച് റൈസ് ബൗള്‍ വഴി നോമ്പില്‍ കരുതിവെച്ച സമ്പാദ്യം മിഷന്‍ പ്രവര്‍ത്തനത്തിനായി നല്‍കി. ‘ഷെയര്‍ യുവര്‍ ബ്ലെസിങ്’ എന്ന ആപ്തവാക്യവുമായി വിവിധങ്ങളായ ത്യാഗപ്രവര്‍ത്തനങ്ങളിലൂടെ സമാഹരിച്ചതു മുഴുവന്‍ കൈനീട്ടമായി കുട്ടികള്‍ സമര്‍പ്പിച്ചു. ചെറുപുഷ്പ മിഷന്‍ ലീഗ് അംഗങ്ങളെ എട്ട് ഗ്രൂപ്പുകള്‍ ആയി തിരിച്ച് ഓരോ ഗ്രൂപ്പിനും കോര്‍ഡിനേറ്റേര്‍മാരെ ചുമതലപ്പെടുത്തി കുട്ടികളെ ഇതിനായി പ്രത്യേകം ഒരുക്കിയിരുന്നു. ചെറുപുഷ്പമിഷന്‍ ലീഗിലുടെ ലഭിക്കുന്ന ഇത്തരം അവസരങ്ങള്‍ കുഞ്ഞുമിഷനറിമാരുടെ പ്രേഷിതചൈതന്യത്തെ വളര്‍ത്താനും സഭയുടെ ഉപവിപ്രവര്‍ത്തനങ്ങളില്‍ നേരിട്ടു പങ്കാളികളാകാനും കുട്ടികളെ സഹായിച്ചുവെന്ന് മിഷന്‍ലീഗ് കോര്‍ഡിനേറ്റര്‍ മാരായ ജൂബിന്‍ പണിക്കശ്ശേരില്‍,ആന്‍സി ചേലയ്ക്കല്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു .കുട്ടികള്‍ സമാഹരിച്ച തുക വികാരി ഫാ.തോമസ് മുളവനാലിന് കുട്ടികള്‍ കൈമാറി.

ലിന്‍സ് താന്നിച്ചുവട്ടില്‍ PRO

കൈപ്പുഴ: മാന്തുരുത്തില്‍ ഡെയ്‌സി ആന്റണി | Live Funeral Telecast Available

0

കൈപ്പുഴ: മാന്തുരുത്തില്‍ ആന്റണി സാറിന്റെ ഭാര്യ ഡെയ്‌സി ആന്റണി (80) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച (28.04.2024) വൈകുന്നേരം 4 മണിക്ക് കൈപ്പുഴ സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളിയില്‍.

കല്ലറ: പുതുപ്പറമ്പിൽ ഏലിയാമ്മ ലൂക്കാ | Live Funeral Telecast Available

0

കല്ലറ: പറവന്‍തുരുത്ത് പുതുപ്പറമ്പില്‍ (കിഴക്കേവീട്ടില്‍) പരേതനായ തൊമ്മന്‍ ലൂക്കായുടെ ഭാര്യ ഏലിയാമ്മ ലൂക്കാ (കുഞ്ഞേലി-95) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച (27.04.2024) ഉച്ചകഴിഞ്ഞ് 3.30 ന് കല്ലറ സെന്റ് തോമസ് ക്‌നാനായ പഴയ പളളിയില്‍. പരേത ഇരവിമംഗലം കുഴുപ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ചിന്നമ്മ, സിസ്റ്റര്‍ മേരി ലൂക്ക് (SJC-ഭുവനേശ്വര്‍), തോമസ് (റിട്ട.സെക്ഷന്‍ സൂപ്പര്‍വൈസര്‍ പി.എഫ് ഓഫീസ് കോട്ടയം), മേരിക്കുട്ടി (യു.എസ്.എ), മോളി, ആന്‍സി (യു.എസ്.എ), മരുമക്കള്‍: പരേതനായ ഫിലിപ്പ് കുറ്റിപറിച്ചകാലായില്‍ കുറുപ്പന്തറ, സീനാ തോമസ് കളളിയ്ക്കല്‍ കരിങ്കുന്നം, മാര്‍ട്ടിന്‍ ഞരളക്കാട്ടുകുന്നേല്‍ മോനിപ്പളളി, സുനില്‍ കുരുവിള കളളിയ്ക്കല്‍ കരിങ്കുന്നം (മൂവരും യു.എസ്.എ).

