europe

പോൾ ജോണിന്റെ മൃതസംസ്കാരം മാഞ്ചസ്റ്ററിൽ; സമുദായ നേതാക്കൾ അനുശോചിച്ചു.

Anil Mattathikunnel  ,  2017-03-18 10:19:20amm

മാഞ്ചെസ്റ്റർ: മാഞ്ചസ്റ്ററിൽ വാഹനാപകടത്തിൽ മരിച്ച പോൾ ജോൺ പല്ലാട്ടുമഠത്തിന്റെ മൃതസംസ്കാരം മാഞ്ചസ്റ്ററിൽ വച്ച് നടത്തപ്പെടും. മരണശേഷം അവയവങ്ങൾ ദാനം ചെയ്യുവാൻ ആഗ്രഹിച്ചിരുന്ന പോളിന്റെ ആഗ്രഹാനുസരണം ആന്തരികാ അവയവങ്ങൾ ദാനം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനു ശേഷമായിരിക്കും സംസ്കാരം നടത്തപ്പെടുക. പോളിന്റെ ബന്ധുക്കൾ ഈ ദിവസങ്ങളിലായി യുകെയിൽ എത്തിച്ചേരും. മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടിലെ സ്‌കൈഷെഫ് എന്ന കമ്പനിയിലായിരുന്നു പോള്‍ ജോലിചെയ്തിരുന്നത്. പോൾ കൂടല്ലൂർ പല്ലാട്ടുമഠം(ഉള്ളാട്ടിൽ) കുടുബാംഗമാണ് എടാട്ടുകുന്നേൽ കുടുബാംഗമായ ഭാര്യ മിനി വിഥിന്‍ഷോ ആശുപത്രിയിലെ എന്‍ഡോസ്‌കോപ്പി വിഭാഗത്തില്‍ നഴ്‌സ് ആയി ജോലി ചെയ്യുന്നു . ഇവരുടെ മൂത്ത മകള്‍ കിംബര്‍ലി, മാഞ്ചസ്റ്റര്‍വാലി റേഞ്ച് സ്‌കൂളില്‍ 8-ാം ക്ലാസ്സിലും ഇളയ മകള്‍ ആഞ്ചല സെന്റ് ജോണ്‍സ് സ്‌കൂളില്‍ അഞ്ചാം ക്ലാസ്സിലും പഠിക്കുന്നു .പോൾ ജോൺ കൂടല്ലൂർ പുല്ലാട്ടുമഠം ( ഉള്ളാട്ടിൽ) ജോണിന്റെയും അച്ചു കുട്ടിയുടെയും മകനാണ് .സഹോദരങ്ങൾ സിറിൽ ജോൺ (ബാഗ്ലൂർ) ജേക്കബ് ജോൺ (യു.കെ) പീറ്റർ ജോൺ (സിംഗപ്പൂർ ) അരുൾ റോയി ജോൺ (ഓസ്ട്രലിയ) മേഴ്സി (ഡൽഹി) ഗ്രേസി (മസ്ക്കറ്റ് ).

 

പോളിന്റെ വിയോഗത്തിൽ യു കെ കെ സി എ നേതൃത്വവും എം കെ സി എ നേതൃത്വവും അനുശോചിച്ചു. അവരുടെ അനുശോചന സന്ദേശങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

 

ബിജു മടക്കക്കുഴി(യു. കെ .കെ .സി .എ പ്രസിഡന്റ് )

