america live Broadcasting

ബിഷപ്പ് ജേക്കബ് അങ്ങാടിയെത്തു റോക്‌ലാൻഡ് ക്നാനായ മിഷന്റെ ഫണ്ട് റെയിസിംഗ് കിക്ക്‌ ഓഫ് ഉത്ഘാടനം നിർവഹിച്ചു

ന്യൂയോർക് :ചിക്കാഗോ സീറോ മലബാർ രൂപതാ ബിഷപ്പ് ജേക്കബ് അങ്ങാടിയെത്തു റോക്‌ലൻഡ് ക്നാനായ മിഷനിലെ തന്റെ ആദ്യസന്ദർശനം വിശുദ്ധകുർബാനോയോടെ ആരംഭിച്ചു മാർച്ച് 26 ഞായറാഴ്ച റോക്‌ലൻഡിലെ മരിയൻ ഷൈറിയിൻ ദേവാലയത്തിൽ ബിഷപ്പ് നല്കിയസന്ദേശം ആൽമീയമായ ഉണർവ് നല്കി .മിഷൻ ഡയറക്ടർ ഫാദർ ജോസ് ആദോപ്പിള്ളിയും അംഗങ്ങളുംഅങ്ങാടിയെത്തു പിതാവിന് ഊഷ്മളമായ സ്വീകരണം നല്കി .ക്രിസ്തു നല്കിയ വെളിച്ചം നമ്മുടെ ദൈനം ദിന ജീവിതത്തിൽ പകർത്തിയാൽ എല്ലാ അറിവില്ലായ്മയുടെയും അഹങ്കാരത്തിന്റെയും അന്ധകാരം നീങ്ങുമെന്ന് പറഞ്ഞു .റോക്‌ലൻഡിലെ ക്‌നാനായ സമൂഹം നേരിടുന്ന ഏതു പ്രതിസന്ധിയിലും ചിക്കാഗോ രൂപതാ കൂടെ ഉണ്ടായിരിക്കുമെന്ന് ഉറപ്പു നല്കുന്നതായി ബിഷപ്പ് പറഞ്ഞു .വിശ്വാസത്തിലും കുട്ടികളുടെ വേദപാഠ പഠനത്തിലും മിഷൻ കാണിക്കുന്ന ഉത്സാഹത്തെ അഭിനന്ദിക്കാനും ബിഷപ്പ് മറന്നില്ല .കുർബാനക്ക് ശേഷം നടന്ന് പൊതുയോഗത്തിൽ വെസ്റ്റ്ചെസ്റ്റർ റോക്‌ലാൻഡ് മിഷനുകൾ പുതിയതായി വാങ്ങാൻ ആഗ്രഹിക്കുന്ന ദേവാലയത്തിന്റെ ഫണ്ട് റെയിസിംഗ് കിക്ക്‌ ഓഫ് ഉത്ഘാടനംമാർ അങ്ങാടിയെത്തു നിർവഹിച്ചു.മിഷൻ ഡയറക്ടർ ഫാദർ ജോസ് ആദോപ്പിള്ളി തന്റെ ഒരു മാസത്തെ ശംബളം പിതാവിനെ ഏല്പിച്ചുകൊണ്ടു ഫണ്ട് റെയ്‌സ് തുടക്കം കുറിച്ചു .തുടർന്ന് മെഗാ സ്പോൺസേർസ് ഗ്രാൻഡ് സ്പോൺസേർസ്, സ്പോൺസേർസ് , ഉൾപ്പെടെ 60 കുടംബങ്ങളിലി ൽ നിന്നായി $ 175000 .00 ആദ്യ ദിവസം തന്നെ ഇടവക അംഗങ്ങളിനിന്നു സമാഹരിച്ചു .ഒരു ദേവാലയം നേടാനുള്ള പരിശ്രമത്തിൽ ചെറുപ്പക്കാരായ കുടുംബങ്ങളുടെ സഹകരണം തന്നെ അത്ഭുതപെടുത്തിയെന്നു ബിഷപ്പ് കിക്കോഫ് പ്രസംഗത്തിൽ പറഞ്ഞു , കൂടാതെ ഇതെല്ലാം ബഹുമാനപെട്ട ജോസ് ആദോപ്പിള്ളിയുടെ അച്ചെന്റെ നേതൃത്വവും ,കൂട്ടായ പ്രാർത്ഥനയിൽ നിന്ന് ലഭിച്ച ദൈവാനുഗ്രഹുമാണെന്നു ബിഷപ്പ് കൂട്ടിച്ചേർത്തു .2017 തന്നെ ദേവാലയം വാങ്ങാൻകഴിമെന്നു മിഷൻ ഡയറക്ടർ ജോസ് ആദോപ്പിള്ളി പറഞ്ഞു .മരിയൻ ഷൈറിയിൻ ഡയറക്ടർ ഫാ .ജിം ആശംസകൾ നേർന്നു. .ന്യൂയോർക് ക്‌നാനായ ഫെറോന സെക്രട്ടറി തോമസ് പാലച്ചേരി ,സിബി മണലേൽ ,ഫിലിപ്പ് ചാമക്കാല ,എബ്രഹാം പുലിയലകുന്നേൽ ,റെജി ഉഴങ്ങാലിൽ ,ജോയ് തറതട്ടേൽ, ജസ്റ്റിൻ ചാമക്കാല , ജോസഫ് കീഴങ്ങാട്ട് . ലിബിൻപണാപറമ്പിൽ ,അലക്സ്കിടാരത്തിൽ ,സനുകൊല്ലാറേട്ട് ,കാൾട്ടൻകല്ലടയിൽ ,ക്രിസ് വടക്കേക്കര എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു .ഫിലിപ്പ് ചാമക്കാല നന്ദി പറഞ്ഞു .സ്‌നേഹവിരുന്നോടെ കിക്കോഫ് ഉത്ഘാടന പരിപാടികൾ സമാപിച്ചു .

Read more

ചിക്കാഗോയില്‍ നിന്നും വിശുദ്ധ നാട്ടിലേക്കു തീർഥാടനം

ചിക്കാഗോ മോർട്ടൺ ഗ്രോവ് സെൻറ് മേരീസ് ഇടവകയുടെ തീര്‍ഥാടന കമ്മറ്റിയുടെ നേതൃത്വത്തിൽ വിശുദ്ധ നാട്ടിലേക്കു തീർഥാടനം നടത്തപ്പെടുന്നു. 2017 സെപ്റ്റംബർ 25 ന് പുറപ്പെട്ട് ജോർദാൻ, ഇസ്രായേൽ, പാലസ്റ്റീനാ എന്നിവിടങ്ങൾ സന്ദര്‍ശിച്ച് ഒക്ടോബര്‍ 5 ന് മടഞ്ഞിയെത്തുന്ന വിധത്തിലാണ് തീർത്ഥയാത്ര ഒരുക്കിയിരിക്കുന്നത്. ദൈവപുത്രനായ ക്രിസ്തു ജനിച്ചതും, പ്രവർത്തിച്ചതും, മരിച്ചു -ഉയർത്തതുമായ രക്ഷാകര സംഭവങ്ങൾ കൊണ്ട് അനുഗ്രഹീതമായ പുണ്യസ്ഥാലങ്ങൾ സന്ദർശിക്കുന്ന ഈ തീര്ഥയാത്രക്ക് "ഫെയ്ത് ഹോളിഡേയ്‌സ്" തീർത്ഥാടന ഏജൻസിയാണ് ക്രമീകരണം നടത്തുന്നത്. 11 ദിവസം നീണ്ടു നില്ക്കുന്ന തീർത്ഥാടനത്തിന് 2399 ഡോളറാണ് ചിലവ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 500 ഡോളർ അഡ്വാൻസ് നൽകി ഉടൻതന്നെ പേര് രജിസ്റ്റർ ചെയ്യുക. മോർട്ടൺ ഗ്രോവ് സെൻറ് മേരീസ് ഇടവക വികാരി റവ. ഫാ. തോമസ് മുളവനാൽ തീർത്ഥാടനത്തിന് നേതൃത്വം നല്കുന്നു.

