latest

ഹൈറേഞ്ച്​സ്​റ്റാര്‍സ്​ സംഗമo നടന്നു

Editor  ,  2017-03-19 09:11:53amm ക്ലിന്റിസ് ജോർജ്ജ്

തടിയമ്പാട്: ഹൈറേഞ്ച്സ്റ്റാര്‍സിെൻറ സംഗമo തടിയമ്പാട് ഫാത്തിമമാത പള്ളിയിൽ നടന്നു. മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത, മാര്‍ ജോസഫ് പണ്ടാരശേരില്‍, ഫാ.മൈക്കിൾ വെട്ടികാട്ട്, ഫാ.സാബു മാലിത്തുരുത്തേല്‍ , ഫാ.സൈമൺ വടക്കേകണ്ടംകരി എന്നിവർ സംബന്ധിച്ചു.

ഹൈറേഞ്ച്ന് പുത്തൻ പ്രതീക്ഷ നൽകിക്കൊണ്ട് വളർന്നു വരുന്ന ഹൈറേഞ്ച് സ്റ്റാർസിന്റെ കുരുന്നുകളെ കാണുന്നതിനും വിശേഷങ്ങൾ പങ്കുവക്കുന്നതിനും കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ.മാത്യു മൂലക്കാട്ട് ,സഹായമെത്രാൻ മാർ.ജോസഫ് പണ്ടാരശ്ശേരി, വികാരി ജനറാൾ ഫാ.മൈക്കിൾ വെട്ടിക്കാട്ട് എന്നിവർ എത്തിയത്. പിതാക്കന്മാരുടെയും മൈക്കിൾ അച്ചന്റേയും വിലയേറിയ വാക്കുകൾ കുട്ടികളുടെ മുന്നോട്ടുള്ള ജീവിതത്തിനു ഒരു ഊന്നുവടിയായിരുന്നു. വളരെ മികച്ച ആശയസമ്പുഷ്ടമായ സന്ദേശങ്ങൾ കുട്ടികൾ നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു.



Latest

Copyrights@2016.