oceana live Broadcasting

മെൽബൺ ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ കളർ ഫെസ്റ്റിവൽ വർണ്ണാഭമായി

മെൽബൺ സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷന്റെ യുവജന സംഘടനയായ മെൽബൺ കെ.സി.വൈ.എൽ (M K C Y L ) ഹോളി 2017 എന്ന നാമധേയത്തിൽ കളർ ഫെസ്റ്റിവൽ ആഘോഷിച്ചു. മാർച്ച് 25 ശനിയാഴ്ച ക്ലയിറ്റനിലെ നമത്ജിര പാർക്കിൽ വെച്ചു നടത്തപ്പെട്ട ഫെസ്റ്റിവൽ വിവിധ തരം കളികൾകൊണ്ടും കളർ വാട്ടർ ഫൈറ്റിങ്, ഡാൻസ്, മ്യൂസിക് , ബാർബെക്യു തുടങ്ങി യുവജനങ്ങൾക്ക്‌ ഇഷ്ടപ്പെടുന്ന ഒരുപാട് പരിപാടികൾ കൊണ്ടും വർണ്ണശബളമായി.

MKCYL പ്രസിഡന്റ് ജോയൽ ജോസഫ്, സെക്രട്ടറി ഡെൻസിൽ ഡൊമിനിക് മറ്റു ഭാരവാഹികളായ ആഷ്‌ന ഷാജൻ, ജെറിൻ എലിസബത്ത്, ജോയൽ ജിജിമോൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

KCYL ചാപ്ലിൻ ഫാ.തോമസ് കുമ്പുക്കൽ , KCYL ഡയറക്ടർസായ അനൂപ് ജോസഫ്, സോജി അലൻ എന്നിവരുടെ സാന്നിധ്യം യുവജനങ്ങൾക്ക്‌ വളരെയധികം ഉണർവ് നൽകി.

Read more

മെൽബണിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരണ തിരുന്നാൾ ആചരിച്ചു.

മെൽബൺ സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷനിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരണ തിരുന്നാൾ മാർച്ച് 19 ഞായറാഴ്ച അത്യാദരപൂർവം കൊണ്ടാടി. സെന്റ് മാത്യൂസ് ചർച് ഫോക്‌നറിൽ വെച്ച് നടത്തിയ തിരുക്കർമ്മങ്ങൾക്ക് ചാപ്ലിൻ ഫാ. തോമസ് കുമ്പുക്കൽ മുഖ്യ കാർമ്മികത്വം വഹിച്ചു. വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം എല്ലാ ജോസഫ് നാമധേയർക്കും തിരുന്നാളിന്റെ എല്ലാവിധ ഭാവുകങ്ങൾ നേരുകയും പാച്ചോറ് നേർച്ചകൾ വിതരണം ചെയ്യുകയും ചെയ്തു. 

Read more

KCYLO യൂത്ത് ക്യാമ്പ് - യൂണിറ്റി 2017 - ജൂലൈ 7 മുതൽ

അഡലൈഡ്: ക്നാനായ കാത്തലിക്ക് യൂത്ത് ലീഗ് ഓഷ്യാനയുടെ മൂന്നാമത് നേതൃത്വ പരിശീലന ക്യാമ്പും യുവജന സംഗമവും സൗത്ത് ഓസ്‌ട്രേലിയയിലെ മൈലോ ക്യാം റിസോർട്ടിൽ വച്ച് നടത്തപ്പെടും. ജൂലൈ 7,8,9 തിയ്യതികളിൽ നടത്തപെടുന്ന ക്യാമ്പിനായി വിജ്ഞാനത്തിനും വിനോദത്തിനും സാമുദായിക വളർച്ചക്കും വ്യക്തിത്വ വികസനത്തിനും ഊന്നൽ നൽകികൊണ്ടുള്ള നിരവധി പരിപാടികളാണ് അണിയറിൽ തയ്യാറായിക്കൊണ്ടിരിക്കുന്നത് എന്ന് കെ സി വൈ എൽ ഓ പ്രസിഡണ്ട് ബ്ലസ് ടി കണ്ണച്ചാംപറമ്പിൽ ക്നാനായവോയിസിനോട് പറഞ്ഞു. കെ സി വൈ എൽ ഓ അംഗങ്ങൾക്ക് പുറമെ ആഗോള ക്നാനായ സമൂഹത്തിനെ പ്രതിനിധീകരിച്ചുകൊണ്ട് വിവിധ രാജ്യങ്ങളിൽ നിന്നായി നൂറ്റി അൻപതോളം ക്നാനായ യുവജനങ്ങളും ക്യാംപിൽ പങ്കെടുക്കും എന്ന് കെ സി സി ഓ പ്രസിഡണ്ടും കെ സി വൈ എൽ ഓ ഡയറക്ടറുമായ ബേബി പാറ്റാകുടിലില്‍ അറിയിച്ചു.കെ സി സി ഓ എക്സിക്യൂട്ടീവ് കമ്മറ്റിയും ക്നാനായ അസോസിയേഷൻ സൗത്ത് ഓസ്‌ട്രേലിയാ (കാസാ) യുടെ എക്സിക്യൂട്ടീവുമാണ് ക്യാമ്പിന് ആതിഥേയത്വം വഹിക്കുകയും ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നത്. വിജ്ഞാന പ്രദമായ ക്ളാസുകൾ, സെമിനാറുകൾ, കായിക വിനോദങ്ങൾ എന്നീ പരിപാടികൾക്ക് പുറമെ, പുതുമ നിറഞ്ഞതും സാഹസികവുമായ പരിപാടികളും ക്യാംമ്പിൽ ഉൾപ്പെടുത്തുന്നതാണ്. മൂന്നാമത് കെ സി വൈ എൽ ഓ യുവജന സംഗമത്തിനു നേതൃത്വ പരിശീലന ക്യാമ്പിനും അഭി. കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ. ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് ആശംസകൾ നേർന്നിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി കെ സി വൈ എൽ ഓ പ്രസിഡണ്ട് ബ്ലെസ് ടി കണ്ണച്ചാംപറമ്പിൽ അഡലൈഡ് കേദ്രമായി പ്രവർത്തിക്കുന്ന കാസായുടെ പ്രസിഡണ്ട് ജോബി മള്ളിയിൽ, കെ സി സി ഓ പ്രസിഡണ്ടും കെ സി വൈ എൽ ഓ ഡയറക്ടറുമായ ബേബി പാട്ടാർകുഴിയിൽ എന്നിവരുമായി ബന്ധപ്പെടുക. 

