india

പോത്തേട്ടന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഉടൻ വരുന്നു.

Anil Mattathikunnel  ,  2017-04-19 09:52:13pmm

കോട്ടയം: സിനിമാ പ്രേമികൾ പോത്തേട്ടൻ എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന, ക്നാനായ സമുദായത്തിന്റെ അഭിമാനം ദിലീഷ് പോത്തൻ മഹേഷിന്റെ പ്രതികാരത്തിന് ശേഷം ഒരുക്കുന്ന മറ്റൊരു ഫാഹദ് ഫാസിൽ ചിത്രമായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും പ്രദർശനത്തിന് തയ്യാറാവുന്നു. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഫഹദിനൊപ്പം സുരാജ് െവഞ്ഞാറമൂടിനെയും പോസ്റ്ററിൽ കാണാം. രാജീവ് രവി ഈ ചിത്രത്തിന് കാമറ ചലിപ്പിക്കാനെത്തുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. സൗബിൻ ഷാഹിർ, അലെൻസിയർ എന്നിവരാണ് മറ്റുതാരങ്ങൾ. ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനും അനീഷ് എം തോമസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പത്രപ്രവർത്തകനായ സജീവ് പാഴൂർ കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നു. ബിജിപാൽ ആണ് സംഗീതം. ചിത്രസംയോജനം കിരൺദാസ്. ആദ്യ ചിത്രത്തിൽ തന്നെ തന്റെ പ്രതിഭ തെളിയിച്ച ദിലീഷിന്റെ പ്രതിഭാ തിളക്കത്തിന്റെ നേർക്കാഴ്ച്ച പുതിയ ചിത്രത്തിലും ഉണ്ടാകും എന്ന ഉറച്ച വിശ്വാസത്തിലാണ് പ്രേക്ഷകർ.



Latest

Copyrights@2016.