പോൾ ജോണിന്റെ ദേഹ വിയോഗം യു കെ കെ സി എ യിക്കും മാഞ്ചസ്റ്റർ യൂണിറ്റിനും ക്നാനായ ചാപ്ലൈൻസി യിക്കും തീർത്താൽ തീരാത്ത നഷ്ടം ആണ് .ഏതുതരം വേർപാടും ദുഖജനാകാം ആണ് .പ്രേത്യേകിച്ചു തിരികെ ഇനി ഒരിക്കലും വരില്ല എന്നതാകുമ്പോൾ .കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യു കെ യിലെ ക്നാനായ സമുദായം ഒന്നടങ്കം പങ്കുചേരുകയാണ് .എല്ലാവരോടും ഹൃദയം തുറന്നു സംസാരിക്കുകയും ഉള്ളുതുറന്ന് ചിരിച്ചുകൊണ്ട് എല്ലാ പ്രവർത്തനങ്ങളിലും സജീവമായി നിലനിൽകുകയും ചെയ്ത പോളിന്റെ ആക്‌സമിക നിര്യാണത്തിൽ യു കെ കെ സി എ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും .സംസ്കാര ശ്രുശ്രുഷകളിൽ എല്ലാവരും തന്നെ പങ്കു ചേരണം എന്നഭ്യർത്ഥിക്കുന്നു

 

ജോസ്സി നെടുംതുരുത്തിപുത്തെൻപുരയിൽ (യു .കെ .കെ .സി .എ ജനറൽ സെക്രട്ടറി )

"മരണം തീരാവേദനയാണ്, കുടുംബത്തിലും….. സമൂഹത്തിലും" ക്നാനായ സമുദായത്തെ അഭംഗുരം സ്നേഹിച്ച മാഞ്ചസ്റ്റർ യൂണിറ്റ് അംഗമായ പോൾ ജോൺ ന്റെ വേർപാട് നമുക് എല്ലാവര്ക്കും തീരാ നഷ്ടം ആണ് .ദൈവ ഭക്തിയിലും സഭ സ്നേഹത്തിലും കുടുംബത്തെ ജീവന് തുല്യം സ്നേഹിച്ച പോൾ , സമുദായത്തിന്റെ എല്ലാ ആഘോഷവേളകളിലും നിറ സാന്നിധ്യം ആയിരുന്നു .അവിചാരിതമായി ദൈവത്തിന്റെ വിളിയിൽ നമ്മളിൽ നിന്നും വേർപെട്ടെങ്കിലും പോളിന്റെ അവയവങ്ങൾ ജീവനോടെ മറ്റുള്ളവരിൽ തുടിക്കും എന്നുള്ളത് സന്തോഷകരമായ തീരുമാനം ആണ് .പോളിന്റെ വേർപാടിൽ വേദനിക്കുന്ന എല്ലാവരോടും, പ്രേത്യേകിച്ചു ഭാര്യയോടും മക്കളോടും, കുടുംബാഗങ്ങളോടും വ്യക്തിപരമായും അതിലുപരി യൂ കെ യിലെ ക്‌നാനായ സമുദായാംഗങ്ങളുടെ അനുശോചനവും പ്രാർത്ഥനയും സമർപ്പിക്കുന്നു .

 

സാജൻ ചാക്കോ (മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷൻ പ്രസിഡന്റ് )

