india live Broadcasting

ക്രൈസ്തവ ജീവിതത്തിന്‍റെ സാക്ഷ്യങ്ങളും വക്താക്കളുമായി പ്രവാസി യുവജനങ്ങള്‍ മാറേണം: മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ

കൊച്ചി: ക്രിസ്തുവിനും സഭയ്ക്കും വേണ്ടി നിലനില്ക്കുന്ന യുവജനങ്ങള്‍ അറിയുക, ആസ്വദിക്കുക, ആഘോഷിക്കുക എന്നീ ആശയങ്ങളിലൂന്നി സീറോ മലബാര്‍ സഭയിലെ പ്രവാസികളായ  യുവജനങ്ങള്‍ക്കായുള്ള  പ്ര​​​​ഥ​​​​മ സം​​​​ഗ​​​​മം കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ നടന്നു. സാന്തോം മിഷന്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ കാക്കനാട് സെൻ്റ് തോമസിൽ നടന്ന സംഗമം സീറോ മലബാര്‍ യുവജന കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് പണ്ടാരശേരില്‍ ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ ജീവിതത്തിന്‍റെ സാക്ഷ്യങ്ങളും വക്താക്കളുമായി പ്രവാസി  യു​​​വ​​​ജ​​​ന​​​ങ്ങ​​​ള്‍മാ​​​റേ​​​ണ്ട​​​തു​​​ണ്ടെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ഭാ​​​​ര​​​​ത​​​​ത്തി​​​​ന്‍റെ അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക വി​​​​സി​​​​റ്റ​​​​ര്‍ ബി​​​​ഷ​​​​പ് മാ​​​​ര്‍ റാ​​​​ഫേ​​​​ല്‍ ത​​​​ട്ടി​​​​ല്‍  അ​​​​ധ്യ​​​​ക്ഷ​​​​തവ​​​ഹി​​​ച്ചു. ന​​​ട​​​നും സം​​​വി​​​ധാ​​​യ​​​ക​​​നു​​​മാ​​​യ സി​​​ജോ​​​യ് വ​​​ര്‍​ഗീ​​​സ് മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രു​​​ന്നു. സീ​​​റോ മ​​​ല​​​ബാ​​​ര്‍ കൂ​​​രി​​​യ ചാ​​​ന്‍​സ​​​ല​​​ര്‍ റ​​​വ.​​​ഡോ. ആ​​​ന്‍റ​​​ണി കൊ​​​ള്ള​​​ന്നൂ​​​ര്‍, യു​​​വ​​​ജ​​​ന ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ഫാ.​​​സെ​​​ബാ​​​സ്റ്റ്യ​​​ന്‍ കൈ​​​പ്പ​​​ന്‍​പ്ലാ​​​ക്ക​​​ൽ, പ്ര​​​സി​​​ഡ​​ന്‍റ് അ​​​രു​​​ണ്‍ ക​​​ല്ലേ​​​ലി, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഞ്ജ​​​ന ട്രീ​​​സ, ലി​​​ജോ ആ​​​ന്‍റ​​​ണി, സാ​​​ന്തോം മി​​​ഷ​​​ന്‍ ജ​​​ന​​​റ​​​ല്‍ കോ -​​ഓ​​​ര്‍​ഡി​​​നേ​​​റ്റ​​​ര്‍ റ​​​വ.​​​ഡോ. ഫ്രാ​​​ന്‍​സി​​​സ് എ​​​ലു​​​വ​​​ത്തി​​​ങ്ക​​​ൽ, യു​​​വ​​​ജ​​​ന ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ.​​​ആ​​​ന്‍​സി​​​ലോ ഇ​​​ല​​​ഞ്ഞി​​​പ്പ​​​റ​​​മ്പി​​​ൽ, അ​​​പ്പ​​​സ്‌​​​തോ​​​ലി​​​ക വി​​​സി​​​റ്റേ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ഫാ.​​​ജോ​​​സ​​​ഫ് പു​​​ല​​​വേ​​​ലി​​​ൽ, ​പി.​​​ടി.​​​ചാ​​​ക്കോ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു. സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി, ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ബി​​ഷ​​പ് മാ​​​ര്‍ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ന്‍ എ​​​ന്നി​​​വ​​​ര്‍ യു​​​വ​​​ജ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്തി.

സീറോ മലബാര്‍ സഭ മേജര്‍ആര്‍ച്ച്ബിഷപ്കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ആലഞ്ചേരി, ഇരിങ്ങാലക്കുട ബിഷപ് മാ​​​ര്‍  പോളികണ്ണൂക്കാടന്‍ എന്നിവര്‍ യുവജനങ്ങളുമായി ആശയ വിനിമയം നടത്തി. ജസ്റ്റീസ് കുര്യന്‍ ജോസഫ് (ക്രിസ്തീയ ജീവിതം), റവ. ഡോ. ജോസഫ് പാംബ്ലാനി (ആധുനിക പ്രവണതകള്‍), റവ.ഡോ. സിബി പുളിക്കല്‍ (വിശുദ്ധ കുര്‍ബാന പഠനം), റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ (സഭാ ഉറവിടങ്ങള്‍), ബിജു ഡൊമിനിക്(സീറോ മലബാര്‍ യുവജനങ്ങളുടെ അനന്യത) എന്നിവര്‍ വിവിധ സെഷനുകള്‍ നയിച്ചു. നൂറോളം യുവനജന പ്രതിനിധികൾ പങ്കെടുത്ത മൂന്നുദിവസത്തെ യുവജന സംഗമം മാര്‍ തോമാ ശ്ലീഹായുടെ തീര്‍ഥാടന കേന്ദ്രങ്ങളായ പറവൂര്‍, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലൂടെ യുള്ള തീര്‍ഥാടനത്തോടെ സമാപിച്ചു.

Read more

ലോ​ക​ത്തി​ന്‍റെ സൗ​ന്ദ​ര്യം സ്നേ​ഹ​ത്തി​ൽ അ​ധി​ഷ്ഠി​തം: മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ

