latest

കത്തോലിക്കാ കോൺഗ്രസ് ശതാബ്ദി ഉദ്ഘാടനവും അതിരൂപതാ വാർഷികവും പയ്യാവൂരിൽ

Anil Mattathikunnel  ,  2017-04-20 10:00:00pmm ക്ലിന്റിസ് ജോർജ്ജ്

പയ്യാവൂർ: കോട്ടയം അതിരൂപതയുടെ മലബാർ റീജിയനും തലശ്ശേരി അതിരൂപതയും സംയുക്തമായി കത്തോലിക്കാ കോഗ്രസിന്റെ ശതാബ്ദി ഉദ്ഘാടനവും അതിരൂപതാ വാർഷികവും നടത്തുന്നു. ഏപ്രിൽ 26 ബുധനാഴ്ചയാണ് പരിപാടികൾ നടത്തപ്പെടുക. പ്രതിനിധി സമ്മേളനംഉദ്ഘാടനം ചെയ്യുന്നത് കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവാണ്. ക്നാനായ കത്തോലിക്കാ കോൺഗ്രസിന്റെ മലബാർ റീജിയൻ പ്രസിഡണ്ട് ബാബു കദളിമറ്റം അധ്യക്ഷത വഹിക്കും. തുടർന്ന് അഡ്വ. ആന്റോ അക്കര, ഫാ. റോയി കണ്ണംചിറ എന്നിവർ നയിക്കുന്ന ക്ളാസുകളും നടത്തപ്പെടും. ശദാബ്ദി ഉദ്ഘാടനം നിർവ്വഹിക്കുന്നത് തലശ്ശേരി രൂപതാധ്യക്ഷൻ മാർ ജോർജ്ജ് ഞരളക്കാട്ട് പിതാവാണ്. തലശ്ശേരി കത്തോലിക്കാ കോൺഗ്രസ് പ്രസിഡണ്ട് ദേവസ്യ കൊങ്ങോല അധ്യക്ഷത വഹിക്കും. ഫാ. ജോസഫ് പാമ്പ്ലാനി മുഖ്യ പ്രഭാക്ഷണം നടത്തും. 



Latest

Copyrights@2016.