Home Blog

വിശ്വാസപരിശീലനത്തിന്റെവാർഷികo നടത്തി

0

വിശ്വാസ പരിശീലനത്തിന്റെ വാർഷികo നടത്തി
പുതുവേലി : പുതുവേലി സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയിൽ വിശ്വാസ പരിശീലനത്തിന്റെ 2022 -23 അധ്യയന വർഷത്തെ വാർഷികം 09/07/2023 ഞായറാഴ്ച രാവിലത്തെ കുർബാനയ്ക്ക് ശേഷം നടത്തി .ഇടവക വികാരി റവറന്റ് ഫാദർ ജോസഫ് ഈഴാറത്തിന്റെ അധ്യക്ഷതയിൽ അതിരൂപത വിശ്വാസ പരിശീലന കമ്മീഷൻ ചെയർമാൻ റവ. ഫാദർ ജിബിൻ മണലോടിയിൽ ഉദ്ഘാടനം നിർവഹിച്ചു. റവ.ഫാദർ ജോൺ പട്ടുമാക്കിൽ, പി ടി എ പ്രസിഡന്റ് മാത്യു തോമസ് നെടിയ പാലക്കൽ,സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബ്ലസൻ ജോയ് ചിറയത്ത്, സ്റ്റാഫ് സെക്രട്ടറി ജിഷ ആൽവിൻ ചിറയത്ത്, സ്കൂൾ ലീഡർ ഡേവിസ് ആൽവിൻ ചിറയത്ത്, ഡെപ്യൂട്ടി ലീഡർ അധീന ജോബി പൂക്കൂട്ടത്തിൽ എന്നിവർ പ്രസംഗിച്ചു. വിശ്വാസ പരിശീലനത്തിന്റെ 2023- 24 വർഷത്തിലെ കലണ്ടർ പ്രകാശനം ചെയ്തു.സ്കോളർഷിപ്പുകളും സമ്മാനങ്ങളും വിതരണം ചെയ്തു.കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. അധ്യാപകരും, പിടിഎ കമ്മിറ്റി അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി

UKKCA യുടെ 53 മത് യൂണിറ്റിൻറെ ഉത്ഘാടനം മിൽട്ടൻ കെയിൻസിൽ നടന്നു.

0

എല്ലാത്തരം അധാർമ്മികതയിൽ നിന്നും നിന്നെ കാത്തുകൊള്ളുക.നിൻ്റെ പൂർവ്വികരുടെ ഗോത്രത്തിൽ നിന്ന് മാത്രം ഭാര്യയെ സ്വീകരിയ്ക്കുക. അന്യജാതികളിൽ നിന്ന് വിവാഹം ചെയ്യരുത്. നാം പ്രവാചകൻമാരുടെ സന്തതികളാണ്. നമ്മുടെ പൂർവ്വപിതാക്കൻമാരായ നോഹ, അബ്രഹാം, ഇസഹാക്ക്, യാക്കോബ് എന്നിവരെല്ലാം തങ്ങളുടെ ചാർച്ചക്കാരുടെ ഇടയിൽ നിന്നാണ് ഭാര്യമാരെ തെരെഞ്ഞെടുത്തത് എന്ന കാര്യം നീ അനുസ്മരിയ്ക്കണം. സന്താനങ്ങൾ വഴി അവർ അനുഗ്രഹീതരായി. അവരുടെ പിൻ തലമുറ ദേശം അവകാശമാക്കി:(തോബി4:12)
പ്രവാചകൻമാരുടെ സന്തതികളായ,അനുഗ്രഹിയ്ക്കപ്പെട്ട ജനമായ, ക്നാനായക്കാരുടെ പ്രവാസി നാട്ടിലെ സംഘടന,വളർന്ന്,പടർന്ന്,പന്തലിച്ച്, കൂടുതൽ ശാഖകളുമായി, കൂടുതൽ കരുത്തേറുമ്പോൾ UKKCA യുടെ പുതു യൂണിറ്റിൻ്റെ ഉത്ഘാടനം മിൻടൺ കെയ്ൻസിൽ നടന്നു.സ്വ വംശ നിഷ്ഠയിൽ അഭിമാനിയ്ക്കുന്ന,വിശ്വാസവും പാരമ്പര്യവും തലമുറകളിലേയ്ക്ക് പകരാനാഗ്രഹിയ്ക്കുന്ന,മിൽടൺ കെയ്ൻസിലെ കുടുംബാംഗങ്ങൾ UKKCA യുടെ ഭാഗമാകുന്നതിൽ,അതിരറ്റ ആനന്ദത്തോടെയും അഭിമാനത്തോടെയും യൂണിറ്റ് ഉത്ഘാടനത്തിനായി ഒത്തുചേർന്നു.