പയ്യാവൂര്‍: ലോ​ക​ത്തി​ന്‍റെ സൗ​ന്ദ​ര്യം സ്നേ​ഹ​ത്തി​ൽ അ​ധി​ഷ്ഠി​ത​മാ​ണെ​ന്നും എ​ല്ലാ മ​ത​ങ്ങ​ളും പ​ഠി​പ്പി​ക്കു​ന്ന​ത് പ​ര​സ്പ​രം സ്നേ​ഹി​ക്കു​വാ​നാ​ണെ​ന്നും കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ. ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്തി​ലെ വെ​ന്പു​വ​യി​ൽ അ​ഗ​തി സം​ര​ക്ഷ​ണ​കേ​ന്ദ്ര​മാ​യ തെ​രേ​സ​ഭ​വ​നു​വേ​ണ്ടി പു​തു​താ​യി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ഇ​രു​നി​ല മ​ന്ദി​ര​ത്തി​ന്‍റെ ആ​ശീ​ർ​വാ​ദ​ക​ർ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഈ​ലോ​ക​ജീ​വി​ത​ത്തി​ൽ ന​മു​ക്ക് ല​ഭ്യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന അ​നു​ഗ്ര​ഹ​ങ്ങ​ളെ​ല്ലാം ദൈ​വ​ത്തി​ന്‍റെ ദാ​ന​മാ​ണെ​ന്നും അ​വ മ​റ്റു​ള്ള​വ​ർ​ക്കു​കൂ​ടി പ​ങ്കു​വ​യ്ക്കാ​ൻ നാം ​ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും ബി​ഷ​പ് ഓ​ർ​മ​പ്പെ​ടു​ത്തി. ച​ട​ങ്ങി​ൽ തെ​രേ​സ ഭ​വ​ൻ ര​ക്ഷാ​ധി​കാ​രി​യും വെ​ന്പു​വ മാ​ർ സ്ലീ​വ ദേ​വാ​ല​യ വി​കാ​രി​യു​മാ​യ ഫാ. ​ആ​ന്‍റ​ണി പു​ന്നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തെ​രേ​സ ഭ​വ​ൻ ഡ​യ​റ​ക്ട​ർ സ​ജി തു​രു​ത്തി​യി​ൽ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ഐ​സ​ക്ക്, ചെ​ന്പേ​രി വി​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ചെ​യ​ർ​മാ​ൻ റ​വ. ഡോ. ​തോ​മ​സ് മേ​ൽ​വെ​ട്ടം, പ​യ്യാ​വൂ​ർ സെ​ന്‍റ് ആ​ൻ​സ് ദേ​വാ​ല​യ വി​കാ​രി ഫാ. ​ബാ​ബു പാ​റ​ത്തോ​ട്ടു​ങ്ക​ര, വെ​ന്പു​വ ഹെ​റാ​ൾ​ഡ്സ് ഓ​ഫ് ഗു​ഡ്ന്യൂ​സ് ആ​ശ്ര​മം ഡ​യ​റ​ക്ട​ർ ഫാ. ​ജി​ന്‍റോ പ​ള്ള​ത്തു​കു​ഴി​യി​ൽ, ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​സ് പ​ര​ത്ത​നാ​ൽ, പ​യ്യാ​വൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ കെ.​പി. ഗം​ഗാ​ധ​ര​ൻ, പ​യ്യാ​വൂ​ൽ മ​ഹ​ൽ ഖ​ത്തീ​ബ് സു​ബൈ​ർ ദാ​രി​മി, തെ​രേ​സ ഭ​വ​ൻ പ്ര​തി​നി​ധി സ്നേ​ഹ സ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​നു മു​ന്പാ​യി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട് മ​ന്ദി​രം ആ​ശീ​ർ​വ​ദി​ച്ച് വി​ശു​ദ്ധ​കു​ർ​ബാ​ന അ​ർ​പ്പി​ച്ചു. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും അ‍​യ​ൽ​വാ​സി​ക​ളും നാ​ട്ടു​കാ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Read more

മൂന്നാമത്‌ ലിബിൻ മെമ്മോറിയൽ വോളിബോൾ ടൂർണമെന്റിൽ മ്രാല ജേതാക്കള്‍

ചാമക്കാല: കെ.സി.വൈ.എൽ ചാമക്കാല യൂണിറ്റിന്‍റെയും ഇടവക ജനങ്ങളുടെയും ആഭിമുഖ്യത്തില്‍, നടത്തിയ മൂന്നാമത് ലിബിന്‍ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്‍്റിന് ആവോേശജ്വല സമാപനം.ഫൈനലില്‍ ചുങ്കത്തെ പരാജയപ്പെടുത്തി മ്രാല ജേതാക്കളായി.കൂടല്ലൂര്‍, കരിംകുന്നം ടീമുകള്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

പ്രസിഡന്‍്റ് ബിബിന്‍ ബെന്നിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനം മോന്‍സ് ജോസഫ് MLA ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് പ്രശസ്ത സംവിധായകന്‍ ദിലീഷ് പോത്തന്‍ സമ്മാനം നല്‍കി. കെ.സി.വൈ.എൽ അതിരൂപത ചാപ്ളിയ്ന്‍ ഫാ.സന്തോഷ് മുല്ലമംഗലത്ത്, സെക്രട്ടറി ബിബിഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 11,111 രൂപയും ലിബിന്‍ മെമ്മോറിയല്‍ എവറോളിങ് ¤്രടാഫിയും , രണ്ടാം സമ്മാനമായി 8888 രൂപയും എളമ്പാശ്ശേരില്‍ ഉലഹന്നാന്‍ മെമ്മോറിയല്‍ എവറോളിങ് ¤്രടാഫിയും ,മൂന്നാം സമ്മാനമായി ടോണി ലൂക്കോസ് & ടോം ലൂക്കോസ് വട്ടത്തൊട്ടിയില്‍ എവറോളിങ് ¤്രടാഫിയും 5555 രൂപയും ,നാലാം സമ്മാനമായി കുര്യന്‍ അയത്തില്‍ മെമ്മോറിയല്‍ എവറോളിങ് ¤്രടാഫിയും 2222 രൂപയും നല്‍കി.

Read more

തോമസ്കുട്ടി കല്ലുവെട്ടാംകുഴി കെ സി വൈ എൽ ഡൽഹി റീജിയൻ പ്രസിഡന്റ്

ഡൽഹി: ക്നാനായ കാത്തോലിക് യൂത്ത് ലീഗ് ഡൽഹി റീജിയൻ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തി. 2017-19 വർഷത്തിൽ ഡൽഹി റീജിയൻ പ്രസിഡന്റായി തോമസുകുട്ടി കല്ലുവെട്ടാംകുഴി പുന്നത്തുറയും, വൈസ് പ്രസിഡന്റ് ആയി ‌ ചിഞ്ചുമോൾ കടിയൻപള്ളി പുന്നത്തുറയും ജനറൽ സെക്രട്ടറി ആയി രഞ്ജിത് മാത്യു മറ്റക്കരയും ജോയിന്റ് സെക്രട്ടറി ആയി ചിഞ്ചു ജോർജ് മായാപുരിയും ട്രഷറര്‍ ആയി സാന്റോ തോട്ടറയും കൗൺസിലർ ആയി അഭിജിത്ത് മയൂർ വിഹാർ എന്നിവരെ തെരെഞ്ഞെടുത്തു. റീജിയൻ പ്രസിഡന്റ്‌ ജോഷി പടവെട്ടുംകാലായുടെ അധ്യക്ഷതയിൽ ചേർന്ന സെനറ്റ് മീറ്റിങ്ങിൽ ഫാദർ ചാക്കോ വണ്ടൻകുഴിയിൽ വരണാധികാരി ആയിരുന്നു. പുതിയതായി ചാർജ് എടുക്കുന്ന ഫാദർ ഷിനോജ് വെള്ളങ്ങലിനെ സെനറ്റ് ഹാർദ്ദവമായി സ്വാഗതം ചെയ്തു. നജഫ് ഗഡ് ക്നാനായ സെന്ററിന് കെ.സി.വൈ.എൽ ഡൽഹി റീജിയൻ ന്റെ സംഭാവനയായി ആദ്യ ഗഡു 100000 (ഒരു ലക്ഷം) രൂപാ പ്രസിഡന്റ്‌ ജോഷി പടവെട്ടുംകാലായും നിയുക്ത ഭാരവാഹികളും ചേർന്ന് ഫാദർ ചാക്കോ വണ്ടൻകുഴിയിൽ ന് കൈമാറി. സിസ്റ്റർ ശോഭിത, ഫിലിപ്പ് പാലകൻ, ബിനോജ്, ജൈമോൻ തുടങ്ങിയവർ പ്രസംഗിച്ചു.