Read more

യുകെ ചാമക്കാലാ - മാഞ്ഞൂർ സംഗമം മെയ് 6 ന്

ബർമിംഗ്ഹാം: യുകെയിലെ ചാമക്കാല - മാഞ്ഞൂർ സംഗമം മെയ് ആറിന് നടത്തപ്പെടും. യു കെ കെ സി എ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തപെടുന്ന സംഗമം രാവിലെ 11 മണിക്ക് ആരംഭിക്കും. സംഗമത്തിൽ പങ്കെടുത്ത് സ്നേഹവും സാഹോദര്യവും പങ്കെവെയ്ക്കുവാനായി മാഞ്ഞൂർ - ചാമക്കാലാ നിവാസികളായ എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

Read more

സെന്റ് ജോസഫ് ഡേ സിങ്കപ്പൂർ ക്നാനായ കമ്മ്യൂണിറ്റി ആഘോഷിച്ചു

സിംഗപ്പുർ: സിംഗപ്പൂരിലെ ക്നാനായ കമ്മ്യൂണിറ്റി മാര്‍ച്ച് 19ാ൦ തിയതി സിംഗപ്പൂരിലെ സെന്റ് ജോസഫ് പള്ളിയിൽ ഒത്തു ചേർന്ന് സെന്റ് ജോസഫ് ഡേ ആഘോഷിച്ചു. വിശുദ്ധ കുർബാനയും അതെ തുടർന്ന് കുരിശിന്റെ വഴിയോടും ആണ് ആഘോഷങ്ങൾക്കു തുടക്കം കുറിച്ചത്. സിംഗപ്പൂരിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 25 ഓളം ആൾക്കാർ വിശുദ്ധ കുർബാനയിലും കുരിശിന്റെ വഴിയിലും പങ്കെടുക്കുകയും തുടർന്നുള്ള ആഘോഷങ്ങളിൽ പങ്കു കൊള്ളുകയും ചെയ്തു .ആഘോഷങ്ങളിൽ പങ്കെടുത്തവർക്ക് ആല്മീയമായി ഉണർവ് ഉണ്ടാകുവാനും സമുദായികപരമായ ഒരു കുട്ടായ്മക്കും സെന്റ് ജോസഫ് ഡേ കാരണമായി.

Read more

ക്നാനായ അസോസിയേഷൻ ഓഫ് സൗത്ത് ഓസ്‌ട്രേലിയക്ക് പുതിയ നേതൃത്വം

അഡലൈഡ്: കഴിഞ്ഞ ഒൻപത് വര്ഷങ്ങളായി ഓസ്‌ട്രേലിയയിലെ അഡലൈഡ് കേന്ദ്രമായി സജീവമായി പ്രവർത്തിച്ചു വരുന്ന ക്നാനായ അസോസിയേഷൻ ഓഫ് സൗത്ത് ഓസ്‌ട്രേലിയ (കാസ ) യുടെ 2017 -19 പുതിയ ഭരണസമിതി ഫെബ്രുവരി 11 നു അധികാരമേറ്റു . ജോബി ഫിലിപ്പ് മള്ളിയിൽ ( പ്രസിഡന്റ് ), ലിനി സ്റ്റാൻലി തൊണ്ണംകുഴിയിൽ ( വൈസ്പ്രസിഡന്റ് ), ജിജോമോൻ ജോസ് പൂഴിക്കുന്നേൽ ( സെക്രട്ടറി ), ജോയ് ജോസഫ് മൈലാടുംപാറയിൽ (ജോയിന്റ് സെക്രട്ടറി ),ജെയ്‌സ് ജേക്കബ് താഴത്തുപറമ്പിൽ ട്രഷറർ ),സ്മിത സ്റ്റീഫൻ കോരപ്പിള്ളിൽ , പ്രീതി സിറിയക് കവലക്കൽ (പ്രോഗ്രാം കോർഡിനേറ്റർസ് ) ബിബിൻ പുന്നൂസ് മാക്കിൽ കീച്ചേരിൽ ( kcyl കോഓർഡിനേറ്റർ ) ജെയിംസ് എബ്രഹാം വെളിയത്തു ( നാഷണൽ കൌൺസിൽ മെമ്പർ ) എന്നിവരാണ് തെരഞ്ഞെടുക്കപെട്ടതു .സമുദായത്തിന്റെയും സമുദായ അംഗങ്ങളുടെയും സർവ പുരോഗതിക്കും വേണ്ടി ഒത്തൊരുമയോടെ പ്രവർത്തിക്കുമെന്ന് പ്രസിഡന്റ് ജോബി ഫിലിപ്പ് പറഞ്ഞു. അറുപതോളം ക്നാനായ കുടുംബങ്ങൾ അംഗങ്ങളായ അസോസിയേഷനെ പ്രതിനിധീകരിച്ച് കെ സി സി ഓ യിലേക്ക് നാഷണൽ കൗൺസിൽ അംഗമായി എത്തിയ ജെയിംസ് വെളിയത്ത് കെ സി സി ഓ യുടെ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പുതിയ ഭാരവാഹികൾക്ക് കാസയുടെ മുൻ പ്രസിഡണ്ട് റെജി ജോസഫ്, കെ സി സി ഓ പ്രസിഡണ്ട് ബേബി പട്ടക്കുടിലിൽ എന്നിവർ ആശംസകൾ നേർന്നു.

Read more

ക്രിക്കറ്റിൽ അത്ഭുതമായി ഓസ്‌ട്രേലിയൻ ക്നാനായ യുവാവ്.