ഓൾഡ് ബ്രൂക്ക് സെൻററിൽ നടന്ന യൂണിറ്റ് ഉത്ഘാടനത്തിന്, യൂണിറ്റ് പ്രസിഡൻ്റ് :ടിനു തോമസ് തുണ്ടിയിൽ, സെക്രട്ടറി :സിജോ ജോസൻ, ട്രഷറർ: ഷേർലി ജോൺ, ആക്റ്റിവിറ്റി കോ ഓർഡിനേറ്റർ: ആൻജു വിബു എന്നിവർ നേതൃത്വം നൽകി. UKKCA പ്രസിഡൻറ് ശ്രീ സിബി കണ്ടത്തിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. UKKCA ജോയൻ്റ് സെക്രട്ടറി: ജോയി പുളിക്കിൽ, അഡ്‌വൈസർ: ലൂബി വെള്ളാപ്പള്ളി എന്നിവർ ആശംസകൾ നേർന്നു. 21 മത് UKKCA കൺവൻഷന് യൂണിറ്റ് അംഗങ്ങൾ ഒന്നു ചേർന്ന് ആശംസകൾ നേർന്നു. ബിബു തോമസ്, ജോബി ജോർജ്, സാജു ജോസഫ് എന്നിവർ കുടുംബസമേതം UKKCA ഭാരവാഹികളിൽ നിന്ന് ഫാമിലി ഗോൾഡൻ ടിക്കറ്റുകൾ ഏറ്റുവാങ്ങി.

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ
PR0 UKKCA

കെ.സി.വൈ.എല്‍ മലബാര്‍ റീജിയണ്‍ പ്രവര്‍ത്തനോദ്ഘാടനം നടത്തപ്പെട്ടു.

