india

പ്രിന്‍സിപ്പലടക്കം ആറ് അധ്യാപകര്‍ ബി.സി.എം കോളജി​െന്‍റ പടിയിറങ്ങുന്നു

Editor  ,  2017-03-16 11:37:56amm ക്ലിന്റിസ് ജോർജ്ജ്

കോട്ടയം: ആറ് അധ്യാപകരും മൂന്ന് അനധ്യാപകരും ബി.സി.എം കോളജിന്‍റ പടിയിറങ്ങുന്നു. കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. ഷീല സ്റ്റീഫന്‍, ബോട്ടണി വിഭാഗം അധ്യാപകരായ ഡോ. ജോസി ഏബ്രഹാം, ഡോ. സെലീനാമ്മ ജോസഫ്, മാത്തമാറ്റിക്സ് വിഭാഗം അധ്യാപികയായ ഡോ. മേഴ്സി മാണി, കെമിസ്ട്രി വിഭാഗം അധ്യപികയായ പ്രഫ. ജെസി സൈമൺ, എക്കണോമിക്സ് വിഭാഗം അധ്യാപികയായ നിമ ജേക്കബ് എന്നിവരും അനധ്യാപകരായ സുവോളജി ലാബ് അസിസ്റ്റന്‍റ് എ.സി. േഗ്രസി, യുഡി ക്ലാര്‍ക്ക് കെ.ജെ. അന്നമ്മ, ഫിസിക്സ് ലാബ് അസിസ്റ്റൻറ് ,എൻ.ജെ. കൊച്ചുേത്രസ്യ എന്നിവരാണു സർവീസില്‍ നിന്നും വിരമിക്കുന്നത്.

ഇ​രു​പ​ത്തി​യെ​ട്ട് വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം ബി​സി​എം കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഷീ​ല സ്റ്റീ​ഫ​ൻ കോ​ള​ജി​ന്‍റെ പ​ടി​യി​റ​ങ്ങു​ന്നു. അ​ധ്യാ​പ​ന​ത്തി​നു പു​റ​മെ രാ​ഷ്ട്രീ​യ​ത്തി​ലും നി​റ​സാ​ന്നി​ധ്യ​മാ​ണു പ്ര​ഫ. ഷീ​ല സ്റ്റീ​ഫ​ൻ. നി​ല​വി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ്​എ​മ്മി​ന്‍റെ വ​നി​ത വി​ഭാ​ഗ​ത്തി​ന്‍റെ സം​സ്ഥാ​ന​പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

1991ൽ ​വ​നി​ത​ക​ൾ​ക്കു 33 ശ​ത​മാ​നം സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ഇ​ടു​ക്കി ജി​ല്ലാ കൗ​ണ്‍​സി​ലി​ൽ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണാ​യി​ട്ടാ​ണു രാ​ഷ്്ട്രീ​യ​ത്തി​ൽ എ​ത്തു​ന്ന​ത്. 1995ൽ ​സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന​പ്പോ​ൾ ജ​ന​റ​ൽ സീ​റ്റി​ൽ മ​ത്സ​രി​ച്ചു വി​ജ​യി​ച്ചു. തു​ട​ർ​ന്നു ഇ​ടു​ക്കി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2005ലും ​ഇ​ടു​ക്കി ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി.

ഇ​തി​നു പു​റ​മെ 2012ൽ ​കോ​ട്ട​യം അ​തി​രൂ​പ​ത​യി​ലെ ക്നാ​നാ​യ പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ലി​ന്‍റെ ആ​ദ്യ വ​നി​ത സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യും ചെ​യ്തു. 1989ലാ​ണു ഷീ​ല സ്റ്റീ​ഫ​ൻ ബി​സി​എം കോ​ള​ജി​ലെ ഹി​സ്റ്റ​റി വി​ഭാ​ഗ​ത്തി​ൽ അ​ധ്യാ​പി​ക​യാ​യി എ​ത്തു​ന്ന​ത്. തു​ട​ർ​ന്നു 2010ൽ ​ഹി​സ്റ്റ​റി വി​ഭാ​ഗം മേ​ധാ​വി​യാ​യി സ്ഥാ​ന​മേ​റ്റു. 2015ൽ ​ബി​സി​എം കോ​ള​ജ് പ്രി​ൻ​സി​പ്പ​ലാ​കു​ക​യും ചെ​യ്തു.

ക​രി​ങ്കു​ന്നം എ​ടാം​പു​റ​ത്ത് സ്റ്റീ​ഫ​നാ​ണ് ഭ​ർ​ത്താ​വ്. നാ​ഷ​ണ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യി​ൽ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​റാ​ണ് അ​ദ്ദേ​ഹം. ഫി​ലി​പ്പ് സ്റ്റീ​ഫ​ൻ, എ​മി​ൽ സ്റ്റീ​ഫ​ൻ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. കു​റു​പ്പ​ന്ത​റ ക​ണ്ടാ​ര​പ്പ​ള്ളി​ൽ മ​റി​യാ​മ്മ ചെ​റി​യാ​ന്‍റെ​യും പ​രേ​ത​നാ​യ കെ.​സി. ചെ​റി​യാ​ന്‍റെ​യും മ​ക​ളാ​ണ്. മേ​യ് 31നു ​പ്ര​ഫ. ഷീ​ല സ്റ്റീ​ഫ​ൻ സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ക്കും. കോ​ള​ജി​ൽ​നി​ന്നു വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക​ർ​ക്ക് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കും.



Latest

Copyrights@2016.