ന്യു സൗത്ത്‌ വെയിൽസ്: ക്രിക്കറ്റിൽ കഴിഞ്ഞ ദിവസം ക്നാനായ സമുദായത്തിന്റെ അഭിമാനമായി സിജോമോൻ ജോസഫ് ഇന്ത്യൻ ക്രിക്കറ്റിൽ തിളങ്ങിയ വാർത്തക്ക് ശേഷം ഇതാ വീണ്ടും ക്നാനായ വിജയഗാഥ. ഇത്തവണ വാർത്ത എത്തുന്നത് ക്രിക്കറ്റിന്റെ വിളഭൂമിയായ ഓസ്‌ട്രേലിയയിൽ നിന്നാണ്. ഓറഞ്ചു ഡിസ്ട്രിക് ക്രിക്കറ്റ് മത്സരത്തിൽ 32 ബോളിൽ നിന്നും 100 റൺസ് അടിച്ചുകൂട്ടിക്കൊണ്ട് ഡെന്നിസ് സിറിയക് എന്ന ക്നാനായ യുവാവ് ഓസ്‌ട്രേലിയൻ മാധ്യമങ്ങളിൽ നിറഞ്ഞിരിക്കുകയാണ്. 16 സിക്സുകളും 4 ഫോറുമായി 131 റൺസുകളാണ് ബൗണ്ടറികളായി തന്നെ വാരിക്കൂട്ടിയത് അദ്ദേഹം വാരിക്കൂട്ടിയത്. ഓറഞ്ചിലെ വരാത്ത ക്രിക്കറ്റ് ക്ളബ്ബിന്റെ ഓൾറൗണ്ടർ കൂടിയാണ് അദ്ദേഹം. ഓറഞ്ചിൽ നേഴ്സ് ആയി ജോലി ചെയ്യുന്ന ഡെന്നിസ്. കോട്ടയം പുന്നത്തുറ സെന്റ് തോമസ് ക്നാനായ പള്ളി ഇടവകാംഗം ആണ്. ഭാര്യ ടീനുവും ഓറഞ്ചിൽ തന്നെയാണ് ജോലി ചെയ്യുന്നത്. ഡെന്നിസിന്റെ ഈ മികച്ച പ്രകടനം ന്യൂ സൗത്ത്‌ വെയിൽസിലെ പത്രങ്ങൾ പ്രധാന വാർത്ത ആക്കിയിരിക്കുകയാണ്. ഓഷ്യാന ക്നാനായ സമൂഹത്തിനു അഭിമാനമായ ഡെന്നിസിനു KCCO എല്ലാ ആശംസകളും നേരുന്നതായി കെ സി സി ഓ പ്രസിഡണ്ട് ബേബി പട്ടക്കുടിലിൽ , മുൻ പ്രസിഡണ്ട് ബിനു തുരുത്തിയിൽ എന്നിവർ അറിയിച്ചു..

Read more

മെൽബണിൽ നോയമ്പാ ചരണങ്ങൾക്ക് തുടക്കം

സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷൻ മെൽബണിൽ ഈ വർഷത്തെ നോയമ്പാചരണങ്ങൾ ഫെബ്രുവരി 27 തിങ്കളാഴ്ച നടത്തപ്പെട്ട കുരിശുവര തിരുന്നാളോടുകൂടി ആരംഭിച്ചു. സെന്റ് പീറ്റേഴ്സ് ചർച് ക്ലയിറ്റനിൽ വെച്ച് നടത്തപ്പെട്ട വിശുദ്ധ ബലിയിൽ ചാപ്ളിൻ ഫാ.തോമസ് കുമ്പുക്കൽ മുഖ്യ കാർമ്മികത്വം വഹിച്ചു. പ്രഥമ ചാപ്ലിൻ ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി സന്നിഹിതനായിരുന്നു.

മിഷ്യന്റെ വിവിധ കൂടാരയോഗങ്ങളുടെ നേതൃത്വത്തിൽ എല്ലാ വെള്ളിയാഴ്ചയും ഞായറാഴ്ചയും ഓരോ കുടുംബങ്ങളിലും കുരിശിന്റെ വഴിയും വിശുദ്ധ യൗസേഫ് പിതാവിന്റെ വണക്കമാസവും നടത്തിവരുന്നു.

മറ്റു വർഷങ്ങളിൽ നിന്ന് വിഭിന്നമായി ഈ വർഷം നോയമ്പാചരണത്തിന്റെ ഭാഗമായി മിഷ്യനിലെ ഓരോ കുടുംബങ്ങളും ചേർന്ന് അഞ്ചു ലക്ഷം രൂപ ധനശേഖരണം നടത്തി നാട്ടിലെ ഭവന രഹിതരായ ഏതെങ്കിലും ഒരു കുടുംബത്തിന് ഒരു വീട് വെച്ച് നൽകുവാനും തീരുമാനിച്ചു.

Read more

ബ്രിസ്‌ബേൻ ക്നാനായ കത്തോലിക്ക കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ വനിതകൾക്കായി ഡേ ഔട്ട് നടത്തി

ബ്രിസ്‌ബേൻ: ബ്രിസ്‌ബേൻ ക്നാനായ കത്തോലിക്ക കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ വനിതകൾക്കായി ഡേ ഔട്ട് നടത്തുകയുണ്ടായി. വിനോദസഞ്ചാരികളുടെ പറുദീസയായ ഗോൾഡ്‌കോസ്റ്റിൽ നിന്നും കോപ് ഐലണ്ടിലേക്കു കുടിയേറ്റ യാത്രയെ അനുസ്മരിക്കുംവിധം ക്രൂയിസ് യാത്ര നടത്തുകയുണ്ടായി. മാർത്തോമൻ പാടി ആരംഭിച്ച പ്രസ്തുത പരിപാടിയിൽ, യാത്രയിലുടനീളം വിവിധ കലാപരിപാടികളിൽ വനിതാ സമൂഹം പങ്കെടുക്കുകയും ചെയ്തു. BKCC വനിതാ പ്രതിനിധി ശ്രീമതി ബിന്ദു ടിബി നേതൃത്വം നൽികിയ പരിപാടി വൻ വിജയമായിരുന്നു. പ്രവാസ ജീവിതത്തിന്റെ തിരക്കുകൾ മാറ്റിവച്ചു സൗഹൃദവും സഹോദര്യത്വവും പങ്കുവയ്ക്കാൻ കിട്ടിയ അവസരം തികഞ്ഞ ആവേശത്തോടെയാണ് BKCC യുടെ വനിതാഅംഗങ്ങൾ സ്വീകരിച്ചത്.

