india

ഉഴവൂരില്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് 23 മുതല്‍.

Anil Mattathikunnel  ,  2017-04-18 08:47:11pmm സ്റ്റീഫൻ ചെട്ടിക്കൻ

ഉഴവൂരില്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് 23 മുതല്‍.ഉഴവൂര്‍: യു.എഫ്.സി. സംഘടിപ്പിക്കുന്ന രണ്ടാമത് അഖില കേരളാ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ഏപ്രില്‍ 23 മുതല്‍ ഉഴവൂര്‍ ഒ.എല്‍.എല്‍. ഹയര്‍ സെക്കന്ററി മൈതാനിയില്‍ നടത്തപെടും. ഒന്നാം സമ്മാനാര്‍ഹരാകുന്ന ടീമിന് എം.എം. മാത്യു മറ്റപ്പള്ളിക്കുന്നേല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 7001 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് കെ.എം. ജോസഫ് കോയിത്തറയില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 3501 രൂപയും സമ്മാനമായി നല്‍കും. ഉഴവൂര്‍ ദോത്തി ക്രിക്കറ്റ് ക്ലബ് മുന്‍ ക്യാപ്ടന്‍ കുര്യന്‍ വര്‍ഗീസ് യു.എ.ഇ. ടൂര്‍ണ്ണമെന്റിന്റെ ഗ്രാന്റ് സ്‌പോണ്‍സറാണ്.ടീമുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് 9961406049, 9447807574 എന്നീ നമ്പരുകളില്‍ ബന്ധപെടുക. രജിസ്‌ട്രേഷന്‍ ഫീസ് 700 രൂപ.



Latest

Copyrights@2016.