europe

കോട്ടയത്തെ ജ്യോതിർ ഭവനെ, പോളിന്റെ സ്മരണാർത്ഥം സഹായിക്കുവാനായി അവസരം ഒരുങ്ങുന്നു.

Anil Mattathikunnel  ,  2017-03-25 06:32:10pmm

മാഞ്ചസ്റ്ററിലെ വിഥിൻഷോയിൽ കാറപകടത്തിൽ മരിച്ച കൂടല്ലൂർ നിവാസി പോൾ ജോണിന്‍റെ ശവസംസ്കാരവും പൊതുദര്‍ശനവും അടുത്ത ചൊവ്വാഴ്ച തിയതി മാഞ്ചസ്റ്ററിലെ , വിഥിൻഷോയില്‍, സൈന്റ്റ് ആന്റണിസ് പള്ളിയിൽ നടത്തപ്പെടുമ്പോൾ, മരണത്തിനും തോല്‍പ്പിക്കാനാവാത്ത കാരുണ്യവുമായി അവയവദാനത്തിലൂടെ വീണ്ടും ജീവിക്കുന്ന പോളിന്റെ സ്മരണാർത്ഥം, കോട്ടയം അതിരൂപതയിലെ സെന്റ് ജോസഫ് സിസ്റ്റേഴ്സ് നടത്തുന്ന ജ്യോതിർ ഭവൻ എന്ന ക്യാൻസർ & എയ്ഡ്‌സ് രോഗികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിനെ സഹായിക്കുവാൻ അവസരം ഒരുക്കുകയാണ് പോളിന്റെ ബന്ധുമിത്രാദികൾ. വിദേശങ്ങളിൽ സാധാരണയായി സുഹൃത്തുക്കൾ ചെയ്തുവരാറുള്ള ധന ശേഖരണവും സഹായവും ഈ സ്ഥാപനത്തിൽ നിരാലംബരായ രോഗികളുടെ പരിചരണത്തിനായി മാറ്റിവെച്ചുകൊണ്ട് കരുണയുടെ പുതിയൊരധ്യായം തുറന്നിടുകയാണ് പോളിന്റെ ബന്ധുക്കൾ. പാശ്ചാത്യ ലോകത്ത് സാധാരണയായി അനുശോചന സന്ദേശവുമായി പൂക്കൾ എത്തിക്കുന്ന പതിവിനു പകരം പോളിന്റെ സ്മരിക്കുവാന്‍ വേണ്ടി കരുണയുടെ ഹൃദയത്തോടെ പള്ളിയില്‍ സ്ഥാപിക്കുന്ന പ്രത്യേക ചാരിറ്റി ബോക്സില്‍ ബന്ധുക്കളും സുഹൃത്തുക്കളും നിക്ഷേപിക്കുന്ന സംഭാവനകള്‍, നിരവധി നിരാലംബരുടെ കണ്ണുനീര്‍ തുടക്കുവാനായി ഉപയോഗിക്കും. പൂക്കളും  ബൊക്കെകളും കൊണ്ട് മൃതസംസ്കാര വേദിയെ അലങ്കരിക്കുന്നതിനു പകരം, ആ തുകകൊണ്ട് മറ്റനേകം ഹതഭാഗ്യർക്ക് സഹായ ഹസ്തമാകുന്നതാണ് ഉചിതം എന്ന അർത്ഥവത്തായ സന്ദേശമാണ് പോളിനെ പ്രതിനിധീകരിച്ച് കുടുംബാങ്ങൾക്ക് സുഹൃത്തക്കളോട് പറയുവാനുള്ളത് എന്ന് കുടുംബാംഗങ്ങളെ പ്രതിനിധീകരിച്ച് ഫാ. സജി മലയിൽ പുത്തെൻപുരയിൽ അറിയിച്ചു.

 

കോട്ടയം മെഡിക്കൽ കോളേജിന് സമീപത്തായി സ്ഥിതിചെയ്യുന്ന ജ്യോതിർ ഭവൻ എന്ന സെന്റ് ജോസഫ് സിസ്റ്റേഴ്‌സിന്റെ സ്ഥാപനം, അശരണരായ ക്യാൻസർ & എയ്ഡ്‌സ് രോഗികളെ പരിപാലിക്കുന്ന കാരുണ്യാശ്രമമാണ്. 45 ഓളം രോഗികളെ ശുശ്രൂഷിക്കുന്ന ഈ ഭവനം ദൈവദാസൻ പൂത്തതിൽ തൊമ്മിയച്ചന്റെ അൻപതാം ചരമ വാർഷികത്തോടനുബന്ധിച്ച് 1994 ഡിസംബർ 4 ന് ആരംഭിച്ചതാണ്. അവിടെ അന്തേവാസികളായ രോഗികളിൽ ഭൂരിഭാഗവും ബന്ധുമിത്രാദികളാൽ ഉപേക്ഷിക്കപെട്ടവരോ, ബന്ധു മിത്രാദികളെ കൊണ്ട് പരിപാലിക്കുവാൻ സാധിക്കാത്ത വിധത്തിൽ രോഗികളായവരോ ആണ്. യുകെയിലെ ക്നാനായ സമൂഹത്തിൽ നിന്നും പോൽ യാത്രായാകുമ്പോൾ സുമനസ്സുകൾ പോളിന്റെ സ്മരണാർദ്ധം ജ്യോതിർ ഭവനിലെ അന്തേവാസികളുടെ സഹായത്തിനെത്തുകായാണ് എങ്കിൽ, അത് തന്നെയാണ് ഏറ്റവും ഉചിതമായ യാത്രാമൊഴി എന്നതിൽ സംശയമില്ല.

