america

ചിക്കാഗോ സെന്റ്‌ മേരീസില്‍ മതബോധന സ്കൂള്‍ വാര്‍ഷികം ഇന്ന് (ശനി) | Live on KVTV

Anil Mattathikunnel  ,  2017-03-31 07:52:55pmm അനില്‍ മറ്റത്തിക്കുന്നേല്‍

ചിക്കാഗോ:ആഗോള ക്നാനായ സമൂഹത്തില്‍ തന്നെ ഏറ്റവും വലിയ ഇടവകയായാ ചിക്കാഗോ സെന്റ്‌ മേരീസ് ക്നാനായ ഇടവകയിലെ മതബോധന സ്കൂള്‍ വാര്‍ഷികം (Religious Education Festival) , ഇന്ന് ( ഏപ്രിൽ 1, ശനിയാഴ്ച്ച ) നടത്തപ്പെടുന്നു. അറുന്നൂറോളം കുട്ടികളും നൂറിൽ പരം യുവജന അധ്യാപകരും ഇരുപതോളം മുതിർന്ന അധ്യാപകരും ഉള്ള ചിക്കാഗോ സെന്റ് മേരീസിലെ മതബോധന സ്‌കൂൾ നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മതബോധന സ്‌കൂളുകളിൽ ഒന്നാണ്. കുട്ടികളും അധ്യാപകരും സ്റ്റേജിൽ പരിപാടികൾ അവതരിപ്പിച്ചുകൊണ്ട് നടത്തപെടുന്ന മതബോധന സ്‌കൂൾ വാർഷികം, എല്ലാ വർഷവും പങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ഏറെ ശ്രദ്ധിക്കപ്പെടുന്ന പരിപാടിയാണ്. ഇടവക വികാരി ഫാ. തോമസ് മുളവനാൽ, അസി. വികാരി ഫാ. ബോബൻ വട്ടംപുറത്ത്, മതബോഷണ സ്‌കൂൾ ഡയറക്ടർ സജി പുതൃക്കയിൽ, അസി. ഡയറക്ടർ മനീഷ് കൈമൂലയിൽ, മതബോധന സ്‌കൂൾ വാർഷികം കോർഡിനേറ്റർ ജ്യോതി ആലപ്പാട്ട്, കൈക്കാരന്മാരായ ടിറ്റോ കണ്ടാരപ്പള്ളി, പോൾസൺ കുളങ്ങര, ജോയിച്ചൻ ചെമ്മാച്ചേൽ, സിബി കൈതക്കത്തൊട്ടിയിൽ, ടോണി കിഴക്കേക്കുറ്റ്, വിസിറ്റേഷൻ സിസ്റ്റേഴ്സ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി വാർഷികാഘോഷങ്ങൾക്ക് നേതൃത്വം നൽകും. പരിപാടി തത്സമയം ക്നാനായ വോയിസിലൂടെയും കെവിടിവിയിലൂടെയും സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും. ക്നാനായവോയിസിന്റെ ഫേസ്ബുക്ക് പേജ്, യൂട്യൂബ് ചാനൽ, മലയാളം ഐപിടിവി, ബോം ടിവി, ഹോം ടിവി, റോക്കു, കെവിടിവി സ്മാർട്ട് ഫോൺ ആപ്പ് തുടങ്ങിയവയിലൂടെ ആഘോഷ പരിപാടികൾ തത്സമയം വീക്ഷിക്കാം. ലിങ്കുകൾ താഴെ കൊടുത്തിരിക്കുന്നു.

https://www.facebook.com/KnanayaVoice/

http://www.youtube.com/user/KVTVUSA/live

http://kvtv.com/index.php?mnu=kvtv



Latest

Copyrights@2016.