india

കോട്ടയം അതിരൂപതയിലെ ഏഴ്​ വൈദീകവിദ്യാർഥികൾ ഡീക്കൻ പട്ടം സ്വീകരിച്ചു.

Editor  ,  2017-03-19 09:38:43amm ക്ലിന്റിസ് ജോർജ്ജ്

തടിയമ്പാട്: കോട്ടയം അതിരൂപതയിലെ ഏഴ് വൈദീക വിദ്യാർഥികൾ ഡീക്കൻ പട്ടം സ്വീകരിച്ചു. തടിയമ്പാട് ഫാത്തിമമാതാ പള്ളിയിൽ വച്ച് നടന്ന ചടങ്ങിൽ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ.മാത്യു മൂലക്കാട്ട്, സഹായമെത്രാൻ മാർ.ജോസഫ് പണ്ടാരശ്ശേരിൽ എന്നിവരുടെ കൈവയ്പു ശുശ്രുഷ വഴിയാണ് ഡീക്കൻ പട്ടം നൽകിയത്. ദിവ്യബലിയിൽ അതിരൂപത മൈനർ സെമിനാരി റെക്ടർ ഫാ.ബിബി തറയിൽ, MSP മൈനർ സെമിനാരി റെക്ടർ ഫാ.സ്റ്റീഫൻ കന്നുവെട്ടിയേൽ, OSB മൈനർ സെമിനാരി റെക്ടർ ഫാ.ബോബി പന്നൂറയിൽ, പടമുഖം ഫൊറോനാ വികാരി ഫാ.സാബു മാലിതുരുത്തേൽ, OSH സുപ്പീരിയർ ഫാ.കുര്യൻ തട്ടാറുകുന്നേൽ എന്നിവർ സഹകാർമ്മികരായിരുന്നു. അതിരൂപത വികാരി ജനറാൾ ഫാ.മൈക്കിൾ വെട്ടിക്കാട്ട് ഉൾപ്പെടെ നിരവധി വൈദികരും ചടങ്ങിൽ പങ്കാളികളായിരുന്നു. ദിവ്യബലിയെ തുടർന്ന് നാമഹേതുക തിരുനാൾ ആഘോഷിക്കുന്ന അഭി.പണ്ടാരശ്ശേരിൽ പിതാവ് കേക്ക് മുറിച്ചു സന്തോഷം പങ്കുവച്ചു.



Latest

Copyrights@2016.