Read more

മെൽബണിൽ ക്രിക്കറ്റ് ടൂർണമെന്റ് ആവേശോജ്ജ്വലമായി

മെൽബൺ: KCCVA യുടെ ആഭിമുഖ്യത്തിൽ മെൽബണിൽ നടത്തപ്പെട്ട അഞ്ചാമത് മേരി സൈമൺ മംഗലത്ത് മെമ്മോറിയൽ എവറോളിംഗ്‌ ട്രോഫിക്ക് വേണ്ടിയുള്ള ക്രിക്കറ്റ് ടൂർണമെന്റ് ഉജ്ജ്വലമായി പര്യവസാനിച്ചു. ടൂർണമെന്റ് ഉദ്ഘാടനം ചെയ്തത് ഫാ. ജെയിംസ് അറീച്ചിറയും കെ സി സി ഓ യുടെ നിയുക്ത ട്രഷറർ ബെഞ്ചമിൻ മേച്ചേരിയിലും കൂടിയാണ്. മാർച്ച് 5 ഞായറാഴ്ച രാവിലെ 9 മാണി മുതൽ Clyde North ലെ ഹിൽക്രെസ്റ് കോളേജ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെട്ട ടൂർണമെന്റിൽ മെൽബണിലെ വിവിധ ഏരിയകളെ പ്രതിനിധികരിച്ച് നാല് ടീമുകളും കെ സി വൈ എൽ ന്റെ ടീമും പങ്കെടുത്തു. മെൽബിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള കെ സി വൈ എൽ ടീമും ടോബി കുമാരകത്തിന്റെ നേതൃത്വത്തിലുള്ള സൗത്ത് ടീമും ടോണമെന്റിന്റെ ഫൈനലിൽ പ്രവേശിക്കുകയും ആവേശം കൊടുമുടിയോളം എത്തിയ മത്സരത്തിനൊടുവിൽ കെ സി വൈ എൽ ടീമിനെ സൗത്ത് തീം പരാജയപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ആദ്യമായാണ് സൗത്ത് ടീം ക്നാനായ അസോസിയേഷന്റെ ക്രിക്കറ്റ് മത്സരത്തിൽ ചാമ്പ്യൻ പട്ടം അണിയുന്നത്. ജോബിൻ മാണിയുടെയും ജിനു ചാരുവേലിയുടെയും നേതൃത്വത്തിലുള്ള കെ സി വൈ എൽ കമ്മറ്റി ടൂര്ണമെന്റിനായുള്ള ഒരുക്കങ്ങൾക്ക് ചിട്ടയായ നേതൃത്വം നൽകി. ഒന്നാനാം സമ്മാനവും ട്രോഫിയും സ്പോൺസർ ചെയ്തത് ടിനു സൈമൺ മംഗലത്ത് ആണ്.

Read more

ക്നാനായ കാത്തലിക്ക് കോൺഗ്രസ് ഓഫ് ഓഷ്യാനയ്ക്ക് പുതിയ സാരഥികൾ

മെൽബൺ: ഓഷ്യാനയിലെ കേന്ദ്ര ക്നാനായ സംഘടനയായ കെ സി സി ഓ യുടെ 2017 - 2018 വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു. ബേബി ജോസഫ് പട്ടക്കുടിലിൽ പ്രസിഡണ്ട് ആയുള്ള പുതിയ ഭരണ സമിതിയെ ഫെബ്രുവരി 28 നു സിഡ്‌നിയിൽ നടന്ന നാഷണൽ കൗൺസിലിൽ വച്ച് തെരഞ്ഞെടുക്കുകയായിരുന്നു. ഓഷ്യാനയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി മുപ്പതോളം നാഷണൽ കൗൺസിൽ അംഗങ്ങൾ പങ്കെടുത്ത പ്രസ്തുത യോഗത്തിൽ സജിമോൻ വയലുങ്കലും സജിമോൻ വരകുകാലായും പ്രിസൈഡിങ് ഓഫിസസേഴ്സ് ആയിരുന്നു.

നേതൃസ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ടവർ ഇവർ

പ്രസിഡണ്ട് : ബേബി ജോസഫ് പട്ടക്കുടിലിൽ (അലക്സ് നഗർ ), സിഡ്‌നി

സെക്രട്ടറി: ജെയിംസ് വെളിയത്ത് (താമരക്കാട്), അഡലൈഡ്

വൈസ് പ്രസിഡണ്ട്: ഡെന്നിസ് കുടിലിൽ (കൈപ്പുഴ), പെർത്ത്

ജോ. സെക്രട്ടറി : ടോംജി കുന്നുംതൊട്ടിയിൽ (സംക്രാന്തി), ക്യാൻബെറ

ട്രഷറർ: ബെഞ്ചമിൻ മെച്ചെരിൽ (കുറുമുള്ളൂർ), മെൽബൺ

എക്സിക്യൂട്ടീവ് അംഗങ്ങൾ: ഷിബി ബേബി കണ്ടാരപ്പള്ളിൽ (കുറുപ്പുന്തറ), മെൽബൺ, പ്രസാദ് പീറ്റർ തോട്ടപ്ലാക്കിൽ (പന്നിയാൽ), ബ്രിസ്‌ബേൺ .

പുതുതായി തെരെഞ്ഞെടുക്കപ്പെട്ടവരെ കൂടാതെ മുൻ പ്രസിഡണ്ട് ബിനു തുരുത്തിയിൽ, മുൻ സെക്രട്ടറി സൈമൺ വെളിപ്പറമ്പിൽ എന്നിവർ കെ സി സി ഓ യെ ഡി കെ സി സി യിൽ പ്രതിനിധീകരിക്കും.

ഓഷ്യാനയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി കെ സി സി ഓ യുടെ കീഴിൽ 13 യൂണിറ്റുകളിലായി 800 ഓളം കുടുംബങ്ങൾ ഉണ്ട്. ലോക ക്നാനായ സംഘടനകളിൽ സംഘടനാ മികവിനും സാമുദായിക നിലപാടിനും കൃത്യത കാത്ത് സൂക്ഷിക്കുന്ന കെ സി സി ഓ മറ്റ് ക്നാനായ സംഘടനകൾക്ക് എന്നും മാതൃകയാണ്. നിയുക്ത ഭാരവാഹികൾക്ക് മുൻ കെ സി സി സി ഓ എക്സിക്യൂട്ടീവിനെ പ്രതിനിധീകരിച്ച് മുൻ പ്രസിഡണ്ട് ബിനു തുരുത്തിയിൽ ആശംസകൾ നേർന്നു.

