latest

ഡൽഹിയിൽ ക്നാനായ കുടുംബസംഗമം - കൂടാരം 2017- ഉജ്ജ്വലമായി

Anil Mattathikunnel  ,  2017-03-20 07:58:28pmm ക്ലിന്റിസ് ജോർജ്ജ്

ഡൽഹിയിലെ ഓക്‌ല, ആശ്രമം, ശ്രീനിവാസ് പുരി, സാരേ കലേഖാൻ എന്നീ കൂടാര യോഗങ്ങളുടെയും ഓക്‌ല കെ സി വൈ എൽ യൂണിറ്റിന്റെയും നേതൃത്വത്തിൽ "കൂടാരം 2017 " എന്ന പേരിൽ കുടുംബ സംഗമം നടത്തി. ദൽഹി ക്നാനായ ദയസ്പറ ഇൻ ചാർജ് ഫാ. ചാക്കോച്ചൻ വണ്ടൻകുഴിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ദൽഹി ക്നാനായ കാത്തലിക്ക് മിഷൻ പ്രസിഡണ്ട് ഡോ. സി ടി എബ്രഹാം പരിപാടി ഉദ്ഘാടനം ചെയ്തു. സോണൽ കോർഡിനേറ്റർ ബിജോമോൻ കുര്യാക്കോസ്, ശ്രീനിവാസ് പുരി കൂടാര യോഗം പ്രസിഡണ്ട് സന്തോഷ്, ആശ്രമം കൂടാരയോഗം പ്രസിഡണ്ട് വിൻസന്റ്, ഒക്‌ല കൂടാര യോഗം പ്രസിഡണ്ട് ജോമി, ഒക്‌ല കെസിവൈഎൽ യൂണിറ്റ് പ്രസിഡണ്ട് ടോം എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ട കുടുംബ സംഗമം കൂടാരയോഗങ്ങൾ തമ്മിലുള്ള ആഴമേറിയ സഹകരണത്തിന്റെയും കൂട്ടായ പ്രവർത്തനങ്ങളുടെയും ക്നാനായ ഐക്യത്തിന്റെയും നേർക്കാഴ്ചയായി മാറി. നൂറ്റി മുപ്പതോളം പേർ തിരക്കുകൾക്ക്‌ അവധി നൽകികൊണ്ട് ഈ സംഗമത്തിൽ പങ്കെടുത്ത് ക്നാനായ മിഷനോടും ക്നാനായ ഐക്യത്തോടുമുള്ള തങ്ങളുടെ പ്രതിബദ്ധത ഒരിക്കൽ കൂടി വെളിവാക്കി. സ്തുത്യർഹമായ അഞ്ചു വർഷത്തെ സേവനത്തിനു ശേഷം നാട്ടിലേക്ക് തിരികെ പോകുന്ന ഫാ. ജേക്കബ് തടത്തിലിന് ഈ സംഗമത്തിൽ ഹൃദ്യമായ യാത്രയപ്പ് നൽകുകയുണ്ടായി. പ്രതികൂലമായ സാഹചര്യങ്ങളിലും ക്നാനായ മക്കളുടെ ആത്മീയ അഭിവൃദ്ധിക്കും സാമുദായിക ഐക്യത്തിനും വേണ്ടി ജേക്കബ് തടത്തിലച്ചൻ ചെയ്ത സേവനങ്ങളെ പ്രാസംഗികർ എല്ലാവരും അനുസ്മരിച്ചു. സി. ഷോബിത ആശംസാ പ്രസംഗം നടത്തി. ഡോ. സിബി എബ്രഹാം ക്നാനായ മിഷന്റെ മുന്നോട്ടുള്ള സുഗമമായ പ്രവർത്തനങ്ങൾക്കും, വളർച്ചക്കും വേണ്ടിയുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുകയും പുതുതായി ഏറ്റെടുക്കുവാൻ പോകുന്ന കർമ്മ പദ്ധതികളെ പറ്റി വിശദീകരണം നൽകുകയും ചെയ്തു. തുടർന്ന് കൂടാരയോഗ അംഗങ്ങളും യുവജനങ്ങളും ചേർന്നവതരിപ്പിച്ച കലാ പരിപാടികളും അരങ്ങേറി. ഭക്ഷണത്തോടെ പരിപാടികൾക്ക് പരിസമാപ്തി കുറിച്ചു. 



Latest

Copyrights@2016.