europe

യു കെ കെ സി എ നാഷ്ണൽ കൗൺസിൽ ശനിയാഴ്ച

Anil Mattathikunnel  ,  2017-02-23 08:46:43pmm സക്കറിയ പുത്തൻകളം

കെറ്ററിംഗ്: യു കെ ക്നാനായ കാത്തലിക്ക് അസോസിയേഷന്റെ നാഷണൽ കൗൺസിൽ യോഗം ശനിയാഴ്ച യു കെ കെ സി എ ആസ്ഥാന മന്ദിരത്തിൽ വച്ച് നടത്തപ്പെടും. രാവിലെ പത്തരയക്ക് ആരംഭിക്കുന്ന യോഗത്തിന് യു കെ കെ സി എ പ്രസിഡന്റ് ശ്രീ ബിജു മടക്കക്കുഴി അദ്ധ്യക്ഷത വഹിക്കും. KP ജനറൽ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തൻപുര റിപ്പോർട്ടും ട്രഷറർ ബാബു തോട്ടം കണക്കും അവതരിപ്പിക്കും. 

പ്രസ്തുത യോഗത്തിൽ ജൂലൈ എട്ടിന് നടത്തപ്പെടുന്ന യു കെ കെ സി എ കൺവൻഷനെ കുറിച്ചും അനുബന്ധമായ അജണ്ടകളിൻമേലും ഉള്ള ചർച്ചകൾ നടക്കും.



Latest

Copyrights@2016.