Read more

1672 മത് സിറിയന്‍ ക്നാനായ കോൺഗ്രസ് വാര്‍ഷികസംഗമം ഉജ്ജ്വലമായി

1672 മത് സിറിയന്‍ ക്നാനായ കോൺഗ്രസ് വാര്‍ഷികസംഗമം റാന്നി സെന്റ് തോമസ് വലിയപള്ളിയിലെ മോര്‍ ക്ലീമിസ് നഗറില്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. അഭിവന്ദ്യ കുര്യാക്കോസ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ക്നാനായ സമുദായത്തിന്റെ വത്തിക്കാൻ എന്ന് പറയുവാൻ സാധിക്കുന്ന ക്നാനായ ജനസംഖ്യയാണ് റാന്നിയിലുള്ളത് എന്നും 1672 വർഷങ്ങളിലെ പാരമ്പര്യവും തനിമയും നിലനിർത്തിക്കൊണ്ടു സിറിയൻ കുടിയേറ്റത്തിന്റെ വാർഷികം ആഘോഷിക്കുന്ന ഈ സന്ദർഭം ക്നാനായ സമുദായത്തിന്റെ ചരിത്രത്തിലെ നാഴിക കല്ലാണ് എന്നും അഭിവന്ന്യ മെത്രാപ്പോലീത്ത തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു നല്ല സമൂഹത്തെ വളർത്തിയെടുക്കുവാൻ പ്രതിജ്ഞാബദ്ധമായ ക്നാനായ സമുദായത്തെ അഭിനന്ദിക്കുന്നതായും, കേരളത്തിന്റെ സാംസ്കാരിക പൈതൃകം രൂപപ്പെടുത്തുന്നതിലും വിദ്യാഭ്യാസ - സാമൂഹിക ഉന്നമനത്തിൽ ശ്രദ്ധേയമായ സംഭാവനകൾ ചെയ്യുകയും ചെയ്ത ക്നാനായ സമുദായത്തിന് നന്ദിപറയുകയും ചെയ്യുന്നതായി വിദ്യാഭാസ മന്ത്രി ശ്രീ രവീന്ദ്രനാഥ് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അറിയിച്ചു.മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്,അഭി. കുറിയാക്കോസ് മോർ സേവേറിയോസ്  വലിയ മെത്രാപ്പോലീത്താ, അഭിവന്ദ്യ കുര്യാക്കോസ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, അഭി. ഇവാനിയോസ് മോർ കുറിയാക്കോസ് മെത്രാപ്പോലീത്താ,  ശ്രീ ആന്റോ ആന്റണി എം. പി. എന്നിവർ നിലവിളക്ക് കൊളുത്തി സംഗമം ഉദ്ഘാടനം ചെയ്തു.  ശ്രീ രാജു എബ്രഹാം എം, എൽ എ, വിവിധ സഭാ- സാമുദായിക നേതാക്കന്മാർ, വൈദീക - അല്മായ പ്രമുഖർ  തുടങ്ങിയ ധാരാളം പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. കൂടാതെ സഭയിലെ വൈദീകർ , നൂറുകണക്കിന് വിശ്വാസികൾ , ക്നാനായ സമൂഹത്തിന്റെ അഭ്യുദയകാംക്ഷികൾ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കുചേർന്നു. തുടർന്ന് അതിവിപുലമായ കലാപരിപാടികളും നടത്തപ്പെട്ടു.

Read more

കെ.സി.ഡബ്ല്യു.എ മാതൃസംഗമം മെയ് 23 ന് ചൈതന്യയില്‍

കോട്ടയം: കോട്ടയം അതിരൂപതയുടെ അല്‍മായ വനിതാ സംഘടനയായ ക്നാനായ കത്തോലിക്കാ വിമണ്‍സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ മാതൃസംഗമം സംഘടിപ്പിക്കുന്നു. മെയ്23 ചൊവ്വാഴ്ച രാവിലെ 10 മണിമുതല്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്‍ററിലാണ് സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ദിനാഘോഷം ഉദ്ഘാടനം ചെയ്യും. കോട്ടയം അതിരൂപതാ വികാരി ജനറാളും കെ.സി.ഡബ്ല്യു.എ ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് മുഖ്യപ്രഭാഷണം നടത്തും. ചൈതന്യ പാസ്റ്ററല്‍ സെന്‍റര്‍ ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ആശംസകള്‍ അര്‍പ്പിക്കും. 100 വയസ്സിനുമുകളില്‍ പ്രായമുള്ള മാതാക്കളെയും മൂന്നിലധികം വൈദികരോ സമര്‍പ്പിതരോ മക്കളായുള്ള മാതാക്കളെയും ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് ഡോ. ബാബു പോള്‍ IAS സെമിനാര്‍ നയിക്കും. വിവിധ മത്സരങ്ങളും കലാപരിപാടികളും ദിനാചരണത്തോടനുബന്ധിച്ച് ക്രമീകരിച്ചിട്ടു്. അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള കെ.സി.ഡബ്ല്യു.എ അംഗങ്ങള്‍ ദിനാചരണത്തില്‍ പങ്കെടുക്കും. കെ.സി.ഡബ്ല്യു.എ ഭാരവാഹികളായ പ്രൊഫ. ഡെയ്സി പച്ചിക്കര, ബീന രാജു,ലിസ്സി ലൂക്കോസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും

Read more

കൈപ്പുഴ ഇടവകഅംഗങ്ങള്‍ റവ.ഫാ. ജോമീ പതീപറമ്പിലിന് യാത്രയപ്പു നൽകി

കൈപ്പുഴ: കൈപ്പുഴ ഇടവകഅംഗങ്ങള്‍ റവ.ഫാ. ജോമീ പതീപറമ്പിലിന്  യാത്രയപ്പു നൽകി. കൈപ്പുഴ പള്ളിയിൽ നിന്നും അസി.വികാരി എന്ന നിലയിൽ ഒരു വർഷക്കാലത്തെ സ്തുതർഹ്യമായ സേവനത്തിന് ശേഷം ഉഴവൂർ ഫൊറോനയിലെ പയസ് മൗണ്ട് ഇടവക വികാരിയായി സ്ഥലം മാറി പോകുന്ന പ്രിയ റവ.ഫാ. ജോമീ പതീപറമ്പിലിന് കൈപ്പുഴ ഇടവകഅംഗങ്ങള്‍ ഇടവകയുടെ ഹൃദ്യമായ നന്ദിയും, സ്നേഹവും രേഖപ്പെടുത്തി. പുതിയ ഉത്തരവാദിത്വത്തിൽ നന്നായി പ്രവർത്തിക്കാൻ അച്ചന് കഴിയട്ടെ എന്ന് അവർ ആശംസിക്കകയും ചെയ്തു.