UKKCA യുടെ 53 മത് യൂണിറ്റിൻറെ ഉത്ഘാടനം മിൽട്ടൻ കെയിൻസിൽ നടന്നു.

0

എല്ലാത്തരം അധാർമ്മികതയിൽ നിന്നും നിന്നെ കാത്തുകൊള്ളുക.നിൻ്റെ പൂർവ്വികരുടെ ഗോത്രത്തിൽ നിന്ന് മാത്രം ഭാര്യയെ സ്വീകരിയ്ക്കുക. അന്യജാതികളിൽ നിന്ന് വിവാഹം ചെയ്യരുത്. നാം പ്രവാചകൻമാരുടെ സന്തതികളാണ്. നമ്മുടെ പൂർവ്വപിതാക്കൻമാരായ നോഹ, അബ്രഹാം, ഇസഹാക്ക്, യാക്കോബ് എന്നിവരെല്ലാം തങ്ങളുടെ ചാർച്ചക്കാരുടെ ഇടയിൽ നിന്നാണ് ഭാര്യമാരെ തെരെഞ്ഞെടുത്തത് എന്ന കാര്യം നീ അനുസ്മരിയ്ക്കണം. സന്താനങ്ങൾ വഴി അവർ അനുഗ്രഹീതരായി. അവരുടെ പിൻ തലമുറ ദേശം അവകാശമാക്കി:(തോബി4:12)
പ്രവാചകൻമാരുടെ സന്തതികളായ,അനുഗ്രഹിയ്ക്കപ്പെട്ട ജനമായ, ക്നാനായക്കാരുടെ പ്രവാസി നാട്ടിലെ സംഘടന,വളർന്ന്,പടർന്ന്,പന്തലിച്ച്, കൂടുതൽ ശാഖകളുമായി, കൂടുതൽ കരുത്തേറുമ്പോൾ UKKCA യുടെ പുതു യൂണിറ്റിൻ്റെ ഉത്ഘാടനം മിൻടൺ കെയ്ൻസിൽ നടന്നു.സ്വ വംശ നിഷ്ഠയിൽ അഭിമാനിയ്ക്കുന്ന,വിശ്വാസവും പാരമ്പര്യവും തലമുറകളിലേയ്ക്ക് പകരാനാഗ്രഹിയ്ക്കുന്ന,മിൽടൺ കെയ്ൻസിലെ കുടുംബാംഗങ്ങൾ UKKCA യുടെ ഭാഗമാകുന്നതിൽ,അതിരറ്റ ആനന്ദത്തോടെയും അഭിമാനത്തോടെയും യൂണിറ്റ് ഉത്ഘാടനത്തിനായി ഒത്തുചേർന്നു.

ഓൾഡ് ബ്രൂക്ക് സെൻററിൽ നടന്ന യൂണിറ്റ് ഉത്ഘാടനത്തിന്, യൂണിറ്റ് പ്രസിഡൻ്റ് :ടിനു തോമസ് തുണ്ടിയിൽ, സെക്രട്ടറി :സിജോ ജോസൻ, ട്രഷറർ: ഷേർലി ജോൺ, ആക്റ്റിവിറ്റി കോ ഓർഡിനേറ്റർ: ആൻജു വിബു എന്നിവർ നേതൃത്വം നൽകി. UKKCA പ്രസിഡൻറ് ശ്രീ സിബി കണ്ടത്തിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. UKKCA ജോയൻ്റ് സെക്രട്ടറി: ജോയി പുളിക്കിൽ, അഡ്‌വൈസർ: ലൂബി വെള്ളാപ്പള്ളി എന്നിവർ ആശംസകൾ നേർന്നു. 21 മത് UKKCA കൺവൻഷന് യൂണിറ്റ് അംഗങ്ങൾ ഒന്നു ചേർന്ന് ആശംസകൾ നേർന്നു. ബിബു തോമസ്, ജോബി ജോർജ്, സാജു ജോസഫ് എന്നിവർ കുടുംബസമേതം UKKCA ഭാരവാഹികളിൽ നിന്ന് ഫാമിലി ഗോൾഡൻ ടിക്കറ്റുകൾ ഏറ്റുവാങ്ങി.

