europe

വി.ഗീവര്‍ഗ്ഗീസ് സഹദായുടെ തിരുന്നാളിന് നാളെ കൊടിയേറും , ഇടവകയുടെ പീഡാനുഭവ ശുശ്രൂഷകള്‍ക്കും നാളെ തുടക്കം

Editor  ,  2017-04-07 11:46:55amm ക്ലിന്റിസ് ജോർജ്ജ്

മാഞ്ചസ്റ്റര്‍: സെന്റ്.ജോര്‍ജ് ക്‌നാനായ ചര്‍ച്ചില്‍ വി.ഗീവര്‍ഗ്ഗീസ് സഹദായുടെ പെരുന്നാളിന്റെ കൊടിയേറ്റം നാളെ. വി.കുര്‍ബാനക്ക് ശേഷം ഇടവക വികാരി റവ.ഫാ.സജി എബ്രഹാം കൊച്ചെത്ത് കൊടിയേററുന്നതോടെ തിരുനാളിന് തുടക്കമാവും. അടുത്ത മാസം ആറാം തീയ്യതിയാണ് പെരുന്നാള്‍ കൊണ്ടാടുന്നത്.ഇടവകയുടെ പീഢാനുഭവ ശുശ്രൂഷകള്‍ക്കും നാളെ തുടക്കമാവുകയാണ്. നമ്മുടെ കര്‍ത്താവിന്റെ പീഢാനുഭവത്തിന്റെ മുന്നോടിയായുള്ള ജറുസലേം ദേവാലയത്തിലേക്ക് താന്‍ നടത്തിയ യാത്രയെ അനുസ്മരിപ്പിക്കുന്ന ഓശാനയുടെ ശുശ്രൂഷകള്‍ നാളെ രാവിലെ 10.30 ന് ആരംഭിക്കും. പെസഹായുടെ ശുശ്രൂഷകള്‍ 13 ന് 11 മണിക്കും, ദു:ഖവെള്ളിയുടെ ശുശ്രൂഷകള്‍ 14 ന് രാവിലെ 9 മണിക്കും ആരംഭിക്കും.ഉയര്‍പ്പിന്റെ ശുശ്രൂഷകള്‍ 15 ശനിയാഴ്ച വൈകിട്ട് 4.30 നായിരിക്കും ആരംഭിക്കുന്നത്. ഹാശാ ആഴ്ചയിലെ എല്ലാ ശുശ്രൂഷകളിലും പ്രാര്‍ത്ഥനയോടും ഉപവാസത്തോടും കൂടി വന്ന് അനുഗ്രഹം പ്രാപിക്കണമെന്ന് ഇടവക വികാരി ഫാ.സജി എബ്രഹാം അറിയിച്ചു.



Latest

Copyrights@2016.