latest

തടിയമ്പാട് ഫാത്തിമാ മാതാ ദൈവാലയം തീർത്ഥാടനകേന്ദ്രമാകുന്നു. പ്രഖ്യാപനം മെയ് 13 ന്

Anil Mattathikunnel  ,  2017-04-20 09:43:25pmm അനിൽ മറ്റത്തിക്കുന്നേൽ

തടിയമ്പാട് : തടിയമ്പാട് ഫാത്തിമാ മാതാ ദൈവാലയം മാതാവിന്റെ തീർത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കുന്നു. ഫാത്തിമയിൽ മാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ ശദാബ്ദിയുടെ കോട്ടയം അതിരൂപതാ തല ഉദ്ഘാടനവും തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കപ്പെടുന്ന ചടങ്ങും മെയ് 13 ശനിയാഴ്ച രാവിലെ 8 മണിക്ക് നടത്തപ്പെടും. കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ടാണ് അഭി. പണ്ടാരശ്ശേരി പിതാവിന്റെയും അതിരൂപതയിലെ നിരവധി വൈദീക - സന്യാസി - സന്യാസിനി - അല്മായ സമൂഹത്തിന്റെയും സാന്നിധ്യത്തിൽ പ്രഖ്യാപനം നടത്തുന്നത്. മെയ് 13 ശനിയാഴ്ച രാവിലെ അഭി. പിതാക്കന്മാരുടെ കാർമികത്വത്തിൽ അർപ്പിക്കപ്പെടുന്ന ആഘോഷമായ കുർബ്ബാനയോടെയാണ് പ്രഖ്യാപന ചടങ്ങുകൾ ആരംഭിക്കുക. പിതാക്കന്മാരോടൊപ്പം അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, പടമുഖം ഫൊറോനാ വികാരി ഫാ. സജി മാലിത്തുരുത്തേൽ തുടങ്ങിയവരും പങ്കെടുക്കും. തുടർന്ന് ഫാ. ജിബിൽ കുഴിവേലി നയിക്കുന്ന ഏകദിന മരിയൻ ധ്യാനവും നടത്തപ്പെടും. ഫാത്തിമയിൽ നേരിട്ട് സന്ദർശനം നടത്തുവാൻ സാധിക്കാത്തവർക്ക് ഫാത്തിമാ മാതാവിന്റെ തിരുസ്വരൂപം പൊതുവണക്കത്തിനായി പ്രതിഷ്ഠിച്ചിരിക്കുന്ന ദൈവാലയങ്ങളിൽ 2017 മെയ് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ തീർത്ഥാടനമായി എത്തി പ്രാർത്ഥിക്കുമ്പോൾ പൂർണ്ണദണ്ഡവിമോചനം മാർപ്പാപ്പാ പ്രഖ്യാപിച്ചിട്ടുണ്ട്. മാർപ്പായുടെ ഈ പ്രഖ്യാപനത്തിനനുസൃതമായാണ് തടിയമ്പാട് പള്ളിയെ കോട്ടയം അതിരൂപതയിലെ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുന്നത്. മെയ് മാസം മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ നിരവധി പരിപാടികളും ഏകദിന ധ്യാനങ്ങളും പ്രത്യേക പ്രാർത്ഥനാ യജ്ഞങ്ങളും തടിയമ്പാട് ദൈവാലയത്തിൽ ഒരുക്കുന്നുണ്ട്. നിയതമായ ഒരുക്കങ്ങളോടെ ഈ തീർത്ഥാടനത്തിൽ പങ്കെടുത്ത് അമ്മയുടെ മാധ്യസ്ഥം പ്രാപിക്കുവാൻ ഏവരെയും ക്ഷണിക്കുന്നതായി വികാര. ഫാ. ജെയിംസ് വടക്കേകണ്ടംകരിയിൽ, കൈക്കാരന്മാരായ സുനിൽ വെട്ടിക്കൽ, ആൽഫി പുളിക്കൽ എന്നിവർ ഇടവകയ്ക്ക് വേണ്ടി അറിയിച്ചു.



Latest

Copyrights@2016.