gulf

കെ.കെ.സി.എ കുട്ടികള്ക്കായയി ഏകദിന ക്യാമ്പ് നടത്തി

Editor  ,  2017-03-01 07:32:05amm ക്ലിന്റിസ് ജോർജ്ജ്

കുവൈറ്റ് സിറ്റി: കുവൈറ്റ് ക്നാനായ കള്ച്ചാറല്‍ അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ കുട്ടികളുടെ കൂട്ടായ്മയായ കെ.കെ .സി.എല്ലിന്‍െറ2017 വർഷത്തെ ആദ്യ പരിപാടിയായ ഏകദിന ക്യാമ്പ് അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി 26 ഞായറാഴ്ച്ച നടത്തപെട്ടു. കെ കെ സി എ പ്രസിഡന്റ് ശ്രീ. ജോബി പുളിക്കോലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അബ്ബാസിയ ഇടവക വികാരി ഫാ. പീറ്റർ പി മാത്യൂ ക്യാമ്പ് ഉൽഘാടനം ചെയ്തു. കെ.കെ.സി.എ ജനറൽ സെക്രടറി ശ്രീ.ജയേഷ് ഓണശേരിൽ, ട്രെഷറർ മെജിത്‌ ചമ്പക്കര, കെ.കെ.സി.എൽ ചെയർമാൻ ജോബിൻ ജോസഫ്‌ എന്നിവർ അശംസകൾ അർപ്പിച്ചു സംസാരിച്ചു . കെ.കെ.സി.എൽ കൺവീനർ ശ്രീ.ജോബിൻ താന്നിച്ചുവട്ടിൽ സ്വാഗതം ആശംസിക്കുകയും, കെ.കെ.സി.എൽ വൈസ് ചെയർമാൻ അഫ്രിൻ ബിജു നന്ദി അർപ്പിക്കുകയും ചെയ്തു. തുടർന്നു ശ്രീ.ബിനോയി സെബാസ്ററ്യനും, ഫാ.കൊച്ചുമോൻ തോമസും ക്‌ളാസ്സുകൾ നയിച്ചു . ക്യാമ്പിനോടനുബന്ധിച്ചു കുട്ടികൾക്കായി ക്വിസ് മത്സരവും ,ചിത്ര രചനയും സംഘടിപ്പിച്ചു.

ഏരിയ അടിസ്ഥാനത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച പുരാതനപാട്ട് മത്സരം പരിപാടിയുടെ മുഖ്യ ആകർഷകമായി .പുരാതനപാട്ട് മൽസരത്തിൽ ഒന്നാം സ്ഥാനം സെന്റ് .മേരീസ് അബ്ബാസിയും, രണ്ടാം സ്‌ഥാനം സെന്റ്. തോമസ്‌ അബ്ബാസിയും കരസ്ഥമാക്കി. മുന്നാം സ്‌ഥാനം ഔർ ലേഡി ഓഫ് അറേബിയ ഫഹഹീലും, സെന്റ്. അൽഫോൺസ റിഗ്ഗായും പങ്കിട്ടെടുത്തു . കുവൈറ്റിലെ പ്രമുഖ ഗായകരായ ജോയൽ ജോസിന്റെയും അംബികയുടെയും നേതൃത്തിൽ നടന്ന ഗാനമേള പരിപാടിയുടെ മാറ്റ് കൂട്ടി. ക്യാമ്പിന്റെ വിജയത്തിനായി പ്രയത്നിച്ച എല്ലാവര്ക്കും കെ കെ സി എൽ കൺവീനർ ശ്രീ ജോബിൻ ജോബിൻ താന്നിച്ചുവട്ടിൽ നന്ദി പറഞ്ഞു.

270 - ൽ പരം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു . താഴെ പറയുന്നവരെ കെ കെ സി എൽ ന്റെ 2017വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു .

ചെയർമാൻ - സനു ബെന്നി വൈസ് ചെയർമാൻ - മരിയ ടൈറ്റ്‌സ്

ഏരിയ കോഡിനേറ്റേഴ്‌സ്

അബ്ബാസിയ -തോമസൺ റെജി ,ഷാരോൺ റജീഷ്, നോവ സ്റ്റെബി,ഡിയോൺ സാബു , ഐശ്വര്യ തോമസ്,കരോൾ ഷൈനി സിബി

റിഗ്ഗയ് - ഷെയിൻ സോജൻ & റെന്യ ആൻ റെജി സാൽമിയ - സ്റ്റീവൻ ബിജു & ജോസിയ ജെയിംസ്

ഫഹാഹീൽ- അശ്വത് സെമി ജോൺ &ടെസ്സ ആൻ തോമസ്.



Latest

Copyrights@2016.