gulf

കുവൈറ്റിലെ മലബാർ കുടിയേറ്റ അനുസ്മരണ യാത്രയുടെയും ക്നാനായ സംഗമത്തിന്റെയും ഒരുക്കങ്ങൾ പൂർത്തിയായി

Anil Mattathikunnel  ,  2017-04-18 08:39:29pmm ക്ലിന്റിസ് ജോർജ്ജ്

കുവൈറ്റ് : മലബാർ കുടിയേറ്റ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന കോട്ടയം അതിരൂപതയോട് ഐക്യദാർഡ്യം പ്രകടിപ്പിച്ചുകൊണ്ട് കുവൈറ്റ് ക്‌നാനായ കൾച്ചറൽ അസോസിയേഷന്റെ എല്ലാ ഏരിയാൽ നിന്നുള്ള ക്നാനായ അംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ഏപ്രിൽ 21 വെള്ളിയാഴ്ച വഫ്രയിലെ ശാന്ത സുന്ദരമായ പച്ചപ്പിലേക്ക് നടത്തുന്ന മലബാർ കുടിയേറ്റ അനുസ്മരണ യാത്രയുടെയും ക്നാനായ സംഗമത്തിന്റെയും ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. കുവട്ടിലെ നാഗരികതയുടെ തിരക്കുകൾക്കെല്ലാം അവധി നൽകികൊണ്ട് പ്രകൃതി രമണീയമായ കുവൈറ്റിന്റെ ഉൾപ്രദേശമായ വാഫ്രാ ഷാലെയിൽ നടത്തപെടുന്ന സംഗമത്തിന്റെ മാറ്റ് കൂട്ടുവാനായി രസകരമായ നിരവധി മത്സരങ്ങളും, വാദം വലി, ഭാഗ്യ നറുക്കെടുപ്പ്, നാടൻ ഉത്പന്നങ്ങളുടെ ലേലം, കെ സി വൈ എൽ സ്റ്റാൾ, കെ കെ സി എ സ്വന്തമായി പാകം ചെയ്യുന്ന ഭക്ഷണം തുടങ്ങി നിരവധി കാര്യങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ യാത്രയുടെ ഫൈനൽ പ്രോമോ വീഡിയോയുടെ പ്രകാശനകർമ്മം കെ.കെ.സി.എ പ്രസിഡന്റ് ശ്രീ.ജോബി പുളിക്കോലിൽ നിർവ്വഹിച്ചു. അഭി. പണ്ടാരശ്ശേരിൽ പിതാവ് ആശംസകൾ അറിയിച്ചുകൊണ്ട് എത്തുന്ന ഈ പ്രോമോ വീഡിയോ ഇതിനകം തന്നെ സോഷ്യൽ മീഡിയായിൽ തരംഗമായി മാറി കഴിഞ്ഞിരിക്കുകയാണ്.

 

സംഗമത്തിനായി കൂടാരയോഗങ്ങൾ കേന്ദ്രീകരിച്ചു ഒരുക്കിയിരിക്കുന്ന വാഹനങ്ങൾ രാവിലെ കൃത്യം 8 മണിക്ക് പുറപ്പെടുന്നതായിരിക്കും. എല്ലാ കാലത്തും സംഘടനയുടെയും അതുവഴി സമുദായത്തിന്റെയും മുന്നോട്ടുള്ള പ്രയാണത്തിൽ കരുത്തും ഊർജ്ജവും പകർന്നു നൽകിക്കൊണ്ടിരിക്കുന്ന കുവൈറ്റിലുള്ള എല്ലാ ക്നാനായ അംഗങ്ങളെയും അന്നേ ദിവസം വഫ്ര ഫാമിലേക്കു കെ.കെ.സി.എ 2017 കമ്മിറ്റിയുടെ പേരിൽ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘടകർ അറിയിച്ചു.

 

കുടുതൽ വിവരങ്ങൾക്കു,

ജോബി പുളിക്കോലിൽ (പ്രസിഡന്റ്) Mob : 51781972

ജയേഷ് ഓണശേരിൽ (ജനറൽ സെക്രടറി) Mob : 55649694

മെജിത് ചമ്പക്കര (ട്രെഷറർ) Mob : 94401141

 



Latest

Copyrights@2016.