europe

മാഞ്ചസ്റ്റർ ക്നാനായ ചാപ്ളിൻസിയുടെ ആഭിമുഖ്യത്തിൽ വലിയ നോയമ്പ് ധ്യാനം നടത്തി

Editor  ,  2017-04-07 04:42:22amm ക്ലിന്റിസ് ജോർജ്ജ്

മാഞ്ചസ്റ്റർ: ദൈവവചന വേദിയിൽ വ്യത്യസ്തയോടെ എം. എസ്. എഫ്. എസ് സന്യാസ സമൂഹത്തിന്റെ ആഗോള സുപ്പീരിയർ ജനറൽ ഫാ. എബ്രാഹം വെട്ടുവേലിൽ നയിച്ച വചന പ്രഘോഷണം വിശ്വാസികൾക്ക് നവ്യാനുഭവമായി. ഗഹനമായ വിഷയത്തെ ലളിതമായ ഭാഷയിൽ വ്യത്യസ്തതയോടെ വെട്ടുവേലിൽ അച്ചൻ അവതരിപ്പിച്ചത് ജനങ്ങൾക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. കുട്ടികൾക്കും യുവജനങ്ങൾക്കുമായി സെഹിയോൻ കിഡ്സ് ഫോർ കിങ്ങ്സിലെ ശുശ്രൂഷകർ നയിച്ച പ്രത്യേക ധ്യാനവും നടത്തപ്പെട്ടു. വലിയ നോമ്പ് ധ്യാനത്തിന്റെ ക്രമീകരണങ്ങൾക്ക് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ വി.ജി. ഫാ സജി മലയിൽ പുത്തൻപുരയിൽ നേതൃത്വം നൽകി.



Latest

Copyrights@2016.