Read more

വൈകല്യങ്ങളെ കൈവല്യങ്ങളാക്കി അവര്‍ ഒത്തുചേര്‍ന്നു മിന്നാമിന്നി ക്യാമ്പില്‍

കോട്ടയം: വൈകല്യങ്ങളെ കൈവല്യങ്ങളാക്കി ചിരിയും കളിയുമായി അവര്‍ ഒത്തുചേര്‍ന്നു മിന്നാമിന്നി ക്യാമ്പില്‍. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്‍ററില്‍ സംഘടിപ്പിച്ച ദ്വിദിന ക്യാമ്പിലാണ് അന്ധ-ബധിര വൈകല്യം ഒരുമിച്ചുള്ളവരും ബധിര വൈകല്യമുള്ളവരുമായ കുട്ടികള്‍ ഒത്തുചേര്‍ന്നത്. ക്യാമ്പിന്‍റെ ഉദ്ഘാടനം പാപ്പുവാ ന്യൂ ഗിനിയ അപ്പസ്തോലിക് ന്യൂണ്‍ ഷ്യോ മാര്‍ കുര്യന്‍ വയലുങ്കല്‍ നിര്‍വ്വഹിച്ചു. ഭിന്നശേഷിയുള്ളവര്‍ ദൈവത്തിന്‍റെ വരദാനങ്ങളാണെന്നും അവരെ കരുതുവാനും മുഖ്യധാരാവത്ക്കരണത്തിലൂടെ സമൂഹത്തിന്‍റെ ഭാഗമായി കൊണ്ടുപോകുവാന്‍ സാധിക്കുമ്പോഴുമാണ് സാമൂഹ്യ പ്രതിബദ്ധതയുള്ള സമൂഹമായി നാം മാറുന്നതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം അതിരൂപതാ വികാരി ജനറാളും കെ.എസ്.എസ്.എസ് പ്രസിഡന്‍റുമായ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, ഫാ. ബിജു മുല്ലക്കര, കെ.എസ്.എസ്.എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ ബബിത ടി ജെസ്സില്‍, ഷൈല തോമസ്, സിസ്റ്റര്‍ ലൂഡ്സി എസ്.വി.എം, മേരി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് പഠനോപകരണങ്ങളുടെ വിതരണവും നടത്തപ്പെട്ടു. അന്ധബധിര വൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സെന്‍സ് ഇന്‍റര്‍നാഷണല്‍ ഇന്ത്യയുടെ സഹകരണത്തോടെ കെ.എസ്.എസ്.എസ് നടപ്പിലാക്കി വരുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പിനോടനുബന്ധിച്ച് നൈപുണ്യ വികസനം, സര്‍ഗ്ഗവാസനകളെ പരിപോഷിപ്പിക്കല്‍, യോഗ, സ്വയംതൊഴില്‍ പരിശീലനം, വ്യക്തിത്വ വികാസം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകളും പരിശീലനങ്ങളും സംഘടിപ്പിച്ചു. കെ.എസ്.എസ്.എസ് സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയില്‍ അംഗങ്ങളായ അന്‍പതോളം കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു.

Read more

ഫാ. സുനില്‍ പെരുമാനൂര്‍ കെ.എസ്.എസ്.എസ് സെക്രട്ടറി

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സെക്രട്ടറിയായും അതിരൂപത അജപാലന കേന്ദ്രമായ ചൈതന്യ പാസ്റ്ററല്‍ സെന്‍റര്‍ ഡയറക്ടറായും റവ. ഫാ. സുനില്‍ പെരുമാനൂര്‍ നിയമിതനായി. സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ഫാ. സുനില്‍ പെരുമാനൂര്‍ മലബാര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ മലബാര്‍ സോഷ്യല്‍ സൊസൈറ്റിയുടെ സെക്രട്ടറിയായി കഴിഞ്ഞ 9 വര്‍ഷക്കാലം സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. കോട്ടയം ചാമക്കാല പെരുമാനൂര്‍ ജോസഫ് അന്നമ്മ ദമ്പതികളുടെ മകനാണ് ഫാ. സുനില്‍. 1998 ല്‍ കോട്ടയം അതിരൂപത മെത്രാന്‍ മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയില്‍ നിന്നും വൈദിക പട്ടം സ്വീകരിച്ച ഫാ. സുനില്‍ കോട്ടയം അതിരൂപതയുടെ കീഴിലുള്ള ഒളശ്ശ, തിരൂര്‍, മള്ളുശ്ശേരി, മുട്ടം, കൊട്ടൂര്‍വയല്‍, ചമതച്ചാല്‍ എന്നീ ഇടവകകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കെ.എസ്.എസ്.എസ് സെക്രട്ടറിയായിരുന്ന ഫാ. ബിന്‍സ് ചേത്തലില്‍ മലബാര്‍ റീജിയണ്‍ മതബോധന കമ്മീഷന്‍ ചെയര്‍മാന്‍, യുവജന സംഘടനയായ കെ.സി.വൈ.എല്‍ ചാപ്ലൈയിന്‍, പയസ് അസോസിയേഷന്‍ ചെയര്‍മാന്‍ എന്നീ ദൗത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായി നിയമിതനായി

Read more

Sr. മേരി മാഗ്ഗിയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷം ഇന്ന്. Live Telecast Available On KnanayaVoice & KVTV

Sr. മേരി മാഗ്ഗിയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷം ഇന്ന്.
നീണ്ടൂര്‍: Sr. മേരി മാഗ്ഗി S.V.M സന്യാസ ജീവിതത്തില്‍ അന്‍പത് വര്‍ഷം(13/05/1968 - 13/051/2018) തികക്കുകയാണ്. പ്രാര്‍ത്ഥനാ നിര്‍ഭരമായ ചടങ്ങുകള്‍ ഇന്ന് രാവിലെ 10.30ന് നീണ്ടൂര്‍ സെന്റ്. മീഘായേല്‍ പള്ളിയില്‍ വെച്ച് നടത്തപ്പെടുന്നു. ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്ന Sr. മേരി മാഗ്ഗി S.V.M ന് ക്‌നാനായാ വോയിസിന്റെ ആശംസകള്‍. ഗോള്‍ഡന്‍ ജൂബിലി ആഘോഷ ചടങ്ങുകള്‍ ക്‌നാനായവോയ്‌സിലും KVTV-ലും തത്സമയ സംപ്രേഷണം ചെയ്യുന്നു.

നീണ്ടൂര്‍: Sr. മേരി മാഗ്ഗി S.V.M സന്യാസ ജീവിതത്തില്‍ അന്‍പത് വര്‍ഷം(13/05/1968 - 13/051/2018) തികക്കുകയാണ്. പ്രാര്‍ത്ഥനാ നിര്‍ഭരമായ ചടങ്ങുകള്‍ ഇന്ന് രാവിലെ 10.30ന് നീണ്ടൂര്‍ സെന്റ്. മീഘായേല്‍ പള്ളിയില്‍ വെച്ച് നടത്തപ്പെടുന്നു. ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്ന Sr. മേരി മാഗ്ഗി S.V.M ന് ക്‌നാനായാ വോയിസിന്റെ ആശംസകള്‍. ഗോള്‍ഡന്‍ ജൂബിലി ആഘോഷ ചടങ്ങുകള്‍ ക്‌നാനായവോയ്‌സിലും KVTV-ലും തത്സമയ സംപ്രേഷണം ചെയ്യുന്നു.

Read more

ഫാ.ജോഷി കൂട്ടിങ്കലിന് യാത്രയപ്പു നൽകി

മടമ്പം; മടമ്പം ലൂർദ്ദ് ഫൊറോന പളളിയിൽ നിന്നും പയ്യാവൂർ ടൗൺ പള്ളി അസി. വികാരിയായും മേഴ്സി ഹോസ്പിറ്റലിന്റെ ചാപ്ലിയനായിട്ടും സ്ഥലംമാറുന്ന ഫാ.ജോഷി കൂട്ടിങ്കലിന് യാത്രയപ്പും, 26 -ാം വിവാഹവാർഷികം ആഘോഷിക്കുന്ന കട്ടക്കയം (മുണ്ടാട്ടു ചുണ്ടയിൽ) Adv. നിക്കോളാസിനും ഭാര്യക്കും മടമ്പം പളളിയിൽ വച്ച് ഇന്ന് നടന്ന ചടങ്ങിൽ ആശംസകൾ നേർന്നു.

Read more

കെ.സി.വൈ.എൽ പയ്യാവൂർ ടൌൺ യൂണിറ്റ് യുവതലമുറയ്ക്ക് മാത്രകയായി

പയ്യാവൂർ: പയ്യാവൂർ ടൌൺ ഇടവകയിലെ അഗതിമന്ദിരമായ തെരേസാ ഭവനിൽ വി. മദർ തെരേസയുടെ തിരുനാളിനോട് അനുബന്ധിച്ചു നടത്തുന്ന പുതിയ കെട്ടിടത്തിന്റെ ഉദ്ഘടനത്തിന് മുന്നൊരുക്കമായി കെ.സി.വൈ.എൽ പയ്യാവൂർ ടൌൺ യൂണിറ്റിലെ നാല്പതോളം യുവജനങ്ങൾ പുതിയ കെട്ടിടത്തിന്റെ പരിസരം മനോഹരമായി ഒരുക്കുകയും, തെരേസഭവൻ അന്ധേവാസികളോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്തത് യുവതലമുറയ്ക്ക് മാത്രകയായി.

Read more

ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളജില്‍ നിന്ന്‌ അഞ്ചുപേര്‍ വിരമിക്കുന്നു

ഉഴവൂര്‍: സെന്റ്‌ സ്റ്റീഫന്‍സ്‌ കോളജില്‍ ദീര്‍ഘകാലം സേവനം ചെയ്‌ത 5 പേര്‍ മെയ്‌ മാസം ഓടുകൂടി സ്ഥാപനത്തില്‍ നിന്നും വിരമിക്കുന്നു. ഇവരില്‍ പ്രിന്‍സിപ്പലായി സേവനം ചെയ്യുന്ന ഡോ. മേഴ്‌സി ഫിലിപ്പ്‌, ഇംഗ്ലീഷ്‌ വിഭാഗം മേധാവി പ്രൊഫ. മേരി ജോസഫ്‌, സുവോളജി വിഭാഗം മേധാവി പ്രൊഫ. ജെയിനമ്മ ജോണ്‍ എന്നീ അധ്യാപകരും ലാബ്‌ അസിസ്റ്റന്റുമാരായ ശ്രീമതി ലീലാമ്മ സി.റ്റി.യും, ശ്രീ. രാജു കുര്യനും ഉള്‍പ്പെടുന്നു. സ്‌തുത്യര്‍ഹമായ സേവനം കാഴ്‌ചവച്ചതിന്‌ ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപക അനധ്യാപക സുഹൃത്തുക്കള്‍ക്ക്‌ സെന്റ്‌ സ്റ്റീഫന്‍സ്‌ കുടുംബത്തിന്റെ യാത്രാമംഗളങ്ങള്‍ നേരുന്നതോടൊപ്പം സര്‍വ്വൈശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന്‌ ആശംസിക്കുകയും ചെയ്യുന്നു.

Read more

മാ​റി​ക സെ​ന്‍റ് ആ​ന്‍റ​ണീ​സ് ക്‌​നാ​നാ​യ പ​ള്ളി​യി​ല്‍ ക​വ​ര്‍​ച്ച

തൊ​ടു​പു​ഴ: മാ​റി​ക സെ​ന്‍റ് ആ​ന്‍റ​ണീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ (പു​ത്ത​ന്‍ പ​ള്ളി) ക​വ​ര്‍​ച്ച. സ​ങ്കീ​ര്‍​ത്തി​യു​ടെ വാ​തി​ലി​ന്‍റെ ഓ​ടാ​മ്പ​ല്‍ ത​ക​ര്‍​ത്ത് അ​ക​ത്തു ക​ട​ന്ന് പ​ള്ളി​ക്കു​ള്ളി​ലെ മൂ​ന്നു നേ​ര്‍​ച്ച​പ്പെ​ട്ടി​ക​ളു​ടെ താ​ഴു​ത​ക​ര്‍​ത്താ​ണ് മോ​ഷ്ടാ​ക്ക​ള്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത്. ഒ​രു ഇ​രു​മ്പു പെ​ട്ടി​യി​ലും ര​ണ്ടു ത​ടി​പ്പെ​ട്ടി​ക​ളി​ല്‍ നി​ന്നു​മാ​ണ് മോ​ഷ്ടാ​ക്ക​ള്‍ പ​ണാ​പ​ഹ​ര​ണം ന​ട​ത്തി​യ​ത്. അ​യ്യാ​യി​ര​ത്തോ​ളം രൂ​പ ന​ഷ്ട​പ്പെ​ട്ട​താ​യാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പ​ണം ക​വ​ര്‍​ന്ന​തി​നു ശേ​ഷം ഇ​രു​മ്പു​പെ​ട്ടി പ​ള്ളി​ക്കു പി​ന്നി​ല്‍ സെ​മി​ത്തേ​രി​ക്കു സ​മീ​പം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

ഇ​ടി​മി​ന്ന​ല്‍ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ പ​ള്ളി​ക്കു​ള്ളി​ലെ സി​സി​ടി​വി ക്യാ​മ​റ​ക​ള്‍ ഓ​ഫ് ചെ​യ്തി​രു​ന്ന​തു മൂ​ലം മോ​ഷ്ടാ​വി​നെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന​ക​ള്‍ ഇ​തി​ല്‍ നി​ന്നും ല​ഭി​ച്ചി​ല്ല. ബു​ധ​നാ​ഴ്ച അ​ര്‍​ധ​രാ​ത്രി​ക്കു ശേ​ഷ​മാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്നാ​ണ് സം​ശ​യം. രാ​വി​ലെ അ​ഞ്ച​ര​യോ​ടെ പ​ള്ളി​യി​ല്‍ എ​ത്തി​യ ദേ​വാ​ല​യ ശു​ശ്രൂ​ഷി ജോ​സ്‌​കു​ഞ്ഞാ​ണ് പി​ന്‍​ഭാ​ഗ​ത്തെ വാ​തി​ല്‍ തു​റ​ന്നു കി​ട​ക്കു​ന്ന​തു ക​ണ്ട​ത്.

വി​വ​രം പ​ള്ളി വി​കാ​രി ഫാ. ​വി​ല്‍​സ​ന്‍ കു​രു​ട്ടു​പ​റ​മ്പി​ലി​നെ അ​റി​യി​ക്കു​ക​യും തു​ട​ര്‍​ന്ന് പോ​ലീ​സി​ല്‍ വി​വ​രം ന​ല്‍​കു​ക​യു​മാ​യി​രു​ന്നു.

തൊ​ടു​പു​ഴ​യി​ല്‍ നി​ന്നും എ​എ​സ്‌​ഐ പി.​എ​സ്.​നാ​സ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തൊ​ടു​പു​ഴ​യി​ല്‍ നി​ന്നും പോ​ലീ​സ് സം​ഘ​മെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​ടു​ക്കി​യി​ല്‍ നി​ന്നും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്‌​ക്വാ​ഡും എ​ത്തി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചു. ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ മൂ​ന്നാം ത​വ​ണ​യാ​ണ് പ​ള്ളി​യി​ല്‍ മോ​ഷ​ണം ന​ട​ക്കു​ന്ന​ത്. മു​ന്‍​പ് ര​ണ്ടു പ്രാ​വ​ശ്യ​വും നി​സാ​ര തു​ക മാ​ത്ര​മേ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ള്ളു​വെ​ന്ന​തി​നാ​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നി​ല്ല.

പ​ട്രോ​ളി​ങ് കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന് ആ​ക്ഷേ​പം മോ​ഷ​ണം വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പോ​ലും തൊ​ടു​പു​ഴ​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും പോ​ലീ​സി​ന്‍റെ രാ​ത്രി​കാ​ല പ​ട്രോ​ളി​ങ് കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​യ​രു​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി മോ​ഷ​ണം ന​ട​ന്ന മാ​റി​ക പു​ത്ത​ന്‍ പ​ള്ളി​യി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം ഇ​തേ സ​മ​യ​ത്ത് മോ​ഷ​ണം ന​ട​ന്ന​പ്പോ​ള്‍ തൊ​ടു​പു​ഴ പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്നും പ​ട്രോ​ളി​ങ് ന​ട​ത്തു​ന്ന പോ​ലീ​സു​കാ​ര്‍​ക്ക് എ​ല്ലാ ദി​വ​സ​വും ഒ​പ്പി​ട്ടു പോ​കു​ന്ന​തി​നാ​യി ബു​ക്ക് സ്ഥാ​പി​ച്ചി​രു​ന്നു.

