india

വടക്കുംമുറിയിൽ ഇന്ന് മൂന്നാം വെള്ളിയാഴ്ച തീർത്ഥാടനം: ക്നാനായവോയിസിൽ തത്സമയം 3.30 PM മുതല്‍

Anil Mattathikunnel  ,  2017-03-16 07:45:23pmm

വടക്കുംമുറി: കോട്ടയം അതിരൂപതയിലെ തീർത്ഥാടന കേന്ദ്രമായ വടക്കുംമുറി സാൻജോ മൗണ്ടിൽ നോമ്പുകാല ശുശ്രൂഷകളോടനുബന്ധിച്ച് എല്ലാ വെള്ളിയാഴ്ചകളിലും ആഘോഷമായ നടന്നുവരുന്ന കുരിശുമല കയറ്റവും വചന പ്രഘോഷണവും മൂന്നാം വെള്ളിയാഴ്ചയിലേക്ക് കടക്കുമ്പോൾ, ഇന്നത്തെ തിരുക്കര്‍മ്മങ്ങളും ക്നാനായവോയിസിൽ തത്സമയം സംപ്രേക്ഷണം ചെയ്യുന്നു. ഇന്നത്തെ തിരുക്കർമ്മങ്ങൾക്ക് കോതമംഗലം രൂപതാധ്യക്ഷൻ മാർ. ജോർജ്ജ് മഠത്തിക്കണ്ടത്തിൽ മുഖ്യ കാർമികത്വം വഹിക്കും. തീർത്ഥാടനത്തിന് നേതൃത്വം നൽകുന്നത് കൈപ്പുഴ ഫൊറോനായും അതിരൂപതയിലെ സിസ്റ്റേഴ്‌സും & സ്ഥാപനങ്ങളിൽ സേവനം അനുഷ്ഠിക്കുന്ന വൈദീകരും ചേർന്നാണ്. ഉച്ചകഴിഞ്ഞ് മൂന്നര മണിയോടെ തല്‍സമയ സംപ്രേക്ഷണം ആരംഭിക്കും. തല്‍സമയ സംപ്രേക്ഷണം കാണുവാനുള്ള ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.

 

നോമ്പുകാലത്തെ ആദ്യ വെള്ളിയാഴ്ചയായ മാർച്ച് മൂന്നാം തിയതി മുതലാണ് നോമ്പുകാല ശുശ്രൂഷകളും കുരിശുമല കയറ്റവും ആരംഭിച്ചത്. ആദ്യ വെള്ളിയാഴ്ചത്തെ തിരുക്കർമ്മങ്ങൾക്ക് കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ. ജോസഫ് പണ്ടാരശ്ശേരിലും രണ്ടാം വെള്ളിയാഴ്ചത്തെ തിരുക്കർമ്മങ്ങൾക്ക് കരിങ്കുന്ന ഇടവകാംഗവും ബാലസോർ രൂപതാധ്യക്ഷനുമായ മാർ സൈമൺ കായിപ്പുറവും മുഖ്യ കാർമികത്വം വഹിച്ചിരുന്നു. അതിരൂപതയിലെ ഭക്ത സംഘടനകൾക്കും ഫൊറോനാകൾക്കും ഓരോ വെള്ളിയാഴ്ചത്തെയും കുരിശുമല കയറ്റത്തിൽ തീർത്ഥാടകരായി പങ്കെടുക്കുവാൻ സാധിക്കത്തക്ക വിധത്തിലാണ് നോമ്പുകാലത്തെ ശുശ്രൂഷകൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇടക്കാട്ട് ഫൊറോനായും അതിരൂപതാ കെ സി സി നേതൃത്വവും ആദ്യവെള്ളിയാഴ്ചത്തെ തീർത്ഥാടനത്തിന് നേതൃത്വം നൽകി ,

 

കെ സി വൈ എൽ അതിരൂപതാ സമിതിയുടെ നേതൃത്വത്തിലുള്ള തീർത്ഥാടനം നിശ്ചയിക്കപ്പെട്ടിരിക്കുന്നത് ഏപ്രിൽ 8 ശനിയാഴ്ചയാണ്. ഉഴവൂർ & മലങ്കര (മാർച്ച് 24), കടുത്തുരുത്തി (മാർച്ച് 31), പടമുഖം (ഏപ്രിൽ 7), ചുങ്കം (ഏപ്രിൽ 14- ദുഃഖ വെള്ളി) എന്നീ ഫൊറോനാകൾ തീർത്ഥാടനത്തിൽ പങ്കെടുക്കും. അവരോടൊപ്പം അതിരൂപതാ വിൻസന്റ് ഡി പോൾ സൊസൈറ്റി അംഗങ്ങൾ & ലീജിയൻ ഓഫ് മേരി അംഗങ്ങൾ (മാർച്ച് 24), KCWA അതിരൂപതാ സമിതി (മാർച്ച് 31), സി എം എൽ അതിരൂപതാ സമിതി (ഏപ്രിൽ 7 ) എന്നിവരും തീത്ഥാടനത്തിൽ പങ്കുചേരും.

 

മാർ ജോസഫ് പണ്ടാരശ്ശേരിയിലിനും മാർ. സൈമൺ കായിപ്പുറത്തിനും പുറമെ കോട്ടയം അതിരൂപതാധ്യക്ഷൻ മാർ. മാത്യു മൂലക്കാട്ട്, ഫീലിപ്പോസ്‌ മാർ സ്തേഫാനോസ്, ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ചുങ്കം ഫൊറോനായിലെ വൈദീകർ എന്നിവർ വിവിധ ദിവസങ്ങളിൽ തിരുക്കർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിക്കും. അഞ്ചാം വെള്ളിയാഴ്ചത്തെ വചന പ്രഘോഷണം ശ്രീ ബേബി ജോൺ കാലയന്താനിയും ദുഃഖ വെള്ളിയാഴ്ചത്തെ വചന പ്രഘോഷണം ഫാ. ജോസഫ് പുത്തെൻ പുരയ്‌ക്കലും (കപ്പൂച്ചിൻ) നടത്തും.

 

നോമ്പ് കാല ശുശ്രൂഷകളിലും തീർത്ഥാടനത്തിലും പങ്കുചേർന്നു അനുഗ്രഹങ്ങൾ പ്രാപിക്കുവാനായി ഏവരെയും ക്ഷണിക്കുന്നതായി വികാരി. ഫാ. ഷാജി പൂത്തുറ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ഫാ. ഷാജി പൂത്തുറ - 9446201976

 

തല്‍സമയ സംപ്രേക്ഷണം കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

http://www.youtube.com/c/KnanayaVoicetv/live

http://kvtv.com/index.php?mnu=kvtv-live



Latest

Copyrights@2016.