0

കണ്ണുര്‍: കെ.സി.വൈ.എല്‍ മലബാര്‍ റീജിയണ്‍ സമിതിയുടെ 2024- 25 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം ശ്രീപുരം ബറുമറിയം പാസ്റ്റര്‍ സെന്‍ററില്‍ നടത്തപ്പെട്ടു. മലബാര്‍ റീജിയണ്‍ പ്രസിഡന്റ് ജാക്സണ്‍ സ്റ്റീഫന്‍ മണപ്പാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കോട്ടയം അതിരൂപത സഹാ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്തു. മലബാര്‍ റീജിയണ്‍ ചാപ്ളിയ്ന്‍ ഫാ. ജോസഫ് വെള്ളാപ്പള്ളികുഴിയില്‍, അതിരൂപത ജനറല്‍ സെക്രട്ടറി അമല്‍ സണ്ണി വെട്ടുകുഴിയില്‍, കെസി.ഡബ്ള്യൂ.എ മലബാര്‍ റീജിയണ്‍ പ്രസിഡന്റ് ബിന്‍സി ടോമി എന്നിവര്‍ പ്രസംഗിച്ചു. പ്രവര്‍ത്തനോദ്ഘാടനത്തോടനുബന്ധിച്ച് നടത്തപ്പെട്ട ‘ക്നാനായ റാമ്പ് വാക്’ മത്സരത്തിന്റ് സമ്മാനദാനം അതിരൂപതാ ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട് നിര്‍വഹിച്ചു. മത്സരത്തില്‍ പയ്യാവൂര്‍ വലിയ പള്ളി യൂണിറ്റ് ഒന്നാം സ്ഥാനവും ക്രൈസ്റ്റ് നഗര്‍ യൂണിറ്റ് രണ്ടാം സ്ഥാനവും രാജപുരം യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്പോട്ട് സ്കിപ്പിങ്ങ് മത്സരത്തില്‍ തേറ്റമല ഇടവകാംഗം ജെസവിന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ക്രൈസ്റ്റ് നഗര്‍ യൂണിറ്റിലെ യുവജനങ്ങളുടെ കലാപരിപാടികളും അരങ്ങേറി. അതിരൂപത ട്രഷറര്‍ അലന്‍ ജോസഫ് ജോണ്‍ തലയ്ക്കമറ്റത്തില്‍, മലബാര്‍ റീജിയണ്‍ ഡയറക്ടര്‍ ബിജു തോമസ് മുല്ലൂര്‍, മുന്‍ ഭാരവാഹികളായ ജോക്കി, സോയല്‍ , ഫൊറൊന ഭാരവാഹികള്‍, യൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ് അതിരൂപതാ പ്രതിനിധിയോഗം സംഘടിപ്പിച്ചു

0

കോട്ടയം അതിരൂപതയുടെ അല്മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സിന്റെ പ്രതിനിധിയോഗം കണ്ണൂർ ബറുമറിയം പാസ്റ്ററൽ സെന്ററിൽ നടത്തി. കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ഉദ്ഘാടനം ചെയ്തു. അതിരൂപതാ ചാപ്ലെയിൻ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ആമുഖസന്ദേശം നല്കി. മലബാർ റീജയണൽ ചാപ്ലെയിൻ ഫാ. ജോയി കട്ടിയാങ്കൽ മുഖ്യപ്രഭാഷണം നടത്തി. കായികഗംരത്ത് മികവു തെളിയിച്ച പ്രതിഭകളെ യോഗത്തിൽ ആദരിച്ചു. അതിരൂപതാ ജനറൽ സെക്രട്ടറി ബേബി മുളവേലിപ്പുറത്ത് വാർഷിക റിപ്പോർട്ട് അവതിപ്പിച്ചു. ട്രഷറർ ജോൺ തെരുവത്ത് വരവു ചിലവു കണക്കുകളും ബഡ്ജറ്റും അവതരിപ്പിച്ചു. മലബാർ റീജിയണൽ പ്രസിഡന്റ് ജോസ് കണിയാപറമ്പിൽ, സെക്രട്ടറി ഷിജു കൂറാനയിൽ, അതിരൂപതാഭാരവാഹികളായ ടോം കരികുളം, ബിനു ചെങ്ങളം, എം.സി. കുര്യാക്കോസ്, സാബു കരിശ്ശേരിക്കൽ എന്നിവർ പ്രസംഗിച്ചു. കെ.സി.സി വർക്കിംഗ് കമ്മിറ്റി അംഗങ്ങളും അതിരൂപതയിലെ എല്ലാ യൂണിറ്റുകളിൽനിന്നുള്ള പ്രതിനിധികളും പങ്കെടുത്തു.