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ
PR0 UKKCA

കെ.സി.വൈ.എല്‍ മലബാര്‍ റീജിയണ്‍ പ്രവര്‍ത്തനോദ്ഘാടനം നടത്തപ്പെട്ടു.

0

കണ്ണുര്‍: കെ.സി.വൈ.എല്‍ മലബാര്‍ റീജിയണ്‍ സമിതിയുടെ 2024- 25 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം ശ്രീപുരം ബറുമറിയം പാസ്റ്റര്‍ സെന്‍ററില്‍ നടത്തപ്പെട്ടു. മലബാര്‍ റീജിയണ്‍ പ്രസിഡന്റ് ജാക്സണ്‍ സ്റ്റീഫന്‍ മണപ്പാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കോട്ടയം അതിരൂപത സഹാ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്തു. മലബാര്‍ റീജിയണ്‍ ചാപ്ളിയ്ന്‍ ഫാ. ജോസഫ് വെള്ളാപ്പള്ളികുഴിയില്‍, അതിരൂപത ജനറല്‍ സെക്രട്ടറി അമല്‍ സണ്ണി വെട്ടുകുഴിയില്‍, കെസി.ഡബ്ള്യൂ.എ മലബാര്‍ റീജിയണ്‍ പ്രസിഡന്റ് ബിന്‍സി ടോമി എന്നിവര്‍ പ്രസംഗിച്ചു. പ്രവര്‍ത്തനോദ്ഘാടനത്തോടനുബന്ധിച്ച് നടത്തപ്പെട്ട ‘ക്നാനായ റാമ്പ് വാക്’ മത്സരത്തിന്റ് സമ്മാനദാനം അതിരൂപതാ ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട് നിര്‍വഹിച്ചു. മത്സരത്തില്‍ പയ്യാവൂര്‍ വലിയ പള്ളി യൂണിറ്റ് ഒന്നാം സ്ഥാനവും ക്രൈസ്റ്റ് നഗര്‍ യൂണിറ്റ് രണ്ടാം സ്ഥാനവും രാജപുരം യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്പോട്ട് സ്കിപ്പിങ്ങ് മത്സരത്തില്‍ തേറ്റമല ഇടവകാംഗം ജെസവിന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ക്രൈസ്റ്റ് നഗര്‍ യൂണിറ്റിലെ യുവജനങ്ങളുടെ കലാപരിപാടികളും അരങ്ങേറി. അതിരൂപത ട്രഷറര്‍ അലന്‍ ജോസഫ് ജോണ്‍ തലയ്ക്കമറ്റത്തില്‍, മലബാര്‍ റീജിയണ്‍ ഡയറക്ടര്‍ ബിജു തോമസ് മുല്ലൂര്‍, മുന്‍ ഭാരവാഹികളായ ജോക്കി, സോയല്‍ , ഫൊറൊന ഭാരവാഹികള്‍, യൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ് അതിരൂപതാ പ്രതിനിധിയോഗം സംഘടിപ്പിച്ചു

