europe

ക്നാനായ ചാപ്ളെയൻസിയിൽ ഫാ. എബ്രഹാം വെട്ടുവേലിയുടെ നോമ്പുകാല ധ്യാനം

Anil Mattathikunnel  ,  2017-03-15 06:33:50pmm സഖറിയാ പുത്തെൻകളം

മാഞ്ചെസ്റ്റർ: ആഗോള കത്തോലിക്കർ ക്രിസ്തുവിന്റെ പീഡാസഹനത്തിന്റെയും കുരിശുമരണത്തിന്റെയും ഉയിർപ്പിന്റെയും ഓർമ്മയാചരണത്തിനൊരുക്കമായി വലിയ നോമ്പ് ആചരിക്കുന്ന വേളയിൽ ക്നാനായ ചാപ്ലയൻസിയിൽ വലിയ നോമ്പ് ധ്യാനം നടത്തുന്നു. പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും പ്രായശ്ചിത്വത്തിന്റെയും പാതയിൽ സഞ്ചരിക്കുന്ന വലിയ നോമ്പ് വേളയിൽ, സുപ്രസിദ്ധ ദൈവശാസ്ത്ര പണ്ഡിതനും ധ്യാനഗുരുവുമായ MSFS സന്ന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനറലുമായ ഫാ. എബ്രാഹാം വെട്ടുവേലി MSFS ആണ് ധ്യാനം നയിക്കുന്നത്. അതിരമ്പുഴയിലെ കാരിസ് ഭവൻ ധ്യാനകേന്ദ്രത്തിന്റെ മുൻ ഡയറക്ടർ കൂടിയായ ഫാ. വെട്ടുവേലി, നിലവിൽ റോമിലെ എം എസ് എഫ്‌ എസ് സഭാ ആസ്ഥാനത്താണ് സേവനം അനുഷ്ഠിക്കുന്നത്. വചന പ്രഘോഷണ വേദിയിലെ മികച്ച പ്രഭാഷകനും, ഗഹനമായ വിഷയങ്ങളെ  ലളിതമായ ഭാഷയിൽ ബൈബിളിനെ ആസ്പദമാക്കി വ്യാഖ്യാനിക്കുന്നതിൽ അനുഗ്രഹീതനുമായ ഫാ. എബ്രഹാം വെട്ടുവേലി മലയാളത്തിലും ഇഗ്‌ളീഷിലും ഒരേപോലെ ധ്യാനം നയിക്കുന്ന ചുരുക്കം ചില ധ്യാനഗുരുക്കന്മാരിൽ ഒരാളാണ്. അമേരിക്കയിൽ സേവനം ചെയ്തിരുന്ന കാലത്ത് സീറോ മലബാർ റീത്തിലും,  തദ്ദേശീയർക്കുവേണ്ടി ലത്തീൻ റീത്തിൽ ഇഗ്‌ളീഷിലും ധ്യാനം നയിച്ചുകൊണ്ട് സ്വീകാര്യനായായിരുന്നു. ശാലോം ടിവി, ഡിവൈൻ ടിവി തുടങ്ങിയ ചാനലുകളിൽ പ്രഭാഷണ പരമ്പരകളും അദ്ദേഹം നടത്തിയിട്ടുണ്ട്.  അദ്ദേഹം നയിക്കുന്ന  ധ്യാനത്തിൽ പങ്കു ചേർന്ന് ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ക്നാനായ വികാരി ജനറാൾ ഫാ. സജി മലയിൽ പുത്തെൻപുരയിൽ അറിയിച്ചു. ഏപ്രിൽ 2 ഞായറാഴ്ച രാവിലെ ഒൻപതര മുതൽ വൈകുന്നേരം ആറര വരെ, വിഥിൻഷായിലെ സെന്റ് ജോൺസ് ആർ സി പ്രൈമറി സ്‌കൂളിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഡിവൈൻ ടിവിയിൽ പ്രക്ഷേപണം ചെയ്ത ഫാ. എബ്രഹാം വെട്ടുവേലിയുടെ പ്രഭാഷണം ചുവടെ കൊടുത്തിരിക്കുന്നു. 



Latest

Copyrights@2016.