india

KCYL ഇടയ്ക്കാട്ട് ഫൊറോന ഭിന്നശേഷിയുള്ള കുട്ടികളെ വളർത്തുന്ന അമ്മമാരെ ആദരിക്കുന്നു.

Anil Mattathikunnel  ,  2017-04-16 10:06:38amm

KCYL ഇടയ്ക്കാട്ട് ഫൊറോനയുടെ നേതൃത്വത്തിൽ മാതൃദിനത്തോടനുബന്ധിച്ച്, "അമ്മത്തണൽ" എന്ന പേരിൽ  ഭിന്നശേഷിയുള്ള കുട്ടികളെ  ദൈവത്തിന്റെ വരദാനമായി കരുതി തന്നോട് ചേർത്ത് പരിപാലിച്ച് വളർത്തുന്ന അമ്മമാരെ ആദരിക്കുന്നു. "അമ്മേ " എന്നൊരു കൊതിയോടുള്ള വിളി കേൾക്കാൻ ആഗ്രഹിക്കുന്നണ്ടകിലും, അതോന്നും ലഭിക്കാറില്ല ഈ പാവം അമ്മമാർക്ക്... സ്വാർത്ഥതകളുടെ ഈ ലോകത്ത് സ്വജീവിതം മക്കൾക്ക് വേണ്ടി ഉഴിഞ്ഞ് വെച്ചിരിക്കുന്ന ഇവർ നമ്മുക്കിടയിൽ "ജീവിക്കുന്ന വിശുദ്ധരാണ്". സമൂഹം സഹതാപത്തോടെ നോക്കികാണുന്ന മക്കളെ അഭിമാനമായി നെഞ്ചോട് ചേർത്തിരിക്കുന്ന ഇവർ മക്കൾ ഭാരമാകുന്നവർക്ക് അപമാനമാണ്. കോട്ടയം പ്രദേശത്തു നിന്നായി, നൂറ്റിയമ്പതിൽ പരം അമ്മമാരോടൊപ്പമാണ് കെ സി വൈ എൽ ഇടയ്ക്കാട് ഫൊറോന ഈ മാതൃദിനം അർത്ഥപൂർണ്ണമാക്കുന്നത്, മെയ് 6 ശനിയാഴ്ച ( 06-05-2017) ഉച്ച കഴിഞ്ഞ് 2 മണിക്ക് ചൈതന്യ പാസ്റ്ററൽ സെന്റെറിൽ നടക്കുന്ന മഹനീയമായ പരിപാടിയിലേക്ക് എല്ലാവരേം സ്നേഹപൂർവ്വം ക്ഷണിക്കുന്നു, ജീവിക്കുന്ന ഈ വിശുദ്ധരോടൊപ്പം നമ്മുക്കും പങ്കുചേരാം



Latest

Copyrights@2016.