Read more

KNOX ക്നാനായ കൂട്ടായ്മ 10 ാം വാർഷികം നടത്തി

കഴിഞ്ഞ പത്തു വർഷമായി 15ൽ പരം കുടുബങ്ങൾ ഒത്തുചേരുന്ന KNOX ക്നാനായ കൂട്ടായ്മ അതിന്റെ പത്തു വർഷം ഗംഭീരമായി ആഘോഷിച്ചു .തങ്ങളുടെ ആഘോഷങ്ങളിൽ പങ്കെടുക്കുവാനായി ഉപരി പഠനത്തിനായി മെൽബണിലുള്ള തങ്ങളുടെ സ്വന്തം ഫാ ജെയിംസ് അരിച്ചറയുടെ സാന്നിധ്യം തങ്ങളെ കൂടുതൽ ഊർജ്വസ്വലരാക്കി എന്ന് സാജൻ കൊച്ചുവരാക്കുടിലിൽ പറഞ്ഞു .ഈ ആഘോഷം ഫെബ്രുവരി 28 ന് സജിമോൻ പുളിമൂട്ടിലിന്റെ ഭവനത്തിൽ വച്ചാണ് നടത്തിയത് .തുടങ്ങിയ കാലം മുതലുള്ള കുരിശുവരയോടെ തുടങ്ങിയ കൂട്ടായ്മക്കു ശേഷം ബൈബിൾ ക്വിസ് നടന്നു ജോർജ് സജീവിന്‌ ഫാ ജെയിംസ് സമ്മാനം നൽകി .തുടർന്ന് ജോയിസ് ജോസ് ബെഞ്ചമിൻ മേച്ചേരിൽ എന്നിവരുടെ നേതൃത്വത്തിൽ വൂവിധ കലാ പരിപാടികൾ അരങ്ങേറി .ഇങ്ങനെയുള്ള കൂട്ടായ്‍മകളാണ് തങ്ങളുടെ ബന്ധങ്ങളെ ദൃഡപ്പെടുത്തുന്നുവെന്ന് ഫാ ജെയിംസ് പറഞ്ഞു .തുടർന്ന് അദ്ദേഹം വിദേശ രാജ്യങ്ങളിൽ കുടുബത്തിന്റെ സ്‌ഥാനം എന്ന വിഷയത്തെ ആസ്പദമാക്കി ഹൃസ്വവും രസകരവുമായ രീതിയിൽ ക്ലാസ് നടത്തി .തുടർന്ന് എല്ലാവർക്കും ഡിന്നർ നൽകി .10 മത് വാർഷികം പ്രമാണിച്ചു നാട്ടിലുള്ള കഷ്ടതകൾ അനുഭവിക്കുന്ന ഒരു കുടുബത്തിനു 50000 രൂപാ നൽകുവാൻ തീരുമാനിച്ചു .തുടർന്ന് സജീവ് സൈമൺ എല്ലാവർക്കും നന്ദി പറഞ്ഞു .ഇനിയും ഈ കൂട്ടായ്മ വളരെക്കാലം മുന്നോട്ടു തടസങ്ങളില്ലാതെ പോകുവാൻ ദൈവം നമ്മെ അനുഗ്രഹിക്കുമെന്ന വിശ്വാസത്തിൽ അടുത്തമാസം കാണാം എന്ന പ്രീതീക്ഷയിൽ പിരിഞ്ഞു.

Read more

മെൽബണിൽ KCCVAയുടെ ക്രിക്കറ്റ് ടൂർണമെന്റ്

മെൽബൺ: KCCVA യുടെ ആഭിമുഖ്യത്തിൽ മെൽബണിൽ ക്രിക്കറ്റ് ടൂർണമെന്റ് നടത്തുന്നു. മേരി സൈമൺ മംഗലത്ത് മെമ്മോറിയൽ എവറോളിംഗ്‌ ട്രോഫിക്ക് വേണ്ടിയുള്ള അഞ്ചാമത് ക്രിക്കറ്റ് ടൂർണമെണ്ടാണ് ഈ വരുന്ന ഞായറാഴ്ച നടത്തപ്പെടുന്നത്. മാർച്ച് 5 ഞായറാഴ്ച രാവിലെ 9 മാണി മുതൽ Elyde North ലെ ഹിൽക്രെസ്റ് കോളേജ് ഗ്രൗണ്ടിൽ വച്ച് നടത്തപെടുന്ന ടൂർണമെന്റിൽ മെൽബണിലെ വിവിധ ഏരിയകളെ പ്രതിനിധികരിച്ച് നാല് ടീമുകളും കെ സി വൈ എൽ ന്റെ ടീമും പങ്കെടുക്കും. കെ സി സി വി എ പ്രസിഡണ്ട് ജോബിൻ മാണിയുടെ നേതൃത്വത്തിലുള്ള കമ്മറ്റി ടൂര്ണമെന്റിനായുള്ള ഒരുക്കങ്ങൾ നടത്തി വരുന്നു. മെൽബണിലെ എല്ലാ ക്നാനായ മക്കളെയും ടൂര്ണമെന്റിലേക്ക് സ്വാഗതം ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു.

Read more

ഓള്‍ ആസ്ട്രേലിയ ബാഡ്മിന്‍്റണ്‍ ടൂര്‍ണമെന്‍്റ് സംഘടിപ്പിക്കുന്നു

മെല്‍ബണ്‍: ക്നാനായ കാത്തലിക് കോണ്‍ഗ്രസും സെന്‍്റ് മേരിസ് ക്നാനായ കാത്തലിക് മിഷന്‍ മെല്‍ബണും സംയുക്തമായി രണ്ടാമത് ഓള്‍ ആസ്ട്രേലിയ ബാഡ്മിന്‍്റണ്‍ ടൂര്‍ണമെന്‍്റ് ഏപ്രില്‍ ഒന്ന് ശനിയാഴ്ച ബന്ദൂര ബാഡ്മിന്‍്റണ്‍ സെന്‍്ററില്‍ വെച്ച് നടത്തപ്പെടുന്നു. രാവിലെ 9.30 ന് തുടങ്ങി വൈകിട്ട് നാലുമണി വരെയാണ് ടൂര്‍ണമെന്‍്റ് സംഘടിപ്പിക്കുന്നത്.

ഓസ്ട്രേലിയയിലെ പ്രശസ്ത മോര്‍ട്ഗേജ് ലോന്‍സ് സ്പെഷ്യലിസ്റ്റായ ‘ മൈ ലോണ്‍സ്’ (Rony Jacob) മെഗാ സ്പോണ്‍സറായ ടൂര്‍ണമെന്‍്റിന് ഒന്നാം സമ്മാനമായ ജോസഫ് കണ്ടാരപ്പള്ളി മെമ്മോറിയല്‍ ട്രോഫിയും 501 ഡോളറും സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് ഫാ.സ്റ്റീഫന്‍ കണ്ടാരപ്പള്ളിയാണ്. രണ്ടാം സമ്മാനമായ ബേബി ലൂക്കോസ് പുത്തന്‍പുരക്കല്‍ മെമ്മോറിയല്‍ ട്രോഫിയും 201 ഡോളറും സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് ബൈജു ഷീന ഫാമിലിയും മൂന്നാം സമ്മാനമായ മറിയം ഓക്കാട്ട് മെമ്മോറിയല്‍ ട്രോഫിയും 101 ഡോളറും സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് സ്റ്റീഫന്‍ ഓക്കാട്ട് ബീനാ ഫാമിലിയുമാണ്.