ആകസ്മികമായി നമ്മുടെ മാഞ്ചസ്റ്റര്‍ യൂണിറ്റംഗമായ പോള്‍ നമ്മളെ വിട്ട് വേര്‍പിരിഞ്ഞു പോയിരിക്കുന്ന ഈ അവസരത്തില്‍ ദുഖാര്‍ത്ഥരായിരിക്കുന്ന കുടുംബാംഗങ്ങളെയും സഹോദരങ്ങളെയും മാഞ്ചസ്റ്ററിലും പരിസരപ്രദേശത്തുമുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും മാഞ്ചസ്റ്റര്‍ യൂണിറ്റിന്റെ എല്ലാവിധ അനുശോചനങ്ങളും അറിയിക്കുകയാണ്. മാഞ്ചസ്റ്റര്‍ യൂണിറ്റിനുവേണ്ടിയും എക്‌സിക്യൂട്ടീവ് കമ്മറ്റിക്കുവേണ്ടിയുമാണ് ഞാനീ അനുശോചനം അറിയിക്കുന്നത്. പോളിനെ സംബന്ധിച്ചിടത്തോളം നമുക്കറിയാം സാധാരണ നല്ല മനുഷ്യന്‍ എന്നും നാം പറയാറുണ്ട് എന്നാല്‍ ഇത്രേം നല്ല മനുഷ്യനെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല ആരോടും പരിഭവമില്ലാതെ വളരെ സ്‌നേഹത്തില്‍ എല്ലാരെയും ബഹുമാനിച്ച് നടന്ന ഒരു സഹോദരന്‍ അദ്ദേഹത്തിന്റെ ഈ ആകസ്മികവേര്‍പാട് നമ്മളിലെല്ലാവര്‍ക്കും അതീവമായ ദുഖത്തിലായിരിക്കുകയാണ്. ഈ ദുഃഖത്തില്‍ ഞങ്ങളോടൊപ്പം യു.കെ.യിലുള്ള എല്ലാ ക്‌നാനായ സമുദായാംഗങ്ങളും എല്ലാ സുഹൃത്തുക്കളും പങ്കുചേരുകയും ഇനിയുള്ള സംസ്‌കാര ശുശ്രൂഷയില്‍ ആത്മാര്‍ത്ഥമായി സഹകരിക്കും എന്നു പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഹോസ്പിറ്റലില്‍ കിടന്നപ്പോള്‍ യൂണിറ്റിലുള്ള സുഹൃത്തുക്കളും നാട്ടിലുള്ള പലരും പോളിനെ സഹായിക്കാനായി വന്നു. നമ്മുടെ ഒരു യൂണിറ്റിന്റെ അല്ലെങ്കില്‍ കമ്മ്യൂണിറ്റിയുടെ ഐക്യമാണ് ഇവിടെ പ്രകടമായത്. ഇതുതന്നെ നമുക്ക് വലിയൊരു സന്തോഷം തരുന്ന കാര്യമാണ്. പ്രവാസജീവിതത്തില്‍ നമുക്ക് ബുദ്ധിമുട്ടുകളുണ്ടാകുമ്പോള്‍ നമ്മെ സഹായിക്കാന്‍ ആള്‍ക്കാര്‍ മുമ്പോട്ടുവരിക എന്നത്. എങ്കില്‍ കൂടിതന്നെ ഈ നഷ്ടം ആ ഫാമിലിക്കും കമ്മ്യൂണിറ്റിക്കും ഒക്കെ വലിയ ഒരു തീരാനഷ്ടമാണ്. പോളിന് സ്വര്‍ഗ്ഗത്തില്‍ ദൈവത്തിന്റെ മടിയില്‍ ഇരിക്കാനുള്ള എല്ലാ അനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളും ഇപ്പോള്‍ ആവശ്യമാണ്. അത് നിങ്ങള്‍ എല്ലാവരും ചെയ്യുമെന്നറിയാം. പോളിന്റെ വേര്‍പാടില്‍ ദുഖാര്‍ത്ഥരായിരിക്കുന്ന കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും മാഞ്ചസ്റ്റര്‍ യൂണിറ്റിന്റെ എല്ലാവിധ അനുശോചനങ്ങളും ഈ അവസരത്തില്‍ ഞാന്‍ അറിയിക്കുകയാണ്.

 

സിജു ചാക്കോ (മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷൻ സെക്രട്ടറി )