Read more

KCCNA പ്രസിഡണ്ട് ബേബി മണക്കുന്നേലിന്‌ സ്വീകരണം നൽകി

ഹൂസ്റ്റൺ: ആദ്യമായി ഹൂസ്റ്റണിൽ നിന്നും കെ സി സി എൻ എ പ്രസിഡണ്ട് സ്ഥാനത്തേക്ക് എത്തിയ ബേബി മണക്കുന്നേലിന്‌ ഹൂസ്റ്റൺ ക്നാനായ കാത്തലിക്ക് സൊസൈറ്റിയുടെ കമ്മ്യൂണിറ്റി സെന്ററിൽ കൂടിയ യോഗത്തിൽ സ്വീകരണം നൽകി. സൊസൈറ്റി പ്രസിഡണ്ട് ഫ്രാൻസിസ് ഇല്ലിക്കാട്ടിലിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിലേക്ക് സെക്രട്ടറി തോമസ് കൊരട്ടിയിൽ സ്വാഗതം ആശംസിച്ചു. തോമസ് ചെറുകര, മലയാളീ അസോസിയേഷൻ പ്രസിഡണ്ട് എബ്രഹാം പറയൻകാലായിൽ, ഫാ. സജി പിണർക്കയിൽ, ഫാ. ജോസഫ് മണപ്പുറം, സാജൻ മണപ്പുറം, ടോം വിരിപ്പൻ, വുമൺസ് ഫോറം പ്രസിഡണ്ട് ദിവ്യ വള്ളിപ്പടവിൽ, ജോബി കിഴക്കേൽ, സിറിയക്ക് വേലിമറ്റം, അലക്സ് മഠത്തിൽതാഴെ, എന്നിവർ കെ സി സി എൻ എ പ്രസിഡന്റിനെ അനുമോദിച്ചുകൊണ്ട് സംസാരിക്കുകയും, സംഘടനകളും പള്ളികളും ഒന്നിച്ച് പ്രവർത്തിക്കുവാനുള്ള വേദി ഒരുക്കിയെടുത്ത്, ക്നാനായ സമുദായം ഒറ്റക്കെട്ടായി, മായം ചേർക്കാതെ പ്രവർത്തിക്കുവാനുള്ള വേദി ഉണ്ടാക്കിയെടുക്കണമെന്നുമുള്ള ആശയം എല്ലാവരും പ്രകടിപ്പിക്കുകയും ആശംസകൾ നേരുകയും ചെയ്തു.

ബേബി തന്റെ മറുപടി പ്രസംഗത്തിൽ, ഒറ്റക്കെട്ടായുള്ള പ്രവർത്തനത്തിന് എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുകയും, പുതിയ കമ്മറ്റി ഒറ്റക്കെട്ടായി നിന്ന്, സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് അറിയിക്കുകയും ചെയ്തു. സൈമൺ തോട്ടപ്ലാക്കിൽ തദവസരത്തിൽ എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തി. ഷാജു ചക്കുങ്കൽ എം സി ആയിരുന്നു. റ്റിജി പള്ളികിഴക്കേതിൽ ഉൾപ്പെടെയുള്ള സൊസൈറ്റി എക്സിക്യൂട്ടീവ് പരിപാടികൾക്ക് നേതൃത്വം നൽകി. സ്‌നേഹവിരുന്നോടെ പരിപാടികൾ പര്യവസാനിച്ചു. 

Read more

താമ്പാ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ഫൊറോനാ ദേവലയത്തില്‍ നോമ്പുകാല ധ്യാനം

താമ്പാ: സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ഫൊറോനാ ദേവലയത്തില്‍ മാര്‍ച്ച് 24,25,26 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ നോമ്പുകാല ധ്യാനം നടത്തപ്പെടുന്നു. പ്രശസ്ത വചനപ്രഘോഷകരായ ഫാ. ജയിംസ് തോയില്‍ വി.സി, ബ്ര. സന്തോഷ് ടി (ക്രിസ്റ്റീന്‍), ബ്ര. ബിബി തെക്കനാട്ട് എന്നിവരാണ് ധ്യാനം നയിക്കുന്നത്. അനുഗ്രഹീത ഗായകനായ ബ്ര. ഷൈജന്‍ വടക്കന്‍ ഗാനശുശ്രൂഷയ്ക്കു നേതൃത്വം നല്‍കുന്നതാണ്. വി. കുര്‍ബാന, തിരുമണിക്കൂര്‍ ആരാധന, സ്തുതി ആരാധന എന്നിവ എല്ലാദിവസവും ഉണ്ടായിരിക്കുന്നതാണ്. ധ്യാന ദിവസങ്ങളില്‍ കുമ്പസാരത്തിനും കൗണ്‍സിലിംഗിനും ഉള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. മാര്‍ച്ച് 24-നു വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ വൈകിട്ട് 9 മണി വരേയും, 25-നു ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരേയും, 26-നു ഞായറാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരേയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഈ നോമ്പുകാല ധ്യാനത്തില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിനായി ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ഡൊമിനിക് മഠത്തിക്കളത്തില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 813 330 6672. ജോസ് ചക്കുങ്കല്‍, താമ്പാ അറിയിച്ചതാണിത്.

Read more

KCCNA പ്രസിഡന്റിന്റെ എക്ലൂസീവ് അഭിമുഖം നാളെ കെവിടിവിയിൽ

ചിക്കാഗോ: ക്നാനായ കാത്തലിക്ക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ (KCCNA) 2017 -2019 പ്രവർത്തന വർഷത്തേക്ക് പുതുതായി തെരെഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് ബേബി മണക്കുന്നേലുമായുള്ള എക്സ്ക്ലൂസീവ് അഭിമുഖം നാളെ (മാർച്ച് 21, ചൊവാഴ്ച ) കെവി ടിവിയിൽ സംപ്രീസ്‌ഖാനം ചെയ്യുന്നു. നാളെ വൈകുന്നേരം 7 മണിക്ക് ( CST) കെവിടിവി യു എസ് എ യിലാണ് അഭിമുഖം സംപ്രേക്ഷണം ചെയ്യപ്പെടുക. ഹൂസ്റ്റണിൽ നിന്നും ജിമ്മി കുന്നശ്ശേരിയുടെ നേതൃത്വത്തിൽ എബ്രഹാം വാഴപ്പള്ളി നടത്തിയ അഭിമുഖം, തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ശ്രീ ബേബി നൽകുന്ന ആദ്യത്തെ അഭിമുഖമാണ് എന്ന പ്രത്യേകതയുണ്ട്. റോക്കു, യുണൈറ്റഡ് മീഡിയ ( മലയാളം ഐ പി ടിവി & ബോം ടിവി) എന്നിവയിൽ റിലീജയ്‌സ് സെക്ഷനിലും, സ്മാർട്ട് ഫോണുകളിലെ കെവിടിവി ആപ്പിലൂടെയും www.knanayavoice.com, www.kvtv.com തുടങ്ങിയവയിൽ കൊടുത്തിരിക്കുന്ന കെവിടിവി മീഡിയാ പ്ലെയറിലൂടെയും അഭിമുഖം കാണുവാൻ സാധിക്കും. പിനീട് ഈ അഭിമുഖം ഫെയ്‌സ്ബുക്കിലൂടെയും യൂടൂബിലൂടെയും ലഭ്യമാക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 828-367-5888 (828-FOR-KVTV)  

Read more

ചിക്കാഗോ കെ.സി.എസ് സീനിയര്‍ സിറ്റിസണ്‍ ഫോറം പ്രവര്‍ത്തനോദ്ഘാടനം നടത്തി

ചിക്കാഗോ: ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ പോഷകസംഘടനയായ സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് 11-ന് സെന്റ് മേരീസ് ഇടവക വികാരി റവ.ഫാ. തോമസ് മുളവനാല്‍ നിര്‍വഹിച്ചു. ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ദൈവാലയത്തിൽ വച്ച് നടന്ന യോഗത്തില്‍ സീനിയര്‍ സിറ്റിസണ്‍ കോര്‍ഡിനേറ്റര്‍ മാത്യു പുളിക്കത്തൊട്ടിയില്‍ അധ്യക്ഷതവഹിച്ചു.