കല്ലറ സെന്റ്. തോമസ് ക്‌നാനായ പള്ളിയുടെ ശതോത്തര രജതജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

0

കല്ലറ: കല്ലറ സെന്റ്. തോമസ് ക്‌നാനായ കത്തോലിക്ക പള്ളിയുടെ ശതോത്തര രജതജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ.മൈക്കിള്‍ വെട്ടിക്കാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച വി.കുര്‍ബ്ബാനയോടുകൂടിയായിരുന്നു ആഘോഷപരിപാടികളുടെ ആരംഭം. മുന്‍ വികാരിമാരും ഇടവകാംഗങ്ങളായ വൈദികരും ചേര്‍ന്ന് അര്‍പ്പിച്ച സമൂഹ ബലിയെ തുടര്‍ന്ന് തോമസ് നാമധാരികളായ ഇടവകാംഗങ്ങള്‍ ഒരുമിച്ചു ചേര്‍ന്ന് തിരിതെളിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനപരിപാടികളുടെ ഭാഗമായി 90 വയസ്സിനു മുകളില്‍ പ്രായമുള്ള ഇടവകാംഗങ്ങളെ ആദരിക്കുന്ന ചടങ്ങും നടന്നു. 1900-ല്‍ സ്ഥാപിതമായ ഈ ഇടവക ദേവാലയത്തിന്റെ നൂറ്റിയിരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ 2025 ഏപ്രില്‍ മാസത്തിലാണ് സമാപിക്കുന്നത്. ഈ ഇടവകയുടെ ആത്മീയ വളര്‍ച്ചയുടെ ഭാഗമായി അന്‍പതോളം വൈദികരും എഴുപതോളം സിസ്റ്റേഴ്‌സും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സേവനം ചെയ്തുവരുന്നു. ഈ ജൂബിലി വര്‍ഷം ഇടവകയുടെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചക്ക് വഴിതെളിക്കുന്ന നിരവധി കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുള്ളതായി വികാരി ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി അറിയിച്ചു.

മയാമി കെ.സി.സി.എൻ.എ. കൺവൻഷൻ കിക്കോഫ് ഗംഭീരവിജയം .

0

ക്നാനായ കാത്തലിക് അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡ (KCASF) യുടെ പതിനഞ്ചാമത് കെ.സി.സി.എൻ.എ. കൺവൻഷൻ്റെ കിക്കോഫ് ഏപ്രിൽ 20 ശനിയാഴ്ച കെ.സി.എ.എസ്.എഫ്. പ്രസിഡൻ്റ് ശ്രീ. ജോണി ചക്കാലക്കൽ, വൈസ് പ്രസിഡൻ്റ് ശ്രീ മനോജ് താനത്ത്, സെക്രട്ടറി ശ്രിമതി സിംല കൂവപ്ലാക്കൽ, ജോയിൻ്റ് സെക്രട്ടറി ശ്രീ ജിമ്മി തേക്കുംകാട്ടിൽ, ട്രഷറർ ശ്രീമതി സിന്ധു വണ്ടന്നൂർ, നാഷണൽ കൗൺസിൽ അംഗം അശോക് വട്ടപ്പറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ നടന്നു. KCASF വാർഷിക പിക്‌നിക്കിനോടനുബന്ധിച്ചു നടന്ന ചടങ്ങിൽ കെ.സി.സി.എൻ.എ. പ്രസിഡൻ്റ് ശ്രീ ഷാജി എടാട്ട് മുഖ്യ അഥിതിയായിരുന്നു. മയാമി ക്നാനായ സമുദായം, കിക്കോഫിന് ആവേശകരമായ പിന്തുണയാണ് നൽകിയത് ഈ ജൂലൈ 4 മുതൽ 7 വരെ ടെക്‌സാസിലെ സാൻ അൻ്റോണിയോയിലുള്ള ഹെൻറി ബി. ഗോൺസാലസ് കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന കൺവെൻഷൻ്റെ സ്‌പോൺസർമാരായി ഒട്ടേറെ കുടുംബങ്ങൾ മുന്നോട്ടുവന്നു.

ശ്രീ ജോണി & മേഴ്‌സി ചക്കാലക്കൽ , ശ്രീ കുഞ്ഞുമോൻ & സിംല കൂവപ്ലാക്കൽ , ശ്രീ മനോജ് & സിമി താനത്ത്, ശ്രീ ബൈജു & സിന്ധു വണ്ടന്നