europe

മാഞ്ചസ്റ്റര്‍ ക്‌നാനായ ചാപ്ലയന്‍സിയില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍

Editor  ,  2017-04-07 04:50:08amm ക്ലിന്റിസ് ജോർജ്ജ്

മാഞ്ചസ്റ്റര്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ സെന്റ്. മേരീസ് ക്‌നാനായ സീറോ മലബാര്‍ ചാപ്ലയന്‍സിയില്‍ വിശുദ്ധവാര കര്‍മ്മങ്ങള്‍ക്ക് വികാരി ജനറല്‍ ആയ ഫാ. സജി മലയില്‍ പുത്തന്‍പുര നേതൃത്വം നല്‍കും.യേശുവിന്റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനം മുതല്‍ ഉദ്തഥാനം വരെ ആഗോള കത്തോലിക്കാ സഭ വിശുദ്ധവാരമായി ആചരിക്കുന്ന പുണ്യ ആഴ്ചയാണ്.വിഥിന്‍ഷോയിലെ സെന്റ് എലിസബത്ത് ചര്‍ച്ചിലാണ് ക്‌നാനായ ചാപ്ലയന്‍സിയുടെ വിശുദ്ധവാര കര്‍മ്മങ്ങള്‍ നടത്തപ്പെടുന്നത്.ഓശാന ഞായറാഴ്ച വൈകുന്നേരം നാലിന് കുരുത്തോല വെഞ്ചെരിപ്പോടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് കുരുത്തോല പ്രദക്ഷിണവും ദിവ്യബലിയും.പെസഹാ വ്യാഴാഴ്ച (13 /04 /17) വൈകുന്നേരം ആറിന് കാലു കഴുകല്‍ ശുശ്രൂഷ ആരംഭിക്കും. തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം പെസഹാ അപ്പം മുറിക്കല്‍ ശുശ്രൂഷ നടക്കും.

യേശുവിന്റെ കുരിശുമരണ ഓര്‍മ്മ തിരുന്നാള്‍ ദിനമായ ദുഃഖ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞു മൂന്നിന് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. പീഡാനുഭവ ചരിത്രവായന, കുരിശിന്റെ വഴി എന്നിവക്ക് ഫാ. സജി മലയില്‍ പുത്തന്‍പുര നേതൃത്വം വഹിക്കും.ഉയിര്‍പ്പു ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ ശനിയാഴ്ച (15 /04 /17) വൈകീട്ട് എട്ടിനാരംഭിക്കും. വിശുദ്ധ ആഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് ഏവരെയും സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ രൂപതാ വികാരി ജനറല്‍ ഫാ. സജി മലയില്‍ പുത്തന്‍പുര അറിയിച്ചു.



Latest

Copyrights@2016.