ഏ​താ​നും ദി​വ​സം മാ​ത്രം ഒ​പ്പി​ട്ട​ത​ല്ലാ​തെ പി​ന്നീ​ട് ഒ​പ്പി​ടീ​ല്‍ ന​ട​ന്നി​ട്ടി​ല്ലാ​യെ​ന്ന് നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. അ​ടി​ക്ക​ടി മോ​ഷ​ണം പെ​രു​കു​ന്ന തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ പ​രി​ധി​ക​ളി​ല്‍ പോ​ലും രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യം കു​റ​വാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം. ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ത​ന്നെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും വീ​ടു​ക​ളി​ലു​മാ​യി ഒ​ട്ടേ​റെ മോ​ഷ​ണ​ങ്ങ​ള്‍ തൊ​ടു​പു​ഴ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ന​ട​ന്നി​രു​ന്നു.

Read more

കെഎസ്എസ്എസ് മാതൃദിനo ആചരിച്ചു

കൈപ്പുഴ: കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി (കെഎസ്എസ്എസ്) മാതൃദിനo ആചരിച്ചു. കൈപ്പുഴ റീജിയൻ വെച്ചാണ് മാതൃദിനo  കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി ആചരിച്ചത്, ചടങ്ങിൽ അഞ്ച് മക്കൾയുള്ള മാതാക്കളെ പൊന്നാട അണിയ്ച്ച് ആദരിച്ചു.

Read more

സ്വാശ്രയസംഘ ശക്തി വിളിച്ചോതി ഹൈറേഞ്ച് ഹരിത സംഗമം സംഘടിപ്പിച്ചു

സ്വാശ്രയസംഘശക്തി വിളിച്ചോതി ഹൈറേഞ്ച് ഹരിത സംഗമം സംഘടിപ്പിച്ചു
ചെറുതോണി: സ്വാശ്രയസംഘ ശക്തി വിളിച്ചോതി  കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ 9-ാമത് ഹൈറേഞ്ച് സ്വാശ്രയ ഹരിതസംഗമം സംഘടിപ്പിച്ചു. ഇടുക്കി തടിയമ്പാട് മരിയസദന്‍ അനിമേഷന്‍ സെന്ററില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം  പപ്പുവാ ന്യൂ ഗിനിയ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ മാര്‍ കുര്യന്‍ വയലുങ്കല്‍ നിര്‍വ്വഹിച്ചു. സ്ത്രീ ശാക്തീകരണവും കാര്‍ഷിക മേഖലയുടെ പുരോഗതിയും കാലഘട്ടത്തിന്റെ  അനിവാര്യതയാണെന്നും അത്തരം ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചടുലത പകരുവാന്‍ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗങ്ങളിലൂടെയുള്ള പ്രവര്‍ത്തനങ്ങള്‍ വഴിയൊരുക്കിയെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ഹൈറേഞ്ചിന്റെ സമഗ്ര വികസനം മുന്‍നിര്‍ത്തി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്  ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സ്വാശ്രയസംഘങ്ങളിലൂടെ സമഗ്രവളര്‍ച്ച നേടിയെടുക്കുവാന്‍ കഴിയുമ്പോഴാണ് നാടിന്റെ വളര്‍ച്ച സാധ്യമാകുന്നതെന്നും എല്ലാവര്‍ക്കും പുരോഗതി എല്ലാവര്‍ക്കും വളര്‍ച്ച എന്ന ആശയമാണ് സ്വാശ്രയസംഘങ്ങളിലൂടെ നടപ്പിലാക്കി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.  കോട്ടയം അതിരൂപതാ വികാരി ജനറാളും ജി.ഡി.എസ് പ്രസിഡന്റുമായ വെരി റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, ഹൈറേഞ്ച് ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍,  ഫാ. സാബു മാലിത്തുരുത്തേല്‍, ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജെയിംസ് വടക്കേകണ്ടംകരിയില്‍, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതിനിധി മിസ്സ് അന്നമ്മ തൊണ്ണന്‍കുഴിയില്‍, ജി.ഡി.എസ് പ്രോഗ്രാം ഓഫീസര്‍മാരായ സിറിയക് ജോസഫ്, മെബിന്‍ ബെന്നി എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ജി.ഡി.എസ് വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ പ്രകാശന കര്‍മ്മവും ചൈതന്യ ജീവകാരുണ്യനിധി ചികിത്സാ സഹായ വിതരണവും നടത്തപ്പെട്ടു. നൂറുകണക്കിന് സ്വാശ്രയസംഘാംഗങ്ങളെ അണിനിരത്തിക്കൊണ്ട് ചെറുതോണിയില്‍ നിന്നും ആരംഭിച്ച വികസന വിളംബര റാലിയോടെയാണ് സംഗമത്തിന് തുടക്കമായത്. റാലിയുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മം ഇടുക്കി ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് അഡ്മിനിസ്‌ട്രേഷന്‍ സി.ജെ. ജോണ്‍സണ്‍ നിര്‍വ്വഹിച്ചു. സംഗമത്തോടനുബന്ധിച്ച് സെമിനാര്‍,  വിളപ്രദര്‍ശനങ്ങള്‍, കാര്‍ഷിക മത്സരങ്ങള്‍, സ്വാശ്രയസംഘ കലാവിരുന്നുകള്‍ എന്നിവയും  വാവ സുരേഷ് നയിച്ച പാമ്പുകളെക്കുറിച്ചുള്ള ബോധവത്ക്കരണ പരിപാടിയും നടത്തപ്പെട്ടു.  ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ ഹൈറേഞ്ച് മേഖലയിലെ വിവിധ പ്രവര്‍ത്തനഗ്രാമങ്ങളില്‍ നിന്നായി നൂറുകണക്കിന് സ്വാശ്രയസംഘാംഗങ്ങളും കര്‍ഷക പ്രതിനിധികളും സംഗമത്തില്‍ പങ്കെടുത്തു. 