ബഹുമാനപ്പെട്ട മുളവനാലച്ചന്‍ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ കെ.സി.എസ് സീനിയര്‍ സിറ്റിസണ്‍ ഫോറം ക്‌നാനായ സമുദായത്തിനുവേണ്ടി ചെയ്യുന്ന സേവനങ്ങള്‍ മഹത്തരമാണെന്നും, വരുന്ന രണ്ടുവര്‍ഷത്തെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ഭാവുകങ്ങള്‍ നേരുന്നതായും അറിയിച്ചു.

ചിക്കാഗോ കെ.സി.എസ് പ്രസിഡന്റ് ബിനു പൂത്തുറയില്‍, സെന്റ് മേരീസ് ഇടവക അസിസ്റ്റന്റ് വികാരി റവ.ഫാ. ബോബന്‍ വട്ടംപുറം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്നു ദൈവദാസന്മാരായ മാര്‍ മാക്കീല്‍ പിതാവിന്റേയും, പൂതത്തില്‍ തൊമ്മി അച്ചന്റേയും ജീവിത ചരിത്രം ഉള്‍പ്പെടുത്തിയുള്ള "സഹനവഴിയിലെ ദിവ്യതാരങ്ങള്‍" എന്ന ഡോക്യുമെന്ററി വിജ്ഞാനപ്രദവും ശ്രദ്ധേയവുമായി. ജേക്കബ് മണ്ണാര്‍കാട്ടില്‍, മാത്യു വടക്കേല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. സ്‌നേഹവിരുന്നോടുകൂടി പരിപാടികള്‍ക്ക് സമാപനമായി.

Read more

ന്യൂയോർക്ക് സെന്റ് സ്റ്റീഫൻ പള്ളിയിൽ നോമ്പുകാല ധ്യാനം നടത്തി

ന്യൂയോര്‍ക്ക്: സെന്റ് സ്റ്റീഫന്‍ ക്‌നാനായ കത്തോലിക്ക ഇടവകയില്‍ നോമ്പുകാല ധ്യാനം മാര്‍ച്ച് മാസം 17 18 ,19 എന്നി ദിവസങ്ങളില്‍ നടത്തപ്പെട്ടു. പാലാ മൈനര്‍ സെമിനാരി റെക്ടര്‍ ഫാദര്‍ ഷീന്‍ പാലാക്കാത്തടത്തില്‍ വചനപ്രഘോഷണത്തിനു നേതൃത്വം നല്‍കി. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി വികാരി ഫാദര്‍ ജോസ് തറക്കലിന്റെ നേതൃത്വത്തില്‍ വചനപ്രഘോഷണം നടന്നു. പരിപാടികള്‍ക്ക് വികാരിയെക്കൂടാതെ കൈക്കാരന്മാരായ ജെയിംസ് തോട്ടം,എബ്രഹാം പുല്ലാനപ്പള്ളി ,സിറിയക് ആകംപറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.

Read more

മിയാമി ക്നാനായ അസോസിയേഷൻ പ്രവർത്ത നോത്ഘാടനം LIVE on KVTV

സൗത്ത് ഫ്ലോറിഡ ക്നാനായ അസോസിയേഷൻ പ്രവർത്തനോത്ഘാടനം മാർച്ച് 18ന് . 
മിയാമി: ക്നാനായ കാത്തലിക്  അസോസിയേഷൻ സൗത്ത് ഫ്ലോറിഡയുടെ പ്രവർത്തനോത്ഘാടനം മാർച്ച് 18 ശനിയാഴ്ച വൈകുന്നേരം ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. 
പ്രസിഡന്റ് ബൈജു വണ്ടന്നൂരിന്റെ അദ്യക്ഷതയിൽ ചേരുന്ന സമ്മേളനം കെ സി സി എൻ എ പ്രസിഡന്റ് ബേബി മണകുന്നേൽ ഉത്ഘാടനം ചെയ്യും. ഫാ സജി പടിഞ്ഞാറേക്കര ആശംസകൾ അർപ്പിക്കും. അസോസിയേഷൻ ഭാരവാഹികളായ മനോജ് താനത്ത് , റോഷ്‌നി കണിയാംപറമ്പിൽ, സിംലാ കൂവപ്ലാക്കിൽ, ജെയ്സൺ തേക്കുംകാട്ടിൽ എന്നിവർ ഉത്ഘാടന സമ്മേളനത്തിന് നേതൃത്വം നൽകും. പ്രസ്‌തുത സമ്മേളനത്തിൽ അടുത്ത രണ്ട് വർഷത്തെ പ്രവർത്തന രൂപരേഖ തെയ്യാറാക്കുന്നതായിരിക്കും. 
 കെ സി സി എൻ എ യിലേക്ക്  പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ബേബി മണക്കുന്നേലിനെയും രാജൻ പാടവത്തിലിനേയും പ്രേത്യകം ആദരിക്കുന്നതായിരിക്കും. 
ജെസ്സി നടുപറമ്പിൽ , സിമി താനത്ത് ,സുമി പനംതാനത്ത്, ഷിന കുളങ്ങര എന്നിവർ കലാസന്ധ്യക്ക് നേതൃത്വം നൽകും. 
വൈകുന്നേരം ആറു മണിക്ക് ആരംഭിക്കുന്ന പരിപാടികൾ റോബിൻ കല്ലിടാന്തി,ബാബു കോട്ടൂർ എന്നിവരുടെ നേതൃത്വത്തിലുള്ള സ്നേഹ വിരുന്നോടു കൂടി സമാപിക്കും. 
ശനിയാഴ്ച്ച നടക്കുന്ന ഈ മഹാ സമ്മേളനത്തിലേക്ക്‌ മിയാമിയിലെ മുഴവൻ ക്നാനായ മക്കളുടെയും സഹകരണം ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു. 
 
മിയാമി: ക്നാനായ കാത്തലിക്  അസോസിയേഷൻ സൗത്ത് ഫ്ലോറിഡയുടെ പ്രവർത്തനോത്ഘാടനം മാർച്ച് 18 ശനിയാഴ്ച വൈകുന്നേരം ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. 
പ്രസിഡന്റ് ബൈജു വണ്ടന്നൂരിന്റെ അദ്യക്ഷതയിൽ ചേരുന്ന സമ്മേളനം കെ സി സി എൻ എ പ്രസിഡന്റ് ബേബി മണകുന്നേൽ ഉത്ഘാടനം ചെയ്യും. ഫാ സുനി പടിഞ്ഞാറേക്കര ആശംസകൾ അർപ്പിക്കും. അസോസിയേഷൻ ഭാരവാഹികളായ മനോജ് താനത്ത് , റോഷ്‌നി കണിയാംപറമ്പിൽ, സിംലാ കൂവപ്ലാക്കിൽ, ജെയ്സൺ തേക്കുംകാട്ടിൽ എന്നിവർ ഉത്ഘാടന സമ്മേളനത്തിന് നേതൃത്വം നൽകും. പ്രസ്‌തുത സമ്മേളനത്തിൽ അടുത്ത രണ്ട് വർഷത്തെ പ്രവർത്തന രൂപരേഖ തെയ്യാറാക്കുന്നതായിരിക്കും. 
 കെ സി സി എൻ എ യിലേക്ക്  പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ബേബി മണക്കുന്നേലിനെയും രാജൻ പടവത്തിലിനേയും പ്രേത്യകം ആദരിക്കുന്നതായിരിക്കും. 
ജെസ്സി നടുപറമ്പിൽ , സിമി താനത്ത് ,സുബി  പനംതാനത്ത്, ഷിൻ  കുളങ്ങര എന്നിവർ കലാസന്ധ്യക്ക് നേതൃത്വം നൽകും. 
വൈകുന്നേരം ആറു മണിക്ക് ആരംഭിക്കുന്ന പരിപാടികൾ റോബിൻ കല്ലിടാന്തി,ബാബു കോട്ടൂർ എന്നിവരുടെ നേതൃത്വത്തിലുള്ള സ്നേഹ വിരുന്നോടു കൂടി സമാപിക്കും. 
ശനിയാഴ്ച്ച നടക്കുന്ന ഈ മഹാ സമ്മേളനത്തിലേക്ക്‌ മിയാമിയിലെ മുഴവൻ ക്നാനായ മക്കളുടെയും സഹകരണം ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു. 
 

