america

ചിക്കാഗോ സെന്റ് മേരീസ് മതബോധന സ്‌കൂൾ വാർഷികം വർണ്ണാഭമായി

Anil Mattathikunnel  ,  2017-04-02 07:35:23pmm സജി പുതൃക്കയിൽ

ചിക്കാഗോ: സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവകയിലെ മതബോധന സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ വിശ്വാസ പരിശീലനോത്സവം വൈവിധ്യമാർന്ന പരിപാടികളോടെ വർണ്ണാഭമായി ആഘോഷിച്ചു. ഏപ്രിൽ 1 ശനിയാഴ്ച വൈകീട്ട് 7 മണിക്ക് പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച പരിപാടികൾക്ക് ഇടവക അസി. വികാരി ഫാ. ബോബൻ വട്ടംപുറത്ത് സ്വാഗതം ആശംസിച്ചു. ക്നാനായ റീജിയൺ ഡയറക്ടറും ഇടവക വികാരിയുമായ ഫാ. തോമസ് മുളവനാൽ കലോത്സവം ഉദ്ഘാടനം ചെയ്തു. സേക്രട്ട് ഹാർട്ട് ക്നാനായ ഫൊറോനാ വികാരിയും ചിക്കാഗോയിലെ വിശ്വാസ പരിശീലനോത്സവത്തിന്റെ ശില്പിയുമായ ഇടവകയുടെ മുൻ വികാരി ഫാ. എബ്രഹാം മുത്തോലത്ത് മുഖ്യ പ്രഭാക്ഷണം നടത്തി. സ്‌കൂൾ അസി. ഡയറക്ടർ മനീഷ് കൈമൂലയിൽ സ്‌കൂൾ റിപ്പോർട്ട് അവതരിപ്പിച്ചു. ചർച്ച് എക്സിക്യൂട്ടീവ് അംഗങ്ങളും, ചിക്കാഗോ കെ സി എസ് പ്രസിഡണ്ട് ബിനു പൂത്തുറയിലും ഇടവകയിലെ വിസിറ്റേഷൻ സന്ന്യാസ സമൂഹാംഗങ്ങളും മതബോധന സ്‌കൂൾ ഭാരവാഹികളോടൊപ്പം ഉദ്ഘാടന വേദിയിൽ സന്നിഹിതരായിരുന്നു.

 

കലോത്സവ പരിപാടികളെപ്പറ്റിയുള്ള വിശദീകരണം ജനറൽ കോർഡിനേറ്റർ ജ്യോതി ആലപ്പാട്ട് നൽകി. സ്‌കൂൾ ഡയറക്ടർ സജി പുതൃക്കയിൽ മാസ്റ്റർ ഓഫ് സെറിമണി ആയിരുന്നു. തുടർന്ന് "ഇന്നത്തെ കുട്ടികൾ, നാളത്തെ യുവജനങ്ങൾ " എന്ന വിഷയത്തെ ആസ്പദമാക്കി മൂന്നു മണിക്കൂർ നീണ്ടു നിന്ന വൈവിധ്യമാർന്ന പരിപാടികൾ സ്റ്റേജിൽ അവതരിക്കപ്പെട്ടു. പാഠ്യവിഷയങ്ങൾക്കൊപ്പം പഠ്യേതര വിഷയങ്ങൾക്കും സമുദായ ബോധവൽക്കരണത്തിനും പ്രാമുഖ്യം നൽകികൊണ്ട്, കുട്ടികൾക്ക് ബൈബിൾ സന്ദേശങ്ങൾ നൽകുക എന്ന സദുദ്ദേശത്തോടെയാണ് എല്ലാ വർഷവും ഫെസ്റ്റിവൽ വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നത്. ക്നാനായ റീജിയണിലെ ഏറ്റവും വലിയ മതബോധന സ്‌കൂളുകളിൽ മുൻപന്തിയിൽ നിൽക്കുന്ന സെന്റ് മേരീസ് മതബോധന സ്‌കൂളിന്റെ കലോത്സവത്തിൽ, അഞ്ഞൂറോളം കുട്ടികൾ പങ്കെടുത്തു. മതബോധന സ്‌കൂളിലെ യുവജനങ്ങളായ അധ്യാപകർ, ഡാൻസുകളുടെയും സ്കിറ്റുകളുടെയും പരിശീലകരായി പ്രവർത്തിച്ചു എന്നത് അഭിമാനജനകമാണ്. ക്നാനായ ഗാനങ്ങളുടെ അകമ്പടിയോടെയും നടവിളികളോടെയുമാണ് പരിപാടികൾക്ക് തിരശീല വീണത്. തുടർന്ന് സ്‌നേഹവിരുന്നും നടത്തപ്പെട്ടു.

 

പരിപാടികൾക്ക് സ്‌കൂൾ ഡയറക്ടർമാരോടും അധ്യാപകരോടും കോർഡിനേറ്റർമാരോടും ഒപ്പം കൈക്കാരന്മാരായ ടിറ്റോ കണ്ടാരപ്പള്ളിൽ, പോൾസൺ കുളങ്ങര, ജോയിച്ചൻ ചെമ്മാച്ചെൽ, സിബി കൈതക്കത്തൊട്ടി, ടോണി കിഴക്കേക്കുറ്റ് എന്നിവർ നേതൃത്വം നൽകി. ഹാളിലെയും സ്‌കൂളിലെയും ക്രമീകരണങ്ങൾക്ക് , സിസ്റ്റർ സിൽവേറിയോസ്‌, സിസ്റ്റർ ജെസീന, സി. ജോവാൻ, ജോണി തെക്കേപറമ്പിൽ, ബെന്നി കാഞ്ഞിരപ്പാറ, സണ്ണി മേലേടം, ബിജു പൂത്തറ, ബിനു ഇടക്കര എന്നിവർ നേതൃത്വം നൽകി. കെവിടിവിയിലൂടെയും ക്നാനായവോയിസിലൂടെയും പരിപാടികൾ തത്സമയം സംപ്രേക്ഷണം ചെയ്തു. മനോജ് വഞ്ചിയിൽ ശബ്ദക്രമീകരണങ്ങൾക്കും ഡൊമിനിക്ക് ചൊള്ളമ്പേൽ ഫോട്ടോഗ്രാഫിക്കും നേതൃത്വം നൽകി.

 

പരിപാടിയുടെ തത്സമയ സംപ്രേക്ഷണത്തിന്റെ വീഡിയോയും ഫോട്ടോകളും താഴെ കൊടുത്തിരിക്കുന്നു.

https://goo.gl/photos/E9bAd1fCxsubMjcR6

 Latest

Copyrights@2016.