0

കോട്ടയം അതിരൂപതയുടെ അല്മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സിന്റെ പ്രതിനിധിയോഗം കണ്ണൂർ ബറുമറിയം പാസ്റ്ററൽ സെന്ററിൽ നടത്തി. കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ഉദ്ഘാടനം ചെയ്തു. അതിരൂപതാ ചാപ്ലെയിൻ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ആമുഖസന്ദേശം നല്കി. മലബാർ റീജയണൽ ചാപ്ലെയിൻ ഫാ. ജോയി കട്ടിയാങ്കൽ മുഖ്യപ്രഭാഷണം നടത്തി. കായികഗംരത്ത് മികവു തെളിയിച്ച പ്രതിഭകളെ യോഗത്തിൽ ആദരിച്ചു. അതിരൂപതാ ജനറൽ സെക്രട്ടറി ബേബി മുളവേലിപ്പുറത്ത് വാർഷിക റിപ്പോർട്ട് അവതിപ്പിച്ചു. ട്രഷറർ ജോൺ തെരുവത്ത് വരവു ചിലവു കണക്കുകളും ബഡ്ജറ്റും അവതരിപ്പിച്ചു. മലബാർ റീജിയണൽ പ്രസിഡന്റ് ജോസ് കണിയാപറമ്പിൽ, സെക്രട്ടറി ഷിജു കൂറാനയിൽ, അതിരൂപതാഭാരവാഹികളായ ടോം കരികുളം, ബിനു ചെങ്ങളം, എം.സി. കുര്യാക്കോസ്, സാബു കരിശ്ശേരിക്കൽ എന്നിവർ പ്രസംഗിച്ചു. കെ.സി.സി വർക്കിംഗ് കമ്മിറ്റി അംഗങ്ങളും അതിരൂപതയിലെ എല്ലാ യൂണിറ്റുകളിൽനിന്നുള്ള പ്രതിനിധികളും പങ്കെടുത്തു.

Latest News

മാനസിക ആരോഗ്യ സംരകഷണ സെമിനാർ ഒരുക്കി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

0
കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മാനസിക ആരോഗ്യ സംരകഷണ സെമിനാർ സംഘടിപ്പിച്ചു. പൂതാളി സെൻറ് ജെയിംസ് ചർച്ച് പാരിഷ് ഹാളിൽ...

കെ.സി.വൈ.എല്‍ മണക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ അനുഗ്രഹ കോണ്‍വെന്റ് സന്ദര്‍ശിച്ചു

0
കെ.സി.വൈ.എല്‍ മണക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ അനുഗ്രഹ കോണ്‍വെന്റ് സന്ദര്‍ശിച്ചു. കോണ്‍വെന്റ് സുപ്പീരിയര്‍ Sr. സ്മിത SJC മണക്കാട് യൂണിറ്റ് യുവജനങ്ങളെയും, സണ്‍ഡേ സ്‌കൂള്‍ അധ്യാപകരെയും സ്വാഗതം ചെയ്തു. മണക്കാട് ഇടവകയില്‍ സേവനം ചെയ്തിരുന്ന...

UKKCA യുടെ ബാഡ്മിൻറൺ ടൂർണമെൻ്റ് ഏപ്രിൽ 27 ശനിയാഴ്ച്ച സ്‌റ്റോക്ക് ഓൺ ട്രൻഡിൽ

0
ക്നാനായ ബാഡ്മിൻടൺ പ്രേമികൾ ആകാംക്ഷപൂർവ്വം കാത്തിരിയ്ക്കുന്ന മത്സരങ്ങൾക്ക് ഇനി ദിവസങ്ങൾ മാത്രം.കാണികളെ ആവേശ കൊടുമുടിയിലെത്തിയ്ക്കുന്ന തീ പാറുന്ന മത്സരങ്ങൾക്കായി സ്‌റ്റോക്കിലെ ഫെൻടൺമാനർ സ്പോർട്സ് കോംപ്ലക്സ് ഒരുങ്ങുകയാണ്. ക്യാഷ് പ്രൈസും ട്രോഫികളും മത്സരസമാപനത്തിൽ...

സ്വാശ്രയസംഘ പ്രതിനിധി സംഗമവും, ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു

0
കോട്ടയം: സ്വാശ്രയ സംഘങ്ങളിലൂടെ സമഗ്ര വികസനം എന്ന ആശയം മുന്‍നിര്‍ത്തി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വാശ്രയസംഘ പ്രതിനിധി...

