europe

ഈസ്റ്റ് ആഗ്ലിയ ക്നാനായ മിഷൻ രൂപീകരണത്തിനൊരുക്കമായി നോർവിച്ചിൽ വി. കുർബ്ബാന 11 ന്

Anil Mattathikunnel  ,  2017-02-09 07:42:55pmm ക്ലിന്റിസ് ജോർജ്ജ്

നോർവിച്ച്: യു കെ യിൽ ഈസ്റ്റ് ആഗ്ലിയ ക്നാനായ മിഷന്റെ രൂപീകരണത്തിന് ഒരുക്കമായുള്ള ആദ്യത്തെ പരിശുദ്ധ കുർബ്ബാന നോർവിച്ചിൽ ഫെബ്രുവരി 11 ശനിയാഴ്ച അർപ്പിക്കപ്പെടുന്നു. യു കെ യിലെ സീറോ മലബാർ രൂപതാ വികാര ജെനറാളും യു കെ കെ സി സി എ സ്പിരിച്വൽ ഡയറക്ടറുമായ ഫാ. സജി മലയിൽ പുത്തെൻപുരയിൽ ആണ് വി. കുർബ്ബാന അർപ്പിക്കുന്നത്. ശനിയാഴ്ച ഉച്ച കഴിഞ്ഞു 12.30 ന് നോർവിച്ചിൽ സെന്റ് അപ്പോസ്റ്റൽ ദൈവാലയത്തിൽ (NR5 8HT) വച്ചാണ് കുർബ്ബാന അർപ്പിക്കപ്പെടുന്നത്. ഈസ്റ്റ് ആഗ്ലിയയിൽ അധിവസിക്കുന്ന എല്ലാ ക്നാനായ സമുദായാംഗങ്ങളും അന്നത്തെ കുർബ്ബാനയിൽ പങ്കെടുത്ത് യു കെ യിലെ ക്നാനായ മക്കളുടെ സഭാപരമായ വളർച്ചയുടെ നാഴികക്കല്ലാകുവാൻ പോകുന്ന കൂട്ടായ്‌മയിൽ പങ്കു ചേരണമെന്ന് സംഘാടകർക്ക് വേണ്ടി തോമസ് ജോൺ (07982935813 ), ഷിനു മാണി (07951587147) എന്നിവർ അഭ്യർത്ഥിച്ചു. 



Latest

Copyrights@2016.