america

ഷിക്കാഗോ സേക്രഡ് ഹാർട്ടിൽ മദേഴ്സ് ഡെ ആഘോഷിച്ചു

Cijoy Parapally  ,  2017-05-16 11:24:22pmm ബിനോയി കിഴക്കനടി

ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനാ‍യ കത്തോലിക്കാ ഫൊറോനായിൽ, മെയ് 14 - ന് ഒമ്പതേ മുക്കാലിനു നടന്ന വിശുദ്ധ കുർബാനക്കുശേഷം ബഹുമാനപ്പെട്ട ഫൊറോനാ വികാരി വെരി റെവ. ഫാദർ എബ്രാഹം മുത്തോലത്ത് എല്ലാ‍ അമ്മമാരേയും അനുമോദിക്കുകയും, അവർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥന ചൊല്ലി അനുഗ്രഹിക്കുകയും ചെയ്തു. കുടുംബങ്ങളുടെ പ്രകാശമായ മാതാക്കൾക്കുള്ള നന്ദി പ്രകാശമായി റോസാപ്പൂക്കൾ നൽകി ആദരിക്കുകയും ചെയ്തു. മെൻസ് മിനിസ്ട്രിയുടെ നേത്യത്വത്തിൽ സ്നേഹവിരുന്നും ഉണ്ടായിരുന്നു.



Latest

Copyrights@2016.