മുപ്പതോളം ടീമുകളാണ് കഴിഞ്ഞ വര്‍ഷം ആസ്ട്രേലിയയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഈ ടൂര്‍ണമെന്‍്റില്‍ പങ്കടെുത്തത്. ഈ വര്‍ഷത്തെ ടൂര്‍ണമെന്‍്റില്‍ പങ്കടെുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ മാര്‍ച്ച് 15 ന് മുമ്പായി രജിസ്റ്റര്‍ ചെയ്യമെന്ന് സംഘാടകരായ സജി ഇല്ലിപ്പറമ്പില്‍ (0423645061), ഷിനു ജോണ്‍ (0490030517), ലാന്‍സ് സൈമണ്‍ (0432570400) , സിജു അലക്സ് (0432680612) , ജോബി ജോസഫ് (0401305627) എന്നിവര്‍ അറിയിച്ചു. സ്ത്രീകള്‍ക്കായി പ്രത്യേകം ടൂര്‍ണമെന്‍്റ് ഇതേ ദിവസം തന്നെ നടത്തപ്പെടുന്നു.

Read more

മെൽബണിൽ M.K.W.F ക്യാമ്പ് സമാപിച്ചു

ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് വിക്ടോറിയായുടെ പോഷക സംഘടനയായ മെല്‍ബണ്‍ ക്‌നാനായ വുമണ്‍സ് ഫോറത്തിന്റെ ക്യാമ്പ് ലിര്‍ബേര്‍ഡ് പാര്‍ക്കിലുള്ള യാരാവാലി റേഞ്ചസ് റിസോര്‍ട്ടില്‍വച്ച് ഫെബ്രുവരി 18 ശനിയാഴ്ച നടന്നു. വിനോദകരവും വിജ്ഞാനപ്രദവുമായ വിവിധ പരിപാടികള്‍ നിറഞ്ഞതായിരുന്നു പ്രോഗ്രാം. വുമണ്‍സ് ഫോറം പ്രസിഡന്റ് വിമല തച്ചേട്ട് ഏവര്‍ക്കും സ്വാഗതം പറഞ്ഞ് കുരിശുവരയോടെ പ്രോഗ്രാം ആരംഭിച്ചു. ഏകദേശം 4 മണിക്ക് തുടങ്ങിയ പ്രോഗ്രാം പാതിരാവരെ നീണ്ടു. കലാ കായിക പരിപാടികള്‍ക്ക് നേതൃതൃത്വം നല്‍കിയ വുമണ്‍സ് ഫോറം സെക്രട്ടറി ലിസി വെള്ളൂപ്പറമ്പിലും, ട്രഷറര്‍ ജോമിനി സോബനുമായിരുന്നു. നാട്ടില്‍ നിന്നും വന്ന അമ്മമാര്‍ അടക്കം 100 ല്‍ പരം യുവതികളാണ് പ്രോഗ്രാമില്‍ പങ്കെടുത്തത്. കുട്ടികളെ നോക്കി വീട്ടിലിരുന്ന പുരുഷന്മാര്‍ക്ക് വുമണ്‍സ് ഫോറം പ്രസിഡന്റ് പ്രത്യേകം നന്ദി പറഞ്ഞു. കൂടുതല്‍ ഊര്‍ജ്വസ്വലമായ പ്രോഗ്രാമുകളുമായി വരുന്ന രണ്ടുവര്‍ഷം കെ.സി.സി.വി.ക്ക് താങ്ങും തണലുമായി തങ്ങള്‍ ഉണ്ടാവുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ക്യാമ്പ് ഞായറാഴ്ച രാവിലെ 10 മണിക്ക് സമാപിച്ചു.

Read more

ക്യാൻബെറ കാറപകടം: കുടുംബം അപകട നില തരണം ചെയ്തു.

ക്യാൻബെറ: ക്യാൻബെറയിൽ കാറപകടത്തിൽ പെട്ട കല്ലറ സ്വാദേശികളുടെ നില മെച്ചപ്പെടുന്നു. എല്ലാവരും തന്നെ അപകടനില തരണം ചെയ്തു എന്നാണ് അവസാനമായി കിട്ടിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബിജോയുടെയും, മൂത്ത മകൻ ജോൺസിന്റെയും ഇളയ പെൺകുട്ടി ജെന്നിഫറിന്റെയും നിലയായിരുന്നു ഗുരുതരാവസ്ഥയിൽ തുടർന്നിരുന്നത്. ഭാര്യ സിനിയും രണ്ടാമത്തെ മകൻ സെഫാനും ചെറിയ പരുക്കുകൾ മാത്രമേ ഉണ്ടായിരുന്നു എങ്കിലും ഇരുവരും ഇപ്പോഴും ആശുപത്രയിൽ നിരീക്ഷണത്തിലാണ്.

പതിവ് പോലെ കല്ലറ സ്വദേശികൾ ഒരുമിച്ച് അവരവരുടെ വാഹനങ്ങളിൽ കല്ലറ സംഗമത്തിനായി ബെയിറ്റ്സ്മാൻ ബീച്ചിലേക്ക് പോകുന്ന വഴിക്കാണ് അപകടം സംഭവിച്ചത് ബ്രേയ്ഡ്വുഡ് എന്ന സ്ഥലത്ത് വച്ച് ഉച്ചകഴിഞ്ഞ് 12.40നായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന കല്ലറ സ്വേദേശികൾ തന്നെയാണ് ആദ്യമായി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടതും തലകീഴായി കിടന്നിരുന്ന വാഹനം നേരെയാക്കി അപകടത്തിൽ പെട്ടവരെ പുറത്ത് എത്തിച്ചതും. സി പി ആർ ഉൾപ്പെടെ ചെയ്യുവാൻ സാധിക്കുന്ന എല്ലാ കാര്യങ്ങളും ചെയ്തുകൊണ്ട് , സർവ്വ സന്നാഹങ്ങളോടെ ഫയർഫോഴ്സും പോലീസും സ്ഥലത്ത് എത്തുന്നത് വരെ സുഹൃത്തുക്കൾ തുണയായി നിന്നു. ബിജോയിയെ വെസ്റ്റ്മീഡ് ഹോസ്പിറ്റല്‍ സിഡ്‌നിയിലേക്കും കുട്ടികളെ ചില്‍ഡ്രന്‍ ഹോസ്പിറ്റലിലേക്കും എയര്‍ആംബുലന്‍സ് വഴി എത്തിക്കുകയായിരുന്നു. യാത്രയ്ക്കിടയിൽ സഞ്ചരിച്ചിരുന്ന വാഹനം വഴിയിൽ നിന്നും തെന്നിമാറി തലകീഴായി മറിയുകയായിരുന്നു. അപകടം നടന്ന കിങ്‌സ് ഹൈവേ അപകടം മൂലം അടച്ചിട്ടിരിക്കുകയായിരുന്നു.