http://www.youtube.com/user/KVTVUSA/live

http://kvtv.com/index.php?mnu=kvtv

https://www.facebook.com/KnanayaVoice/

Read more

കെ.സി.സി.എസ്.സി ബസ് ടൂർ സംഘടിപ്പിച്ചു

ലോസ് ഏഞ്ചൽസ്: ക്നാനായ കാത്തലിക്ക് കോൺഗ്രസ് ഓഫ് സതേൺ കാലിഫോർണിയ (കെ.സി.സി.എസ്.സി) മാമോത്തിലേക്ക് ഫാമിലി ബസ് ടൂർ സംഘടിപ്പിച്ചു. രണ്ടു ദിവസം നീണ്ടുനിന്ന ടൂർ കുട്ടികളും യുവ ജനങ്ങളും മുതിർന്നവരും ഒരുപോലെ ആസ്വദിച്ചു. കെ.സി.സി.എസ്.സി പ്രസിഡണ്ട് ഷിജു അപ്പോഴിയിൽ, വൈസ് പ്രസിഡണ്ട് ടീന മാനുങ്കൽ, സെക്രട്ടറി ജോൺ വള്ളിപ്പടവിൽ, ജോ. സെക്രട്ടറി ദീപക് മുണ്ടുപാലത്തുങ്കൽ, ട്രഷറർ ചാക്കോ തെക്കേക്കരോട്ട്, കമ്മറ്റി അംഗങ്ങൾ, വനിതാ ഫോറം ഭാരവാഹികൾ എന്നിവർ പരിപാടികൾക്ക് നേതൃതം നൽകി.

Read more

ഫിലിപ്പ് കാലായില്‍ ഷിക്കാഗോയില്‍ നിര്യാതനായി സംസ്കാരം ഇന്ന്

ഷിക്കാഗോ: അമേരിക്കന്‍ കുടിയേറ്റ ചരിത്രത്തിലെ ആദ്യകാല മലയാളിയും സാമൂഹ്യ പരിഷ്കര്‍ത്താവുമായ ഫിലിപ്പ് കാലായില്‍ (86) മാര്‍ച്ച് 13-നു ചിക്കാഗോയില്‍ നിര്യാതനായി. ഉപരിപഠനാര്‍ത്ഥം വടക്കേ അമേരിക്കയിലേക്ക് 1956 -ല്‍ കേരളത്തില്‍ നിന്നും കുടിയേറ്റം നടത്തിയ അദ്ദേഹം ഷിക്കാഗോയിലെ ലയോള യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഉപരിപഠനം പൂര്‍ത്തിയാക്കി. വിദ്യാഭ്യാസ കാലഘട്ടത്തിലും തുടര്‍ന്നും ന്യൂനപക്ഷ വിഭാഗങ്ങളും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ ഏഷ്യന്‍ വംശജര്‍ നേരിടുന്ന തിക്താനുഭവങ്ങള്‍ മനസ്സിലാക്കുകയും അനുഭവിക്കുകയും ചെയ്ത അദ്ദേഹം ഈ വിവേചനത്തിനെതിരേ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുമായി ചേര്‍ന്ന് തന്റെ സാമൂഹിക പ്രവര്‍ത്തനം ആരംഭിക്കുകയുണ്ടായി. വിദ്യാഭ്യാസ-ഭവന-ജോലി മേഖലകളില്‍ ഏഷ്യന്‍ വംശജര്‍ അനുഭവിക്കുന്ന വിവേചനങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തിയ അദ്ദേഹം ഷിക്കാഗോയിലെ വിവിധ സാമൂഹിക സന്നദ്ധ സംഘടനകളുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുകയുണ്ടായി. 

ഇന്‍ഡോ- അമേരിക്കന്‍ വംശജരുടെ ഉന്നമനത്തിനായി വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹം 1960-ല്‍ ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്ക എന്ന സംഘടന രൂപീകരിച്ചു. 1970-ല്‍ സ്ഥാപിതമായ ഏഷ്യന്‍ ഫോറം, Asian American Coalition of America (ICAA) എന്നിവയുടെ സ്ഥാപക നേതാവായിരുന്നു ഫിലിപ്പ് കാലായില്‍.

ഏഷ്യന്‍ അമേരിക്കന്‍ വംശജരുടെ പ്രമുഖ സംഘടനയായ ഇന്‍ഡോ അമേരിക്കന്‍ ഡമോക്രാറ്റിക് ഓര്‍ഗനൈസേഷന്‍ (ഐ.എ.ഡി.ഒ) 1980-ല്‍ തുടക്കം കുറിക്കാന്‍ സാധിച്ചത് ഫിലിപ്പ് കാലായിലിന്റെ നേതൃപാടവത്തിന്റെ ഉദാഹണമാണ്. ഏഷ്യന്‍ കമ്യൂണിറ്റിക്ക് നല്‍കിയ നിസ്തുലമായ സേവനങ്ങള്‍ പരിഗണിച്ച് അസോസിയേഷന്‍ ഓഫ് ഏഷ്യന്‍ അമേരിക്കന്‍ സ്റ്റഡീസ് ഓര്‍ഗനൈസേഷന്‍ 2008-ല്‍ "ദി ഹാര്‍ട്ട് ഓഫ് ഏഷ്യന്‍ അമേരിക്കന്‍ കമ്യൂണിറ്റി അവാര്‍ഡ്" നല്‍കി ആദരിക്കുകയുണ്ടായി. ഫിലിപ്പ് കാലായിലിന്റെ ദീര്‍ഘവീക്ഷണവും സാമൂഹ്യപരിഷ്കരണ പ്രവര്‍ത്തനങ്ങളും പിന്‍കാലങ്ങളില്‍ അമേരിക്കയിലേക്ക് കുടിയേറിയ നിരവധി ഏഷ്യന്‍ വംശജര്‍ക്ക് ജീവിതത്തിന്റെ വിവിധ മേഖലകളിലേക്ക് ഉയരുവാനുള്ള കൈത്താങ്ങായി മാറുകയുണ്ടായി. 

സോഷ്യോളജിയിലും ഇന്‍ഡസ്ട്രിയല്‍ റിലേഷനിലും മാസ്റ്റേഴ്‌സ് ഡിഗ്രി കരസ്ഥമാക്കിയ ഇദ്ദേഹം ഷിക്കാഗോ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കാത്തലിക് ചാരിറ്റീസ് ഓര്‍ഗനൈസേഷനില്‍ സോഷ്യല്‍ വര്‍ക്കറായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുകയും, തുടര്‍ന്ന് ഇല്ലിനോയി സ്റ്റേറ്റിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹ്യൂമന്‍ സര്‍വീസില്‍ (ഡി.എച്ച്.എസ്) ജോലി തുടരുകയും, ഇതിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരിക്കെ റിട്ടയര്‍ ചെയ്യുകയുമുണ്ടായി. 

1930 ഒക്‌ടോബര്‍ രണ്ടിന് കോട്ടയത്ത് കീഴൂരില്‍ ജനിച്ച അദ്ദേഹം 1949-ല്‍ അന്നമ്മ കട്ടപ്പുറത്തെ വിവാഹം കഴിച്ചു. 

മക്കള്‍: ടോം & ആന്‍സി (കൂവക്കാട്ടില്‍), സാലു & നാനി സോണി, പരേതയായ ലിസ & റ്റോമി പുല്ലുകാട്ട്, ഡോ. ആന്‍ ലത കലായില്‍ എന്നിവര്‍ മക്കളാണ്. 

ഫില്‍ & ജയിസി (ചാഴിക്കാട്ട്), മനോജ് & മെര്‍ലിന്‍, അലക്‌സ് & ഷാരി (കൊടുവന്തറ), ആശ & വിജു (പൊക്കന്താനം), സോണിയ & റ്റി.ജെ ഇല്ലംപള്ളി, വിനോദ് & ആന്‍, സുനില്‍ & ആല്‍വീന (പുത്തന്‍പുരയില്‍), അജിറ്റ് & ജെ.ഡി എന്നിവര്‍ കൊച്ചുമക്കളുമാണ്. 