ചെറുതോണി: സ്വാശ്രയസംഘ ശക്തി വിളിച്ചോതി  കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ 9-ാമത് ഹൈറേഞ്ച് സ്വാശ്രയ ഹരിതസംഗമം സംഘടിപ്പിച്ചു. ഇടുക്കി തടിയമ്പാട് മരിയസദന്‍ അനിമേഷന്‍ സെന്ററില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം  പപ്പുവാ ന്യൂ ഗിനിയ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ മാര്‍ കുര്യന്‍ വയലുങ്കല്‍ നിര്‍വ്വഹിച്ചു. സ്ത്രീ ശാക്തീകരണവും കാര്‍ഷിക മേഖലയുടെ പുരോഗതിയും കാലഘട്ടത്തിന്റെ  അനിവാര്യതയാണെന്നും അത്തരം ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചടുലത പകരുവാന്‍ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗങ്ങളിലൂടെയുള്ള പ്രവര്‍ത്തനങ്ങള്‍ വഴിയൊരുക്കിയെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ഹൈറേഞ്ചിന്റെ സമഗ്ര വികസനം മുന്‍നിര്‍ത്തി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്  ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സ്വാശ്രയസംഘങ്ങളിലൂടെ സമഗ്രവളര്‍ച്ച നേടിയെടുക്കുവാന്‍ കഴിയുമ്പോഴാണ് നാടിന്റെ വളര്‍ച്ച സാധ്യമാകുന്നതെന്നും എല്ലാവര്‍ക്കും പുരോഗതി എല്ലാവര്‍ക്കും വളര്‍ച്ച എന്ന ആശയമാണ് സ്വാശ്രയസംഘങ്ങളിലൂടെ നടപ്പിലാക്കി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.  കോട്ടയം അതിരൂപതാ വികാരി ജനറാളും ജി.ഡി.എസ് പ്രസിഡന്റുമായ വെരി റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, ഹൈറേഞ്ച് ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍,  ഫാ. സാബു മാലിത്തുരുത്തേല്‍, ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജെയിംസ് വടക്കേകണ്ടംകരിയില്‍, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതിനിധി മിസ്സ് അന്നമ്മ തൊണ്ണന്‍കുഴിയില്‍, ജി.ഡി.എസ് പ്രോഗ്രാം ഓഫീസര്‍മാരായ സിറിയക് ജോസഫ്, മെബിന്‍ ബെന്നി എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ജി.ഡി.എസ് വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ പ്രകാശന കര്‍മ്മവും ചൈതന്യ ജീവകാരുണ്യനിധി ചികിത്സാ സഹായ വിതരണവും നടത്തപ്പെട്ടു. നൂറുകണക്കിന് സ്വാശ്രയസംഘാംഗങ്ങളെ അണിനിരത്തിക്കൊണ്ട് ചെറുതോണിയില്‍ നിന്നും ആരംഭിച്ച വികസന വിളംബര റാലിയോടെയാണ് സംഗമത്തിന് തുടക്കമായത്. റാലിയുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മം ഇടുക്കി ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് അഡ്മിനിസ്‌ട്രേഷന്‍ സി.ജെ. ജോണ്‍സണ്‍ നിര്‍വ്വഹിച്ചു. സംഗമത്തോടനുബന്ധിച്ച് സെമിനാര്‍,  വിളപ്രദര്‍ശനങ്ങള്‍, കാര്‍ഷിക മത്സരങ്ങള്‍, സ്വാശ്രയസംഘ കലാവിരുന്നുകള്‍ എന്നിവയും  വാവ സുരേഷ് നയിച്ച പാമ്പുകളെക്കുറിച്ചുള്ള ബോധവത്ക്കരണ പരിപാടിയും നടത്തപ്പെട്ടു.  ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ ഹൈറേഞ്ച് മേഖലയിലെ വിവിധ പ്രവര്‍ത്തനഗ്രാമങ്ങളില്‍ നിന്നായി നൂറുകണക്കിന് സ്വാശ്രയസംഘാംഗങ്ങളും കര്‍ഷക പ്രതിനിധികളും സംഗമത്തില്‍ പങ്കെടുത്തു. 

Read more

സെന്റ്‌ സ്റ്റീഫന്‍സ്‌ കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ. മേഴ്‌സി ഫിലിപ്പ്‌ വിരമിക്കുന്നു

ഉഴവൂര്‍: ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളജ്‌ കെമിസ്‌ട്രി വിഭാഗം അധ്യാപികയും പ്രിന്‍സിപ്പലുമായ ഡോ. മേഴ്‌സി ഫിലിപ്പ്‌ മെയ്‌ 31ന്‌ തന്റെ ഔദ്യോഗിക ജോലിയില്‍ നിന്നും വിരമിക്കുന്നു. മലബാറില്‍ രാജപുരത്ത്‌ ജനിച്ചുവളര്‍ന്ന മേഴ്‌സി ഫിലിപ്പ്‌ മാലക്കല്ല്‌ എ.യു.പി., രാജപുരം ഹോളിഫാമിലി എച്ച്‌.എസ്‌., ബി.സി.എം. കോളജ്‌ കോട്ടയം, നിര്‍മ്മല കോളജ്‌ മൂവാറ്റുപുഴ (എം.എസ്‌.സി.), കൊച്ചിന്‍യൂണിവേഴ്‌സിറ്റി (എം ഫില്‍), എന്നീ പ്രഗത്ഭ സ്ഥാപനങ്ങളില്‍ നിന്ന്‌ വിദ്യാഭ്യാസം നേടിയ ശേഷം 1984ല്‍ കോളജിലെ കെമിസ്‌ട്രി ഡിപ്പാര്‍ട്ടുമെന്റില്‍ സേവനം തുടങ്ങി, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്നും പിന്നീട്‌ ഡോക്‌ടറേറ്റ്‌ കരസ്ഥമാക്കി. ഡിപ്പാര്‍ട്ട്‌മെന്റ്‌ എച്ച്‌.ഒ.ഡി., വൈസ്‌ പ്രിന്‍സിപ്പല്‍, ഗോള്‍ഡന്‍ ജൂബിലി കണ്‍വീനര്‍, നാക്‌ കോ ഓര്‍ഡിനേറ്റര്‍ തുടങ്ങിയ തസ്‌തികകളില്‍ കോളേജിനെ സേവിച്ചതിനു ശേഷമാണ്‌ പ്രിന്‍സിപ്പലായി നിയമിതയായത്‌. കെ.ആര്‍. നാരായണന്‍ സ്റ്റഡിസെന്ററിന്റെ കണ്‍വീനര്‍, ഫിസ്റ്റ്‌ കോ ഓര്‍ഡിനേറ്റര്‍ തുടങ്ങിയ സ്ഥാനങ്ങളിലൂടെ കോളജിന്‌ ഗവണ്‍മെന്റിന്റെ ധനസഹായം ഉറപ്പുവരുത്തുവാന്‍ സഹായിച്ചു. കോളജ്‌ ഗവേണിംഗ്‌ ബോഡി സെക്രട്ടറി എന്ന നിലയിലും പ്രവര്‍ത്തിക്കുന്നു.

അക്കാദമിക കാര്യങ്ങളില്‍ ശ്രദ്ധേയമായ കാല്‍വെയ്‌പ്‌ നടത്തിയ ഡോ. മേഴ്‌സി, രാഷ്‌ട്രീയ സാമൂഹിക രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ്‌. 2001ല്‍ കണ്ണൂരിലെ ഇരിക്കൂര്‍ നിയോജകമണ്‌ഡലത്തില്‍ നിന്നും അസംബ്ലിയിലേക്ക്‌ മത്സരിച്ചിരുന്നു. കിടങ്ങൂര്‍ സര്‍വ്വീസ്‌ സഹകരണബാങ്കിന്റെ ദീര്‍ഘകാല ബോര്‍ഡ്‌ മെമ്പര്‍ എന്ന നിലയിലും പാമ്പാടി ബ്ലോക്ക്‌ പഞ്ചായത്തിലെ കിടങ്ങൂര്‍ ഡിവിഷന്‍ മെമ്പര്‍ എന്ന നിലയിലും സ്‌തുത്യര്‍ഹമായ സേവനമാണ്‌ മേഴ്‌സി നടത്തിയത്‌.

സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ കേരള, കാസര്‍ഗോഡ,്‌ ഇന്റര്‍നാഷണല്‍ റിലേഷന്‍സ്‌ വകുപ്പ്‌ മേധാവിയും, ഡീനും, റിസേര്‍ച്ച്‌ ഡയറക്‌ടറും, ചീഫ്‌ വിജിലന്‍സ്‌ ഓഫീസറുമായ മൂലക്കാട്ട്‌ ഡോ. എം.എസ്‌. ജോണിന്റെ ഭാര്യയാണ്‌ ഡോ. മേഴ്‌സി. ഫിലിപ്പ്‌ ജോണ്‍ (എസ്‌റ്റോണിയ, യൂറോപ്പ്‌), മാത്യു ജോണ്‍ എന്നിവരാണ്‌ മക്കള്‍.

