latest

സാന്‍ജോ മൗണ്ടില്‍ മൂന്നാം വെള്ളിയാചരണവും കുരിശുലകയറ്റവും ഭക്തിസാന്ദ്രമായി

Anil Mattathikunnel  ,  2017-03-20 07:24:25pmm ജോബി ചെറുപച്ചിക്കര

വടക്കുമ്മുറി സാന്‍ജോ മൗണ്ടില്‍ മൂന്നാം വെള്ളിയാചരണവും കുരിശുലകയറ്റവും മാര്‍ച്ച് 17ാം തിയതി കോതമംഗലം രൂ പതാദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തിലിന്റെ പ്രധാന കാര്‍മ്മികത്ത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടുകൂടെ നടത്തപ്പെട്ടു . നീണ്ടൂര്‍ ‍പള്ളി വികാരി റവ. ഫാ. സജി മെത്താനത്ത്, ഫാ. ജോസ് പേരൂക്കരോട്ട് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു ദിവ്യകാരുണ്യ ആരാധനയുടെ മദ്ധ്യേ സാന്‍ജോ മൗണ്ടിന്റെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ വി യൗസേപ്പിതാവിന്റെ നൊവേന വികാരി ഫാ ഷാജി പൂത്തറ നയിച്ചു. തുടര്‍ന്ന് അഭിവന്ദ്യ പിതാവ് പീഢാനുഭവ സന്ദേശം നല്‍കി. 5.30 pm ന് കുരിശുമല കയറ്റം തുടര്‍ന്ന് നേര്‍ച്ച ക്കഞ്ഞി വിതരണം.ഉച്ചതിരിഞ്ഞ് 3. 30 ന് ആരംഭിയ്ക്കന്ന ശുശ്രൂ ഷകളില്‍ വിവിധ സ്ഥാപനങ്ങളില്‍ സേവനം ചെയ്യുന്ന വൈദികര്‍, സിസ്റ്റേഴ്സ്, അല്മായസഹോദരങ്ങള്‍ എന്നിവര്‍ക്കു പുറമേ കൈപ്പുഴ ഫൊറോനയിലെ വിവിധ ഇടവകകളിലെ വൈദികരും ആയിരത്തിലേറെ ദൈവജനവും പങ്കുചേര്‍ന്നു.

 

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി ഫാ ബിന്‍സ് ചേത്തലില്‍, പാസ്റ്ററല്‍ കോ ഓര്‍ഡിനേറ്റര്‍ ഫാ ജിജോ നെല്ലിക്കാക്കണ്ടം കാരിത്താസ് ആശുപത്രി ജോയിന്റ് ഡയറക്ടേഴ്സ് ഫാ ജോണ്‍ പൂച്ചക്കാട്ടില്‍, ഫാ ബിനു കുന്നത്ത് , ഫാ തോമസ് കരിമ്പുംകാലായില്‍, ഫാ വിന്‍സണ്‍ കുരുട്ടുപറമ്പില്‍, ഫാ ജോബി കാച്ചനോലിയ്ക്കല്‍ വികാരി ഫാ ഷാജി പൂത്തറ കൈക്കാരന്‍മാരായ ശ്രി മാത്യു കല്ലേല്‍, ജിബിന്‍ താന്നിയാംപാറ സാന്‍ജോ മൗണ്ട് കെയര്‍ ടേക്കര്‍ ശ്രി ടോണി പേരൂക്കരോട്ട് ബഹു സിസ്റ്റേഴ്സ് എന്നിവര്‍ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്കി. സാന്‍ജോ മൗണ്ടിനെ ഹരിതാഭമാക്കാനായി കെ എസ് എസ് എസിന്റെ സഹായത്തോടെ നടത്തപ്പെടുന്ന വൃക്ഷത്തൈ നടീ ല്‍ മാര്‍ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തില്‍ നിര്‍ വ്വഹിച്ചു . ആദരസൂചകമായി അഭിവന്ദ്യ പിതാവിനു മെമന്റോ നല്കി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി ഫാ ബിന്‍സ് ചേത്തലില്‍, പാസ്റ്ററല്‍ കോ ഓര്‍ഡിനേറ്റര്‍ ഫാ ജിജോ നെല്ലിക്കാക്കണ്ടം കാരിത്താസ് ആശുപത്രി ജോയിന്റ് ഡയറക്ടേഴ്സ് ഫാ ജോണ്‍ പൂച്ചക്കാട്ടില്‍, ഫാ ബിനു കുന്നത്ത് , ഫാ തോമസ് കരിമ്പുംകാലായില്‍, ഫാ വിന്‍സണ്‍ കുരുട്ടുപറമ്പില്‍, ഫാ ജോബി കാച്ചനോലിയ്ക്കല്‍ വികാരി ഫാ ഷാജി പൂ ത്തറ കൈക്കാരന്‍മാരായ ശ്രി മാത്യു കല്ലേല്‍, ജിബിന്‍ താന്നിയാംപാറ സാന്‍ജോ മൗണ്ട് കെയര്‍ ടേക്കര്‍ ശ്രി ടോണി പേരൂ ക്കരോട്ട് ബഹു സിസ്റ്റേഴ്സ് എന്നിവര്‍ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്കി. സാന്‍ജോ മൗണ്ടിനെ ഹരിതാഭമാക്കാനായി കെ. എസ്. എസ്. എസിന്റെ സഹായത്തോടെ നടത്തപ്പെടുന്ന വൃക്ഷത്തൈ നടീല്‍ നിര്‍ വ്വഹിച്ചു ആദരസൂചകമായി വികാരി ഫാ ഷാജി പൂത്തറ അഭിവന്ദ്യ പിതാവിനു മെമന്റോ നല്കി.

 

അനുഗ്രഹം കരകവിഞ്ഞൊഴുകുന്ന ഈ തീര്‍ത്ഥ ഭൂമികയിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം



Latest

Copyrights@2016.