പൊതുദര്‍ശനം മാര്‍ച്ച് 17-ന് വെള്ളിയാഴ്ച വൈകിട്ട് 4 മുതല്‍ 9 വരെ കുംബര്‍ലാന്റ് ചാപ്പലില്‍ (8300 W. Lawerence, Norridge, IL 60706) വച്ചും സംസ്കാര ശുശ്രൂഷകള്‍ ശനിയാഴ്ച രാവിലെ 10 മണിക്ക് ക്യൂന്‍ ഓഫ് ഓള്‍ സെയിന്റ്‌സ് ബസലിക്കകയില്‍ (6380 N. Sauganash Ave, Chicago, IL 60646) വച്ചും തുടര്‍ന്ന് സംസ്കാരം നൈല്‍സിലുള്ള മേരി ഹില്‍ സെമിത്തേരിയിലും (8600 N. Milwaukee Ave, Niiles, IL 60714) വച്ചു നടത്തപ്പെടുന്നു.

Read more

ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് മോർട്ടൻഗ്രോവ് സെന്റ് മേരീസ് മതബോധനസ്കൂൾ സന്ദർശിച്ചു

ചിക്കാഗോ: സെന്റ് തോമസ് രൂപത അധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് മോർട്ടൻഗ്രോവ് സെന്റ് മേരീസ് മതബോധനസ്കൂൾ സന്ദർശിച്ചു . അഭിവന്ദ്യ പിതാവ് വിവിധ ക്ലാസുകൾ സന്ദർശിക്കുകയും, മതബോധന സ്കൂൾ വാർഷികത്തിന് ഒരുങ്ങിക്കൊണ്ടിരിക്കുന്ന കുട്ടികൾക്ക് ആശംസകൾ നേരുകയും, യുവജന വർഷാചരണത്തിനു കുട്ടികൾക്കുള്ള പങ്കിനെപ്പറ്റി വിശദീകരിക്കുകയും ചെയ്തു.

തുടർന്ന് സെന്റ് മേരീസ് സ്കൂളിൽ ഈവർഷം ആദ്യ കുർബാന സ്വീകരിക്കുന്ന കുട്ടികളെ സന്ദർശിച് അവർക്ക് ക്ലാസ് എടുത്തു. പരിശുദ്ധകുര്ബാനയുടെ പ്രാധാന്യത്തെപ്പറ്റിയും നല്ല കുമ്പസാരത്തിന്റെ ആവശ്യകതയെപ്പറ്റിയും പാപസാഹചര്യങ്ങളിൽ നിന്നും അകന്നു നിൽക്കേണ്ടതിന്റെയ് ആവശ്യകതയെപ്പറ്റിയും വിശദമായി പ്രതിപാദിച്ചു. അഭിവന്ദ്യ പിതാവിന്റെയ് ക്ലാസ് വളരെ വിജ്ഞാനപ്രദമായിരുന്നു. കുട്ടികളുടെ ചെറുതും വലുതുമായ എല്ലാ ചോദ്യങ്ങൾക്കും, സംശയങ്ങൾക്കും വളരെ സരസമായ ഭാഷയിൽ പിതാവ് മറുപടി പറയുകയും കുട്ടികൾക്കെല്ലാവർക്കും ചെറിയ സമ്മാനങ്ങൾ നല്കുകയും ചെയ്തു. അതിനുശേഷം അധ്യാപകരുടെയും, കുട്ടികളുടെയും പ്രതിനിധികൾ പിതാവിന് നന്ദി പറഞ്ഞു . തുടർന്ന്സൺഡേസ്കൂൾ കുട്ടികൾക്കായി പിതാവ് ഇംഗ്ലീഷിൽ ദിവ്യ ബലി അർപ്പിച്ചു. ഇടവക വികാരി ഫാ .തോമസ് മുളവനാൽ സഹ കാർമ്മികൻ ആയിരുന്നു . സെന്റ് മേരീസ് സൺ‌ഡേ സ്കൂൾ അധ്യാപകർക്കുവേണ്ടി നടത്തിയ അപ്പ്രീസിയേഷൻ ലഞ്ചിൽ അഭിവന്ദ്യ പിതാവ് മുഖ്യാഥിതി ആയിരുന്നു .

പിതാവിന്റെയ് സന്ദർശനത്തോട് അനുബന്ധിച്ചുള്ള ക്രമീകരണങ്ങൾക്കു വികാരി ഫാ .തോമസ് മുളവനാൽ, ഫാ .ബോബൻ വട്ടംപുറത്ത്, സ്കൂൾ ഡയറക്ടർ സജി പ്രതൃക്കയിൽ, അസ്സി .ഡയറക്ടർ മനീഷ് കൈമൂലയിൽ, പാരിഷ് എക്സിക്യൂട്ടീവ് , സിസ്റ്റേഴ്സ്, പേരന്റ്, വോളന്റീർസ്, മതാധ്യാപകർ എന്നിവർ നേതിര്ത്വം നൽകി .

Read more

വി. യൗസേപ്പ് പിതാവിന്റെ തിരുന്നാൾ ആഘോഷമായി കൊണ്ടാടി

ന്യൂയോർക് : വെസ്റ്റ്ചെസ്റ്റർ -ബ്രോൺസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ വി. യൗസേപ്പ് പിതാവിന്റെ തിരുന്നാൾ ആഘോഷമായി കൊണ്ടാടി. ലദിഞ്ഞോടെ ആരംഭിച്ച തിരുമ്മാർ കർമ്മങ്ങൾ ഫാ .സുനി പടിഞ്ഞേറെക്കര (മയാമി പള്ളി വികാരി ) യുടെ മുഖ്യ കാർമികത്വത്തിൽ നാലു വൈദീകർ കാർമികത്വം വഹിച്ച തിരുന്നാൾ റാസ ഭക്തി നിർഭരമായിരുന്നു. വെസ്റ്ചെസ്റ്റർ - റോക്‌ലാൻഡ് ക്നാനായ അംഗങ്ങൾ പുതിയതായി രൂപം കൊടുത്ത കോറസ് ഗ്രൂപ്പിന്റെ സംഗീത വിരുന്ന് തിരുന്നാൾ റാസയെ സംഗീത സാന്ദ്രമാക്കി. ഫാ. മാത്യു മേലേടം തിരുന്നാൾ സന്ദേശം നല്കി. വിശുദ്ധ കുർബാനക്കു ശേഷം ജോസഫ് നാമധാരികൾക്കു വേണ്ടി പ്രാർത്ഥനയും കേക്ക് മുറിക്കലും നടന്നു. 26 പ്രെസുദേന്തിമാർ നടത്തിയ തിരുന്നാളിന് ട്രസ്റ്റിമാരായ എബ്രഹാം പുളിയനക്കുന്നേൽ, റെജി ഉഴങ്ങാലിൽ, മിഷൻ ഡയറക്ടർ ഫാ ജോസ് ആദോപ്പിള്ളി, ഫൊറാന വികാരി ഫാ.ജോസ് തറക്കൽ എന്നിവർ നേതൃത്വം നല്കി. സ്‌നേഹ വിരുന്നോടെ തിരുന്നാൾ സമാപിച്ചു. 

Read more

ലോസ് ആഞ്ചൽസ് വി പത്താം പീയൂസ് ക്നാനായ ദേവാലയത്തിൽ വാർഷിക ധ്യാനം

ലോസ് ആഞ്ചൽസ്: വി പത്താം പീയൂസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ 2017 മാർച്ച് 31, ഏപ്രിൽ 1, 2 തീയതികളിൽ വാർഷിക ധ്യാനം നടത്തപ്പെടുന്നു. ഫാ സിയാ തോമസ് CSSR (സെന്റ് മാർട്ടിൻ ഓഫ് ടൂർസ് പാരിഷ്, ന്യൂ യോർക്ക്), സി. മേരിക്കുട്ടി , ബ്രദർ സന്തോഷ് (ക്രിസ്റ്റീൻ റിട്രീറ്റ് സെന്റര്, കോട്ടയം) എന്നിവരടങ്ങിയ ടീമാണ് ധ്യാനം നയിക്കുന്നത്.

മാർച്ച് 31 വെള്ളിയാഴ്ച വൈകുന്നേരം നാലു മണി മുതൽ രാത്രി ഒൻപതു വരെ മുന്നൊരുക്ക ധ്യാനവും, ശനി ഞായർ ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 6 വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. അതോടൊപ്പം കുമ്പസാരിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഇടവക വികാരി ഫാ സിജു മുടക്കോടിൽ, കൈക്കാരൻമാരായ ജോണി മുട്ടത്തിൽ, റോജി കണ്ണാലയിൽ, പാരിഷ് കൌൺസിൽ അംഗങ്ങൾ എന്നിവർ ധ്യാനത്തിന്റെ ഒരുക്കങ്ങൾ നടത്തി വരുന്നു.

