america

ലോസ്‌ ആഞ്ചലസില്‍ വിമണ്‍ ഓണ്‍ ദി മൂവ്‌ പദ്ധതിക്ക്‌ തുടക്കമായി

Cijoy Parapally  ,  2017-04-06 11:28:02pmm

ലോസ്‌ ആഞ്ചലസ്‌: ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ ഫെഡറേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ആഭിമുഖ്യത്തില്‍ "വിമണ്‍ ഓണ്‍ ദി മൂവ്‌" പദ്ധതിക്ക്‌ തുടക്കമായി. ഏപ്രില്‍ 3-ന്‌ ലോസ്‌ ആഞ്ചലസിലാണ്‌ പദ്ധതി കിക്ക്‌ ഓഫ് ചെയ്തത്. ക്‌നാനായ വനിതകളെ ആധ്യാത്മികമായും മാനസികമായും ശാരീരികമായും കൂടുതല്‍ ശക്തിപ്പെടുത്തുക എന്നതാണ്‌ പദ്ധതിയുടെ ലക്ഷ്യം. സംഘടനയുടെ കീഴിലുള്ള എല്ലാ യൂണിറ്റുകളിലും ഈ പദ്ധതി നടപ്പിലാക്കി വരുന്നതായി പ്രസിഡന്റ്‌ സ്‌മിത തോമസ്‌ വെട്ടുപാറപ്പുറവും ഭാരവാഹികളും അറിയിച്ചു.



Latest

Copyrights@2016.