gulf

പേരൂർ അസോസിയേഷൻ കുവൈറ്റ് ഒന്നാമത് വാർഷികാഘോഷം നടത്തി

Editor  ,  2017-03-26 10:04:56amm ക്ലിന്റിസ് ജോർജ്ജ്

കുവൈറ്റ് : പേരൂർ അസോസിയേഷൻ കുവൈറ്റ് ഒന്നാമത് വാർഷികാഘോഷം കബ്‌ദിൽ വെച്ച് നടത്തുകയുണ്ടായി. കലാ സാംസ്‌കാരിക പ്രവർത്തനായ ചെസിൽ രാമപുരം ഉത്‌ഘാടന കർമം നിർവഹിക്കുകയും കുവൈറ്റിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന വൈസ് പ്രസിഡന്റ് ജോജോ തോമസിനെ ആദരിക്കുകയും ചെയതു.

യോഗത്തിൽ പ്രസിഡന്റ് ജോർജ് ജോസഫ്, സെക്രട്ടറി അലക്സ് പി രാജൻ, ട്രെഷറർ ഡെന്നിസ് പുല്ലാട്ട്‌, വൈസ് പ്രസിഡന്റ് ജോജോ തോമസ്, ജോയിന്റ് സെക്രട്ടറി ഷെറിൻ പുല്ലാട്ട്, വിൻസെന്റ് സെബാസ്ടിൻ, ഷൈനി ജോർജ് എന്നിവർ പ്രസംഗിച്ചു.വിവിധ കലാ പരിപാടികളോടെ വാർഷികാഘോഷം സമാപിച്ചു.



Latest

Copyrights@2016.