Read more

ചിക്കാഗോ സെന്റ് മേരീസിൽ യേശുവിന്റെ പീഡാനുഭവരംഗങ്ങളുടെ ദൃശ്യാവതരണം അവിസ്‌മരണീയമായി .

ക്രിസ്തുവിന്റെ പീഡാനുഭവം നാടകീയമുഹൂർത്തങ്ങളിലൂടെ സജീവമാക്കുന്ന "Passon of Christ" ഇക്കഴിഞ്ഞ ഞായറാഴ്ച ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ അവതരിക്കപ്പെട്ടു . പീഡാനുഭവത്തിന്റെയും ,കുരിശുമരണത്തിന്റെയും വികാര സാന്ദ്രമായ രംഗങ്ങൾ സജീവമാക്കി അവതരിപ്പിച്ചത് പോളിഷ് സമൂഹത്തിലെ മിസ്റ്റീരിയം (Misterium) എന്ന പ്രാർത്ഥനാഗ്രൂപിലെ 80 ഓളം കലാകാരൻമാരും , കലാകാരികളുമാണ് . വചനമായി അവതരിച്ച യേശുക്രിസ്തുവിന്റെയ് കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും ജീവിതവും , തന്നെ തന്നെ ദിവ്യകാരുണ്യമാക്കിത്തീർത്ത അന്ത്യഅത്താഴ രംഗങ്ങളും ,പീലാത്തോസിന്റെയ് അരമനയിലെ കൽത്തൂണിൽ കെട്ടിയുള്ള ചമ്മട്ടി അടികളും, കുരിശിന്റെ വഴിയും ,മരണവും ,ഉത്ഥാനവും എല്ലാം ഉൾകൊള്ളുന്ന രക്ഷാകര സംഭവങ്ങളുടെ നാടകീയ ആവിഷ്കാരം ആരെയും കരളലിയിപ്പിക്കുന്ന രംഗങ്ങളായിരുന്നു.

ആയിരക്കണക്കിനു വിശ്വാസികൾ നിറഞ്ഞുനിന്ന ദേവാലയ അങ്കണത്തിന്റെ മധ്യാ ഭാരമേറിയ മരകുരിശുo പേറി ഗാഗുൽത്താമലയിലേക്കു നടന്നു പോകുന്ന യേശുക്രിസ്തുവിന്റെ അന്ത്യയാത്രയെ തന്മയത്തോടെ അവതരിപ്പിക്കുന്നതിൽ മികവുറ്റ പ്രകടനം കാഴ്ചവച്ചു . ലൈറ്റ് ആൻഡ് സൗണ്ട് എഫക്ട് സാകേതിക വിദ്യയുടെ മികവിൽ വിസ്മയസ്ഫോടന മാക്കിയ ഈ ദൃശ്യവിരുന്ന് സദസിലിരുന്ന ജനഹൃദയങ്ങളെ രണ്ടര മണിക്കൂർ കൊണ്ട് രണ്ടായിരത്തിലധികം വർഷം പിന്നിലേക്കു കൂട്ടി കൊണ്ടു പോയി ചെന്നെത്തിച്ചത് ആ പ്രിയപുത്രനിലാണ് . സാധാരണ ഇത്തരം പരിപാടികൾക്ക് കാണാറുള്ള റിക്കോർഡ് ചെയ്ത സംഭാഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട്, തത്സമയ സംഭാഷണങ്ങളോടെ ഈ ദൃശ്യാവിഷ്ക്കാരം മുന്നേറിയപ്പോൾ സമയം പോയത് പോലും അറിഞ്ഞില്ല എന്ന് കാണികളിൽ പലരും അഭിപ്രായപ്പെട്ടു.

ഇടവക വികാരി മോൺ തോമസ് മുളവനാൽ ,അസി .വികാരി ഫാ .ബോബൻ വട്ടംപുറം , കൈക്കാരൻമാരായ ടിറ്റോ കണ്ടാരപ്പള്ളിൽ ,പോൾസൺ കുളങ്ങര, ജോയിച്ചൻ ചെമ്മാച്ചേൽ, സിബി കൈതക്കത്തൊട്ടിയിൽ, ടോണി കിഴക്കേക്കുറ്റ്‌ എന്നിവരോടോപ്പും മത്തച്ചൻ ചെമ്മാച്ചേൽ, ബിജു വാക്കേൽ ബൈജു കുന്നേൽ തുടങ്ങി നീണ്ട ഒരു നേതൃത്വനിര അതിഗംഭിരമായി അവതരിപ്പിച്ചു വിജയിപ്പിച്ച മിസ്റ്റീരിയം പ്രെയർ ഗ്രൂപ്പിന്റെ ഈ ദൃശ്യാആവിഷ്‌കാരത്തിന് വേണ്ട സഹായ ക്രമീകരണങ്ങൾക്ക് നേതൃത്വo നൽകി.    

ഈ പരിപാടിയുടെ കൂടുതൽ ഫോട്ടോകളും വീഡിയോയും താഴെ കൊടുത്തിരിക്കുന്നു.

click here for more photos

Read more

ഷിക്കാഗോ സേക്രട്ട് ഹാർട്ട് ഫൊറോന - നോമ്പുകാല വാർഷിക ധ്യാനം ഇന്ന് മുതൽ. കെവിടിവിയിൽ തത്സമയ സംപ്രേക്ഷണം

ഷിക്കാഗോ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രട്ട് ഹാർട്ട് ഇടവകയിൽ, നോമ്പുകാല വാർഷിക ധ്യാനം, ഇന്ന് (മാർച്ച് മാസം 17 വെള്ളിയാഴ്ച) മുതൽ 19 ഞായറാഴ്ച വരെ നടത്തപ്പെടുന്നു. ധ്യാനം കെവിടിവിയിൽ തത്സമയ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. കുട്ടികൾക്കും, യുവജനങ്ങൾക്കും, മുതിർന്നവർക്കും പ്രത്യേക സെക്ഷനുകളായാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. വചന പ്രഘോഷണ രംഗത്ത് ഏറെ പ്രശംസനീയമായ രീതിയിൽ സേവനം ചെയ്യുന്ന കെയ്‌റോസ് ധ്യാന ഗ്രൂപ്പ് അംഗങ്ങളാണ് ഈ കുടുംബ നവീകരണ ധ്യാനത്തിന് നേത്യുത്വം നൽകുന്നത്. ഫാ. അന്റിസൺ ആന്റണിയുടെ നേത്യുത്വത്തിൽ പീറ്റർ ചേരാനല്ലൂർ, റെജി കൊട്ടാരം, ഷൈൻ തോമസ്, ജെറിൻ ജോബി, തെരേസാ ജോസഫ്, ജെനിറ്റ മാളിക, സ്റ്റീഫൻ കണ്ടാരപ്പള്ളിൽ, ബോണി തെക്കനാട്ട്, ബെഞ്ചമിൻ തെക്കനാട്ട്, ഏഞ്ചൽ തൈമാലിൽ, സിസിൽ ചാഴികാട്ട്, നിധി മാത്യു, മായ ബിബി എന്നിവർ ധ്യാനം നയിക്കുന്നു.

മാർച്ച് 17 വെള്ളിയാഴ്ച വൈകുന്നേരം 2:00 മുതൽ രാത്രി 9:00 മണി വരെയും, 18 ശനിയാശ്ച രാവിലെ 9:00 മുതൽ വൈകുന്നേരം 7:00 മണി വരെയും, 19 ഞായറാശ്ച രാവിലെ 9:00 മുതൽ വൈകുന്നേരം 5 മണി വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ശനിയാഴ്ചയും ഞായറാഴ്ചയും ഫൊറോനാംഗങ്ങളേവർക്കും കുമ്പസാരിച്ചൊരുങ്ങുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

യുവജന വർഷത്തിലെ നോമ്പുകാലത്തിൽ നടത്തപ്പെടുന്ന ഈ ധ്യാനം ഫൊറൊനായിലെ എല്ലാ കുടുംബങ്ങളിലും കൂടുതൽ ദൈവാനുഗ്രഹത്തിന്റേയും നവീകരണത്തിന്റേയും കാരണമാകട്ടെയെന്ന് ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് അഭിപ്രായപ്പെട്ടു. ധ്യാനത്തിൽ പൂർണ്ണമായും പങ്കെടുക്കുവാനും, ശനിയാഴ്ചയും, ഞായറാഴ്ചയും കുട്ടികളെ പങ്കെടുപ്പിക്കുവാനും ഏവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ബഹുമാനപ്പെട്ട വികാരി അച്ചൻ ഓർമ്മിപ്പിക്കുന്നു.

