india

എസ് എച്ച് മൗണ്ട് കെ സി വൈ എല്‍ ന്‍്റെ ആഭിമുഖ്യത്തില്‍ ഫിനിക്സ് – 2017 നടത്തി

Editor  ,  2017-04-20 09:08:36amm ക്ലിന്റിസ് ജോർജ്ജ്

എസ് എച്ച് മൗണ്ട് : കെ സി വൈ എല്‍ ന്‍്റെ ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്കായ് നടത്തിയ ഏകദിന യുവജന പ്രോഗ്രാമായ ഫിനിക്സ് – 2017 അതിരൂപത പ്രസിഡന്‍റ് മെല്‍ബിന്‍ പുളിയംതൊട്ടിയില്‍ ഉദ്ഘാടനം ചെയ്തു. തിരുഹൃദയ ദാസ സമൂഹം സൂപ്പീരിയര്‍ ജനറല്‍ റവ. ഫാ. കുര്യന്‍ തട്ടാര്‍കുന്നേല്‍ ഒ എച്ച് എസ് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നടന്ന യോഗത്തില്‍ യൂണിറ്റ് പ്രസിഡന്‍്റ് സച്ചു ജോസഫ് ജോണ്‍ മഞ്ഞാങ്കല്‍ അധ്യക്ഷതവഹിച്ചു. ചാപ്ളയിനും വികാരിയുമായ റവ. ഫാ. തോമസ് കീന്തനാനിക്കല്‍ ഒ എസ് എച്ച് അനുഗ്രഹ പ്രഭാഷണവും അതിരൂപത സിസ്റ്റര്‍ അഡൈ്വസര്‍ ഡോ. സി. ലേഖ എസ് ജെ സി യുവജന സന്ദേശവും നല്‍കി. അതിരൂപത സെക്രട്ടറി ബിബീഷ് ജോസ് ഓലിക്കാമുറിയില്‍, ഇടയ്ക്കാട്ട് ഫൊറോന പ്രസിഡന്‍്റ് ജിന്‍സ് ജോര്‍ജ്ജ് പൂത്തറ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രോഗ്രാം ഡയറക്ടര്‍ ടോം മാത്യുസ് കരികുളത്തിന്‍്റെ നേതൃത്വത്തില്‍ ആര്‍ട്ടിസ്റ്റ് പി ജെ യേശുദാസ് കരികുന്നം സ്കൂളിലെ അദ്ധ്യാപകനായ നിമ്മിച്ചന്‍ ജോസഫ്, യൂത്ത് ട്രൈനര്‍ ജസ്റ്റിന്‍ പയസ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ളാസ്സുകളും പ്രോഗ്രാമുകളും നടത്തി. സദാചാര പോലീസിംഗിനെ കുറിച്ച് ഡിബേറ്റും സംഘടിപ്പിച്ചു. യുവജന പ്രോഗ്രാമിന് ഫിനിക്സ് എന്ന പേര് നിര്‍ദ്ദേശിച്ച ജേക്കബ് സാബു മുളകുമറ്റത്തിന് ക്യാഷ് അവാര്‍ഡ് നല്‍കി. വര്‍ഷ ഷാജി തൈക്കാട്ട്, ലിയ ജോണി സ്രാമ്പിച്ചിറ എന്നിവര്‍ ആലപിച്ച പ്രാര്‍ത്ഥനാ ഗാനത്തോടെ തുടക്കം കുറിച്ച യുവജന പ്രോഗ്രാമില്‍ സാന്ദ്ര ജോസഫ് ജോണ്‍ മഞ്ഞാങ്കല്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. ജോ. സെക്രട്ടറി മരിയ ജോമോന്‍ പടിഞ്ഞാറെകാലായില്‍ സ്വാഗതവും സെക്രട്ടറി അമിതാബ് വിന്‍സെന്‍്റ് പാറയ്ക്കല്‍ നന്ദിയും രേഖപ്പെടുത്തി. കോ ഓര്‍ഡിനേറ്റര്‍ എയ്ഞ്ചല ലിസ് എബ്രഹാം മുട്ടത്തില്‍ അവതാരകയായിരുന്നു. പരിപാടികള്‍ക്ക് വൈസ്. പ്രസിഡന്‍്റ് ജോം ജോണ്‍സണ്‍ പുല്ലുക്കാട്ട്, ട്രഷറാര്‍ ജോയല്‍ പി സ്കറിയ പള്ളിപറമ്പില്‍, സിസ്റ്റര്‍ അഡൈ്വസര്‍ സി. റേച്ചല്‍ എസ് വി എം ഡയറക്ടര്‍ സാജന്‍ ഫിലിപ്പ് മാമ്പഴപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.



Latest

Copyrights@2016.