europe

പോൾ ജോൺ യാത്രയായി. ആയിരക്കണക്കിന് പേർ പങ്കെടുത്ത സംസ്കാരം തത്സമയം കണ്ടത് ആയിരക്കണക്കിന് പേർ

Anil Mattathikunnel  ,  2017-03-28 09:08:17pmm

മാഞ്ചസ്റ്ററിൽ കാറപകടത്തിൽ മരിച്ച കൂടല്ലൂർ നിവാസി പോൾ ജോണിന്‍റെ ശവസംസ്കാരം U K യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന ആയിരക്കണക്കിനു ആളുകളുടെയും കെവിടിവിയിൽ തത്സമയം വീക്ഷിച്ചുകൊണ്ടിരുന്ന ആയിരക്കണക്കിന് പേരുടെയും സാന്നിധ്യത്തിൽ, കണ്ടുനിന്നവരെ ഈറനണിയിച്ചുകൊണ്ട് നടത്തപ്പെട്ടു. രാവിലെ 11 മണിക്ക് മൃതദേഹവും വഹിച്ചുകൊണ്ട് ഫുണറല്‍ ഡയറക്റ്റ്ന്‍റെ വാഹനം മഞ്ചെസ്റ്ററിലെ സെന്റ്‌ ആന്റണി പള്ളിയില്‍ എത്തിയപ്പോള്‍ തന്നെ പള്ളിയും പരിസരവും ആളുകളെകൊണ്ട് നിറഞ്ഞിരുന്നു. പതിവിനു വിപരീതമായി ഒട്ടേറെ ഇഗ്ളീഷുകാരും ശവസംസ്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു .

 

നിരവധി വൈദീകർ പങ്കെടുത്ത മൃത സംസ്കാരശുശ്രൂഷകൾക്ക് നേതൃത്വം കൊടുത്തത് യുകെയിലെ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ്‌ സ്രാമ്പിക്കൽ ആയിരുന്നു. ക്നാനായ ചാപ്ലയൻസി ഡയറക്ടറും സീറോ മലബാർ രൂപതാ വികാരി ജെനറാളുമായ ഫാ. സജി മലയിൽ പുത്തെൻപുരയിൽ ഉൾപ്പെടെ, മലയാളികളും ഇഗ്ളീഷുകാരും ഉൾപ്പെടെ 18 വൈദികര്‍ സഹകര്‍മ്മികളായി ബിഷപ്പിനെ സഹായിക്കാന്‍ ഉണ്ടായിരുന്നു. മരണം ജീവിതത്തിന്റെ അവസാനമല്ല, മറിച്ച് ക്രിസ്തുവിനോടുകൂടെയുള്ള നിത്യ ജീവിതത്തിന്റെ തുടക്കമാണ് എന്ന് മാർ സ്രാമ്പിക്കൽ തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. ചുരുങ്ങിയ കലാഘട്ടമായിരുന്നു എങ്കിലും ഒരു നല്ല ഈശ്വര വിശ്വാസിയും, മകനും ഭർത്താവും പിതാവുമായി ജീവിച്ച് കൊണ്ട് പോൾ നിത്യ രക്ഷക്ക് അവകാശിയായി എന്ന യാഥാർഥ്യം തളരുന്ന മനസ്സുകൾക്ക് ഊർജ്വം പകരട്ടെ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