തല്‍സമയ സംപ്രേക്ഷണം കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

http://www.youtube.com/user/KVTVUSA/live http://kvtv.com/index.php?mnu=kvtv https://www.facebook.com/KnanayaVoice/

Read more

ഡിട്രോയിറ്റ് സെന്റ് മേരീസ് ദേവാലയത്തില്‍ ഇന്റര്‍നാഷണല്‍ വിമന്‍സ്‌ഡേ ആഘോഷിച്ചു

ഡിട്രോയിറ്റ്:  ലീജിയന്‍ ഓഫ് മേരി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഡിട്രോയിറ്റ് സെന്റ് മേരീസ് ദേവാലയത്തില്‍ ഇന്റര്‍നാഷണല്‍ വിമന്‍സ്‌ഡേ ആഘോഷിച്ചു.  ദിവ്യബലിയില്‍ കാഴ്ചസമര്‍പ്പണവും, വചന വായനകളും, സ്‌തോത്രക്കാഴ്ച പിരിവും നടത്തപ്പെട്ടു. തുടര്‍ന്ന് ഓഡിറ്റോറിയത്തില്‍വെച്ച് ഇടവക വികാരി ഫാ. ഫിലിപ്പ് രാമച്ചനാട്ട് അച്ചന്റെ പ്രാര്‍ത്ഥനയോടെ മറ്റ് പരിപാടികള്‍ ആരംഭിച്ചു. മാര്‍ത്തോമ്മന്‍ ഗാനവും, സിംഗിള്‍ സോഗും, ഗ്രൂപ്പ് ഡാന്‍സും, അനുഭവ സാക്ഷ്യവും, "സൗഖ്യം അരികെ" എന്ന ലഘുനാടകവും പരിപാടികള്‍ക്ക് കൂടുതല്‍ മിഴിവേകി.

2017-18 വര്‍ഷത്തിലെ ലീജിയന്‍ ഓഫ് മേരി ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ബഹു. രാമച്ചനാട്ട് ഫിലിപ്പച്ചനും, ലീജിയന്‍ ഓഫ് മേരി പ്രസിഡന്റ് ശ്രീമതി. മിനി ചെമ്പോലയും മറ്റ് ഭാരവാഹികളും തിരിതെളിച്ചുകൊണ്ട് നടത്തപ്പെട്ടു. പരിപാടികള്‍ക്ക് ചുക്കാന്‍പിടിച്ചത് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സിമി രാജു തൈമാലില്‍, ലീജിയന്‍ ഓഫ് മേരി ഭാരവാഹികള്‍ മിനി ചെമ്പോല, ജയ സന്ദീപ് കള്ളിക്കാട്ട്, മേരി ഷീന്‍സ് തൈതറപ്പേല്‍, ഷീജ വലിയപറമ്പില്‍, സിന്‍സി മാക്‌സിന്‍ എടത്തിപ്പറമ്പില്‍ എന്നിവരായിരുന്നു. പ്രോഗ്രാം അവതാരകര്‍ മാഡ്‌ലിന്‍ മനു കുഴിപ്പറമ്പില്‍, സിമി രാജു തൈമാലില്‍ എന്നിവര്‍ അവരുടെ അവതരണ ശൈലിയിലൂടെ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ഷീജ വലിയപറമ്പില്‍ നന്ദി രേഖപ്പെടുത്തി.

Read more

മയാമി സെന്റ് ജൂഡ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ നോമ്പുകാല ധ്യാനം

മയാമി: സെന്റ് ജൂഡ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ മാര്‍ച്ച് 18, 19 (ശനി, ഞായര്‍) ദിവസങ്ങളില്‍ നോമ്പുകാല ധ്യാനം നടത്തപ്പെടുന്നു. വചന പ്രഘോഷകരായ ഫാ. സുനി പടിഞ്ഞാറേക്കര, ബ്ര. ടോമി മണിമലേത്ത്, ബ്ര. ബിബി തെക്കനാട്ട് എന്നിവര്‍ അടങ്ങിയ ടീമാണ് ധ്യാനം നയിക്കുന്നത്. വി. കുര്‍ബാന, ആരാധന, സ്തുതി ആരാധന എന്നിവയോടുകൂടിയ ധ്യാനത്തില്‍ കുമ്പസാരത്തിനും കൗണ്‍സിലിംഗിനും ഉള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. മാര്‍ച്ച് 18-നു ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരേയും, മാര്‍ച്ച് 19-നു ഞായറാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരേയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഞായറാഴ്ച യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ധ്യാനവും ഉണ്ടായിരിക്കും. ഈ നോമ്പൂകാല ധ്യാനത്തില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിനായി ഇടവക വികാരി ഫാ. സുനി പടിഞ്ഞാറേക്കര ഏവരേയും സ്വാഗതം ചെയ്യുന്നു. 

Read more

കെ സി എസ് വിമന്‍സ് ഫോറം ആഗോള വനിതാദിനം ആചരിച്ചു

 ചിക്കാഗോ: ക്നാനായ കാത്തലിക് സൊസൈറ്റിയുടെ പോഷക സംഘടനയായ വിമന്‍സ് ഫോറം കെ സി എസിന്റെ ചരിത്രത്തില്‍ ആദ്യമായി ആഗോള വനിതാ ദിനം ആചരിച്ചു. വിമന്‍സ് ഫോറം പ്രസിഡന്റ് ജിജി നെല്ലാമറ്റം, വിസ് പ്രസിഡന്റ് അനി വാച്ചാച്ചിറ, സെക്രട്ടറി ബിനി തെക്കനാട്ട്, ജോയിന്റ് സെക്രട്ടറി ആന്‍ കരികുളം, ട്രഷറര്‍ ആന്‍സി കൂപ്ലിക്കാട്ട് എന്നിവരും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവക ദൈവാലയത്തിൽ വച്ച് നടത്തപ്പെട്ട പരിപാടികൾക്ക് നേതൃത്വം നല്‍കി. വനിതകളെ ബഹുമാനിക്കുവാനും അവരുടെ കഴിവുകളെ പരിപോഷിപ്പിക്കുവാനും നേട്ടങ്ങളെ അംഗീകരിക്കുവാനും വേണ്ടിയുള്ള വനിതാ ദിനാചരണത്തില്‍ വിമന്‍സ് ഫോറം പ്രസിഡന്റ് ജിജി നെല്ലാമറ്റം വനിതാ ദിന സന്ദേശം നല്‍കി. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തെപ്പറ്റി ഡോ. എമിലി ചാക്കോ പൂവത്തുങ്കല്‍ ക്ലാസെടുത്തു. യോഗാ ക്ലാസിനു ജോസ്മി ഇടുക്കുതറ നേതൃത്വം നല്‍കി. ലൂസി കണിയാലി, ജെന്നി തണ്ണിക്കരി, മിഷാല്‍ ഇടുക്കുതറ എന്നിവര്‍ കുക്കിംഗ് ഷോ നടത്തി. വൈവിധ്യമാര്‍ന്ന ഗെയിംസും നടത്തപ്പെട്ടു.

