india

മുഖാമുഖം പരിപാടി സംഘടിപ്പിച്ചു.

Editor  ,  2017-03-19 09:51:44amm ക്ലിന്റിസ് ജോർജ്ജ്

രാജപുരം: ക്‌നാനായ മലബാര്‍ കുടിയേറ്റത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗവണ്‍മെന്റില്‍ നിന്നു വിവിധ ഡിപ്പാര്‍ട്ടുമെന്റ് വഴി ലഭിക്കുന്ന സ്‌കീമുകളെക്കുറിച്ച് അറിവ് നല്‍കുന്നതിനായി വിവിദ ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്നുളള ഓഫീഷ്യല്‍സ് പങ്കെടുത്ത മുഖാമുഖം പരിപാടി രാജപുരം പളളിയില്‍ വെച്ച് സംഘടിപ്പിച്ചു.

സോഷ്യല്‍ വെല്‍ഫെയര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. രാജപുരം ഫൊറോന പളളി വികാരി ഫാ. ഷാജി വടക്കേതൊട്ടി മീറ്റിംഗ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മുജീബ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ആന്റണി കളളാര്‍, കൃഷി ഓഫീസര്‍ വിനോദിനി, പനത്തടി പി.എച്ച്.ഡി. ഓഫീസര്‍ വിമല, രാജപുരം സബ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്‍ എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു. മാസ്സ് അസി: ഡയറക്ടര്‍ ഫാ. മാത്രുസ് വലിയപുത്തന്‍പുരയില്‍ സ്വാഗതവും ജിജി കുര്യന്‍ നന്ദിയും പറഞ്ഞു.



Latest

Copyrights@2016.