india

ഭോപ്പാലിൽ ക്നാനായ സംഗമം നടത്തി

Anil Mattathikunnel  ,  2017-01-10 04:08:14pmm ക്ലിന്റിസ് ജോർജ്ജ്

ഭോപ്പാല്‍: മധ്യപ്രദേശിലെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന ക്നാനായ മക്കളുടെ സംഗമം ഭോപ്പാലില്‍ നടത്തി. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം നടന്ന സമ്മേളനം മാര്‍ ജോസഫ് പണ്ടാരശേരില്‍ ഉദ്ഘാടനം ചെയ്തു. സെന്‍റ് സേവ്യേഴ്സ് സ്കൂള്‍ മാനേജര്‍ ഫാ. പി.പി ജോസഫ്, സാഗര്‍ രൂപതയിലെ ഫാ. ജൂബിഷ് മന്നാകുളത്തില്‍, ഫാ.ബിനു , ഫാ.റെജി തുടങ്ങിയവര്‍ സംബന്ധിച്ചു. ഭോപ്പാല്‍ ക്നാനായ കാത്തലിക്ക് അസോസിയഷന്‍ പ്രസിഡന്‍റായി മേജര്‍ ഷിജു തോമസ് കുന്നത്ത്, സെക്രട്ടറിയായി രെജു ഏബ്രാഹം, വൈസ് പ്രസിഡന്‍റായി ബെസ്ളി ജോര്‍ജ്, ട്രഷററായി കുര്യന്‍ വഞ്ചിയില്‍ , ജോയന്‍റ് സെക്രട്ടറിയായി എം.കെ ബേബി മറ്റത്തിക്കുന്നേല്‍ എന്നിവരെ തെരഞ്ഞെടുത്തു. പരിപാടികള്‍ക്ക് ഡയസ്പൊറ ഇന്‍ ചാര്‍ജ് ഫാ. ചാക്കോച്ചന്‍ വണ്ടന്‍കുഴിയില്‍, ഭോപ്പാല്‍ ക്നാനായ അസോസിയേഷന്‍ മുന്‍ പ്രസിഡന്‍റ് ജോര്‍ജ് കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.



Latest

Copyrights@2016.