Read more

സൗത്ത് ഫ്ലോറിഡ ക്നാനായ അസോസിയേഷൻ പ്രവർത്ത നോത്ഘാടനം മാർച്ച് 18ന്

സൗത്ത് ഫ്ലോറിഡ ക്നാനായ അസോസിയേഷൻ പ്രവർത്തനോത്ഘാടനം മാർച്ച് 18ന് . 
മിയാമി: ക്നാനായ കാത്തലിക്  അസോസിയേഷൻ സൗത്ത് ഫ്ലോറിഡയുടെ പ്രവർത്തനോത്ഘാടനം മാർച്ച് 18 ശനിയാഴ്ച വൈകുന്നേരം ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. 
പ്രസിഡന്റ് ബൈജു വണ്ടന്നൂരിന്റെ അദ്യക്ഷതയിൽ ചേരുന്ന സമ്മേളനം കെ സി സി എൻ എ പ്രസിഡന്റ് ബേബി മണകുന്നേൽ ഉത്ഘാടനം ചെയ്യും. ഫാ സജി പടിഞ്ഞാറേക്കര ആശംസകൾ അർപ്പിക്കും. അസോസിയേഷൻ ഭാരവാഹികളായ മനോജ് താനത്ത് , റോഷ്‌നി കണിയാംപറമ്പിൽ, സിംലാ കൂവപ്ലാക്കിൽ, ജെയ്സൺ തേക്കുംകാട്ടിൽ എന്നിവർ ഉത്ഘാടന സമ്മേളനത്തിന് നേതൃത്വം നൽകും. പ്രസ്‌തുത സമ്മേളനത്തിൽ അടുത്ത രണ്ട് വർഷത്തെ പ്രവർത്തന രൂപരേഖ തെയ്യാറാക്കുന്നതായിരിക്കും. 
 കെ സി സി എൻ എ യിലേക്ക്  പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ബേബി മണക്കുന്നേലിനെയും രാജൻ പാടവത്തിലിനേയും പ്രേത്യകം ആദരിക്കുന്നതായിരിക്കും. 
ജെസ്സി നടുപറമ്പിൽ , സിമി താനത്ത് ,സുമി പനംതാനത്ത്, ഷിന കുളങ്ങര എന്നിവർ കലാസന്ധ്യക്ക് നേതൃത്വം നൽകും. 
വൈകുന്നേരം ആറു മണിക്ക് ആരംഭിക്കുന്ന പരിപാടികൾ റോബിൻ കല്ലിടാന്തി,ബാബു കോട്ടൂർ എന്നിവരുടെ നേതൃത്വത്തിലുള്ള സ്നേഹ വിരുന്നോടു കൂടി സമാപിക്കും. 
ശനിയാഴ്ച്ച നടക്കുന്ന ഈ മഹാ സമ്മേളനത്തിലേക്ക്‌ മിയാമിയിലെ മുഴവൻ ക്നാനായ മക്കളുടെയും സഹകരണം ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു. 
 
മിയാമി: ക്നാനായ കാത്തലിക്  അസോസിയേഷൻ സൗത്ത് ഫ്ലോറിഡയുടെ പ്രവർത്തനോത്ഘാടനം മാർച്ച് 18 ശനിയാഴ്ച വൈകുന്നേരം ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. 
പ്രസിഡന്റ് ബൈജു വണ്ടന്നൂരിന്റെ അദ്യക്ഷതയിൽ ചേരുന്ന സമ്മേളനം കെ സി സി എൻ എ പ്രസിഡന്റ് ബേബി മണകുന്നേൽ ഉത്ഘാടനം ചെയ്യും. ഫാ സുനി പടിഞ്ഞാറേക്കര ആശംസകൾ അർപ്പിക്കും. അസോസിയേഷൻ ഭാരവാഹികളായ മനോജ് താനത്ത് , റോഷ്‌നി കണിയാംപറമ്പിൽ, സിംലാ കൂവപ്ലാക്കിൽ, ജെയ്സൺ തേക്കുംകാട്ടിൽ എന്നിവർ ഉത്ഘാടന സമ്മേളനത്തിന് നേതൃത്വം നൽകും. പ്രസ്‌തുത സമ്മേളനത്തിൽ അടുത്ത രണ്ട് വർഷത്തെ പ്രവർത്തന രൂപരേഖ തെയ്യാറാക്കുന്നതായിരിക്കും. 
 കെ സി സി എൻ എ യിലേക്ക്  പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ബേബി മണക്കുന്നേലിനെയും രാജൻ പടവത്തിലിനേയും പ്രേത്യകം ആദരിക്കുന്നതായിരിക്കും. 
ജെസ്സി നടുപറമ്പിൽ , സിമി താനത്ത് ,സുബി  പനംതാനത്ത്, ഷിൻ  കുളങ്ങര എന്നിവർ കലാസന്ധ്യക്ക് നേതൃത്വം നൽകും. 
വൈകുന്നേരം ആറു മണിക്ക് ആരംഭിക്കുന്ന പരിപാടികൾ റോബിൻ കല്ലിടാന്തി,ബാബു കോട്ടൂർ എന്നിവരുടെ നേതൃത്വത്തിലുള്ള സ്നേഹ വിരുന്നോടു കൂടി സമാപിക്കും. 
ശനിയാഴ്ച്ച നടക്കുന്ന ഈ മഹാ സമ്മേളനത്തിലേക്ക്‌ മിയാമിയിലെ മുഴവൻ ക്നാനായ മക്കളുടെയും സഹകരണം ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു. 
 
Read more

ഷിക്കാഗോ സേക്രട്ട് ഹാർട്ട് ഫൊറോന - നോമ്പുകാല വാർഷിക ധ്യാനം - മാർച്ച് 17 മുതൽ

ഷിക്കാഗോ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രട്ട് ഹാർട്ട് ഇടവകയിൽ, നോമ്പുകാല വാർഷിക ധ്യാനം, മാർച്ച് മാസം 17 വെള്ളിയാഴ്ച മുതൽ 19 ഞായറാഴ്ച വരെ നടത്തപ്പെടുന്നു. കുട്ടികൾക്കും, യുവജനങ്ങൾക്കും, മുതിർന്നവർക്കും പ്രത്യേക സെക്ഷനുകളായാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. വചന പ്രഘോഷണ രംഗത്ത് ഏറെ പ്രശംസനീയമായ രീതിയിൽ സേവനം ചെയ്യുന്ന കെയ്‌റോസ് ധ്യാന ഗ്രൂപ്പ് അംഗങ്ങളാണ് ഈ കുടുംബ നവീകരണ ധ്യാനത്തിന് നേത്യുത്വം നൽകുന്നത്. ഫാ. അന്റിസൺ ആന്റണിയുടെ നേത്യുത്വത്തിൽ പീറ്റർ ചേരാനല്ലൂർ, റെജി കൊട്ടാരം, ഷൈൻ തോമസ്, ജെറിൻ ജോബി, തെരേസാ ജോസഫ്, ജെനിറ്റ മാളിക, സ്റ്റീഫൻ കണ്ടാരപ്പള്ളിൽ, ബോണി തെക്കനാട്ട്, ബെഞ്ചമിൻ തെക്കനാട്ട്, ഏഞ്ചൽ തൈമാലിൽ, സിസിൽ ചാഴികാട്ട്, നിധി മാത്യു, മായ ബിബി എന്നിവർ ധ്യാനം നയിക്കുന്നു.

മാർച്ച് 17 വെള്ളിയാഴ്ച വൈകുന്നേരം 2:00 മുതൽ രാത്രി 9:00 മണി വരെയും, 18 ശനിയാശ്ച രാവിലെ 9:00 മുതൽ വൈകുന്നേരം 7:00 മണി വരെയും, 19 ഞായറാശ്ച രാവിലെ 9:00 മുതൽ വൈകുന്നേരം 5 മണി വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ശനിയാഴ്ചയും ഞായറാഴ്ചയും ഫൊറോനാംഗങ്ങളേവർക്കും കുമ്പസാരിച്ചൊരുങ്ങുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

യുവജന വർഷത്തിലെ നോമ്പുകാലത്തിൽ നടത്തപ്പെടുന്ന ഈ ധ്യാനം ഫൊറൊനായിലെ എല്ലാ കുടുംബങ്ങളിലും കൂടുതൽ ദൈവാനുഗ്രഹത്തിന്റേയും നവീകരണത്തിന്റേയും കാരണമാകട്ടെയെന്ന് ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് അഭിപ്രായപ്പെട്ടു. ധ്യാനത്തിൽ പൂർണ്ണമായും പങ്കെടുക്കുവാനും, ശനിയാഴ്ചയും, ഞായറാഴ്ചയും കുട്ടികളെ പങ്കെടുപ്പിക്കുവാനും ഏവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ബഹുമാനപ്പെട്ട വികാരി അച്ചൻ ഓർമ്മിപ്പിക്കുന്നു.

Read more

Copyrights@2016.