gulf

കുവൈറ്റ് കെ സി വൈ എൽ ന്റെ പ്രവർത്തന വർഷ ഉദ്ഘാടനം ഉജ്ജ്വലമായി

Anil Mattathikunnel  ,  2017-01-31 10:57:31amm ക്ലിന്റിസ് ജോർജ്ജ്

കുവൈറ്റ് : കുവൈറ്റിലെ ക്നാനായ യുവ സമൂഹത്തിന്റെ മുന്നേറ്റത്തിന് ശക്തമായ നേതൃത്വം വഹിച്ച കുവൈറ്റ് കെ സി വൈ എൽ ന്റെ പ്രവർത്തനവർഷ ഉത്‌ഘാടനം അബ്ബാസിയ ഹൈഡൻ ഹോട്ടലിൽ വച്ചു ജനുവരി 28 വൈകുന്നേരം 4.30 നടത്തപെട്ടു . ക്നാനായ യുവജന മുന്നേറ്റം സമുദായ ബോധവൽക്കരണത്തിലൂടെ എന്ന ആപ്തവാക്യവുമായി ലോകമെമ്പാടുമുള്ള ക്നാനായ യുവജനകൾക്ക് മാതൃകയായി നിലകൊള്ളുന്ന കുവൈറ്റ് കെ സി വൈ എൽ ന്റെപ്രവർത്തന വർഷ ഉൽഘാടനത്തോട് അനുബന്ധിച്ച് കെ കെ സി എ യുടെ പുതിയ ഭാരവാഹികൾക്ക് സ്വീകരണം നൽകി . കുവൈറ്റ് കെ സി വൈ എൽ ന്റെ 2016 ലെ പ്രസിഡന്റ് ജിബിൻ ജോസഫിന്റെ അഭാവത്തിൽ വൈസ് പ്രസിഡന്റ് സിബിൻ എബ്രാഹം പുതിയ പ്രസിഡന്റ് സലാസ് എബ്രാഹത്തിനു ഫ്ലാഗ് കൈമാറി പ്രവർത്തനവർഷത്തിനു തുടക്കം കുറിച്ചു. തുടർന്നു കുവൈറ്റ് കെ സി വൈ എൽ പ്രസിഡന്റ് സാലസ് എബ്രാഹം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, കെ സി വൈ എൽ ജോയിൻ സെക്രടറി ബിൻസിമോൾ ജോൺ സ്വാഗതം പറയുകയും, തുടർന്നു കെ കെ സി എ പ്രസിഡന്റ് ജോബി മാത്യു ഉദ്ഘാടനം കർമ്മം നിർവഹിക്കുകയും ചെയ്തു . കെ കെ സി എ സെക്രടറി ജയേഷ് ഓണശ്ശേരി , കെ കെ സി എ ട്രഷറർ മെജിറ്റ് ചമ്പക്കര , കെ സി വൈ എൽ സെക്രടറി തോമസ് ബാബു , കെ സി വൈ എൽ ട്രഷറർ സ്റ്റിനു സ്‌റ്റീഫൻ എന്നിവർ അശംസകൾ അർപ്പിച്ചു .തുടർന്നു കുവൈറ്റ് കെ സി വൈ എൽ ന്റെ 2017 വർഷത്തിലെ കർമരേഖ പ്രകാശനം ചെയ്തു. തുടർന്നു കെ സി വൈ എൽ വൈസ് പ്രസിഡന്റ് രഞ്ജു ജോൺ നന്ദി പറഞ്ഞു പൊതു സമ്മേളനം അവസാനിച്ചു . തുടർന്നു ശ്രുതിലയ മ്യുസിക് ബാൻഡിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ഗാനമേള പ്രവർത്തനോദ്ഘാടനത്തിന്റെ ആവേശം വാനോളമുയർത്തി.



Latest

Copyrights@2016.