india

റിക്കി ജോസഫ് കോച്ചേരില്‍ ചെറുപുഷ്പ മിഷൻ ലീഗിന്റെ സംസ്ഥാന റീജിനല്‍ ഓര്‍ഗനൈസർ

Editor  ,  2017-03-15 10:00:22amm ക്ലിന്റിസ് ജോർജ്ജ്

കോട്ടയം: ചെറുപുഷ്പ മിഷൻ കോട്ടയം അതിരൂപത പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന റിക്കി ജോസഫ് കോച്ചേരില്‍ ചെറുപുഷ്പ മിഷൻ ലീഗിന്റെ സംസ്ഥാന റീജിനല്‍ ഓര്‍ഗനൈസർ തെരഞ്ഞെടുക്കപ്പെട്ടു. തറവാടൻ ബീറ്റ്‌സ് എന്ന ബാന്‍ഡ് ട്രൂപ്പിലൂടെ നിരവധി ആല്‍ബങ്ങള്‍ ചെയ്യുകയും യു ട്യൂബിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്ത റിക്കി കോട്ടയം അതിരൂപതയിലെ ശക്തനായ മിഷന്‍ലീഗ് പ്രവര്‍ത്തകനാണ്. സംസ്ഥാനതലത്തിലേക്ക് അതിരൂപതയെ പ്രതിനിധീകരിച്ച് പ്രവര്‍ത്തിക്കുവാന്‍ വേണ്ടിയുള്ള റീജിനല്‍ ഓര്‍ഗനൈസര്‍ സ്ഥാനത്തേക്കും കൂടിയാണ് റിക്കി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. റിക്കി മൂവാറ്റുപുഴ നിര്‍മ്മല കോളജിലെ രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയാണ്. പറമ്പഞ്ചേരി ഇടവക കോച്ചേരില്‍ ജോസഫിന്റെ മകനാണ് റിക്കി.

 



Latest

Copyrights@2016.