europe

സജിയച്ചനു കെറ്ററിങ്ങിൽ ആവേശോജ്വലമായ സ്വീകരണം; വി. യൗസേപ്പ്‌ പിതാവിന്റെ തിരുനാള്‍ ഭക്തിസാന്ദ്രമായി

Editor  ,  2017-03-22 11:36:42amm ക്ലിന്റിസ് ജോർജ്ജ്

കെറ്ററിംഗ്: കെറ്ററിംഗ് ക്നാനായ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാ വികാരി ജനറല്‍ ഫാ സജി മലയില്‍ പുത്തന്‍പുരയ്ക്ക് ആവേശോജ്വലമായ സ്വീകരണം നല്‍കി. ക്നാനായ സമുദായത്തിന്റെ പാരമ്പര്യ ആചാരങ്ങളോടെ നല്‍കപ്പെട്ട സ്വീകരണത്തിനു ശേഷം വി. യൗസേപ്പ്‌ പിതാവിന്റെ മരണ തിരുനാള്‍ ഭക്തിസാന്ദ്രമായി ആചരിച്ചു. വിശുദ്ധന്റെ മധ്യസ്‌ഥയാചിച്ചു കൊണ്ട് ലദീഞ്ഞോടു കൂടി ആരംഭിച്ചു തിരുകർമ്മങ്ങൾക്ക് ശേഷം ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ സജി മലയിൽ പുത്തൻപുര കാർമ്മികത്വം വഹിച്ചു. തുടർന്ന് പാച്ചോറും സ്‌നേഹവിരുന്നും നടത്തപ്പെട്ടു. പ്രസിഡന്റ് ബിജു കൊച്ചിക്കുന്നേൽ സെക്രട്ടറി സിജു വടക്കേക്കര എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



Latest

Copyrights@2016.