europe

ബർമിംഗ്ഹാമിൽ ക്നാനായ അതിഭദ്രാസന യുവജന വിദ്യാർത്ഥി ധ്യാനവും സെമിനാറും ജൂൺ 24 ന്

Anil Mattathikunnel  ,  2017-03-05 11:14:29pmm തോമസ് മാത്യു

ബർമിംഗ്ഹാം: മലങ്കര സുറിയാനി ക്നാനായ അതിഭദ്രാസനത്തിന്റെ യു കെ യിലെ എല്ലാ പള്ളികളിൽനിന്നുമുള്ള വിദ്യാർത്ഥി - യുവജന ധ്യാനവും സെമിനാറും ജൂൺ 24 ശനിയാഴ്ച്ച നടത്തപ്പെടുന്നു. ക്നാനായ സമുദായ പാരമ്പര്യവും തനിമയും പുതിയ തലമുറക്ക് പകർന്നു കൊടുക്കുക എന്നതാണ് ഈ പരിപാടിയുടെ ഉദ്ദേശം. രാവിലെ 9.30 ന് പ്രാർത്ഥനയോടെ സെമിനാർ ആരംഭിക്കും. ഉച്ചക്ക് ശേഷം വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും പ്രത്യേക ധ്യാനവും നടത്തപ്പെടും. വൈകിട്ട് 6 മണിക്ക് സന്ധ്യാ പ്രാർത്ഥനയോടെ ധ്യാനം അവസാനിക്കും. സെമിനാറിനും ധ്യാനത്തിനും പ്രമുഖ വൈദീകർ നേതൃത്വം നൽകും. എല്ലാ പള്ളികളിൽ നിന്നുമുള്ള യുവജനങ്ങളും വിദ്യാർത്ഥികളും ധ്യാനത്തിലും സെമിനാറിലും നിര്ബന്ധമായി പങ്കെടുക്കണമെന്ന് ഫാ. ജോമോൻ പുന്നൂസ്, ഫാ. സജി എബ്രഹാം എന്നിവർ അറിയിച്ചു. 



Latest

Copyrights@2016.