Read more

മൂന്നാമത് ലിബിന്‍ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റിന് തുടക്കമായി

ചാമക്കാലാ: കോട്ടയം അതിരൂപതാതല മൂന്നാമത് ബിബിന്‍ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റിന് ചാമക്കാലായിൽ വര്‍ണ്ണാഭമായ  തുടക്കം കുറിച്ചു. കൈപ്പുഴ ഫൊറോന വികാരിയും കെ.സി.വൈ.എല്‍ ഫൊറോന ചാപ്ലിനും ആയ ഫാ. മാത്യു കുഴിപ്പള്ളില്‍ വോളിബോള്‍ സെർവ് ചെയ്ത് ടൂര്‍ണമെന്റ് ഉദ്ഘാടനം നടത്തി. പ്രസിഡന്റ് ബിബിന്‍ ബെന്നി തടത്തില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.സി.വൈ.എല്‍. അതിരൂപത ചാപ്ലിനും ചാമക്കാല പള്ളി ആക്ടിംഗ് വികാരിയും ആയ ഫാ. സന്തോഷ് മുല്ലമംഗലം ആശംസകള്‍ അറിയിച്ച് ടീം അംഗങ്ങളെ പരിചയപ്പെട്ടു.ഇന്നലെ നടന്ന ആവേശോജ്വലമായ ആദ്യമത്സരത്തില്‍ 1 ന് എതിരെ 2 സെറ്റുകള്‍ക്ക് കരിങ്കുന്നം A കല്ലറ Old B team നെ തോല്‍പ്പിച്ചു. തുടര്‍ന്ന് നടന്ന 2-ാം മത്സരത്തില്‍ കൂടല്ലൂര്‍ ചെറുകരയെ പരാജയപ്പെടുത്തി.ഞായറാഴ്ച ആണ് ഫൈനൽ മത്സരങ്ങൾ നടക്കുന്നത് .ഞായറാഴ്ച നടക്കുന്ന സമ്മാനദാനത്തിൽ പ്രമുഖ സിനിമാ സംവിധായകനായ ദിലീഷ് പോത്തൻ പങ്കെടുക്കും.

മത്സരത്തിൽ വിജയികൾക്ക് ലഭിക്കുന്നത് 1st price. ലിബിൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫി യും 11111 രൂപയും, 2nd പ്രൈസ് ഉലഹന്നാൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫി യും ഫിലിപ്പ് ഏളമ്പാശ്ശേരിൽ സ്പോൺസർ ചെയുന്ന 8888 രൂപയും, 3rd Price ടോംസ് ലൂക്കോസ് & ടോണി ലൂക്കോസ് വട്ടത്തൊട്ടിയിൽ സ്പോൺസർ ചെയുന്ന എവറോളിംഗ് ട്രോഫിയും 5555 രൂപയും, 4th Price ഐത്തിൽ കുര്യൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫി യും 2222രൂപയും ആണ്. 

Read more

എസ്‌എച്ച്‌മൗണ്ട്‌ കെസിവൈഎല്‍ ന്റെ ആഭിമുഖ്യത്തില്‍ ഇടവകയിലെ അമ്മമാരെ ആദരിച്ചു

എസ്‌എച്ച്‌മൗണ്ട്‌: എസ്‌എച്ച്‌മൗണ്ട്‌ കെസിവൈഎല്‍ ന്റെ ആഭിമുഖ്യത്തില്‍ ലോകമാതൃ ദിനത്തോട്‌ അനുബന്ധിച്ച്‌ ഇടവകയിലെ അമ്മമാരെ ആദരിച്ചു. ചാപ്‌ളെയിന്‍ റവ. ഫാ.തോമസ്‌ കീന്തനാനിക്കല്‍ ഒ എസ്‌എച്ച്‌ അ്‌ര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയ്‌ക്ക്‌ശേഷം ഭാരവാഹികളായ സച്ചുമഞ്ഞാങ്കല്‍, അമിതാബ്‌ പാറയ്‌ക്കല്‍, ജോയല്‍ പള്ളിപറമ്പില്‍, ജോം പുല്ലുകാട്ടില്‍, മരിയ പടിഞ്ഞാറെകാലായില്‍ എന്നിവര്‍ അമ്മമാരെ അള്‍ത്താരയിലേക്ക്‌ ആനയിക്കുകയും കെസിവൈ എല്‍ അഗംങ്ങള്‍ അമ്മമാര്‍ക്കു മുന്നില്‍ ശിരസ്‌ കുനിഞ്ഞ്‌ അനുഗ്രഹങ്ങള്‍ നേടി. കോഡിനേറ്റര്‍ ഏഞ്ചല ലിസ്‌ മുട്ടത്തില്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.  നിവീന മഞ്ഞാങ്കല്‍, എലിസബത്ത്‌ പാറയ്‌ക്കല്‍, മരിയ വാലേച്ചിറ, വര്‍ഷ തൈക്കാട്ട്‌, ജിലു മണ്ണൂര്‍, ഹന്ന മേരി പുല്ലാനപള്ളിയില്‍, നീവാ മാമ്പറപറമ്പില്‍ എന്നിര്‍ അമ്മമാര്‍ക്ക്‌ പൂക്കളും മധുരവും നല്‍കി.

Read more

സി. ത്യേസ്യാമ്മ വലിയപറമ്പ് മുകളേല്‍ കാരിത്താസ് സെക്യൂലര്‍ ഇന്‍സിസ്റ്റ്യൂട്ട് ഡിറക്ടറസ് ജനറല്‍

തെള്ളകം: കാരിത്താസ് സെക്യൂലര്‍ ഇന്‍സിസ്റ്റ്യൂട്ട് ഡിറക്ടറസ് ജനറലായി സി. ത്യേസ്യാമ്മ വലിയപറമ്പ് മുകളേലിനെ തെരഞ്ഞെടുത്തു. മാലക്കല്ല് വലിയപറമ്പ്മുകളേല്‍ പരേതനായ തോമസ്-ഏലിയാമ്മ ദമ്പതികളുടെ മകളാണ്. സി. ആനിയമ്മ കാവില്‍, സി.ഡോളി ചങ്ങുംമൂലയില്‍,സി.ലിസി മുടക്കോടില്‍, സി.നിഷ വടക്കേമുള്ളംചിറ എന്നിവരെ കൗണ്‍സിലേഴ്സായി തെരഞ്ഞെടുത്തു.

സി.ആനിയമ്മ കൈപ്പുഴ കാവില്‍ പരേതരായ തോമസ്-മറിയാമ്മ ദമ്പതികളുടെ മകളും ഡോളി കുറുമുള്ളുര്‍ ചങ്ങുംമൂലയില്‍ പരേതരായ ജോസഫ് -ഏലിക്കുട്ടി ദമ്പതികളുടെ മകളും ലിസി പാലക്കാട് കോനിക്കാഴി മുടക്കോടില്‍ ജോണ്‍-മറിയക്കുട്ടി ദമ്പതികളുടെ മകളും നിഷ , പെരിങ്ങാല ഇടവക വടക്കേമുള്ളംചിറ ജോണ്‍-ആനിയമ്മ ദമ്പതികളുടെ മകളുമാണ്.

Read more

Copyrights@2016.