പോളിന്റെ രണ്ടു കുട്ടികളും പോളിനെപ്പറ്റിയുള്ള അവരുടെ നല്ലഓര്‍മ്മകള്‍ വായനകളില്‍ ഓര്‍മിച്ചു. രണ്ടാമത്തെ കുട്ടി ആഞ്ജലോ എന്‍റെ സംരക്ഷകനും കൂട്ടുകരനുമായിരുന്നു പപ്പാ എന്നു പറഞ്ഞപ്പോള്‍ കേട്ടുനിന്നവരുടെ കണ്ണുനിറഞ്ഞു. കാര്‍ അപകടത്തില്‍ നിന്നും ആഞ്ജലോയെ രക്ഷിച്ചു കൊണ്ടാണ് പോള്‍ മരണം ഏറ്റുവാങ്ങിയത് . ആഞ്ജലോ പഠിക്കുന്ന സ്കൂളില്‍ വന്ന ടീച്ചര്‍മാരും കൂട്ടികളും കൂടി, ഈശോ എല്ലാം കാണുന്നു, , ജീവിതത്തില്‍ പ്രതിക്ഷ കൈവിടരുത് , നക്ഷത്രങ്ങള്‍ക്കു അപ്പുറവും ജീവിതമുണ്ട് എന്നു അർത്ഥം വരുന്ന From a distance എന്ന പാട്ടു പടിയാണ് അനുശോചനം അറിയിച്ചത് . യുകെയിലെ ക്നാനായ സമൂഹത്തെ പ്രതിനിധീകരിച്ചുകൊണ്ടു UKKCA പ്രസിഡണ്ട്‌ ബിജു മടക്കകുഴി അനുശോചന പ്രസംഗം നടത്തി. മരണത്തില്‍ കൂടി ഒട്ടേറെ പേര്‍ക്ക് ജീവന്‍ നല്‍കാന്‍ തന്‍റെ അന്തരികയവയവങ്ങള്‍ മുഴുവന്‍ ദാനം ചെയ്തിട്ട് യാത്രയാകുന്ന പോളിന്റെ മരണത്തിനും തോൽപ്പിക്കാനാവാത്ത കാരുണ്യം, ഏവർക്കും മാർഗ്ഗദീപമാകട്ടെ എന്നും ദുഖാർദ്രരായ കുടുംബാംഗങ്ങളോട് ചേർന്ന് നിന്നുകൊണ്ട് യുകെയിലെ ക്നാനായ സമൂഹം ഒന്നാകെ പോളിന്റെ നിത്യശാന്തിക്കായി പ്രാര്ഥിക്കുമെന്നും കുടുംബാംഗങ്ങൾക്ക് താങ്ങും തണലുമായി എന്നും ഉണ്ടാകും എന്നും അദ്ദേഹം തന്റെ സന്ദേശത്തിൽ അറിയിച്ചു. .

 

പോളിനു വേണ്ടി പൂക്കള്‍ അര്‍പ്പിച്ചു ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നതിനു പകരം കോട്ടയത്ത് സെന്റ് ജോസഫ് സിസ്റ്റേഴിന്റെ നേതൃത്വത്തിൽ ക്യാൻസർ രോഗികളെയും എയിഡ്സ് രോഗികളെയും സംരക്ഷിക്കുന്ന സൈന്റ്റ്‌ ജോസഫ്‌ ഹോസ്‌പിസിനു വേണ്ടി ചാരിറ്റി സ്വീകരിച്ചുകൊണ്ട് പോളിന്റെ സ്മരണ നിലനിർത്തുവാൻ ബന്ധുമിത്രാദികൾ അവസരം ഒരുക്കിയിരുന്നു.

 

പള്ളിയിലെ ചടങ്ങുകള്‍ക്ക് ശേഷം സെമിത്തേരിയില്‍ നടന്ന ചടങ്ങുകള്‍ക്കും മാർ സ്രാമ്പിക്കൽ നേതൃത്വം കൊടുത്തു . പോളിന്‍റെ സഹോദരന്‍ റോയ് എല്ലാവര്‍ക്കും നന്ദി അറിയിച്ചു സംസാരിച്ചു. ഫാ. സജി മലയിൽ പുത്തെൻപുരയിൽ, മാഞ്ചെസ്റ്റർ ക്നാനായ അസോസിയേഷൻ ഭാരവാഹികൾ, ബന്ധുമിത്രാദികൾ എന്നിവർ അടങ്ങിയ കമ്മറ്റി മൃതസംസ്കാര ശുശ്രൂഷകളുടെ സുഗമമായ നടത്തിപ്പിന് നേതൃത്വം നൽകി.

 

മൃതസംസ്കാര ശുശ്രൂഷകൾ കെവിടിവിയിലൂടെയും കെവിടിവിയുടെ യൂട്യൂബ് ചാനലിലൂടെയും ക്നാനായ വോയിസിന്റെ ഫേസ്ബുക് പേജിലൂടെയും തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. ഫേസ്ബുക്കിലൂടെ മാത്രമായി ആയിരക്കണക്കിനുപേരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി മൃതസംസ്കാര ശുശ്രൂഷകളിൽ പങ്കെടുത്തത്. വിഡിയോകൾ താഴെ കൊടുത്തിരിക്കുന്നു. മായി മൃതസംസ്കാര ശുശ്രൂഷകളിൽ പങ്കെടുത്തത്. വിഡിയോകൾ താഴെ കൊടുത്തിരിക്കുന്നു.Latest

Copyrights@2016.