സംഭവം അറിഞ്ഞ സുഹൃത്തുക്കൾ എല്ലാവരും തന്നെ സിഡ്‌നിയിൽ എന്തിനും ഏതിനും സഹായവുമായി എത്തിയിട്ടുണ്ട്. അപകടത്തിൽ പെട്ട ഈ കുടുംബത്തിന് വേണ്ടി എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ അഭ്യര്‍ത്ഥിക്കുന്നു.

Read more

ക്യാൻബെറ ക്നാനായ സമൂഹം ഞെട്ടലിൽ. ഗുരുതരാവസ്ഥയിൽ കല്ലറ സ്വേദേശിയുടെ കുടുംബം

ക്യാൻബെറ: ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ ക്യാൻ ബെറയിലെ മലയാളി സമൂഹം പ്രത്യേകിച്ച് ക്നാനായ സമൂഹം ഉണർന്നത് ഞെട്ടലുളവാക്കുന്ന വാർത്ത കേട്ടുകൊണ്ടാണ്. ഇന്നലെവരെ തങ്ങളിൽ ഒരുവനായി ഓടിനടന്ന കല്ലറ സ്വേദേശി ബിജോ തയ്യിലും കുടുംബവും കാറപകടത്തിൽ പെട്ട് ഗുരുതരാവസ്ഥയിൽ തുടരുന്നു എന്ന വാർത്ത പലർക്കും വിശ്വസിക്കുവാൻ സാധിച്ചില്ല.

പതിവ് പോലെ കല്ലറ സ്വദേശികൾ ഒരുമിച്ച് അവരവരുടെ വാഹനങ്ങളിൽ കല്ലറ സംഗമത്തിനായി ബെയിറ്റ്സ്മാൻ ബീച്ചിലേക്ക് പോകുന്ന വഴിക്കാണ് അപകടം സംഭവിച്ചത്. എല്ലാവരും തന്നെ അപകടനില തരണം ചെയ്തു എങ്കിലും മൂത്ത മകൻ ജോൺസിന്റെയും ഇളയ പെൺകുട്ടി ജെന്നിഫറിന്റെയും ബിജോയുടെയും നില ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഭാര്യ സിനിയും രണ്ടാമത്തെ മകൻ സെഫാനും ചെറിയ പരുക്കുകൾ മാത്രമേ ഉണ്ടായിരുന്നു എങ്കിലും ഇരുവരും ഇപ്പോഴും ആശുപത്രയിൽ നിരീക്ഷണത്തിലാണ്.

കല്ലറ സംഗമത്തിന് പോകവേ ബ്രേയ്ഡ്വുഡ് എന്ന സ്ഥലത്ത് വച്ച് ഉച്ചകഴിഞ്ഞ് 12.40നായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന കല്ലറ സ്വേദേശികൾ തന്നെയാണ് ആദ്യമായി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത് എങ്കിലും പെട്ടന്ന് തന്നെ സർവ്വ സന്നാഹങ്ങളോടെ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി ബിജോയിയെ വെസ്റ്റ്മീഡ് ഹോസ്പിറ്റല്‍ സിഡ്‌നിയിലേക്കും കുട്ടികളെ ചില്‍ഡ്രന്‍ ഹോസ്പിറ്റലിലേക്കും എയര്‍ആംബുലന്‍സ് വഴി എത്തിച്ചു. യാത്രയ്ക്കിടയിൽ സഞ്ചരിച്ചിരുന്ന വാഹനം വഴിയിൽ നിന്നും തെന്നിമാറി തലകീഴായി മറിയുകയായിരുന്നു എന്ന് ദൃക്‌സാക്ഷികളായവർ അറിയിച്ചു. അപകടം നടന്ന കിങ്‌സ് ഹൈവേ അപകടം മൂലം അടച്ചിട്ടിരിക്കുകയായിരുന്നു.

സംഭവം അറിഞ്ഞ മലയാളി സുഹൃത്തുക്കൾ പലരും സിഡ്‌നിയിൽ എന്തിനും ഏതിനും സഹായവുമായി എത്തിയിട്ടുണ്ട്. അപകടത്തിൽ പെട്ട ഈ കുടുംബത്തിന് വേണ്ടി എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ അഭ്യര്‍ത്ഥിക്കുന്നു.

Read more

കല്ലറ സംഗമത്തിന് യാത്ര തിരിച്ച തയ്യിൽ ബിജോയും കുടുംബവും അപകടത്തില്‍പ്പെട്ടു ; കുട്ടികളുടെ നില ഗുരുതരം