വളരെ ആകസ്മികവും അപ്രതീഷവുമായി നമ്മുടെ പ്രിയങ്കരനായ പോൾ ജോൺ നമ്മളിൽ നിന്നും യാത്ര പറഞ്ഞു ദൈവ സന്നിധിയിലേക്ക് എടുക്കപ്പെട്ടിരിക്കുകയാണല്ലോ .പോളിനെ കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ എന്റെ ഉള്ളിൽ തെളിയുന്നത് അദ്ദേഹത്തിന്റെ നിറഞ്ഞ ചിരിയും ആല്മാർദ്ധമായ വാക്കുകളുമാണ് .സ്‌നേഹനിധിയായ ഭർത്താവ് ,കരുതലുള്ള പിതാവ് ,ഉത്തരവാദിദ്ധ്യമുള്ള മകൻ ,ആല്മാർദ്ധതയുള്ള സുഹൃത്ത് ,നല്ല സഹോദരൻ ,എന്നിങ്ങനെ തന്റെ ഉത്തരവാദ്യത്യങ്ങളും കടമകളിലും ദൈവത്തിനു മുൻപാകെ നീതിപൂർവം നിർവഹിക്കുവാൻ പരിശ്രമിച്ചിരുന്ന ഒരു നല്ല മനുഷ്യനായിരുന്നു പോൾ .അദ്ദേഹത്തിന്റെ നഷ്ട്ടം ആ കുടുബത്തിനു താങ്ങാവുന്നതിലുമപ്പുറമുള്ള വേദനയാണ്.നമ്മുടെ സംഘടനയുടെയും സമുദായത്തിന്റെയും മറ്റ് മലയാളി സമൂഹത്തിന്റെയും എല്ലാ കാര്യങ്ങളിലും സജീവമായി പ്രവർത്തിക്കുകയും സഹരിക്കുകയും ചെയ്തിരുന്ന പോളിന്റെ വിയോഗം ആ ഫാമിലിക്ക് മാത്രമല്ല MKCAയ്ക്കും നമ്മുടെ സമുദായത്തിനും മലയാളി സമൂഹത്തിനു തന്നെയും ഒരു വലിയ നഷ്ട്ടം തന്നെയാണ് . അദ്ദേഹത്തിന്റെ അകാല വിയോഗത്തിൽ MKCAയുടെ പേരിലും എന്റെ വ്യക്തിപരമായ പേരിലും അനുശോചനം അറിയിക്കുന്നു,അതോടൊപ്പം ദുഃഖാര്‍ത്ഥരായ കുടുബാംഗങ്ങൾക്കും സഹോദരങ്ങൾക്കും ഈ വിഷമസന്ധിയെ തരണം ചെയ്യാനുള്ള ശക്തിയും സർവശക്തനായ ദൈവം പ്രധാനം ചെയ്യട്ടെ എന്ന് ആല്മാർധമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു

 

ബാബു മാന്താറ്റിൽ (മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷൻ മുൻ പ്രസിഡന്റ് )

ഏറ്റവും നിഷ്‌കളങ്കമായ സ്‌നേഹത്തിന്റെ ഉടമ സത്യസന്ധമായ മനസ്സിന്റെ ഉടമ. എവിടെവച്ചു കണ്ടാലും ചേട്ടായി എന്നു വിളിച്ചുകൊണ്ടുവരുന്ന പോള്‍ എന്തു സഹായമാണ് ഞാന്‍ ചെയ്തുതരേണ്ടത് എന്ന് ഇങ്ങനെ ചോദിക്കുന്ന പോള്‍. പള്ളിയുടെ കാര്യത്തിലും സംഘടനയുടെ കാര്യത്തിലും എന്തിനും എപ്പോഴും മുന്‍പിലേക്കു വരാതെ പുറകില്‍ നിന്നും എല്ലാ കാര്യങ്ങളും ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്ന ആള്‍. ഇങ്ങനെയാണ് എനിക്ക് പോളിനെ വിശേഷിപ്പിക്കുവാന്‍ ഇഷ്ടം. പോളിന്റെ ഈ അകാല വിയോഗത്തില്‍ ദുഃഖാര്‍ത്ഥരായ കുടുംബത്തിനോടും സുഹൃത്തുക്കളോടും എന്റെ എല്ലാവിധ അനുശോചനവും രേഖപ്പെടുത്തട്ടെ.



Latest

Copyrights@2016.