നന്മയുടെ കൈനീട്ടവുമായി തിരുഹൃദയ ഇടവകയിലെ കുഞ്ഞു മിഷനറിമാര്‍

0
ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദേവാലയത്തിലെ കുഞ്ഞുമിഷനറിമാര്‍ കാത്തലിക് റിലീഫ് സര്‍വ്വീസുമായി സഹകരിച്ച് റൈസ് ബൗള്‍ വഴി നോമ്പില്‍ കരുതിവെച്ച സമ്പാദ്യം മിഷന്‍ പ്രവര്‍ത്തനത്തിനായി നല്‍കി. ‘ഷെയര്‍ യുവര്‍ ബ്ലെസിങ്’...

കൈപ്പുഴ: മാന്തുരുത്തില്‍ ഡെയ്‌സി ആന്റണി | Live Funeral Telecast Available

0
കൈപ്പുഴ: മാന്തുരുത്തില്‍ ആന്റണി സാറിന്റെ ഭാര്യ ഡെയ്‌സി ആന്റണി (80) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച (28.04.2024) വൈകുന്നേരം 4 മണിക്ക് കൈപ്പുഴ സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളിയില്‍.

കല്ലറ: പുതുപ്പറമ്പിൽ ഏലിയാമ്മ ലൂക്കാ | Live Funeral Telecast Available

0
കല്ലറ: പറവന്‍തുരുത്ത് പുതുപ്പറമ്പില്‍ (കിഴക്കേവീട്ടില്‍) പരേതനായ തൊമ്മന്‍ ലൂക്കായുടെ ഭാര്യ ഏലിയാമ്മ ലൂക്കാ (കുഞ്ഞേലി-95) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച (27.04.2024) ഉച്ചകഴിഞ്ഞ് 3.30 ന് കല്ലറ സെന്റ് തോമസ് ക്‌നാനായ പഴയ...

UKKCA യുടെ 53 മത് യൂണിറ്റിൻറെ ഉത്ഘാടനം മിൽട്ടൻ കെയിൻസിൽ നടന്നു.

0
എല്ലാത്തരം അധാർമ്മികതയിൽ നിന്നും നിന്നെ കാത്തുകൊള്ളുക.നിൻ്റെ പൂർവ്വികരുടെ ഗോത്രത്തിൽ നിന്ന് മാത്രം ഭാര്യയെ സ്വീകരിയ്ക്കുക. അന്യജാതികളിൽ നിന്ന് വിവാഹം ചെയ്യരുത്. നാം പ്രവാചകൻമാരുടെ സന്തതികളാണ്. നമ്മുടെ പൂർവ്വപിതാക്കൻമാരായ നോഹ, അബ്രഹാം, ഇസഹാക്ക്, യാക്കോബ്...

കെ.സി.വൈ.എല്‍ മലബാര്‍ റീജിയണ്‍ പ്രവര്‍ത്തനോദ്ഘാടനം നടത്തപ്പെട്ടു.

0
കണ്ണുര്‍: കെ.സി.വൈ.എല്‍ മലബാര്‍ റീജിയണ്‍ സമിതിയുടെ 2024- 25 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം ശ്രീപുരം ബറുമറിയം പാസ്റ്റര്‍ സെന്‍ററില്‍ നടത്തപ്പെട്ടു. മലബാര്‍ റീജിയണ്‍ പ്രസിഡന്റ് ജാക്സണ്‍ സ്റ്റീഫന്‍ മണപ്പാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കോട്ടയം...

ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ് അതിരൂപതാ പ്രതിനിധിയോഗം സംഘടിപ്പിച്ചു

0
കോട്ടയം അതിരൂപതയുടെ അല്മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സിന്റെ പ്രതിനിധിയോഗം കണ്ണൂർ ബറുമറിയം പാസ്റ്ററൽ സെന്ററിൽ നടത്തി. കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കോട്ടയം...