കാന്‍ബറിയില്‍ താമസിക്കുന്ന ബിജോയും ഭാര്യ സിനിയും കല്ലറ സംഗമത്തിന് പോകവേ ബ്രേയ്ഡ്വുഡ് എന്ന സ്ഥലത്ത് വച്ച് അപകടത്തില്‍പ്പെട്ടു.12.40നായിരുന്നു സംഭവം.ബിജോയും സിനിയും കൂടാതെ ഇവരുടെ രണ്ടു വയസ്സും ഏഴു വയസ്സും ഒൻപതു വയസ്സുമുള്ള ഉള്ള കുട്ടികളും ഒപ്പമുണ്ടായിരുന്നു.ബിജോയിയെ വെസ്റ്റ്മീഡ് ഹോസ്പിറ്റല്‍ സിഡ്‌നിയിലേക്കും കുട്ടികളെ ചില്‍ഡ്രന്‍ ഹോസ്പിറ്റലിലേക്കും എയര്‍ആംബുലന്‍സ് വഴി എത്തിച്ചു.ബിജോയുടെ ഭാര്യ സിനിയ്ക്കും ഏഴുവയസ്സുള്ള കുട്ടിക്കും കാര്യമായ പരിക്കില്ലെങ്കിലും ഒൻപതു വയസ്സുള്ള മൂത്തകുട്ടിയുടെയും ബിജോയുടെയും നില ഗുരുതരമായി തുടരുകയാണ്. ഒന്നര വയസ്സുള്ള കുട്ടിയുടെ അപകടനില തരണം ചെയ്തിട്ടുണ്ട് .യാത്രയ്ക്കിടയിൽ സഞ്ചരിച്ചിരുന്ന വാഹനം വഴിയിൽ നിന്നും തെന്നിമാറി തലകീഴായി മറിയുകയായിരുന്നു. കല്ലറ സ്വദേശികൾ തന്നെയാണ് അപകട സ്ഥലത്ത് ആദ്യം എത്തിയത്. തുടർന്ന് നിരവധി പേര് സ്ഥലത്ത് എത്തുകയും തല കീഴായി കിടന്ന വാഹനം എല്ലാവരും ചേർന്ന് നേരെയാക്കിയാണ് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്. കല്ലറ സംഗമം ബാറ്റ്‌സ്മാന്‍ ബേയില്‍ വച്ചായിരുന്നു നടത്തുവാൻ തീരുമാനിച്ചത് .ഇവിടേയ്ക്കുള്ള യാത്രയിലായിരുന്നു കുടുംബം.കിങ്‌സ് ഹൈവേ അപകടം മൂലം അടച്ചിട്ടിരിക്കുകയാണ് .

Read more

ബ്രിസ്ബെന്നില്‍ ക്നാനായ സമൂഹം ഭക്തിസാന്ദ്രമായി ക്രിസ്തുമസും പുതുവത്സരവും ആഘോഷിച്ചു.

ബ്രിസ്‌ബേൻ: കെ സി സി ബി യുടെ ആഭിമുഖ്യത്തിൽ ബ്രിസ്‌ബേനിലെ ക്നാനായ സമൂഹം ക്രിസ്തുമസും പുതുവത്സരവും ഉജ്ജ്വലമായി ആഘോഷിച്ചു. ജനുവരി 28 ന് മെൽബൺ ക്നാനായ മിഷൻ ഡയറക്ടർ ഫാ. തോമസ് കുമ്പുക്കലച്ചന്റെ മുഖ്യ കാർമികത്വത്തിൽ അർപ്പിക്കപ്പെട്ട വിശുദ്ധ കുർബ്ബാനയോടെയാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. കെ സി സി ബി യുടെ സ്വീകരണത്തിന് ശേഷം ആദ്യമായി ബ്രിസ്ബെയ്നിൽ എത്തിയ കുമ്പുക്കൽ അച്ഛനെ നടവിളികളോടെയാണ് സമൂഹം സ്വീകരിച്ചത്. ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ട പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തത് നാട്ടിൽ നിന്നും എത്തിയ മാതാപിതാക്കളും കെ സി സി ബി യുടെ ഭാരവാഹികളെ പ്രതിനിധീകരിച്ച് ഷാജി താഴത്തെ മുത്തുപറമ്പിലും ചേർന്ന് തിരി തെളിയിച്ചുകൊണ്ടായിരുന്നു. തുടർന്ന് കണ്ണിനും കാതിനും ഇമ്പം ർന്നുകൊണ്ടു ഏവരെയും വിസ്‍മയിപ്പിച്ച കലാ സന്ധ്യ പ്രായഭേദമന്യേ ഏവരും ആസ്വദിച്ചു. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇടവേളയില്ലാതെ മൂന്നു മണിക്കൂറോളം നീണ്ടു നിന്ന കലാപരിപാടികളുടെ വേദിയിൽ നിര സാന്നിധ്യമായി. കുഞ്ഞുമോൻ എബ്രഹാം നന്ദി പ്രകാശനം നടത്തുകയും വിഭവ സമൃദ്ധമായ ഭക്ഷണത്തോടെ പരിപാടികൾ പര്യവസാനിക്കുകയും ചെയ്തു.

Read more

കാനഡ ബിഷപ്പ് മീഖാഎൽ മുള്ഹൾ സിങ്കപ്പൂർ ക്നാനായ കമ്മ്യൂണിറ്റി ഭാരവാഗികളെ സന്ദർശിച്ചു

സിങ്കപ്പൂർ: ജനുവരി 15 ന് ലോകത്തിലെ ക്നാനായ പ്രശ്നങ്ങളെ കുറിച്ചു പഠിക്കാൻ വത്തിക്കാൻ സിറ്റി നിയമിച്ച കാനഡ ബിഷപ്പ് മീഖാഎൽ മുള്ഹൾ സിങ്കപ്പൂർ ക്നാനായ കമ്മ്യൂണിറ്റി ഭാരവാഗികളെ സന്ദർശിച്ചു.സിങ്കപ്പൂർ ക്നാനായ യുണിറ്റ് പ്രസിഡന്റ് ജോണിന്റെ വീട്ടിലാണ് കുടിക്കാഴ്ചക്കുള്ള അവസരം ഒരുക്കിയത്. തദവസരത്തിൽ ഫാ സലിം ജോസഫ് ഔപചാരികമായി യോഗത്തിന് തുടക്കം കുറിച്ചു പതിഞ്ചോളം മെംബേർസ് പ്രസ്തുത യോഗത്തിൽ സമ്മേളിച്ചു .സമ്മേളനത്തിൽ ബിഷപ്പ് മീഖാഎൽ മുള്ഹൾതന്റെ പ്രസംഗത്തിൽ എന്ടോഗാമിയെ കുറിച്ചും ക്നാനയക്കാർക്കായി ഒരു പ്രതേക രൂപതയുടെ ആവശ്യങ്ങളെക്കുറിച്ചും പ്രതിപാദിച്ചു. ഫാ. സലിം ജോസഫ്, ജോൺ എന്നിവർ യോഗത്തിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും നന്ദി അർപ്പിച്ചു . അതോടൊപ്പം ബിഷപ്പ് മീഖാഎൽ മുള്ഹൾന് ലോകം മുഴുവനുമുള്ള ക്നാനക്കാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനു നന്ദി പറയുകയും അദ്ദേഹത്തിന്റെ മുന്നോട്ടുള്ള പഠനങ്ങൾ ഈ വിഷയത്തിൽ ഉചിതമായി ഒരു പരിഹാരം ഉണ്ടാക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

Read more

Copyrights@2016.