india

കെ സി സി ചങ്ങലീരി ഫൊറോനാ പ്രവർത്തോദ്ഘാടനം ഏപ്രിൽ 30 ന് അട്ടപ്പാടിയിൽ

Anil Mattathikunnel  ,  2017-04-18 08:27:09pmm ക്ലിന്റിസ് ജോർജ്ജ്

അട്ടപ്പാടി: ക്നാനായ കത്തോലിക്കാ കോൺഗ്രസിന്റെ ചങ്ങലീരി ഫൊറോനായുടെ 2016- 2018 വർഷത്തേക്കുള്ള പ്രവർത്തനോദ്ഘാടനം ഏപ്രിൽ 30 ന് നടത്തപ്പെടും. അട്ടപ്പാടിയിലെ രാജഗിരി സെന്റ് സ്റ്റീഫൻസ് ദൈവാലയാങ്കണത്തിൽ വച്ച് നടത്തപെടുന്ന പ്രവർത്തോദ്ഘാടനത്തിന്റെ ഭാഗമായി ഫൊറോനാ തല കുടുംബ സംഗമവും അതിരൂപതാ ഭാരവാഹികൾക്ക് സ്വീകരണം ഏർപ്പെടുത്തുന്നുണ്ട്. കുടുംബസംഗമത്തിന്റെ ഭാഗമായി സൗഹൃദ നാടവിലി മത്സരം, ക്ലാസ്സുകൾ, മലബാർ കുടിയേറ്റ പ്ലാറ്റിനം ജൂബിലി റിസോഴ്‌സ് ടീം നയിക്കുന്ന സെമിനാർ തുടങ്ങി നിരവധി പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. കെ സി സി അതിരൂപതാ പ്രസിഡണ്ട് ശ്രീ സ്റ്റിഫൻ ജോർജ്ജ് മുഖ്യ പ്രഭാക്ഷണം നടത്തും. കെ സി സി ചങ്ങലീരി ഫൊറോനാ പ്രസിഡണ്ട് ഇ എ മാത്യു പാടവത്തിൽ അധ്യക്ഷത വഹിക്കും. ഫൊറോനാ ചാപ്ലയിൻ ഫാ. ജോസ് കന്നുവെട്ടിയേൽ കർമ്മരേഖാ പ്രകാശനം നടത്തും. കെ സി സി യുടെ ഫൊറോനാ - രൂപതാ തലത്തിലുള്ള നിരവധി നേതാക്കന്മാർ ആശാമസാ പ്രസംഗങ്ങൾ നടത്തും. 



Latest

Copyrights@2016.