europe

മാഞ്ചസ്റ്ററിൽ കൂടല്ലൂർ സ്വദേശിയും മകളും അപകടത്തിൽപ്പെട്ടു.

Anil Mattathikunnel  ,  2017-03-14 05:56:13pmm

മാഞ്ചസ്റ്ററിലെ വിഥിൻഷോയിൽ സെന്റ്‌ ജോൺ സ്കൂളിനു സമീപമുണ്ടായ കാറപകടത്തിൽ കൂടല്ലൂർ നിവാസി പോൾ ജോണിനു ഗുരുതരമായി പരിക്കേറ്റു . പോൾ ജോണിന്റെ നില വളരെ ഗുരുതരമായി തുടരുന്നു . അപകടം നടന്ന ഉടനെ ആംബുലെൻസ് സഹായത്തോടെ പോളിനെ സാൽഫോഡ് ഹോപ്പ് ഹോസ്പിറ്റലിൽ എത്തിച്ചിരിക്കുകയാണ് , മകൾ അഞ്ചോലോ 10 വയസ് നിസാര പരിക്കുകളോടെ വീഥിൻഷോ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ അഡ്മീറ്റ്‌ ചെയ്തിരിക്കുയാണ് .

 

ഇന്നു വൈകുന്നേരം സ്കൂൾ കഴിഞ്ഞു വീട്ടിലേക്കു പോകുന്നതിനു വേണ്ടി റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ Hollyhedge Road and Woodhouse Lane ലെ ജക്ഷനിൽ, പാഞ്ഞു വന്ന കാറിടിച്ചാണ് അപകടം ഉണ്ടായത് . അപകടം നടന്നതറിഞ്ഞു മാഞ്ചസ്റ്ററിലെ സാമൂഹിക രഗത്തെ മുഴുവൻ ആളുകളും ഹോസ്പിറ്റലിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു .പോളിന് രണ്ടു കുട്ടികളാണ് ഉള്ളത് ഇളയകുട്ടിക്കാണ് അപകടം ഉണ്ടായത് ഭാര്യ മിനി നേഴ്സായി ജോലി ചെയ്യുന്നു .

 

പോളിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടാകുവാൻ വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.



Latest

Copyrights@2016.