 

മൃത സംസ്കാര ശുശ്രൂഷകൾ ക്നാനായവോയിസിലും കെവിടിവിയിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും. U K യിലെ വിവധ ഭാഗങ്ങളിൽ നിന്നും വലിയൊരുജനക്കൂട്ടം പോളിനെ അവസാനമായി കാണുന്നത്തിനും ആദരാജ്ഞലികൾ അർപ്പിക്കുന്നതിനും എത്തിച്ചേരും എന്നാണ് പ്രതീക്ഷിക്കുന്നത്. ദുഖാർദ്രരായ കുടുംബാംഗങ്ങളോടൊപ്പം ചേർന്ന്, വിദൂരസ്ഥരായ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പ്രാർത്ഥനയോടെ സംസ്കാര ശുശ്രൂഷകളിൽ പങ്കുചേരുവാനുള്ള അവസരമാണ് കെവിടിവിയിലെ തത്സമയ സംപ്രേക്ഷണം വഴി ലഭ്യമാകുന്നത്.

 

കഴിഞ്ഞ 14 ാം തിയതി ചൊവ്വാഴ്ച വൈകുന്നേരം സ്കൂൾ കഴിഞ്ഞു മകളെയും കൂട്ടി വീട്ടിലേക്കു പോകുന്നതിനു വേണ്ടി റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ പാഞ്ഞു വന്ന കാറിടിച്ചാണ് അപകടം ഉണ്ടായത് .

 

പോളിന് രണ്ടു കുട്ടികളാണ് ഉള്ളത് . ഭാര്യ മിനി നേഴ്സായി ജോലി ചെയ്യുന്നു

 

പള്ളിയുടെ അഡ്രെസ്സ് താഴെ കൊടുക്കുന്നു

Address: Dunkery Rd, Wythenshawe, Manchester M22 0WR

 

Notes on the Activities of the trust St.Joseph’s Home

St.Joseph’s Home is working as a unit of `San Jose Charitable Trust` from January 1995. St.Joseph’s Home is a hospice for terminally ill cancer patients. It is situated very close to the Medical College Hospital, Kottayam. This home provided palliative care to the cancer patients and also gives a peaceful death. We offer Service to the patients who are poor & abandoned.

The criteria for giving admission to our home.

-          Patients who are economically very poor. 

-          Patients who have nobody to take care of them during their last stage of life. 

-          Patients who had completed the treatment such as chemotherapy or Radiation therapy, and having no hope with treatment. 

-          Patients who are discharged from the hospital, and the family members are not able to manage the patients because of the severe pain and wounds. 

We provide service to all category of cancer patients, irrespective of caste and creed. Most of the patients will be having smelling wounds, and maggost may be moving around. We do hair cutting, shaving, a thorough bath and give our uniform. We give surgical dressing over the wound and analgesics for pain.

Each patient will be given food according to their likes and what they can eat. The patients who are having cancer in the mouth cannot chew or swallow, will be fed with liquid food. Sisters will be at their bedside, round the clock. Prayer services are arranged daily with patients. Devotional songs will be played through casset player. Sisters prepare the patients psychologically and spiritually to accept the diagnosis and have a peaceful death.

If the patients have relatives, we will have contact with them in case of serious condition and death. After death, the dead body will be handed over to the relatives. There are patients who have no one, may referred by the doctors or may be left at the gate by some one. In such conditions, we try to find out the relatives. We have a concrete cemetery (Vault) for burying the dead body which has no one to claim.

Fifteen patients can be accommodated at a time in St.Joseph’s Home. So far 272 Patients are admitted in this institution. Out of this 162 Patients have expired from this Home.

Thus this home facilitates the living of the dying.   

St. Joseph’ Home

(Hospice for Cancer Patient)

&

HIV AIDS Centre

Gandhinagar P. O, Kottayam 686008.

 Latest

Copyrights@2016.