europe

വാഹനാപകടത്തിൽ പരുക്കേറ്റ് ഗുരുതരാവസ്ഥ യിലായിരുന്ന പോള്‍ ജോണ്‍ യാത്രയായി. അവയവ ദാനത്തിലൂടെ ഇനിയും ജീവിക്കും.

Anil Mattathikunnel  ,  2017-03-16 04:08:43pmm

മാഞ്ചസ്റ്ററില്‍ നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന പോള്‍ ജോണ്‍ പല്ലാട്ടുമഠത്തിൽ (ഉള്ളാട്ടിൽ) നിത്യതയിലേക്ക് യാത്രയായി. മാഞ്ചസ്റ്ററിലെ വിഥിന്‍ഷായില്‍ കുട്ടികളെ സ്‌കൂളില്‍ നിന്നും കൂട്ടിക്കൊണ്ട് വരും വഴി റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പോള്‍ ജോണിനെ സാല്‍ഫോര്‍ഡ് ഹോപ്പ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തലക്ക് കാര്യമായ ക്ഷതമേറ്റ പോളിന്റെ ജീവന്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹയാത്തോടെ നിലനിറുത്തുകയായിരുന്നു. കൂടല്ലൂര്‍ സ്വദേശിയായ ഇദ്ദേഹത്തിന്റെ ഒന്‍പത് വയസ്സുകാരി മകള്‍ക്കും സാരമായ പരിക്കുകള്‍ ഉണ്ട്. പോളിന്റെ മുഴുവന്‍ ആന്തരികവയവങ്ങളും ദാനം ചെയ്യുമെന്ന് കുടുംബം അറിയിച്ചു. പോളിന്റെ കുടുംബത്തിന് സാന്ത്വനമാകാന്‍ മാഞ്ചസ്റ്ററിലെയും പരിസരപ്രദേശങ്ങളിലെയും മുഴുവന്‍ മലയാളികളും കുടുംബത്തിനൊപ്പമുണ്ടായിരുന്നു. 42 വയസ്സുള്ള പോള്‍ വിഥിന്‍ഷോ ബെഞ്ചില്‍ ഭാര്യ മിനിക്കും മക്കളായ കിംബര്‍ലിക്കും എയ്ഞ്ചലക്കുമൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഹോളിഹെഡ്ജ് റോഡിലെ വുഡ്ഹൗസ് ലൈനില്‍ ആണ് അപകടം നടന്നത്. റോഡ് മുറിച്ച് കടക്കുകയായിരുന്ന ഇവരെ ഇരുവരെയും ഇടിച്ച് തെറിപ്പിച്ച കാര്‍ തുടര്‍ന്ന് മറ്റൊരു സ്ത്രീയെയും ഇവരുടെ കൂടെയുള്ള കൊച്ചു കുട്ടിയേയും ഇടിച്ച് വീഴ്ത്തി. നിരവധി പോലീസ് വാഹനങ്ങളും എയര്‍ ആംബുലന്‍സും സ്ഥലത്ത് എത്തിയിരുന്നു. എയര്‍ ആംബുലന്‍സില്‍ ആണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്.



Latest

Copyrights@2016.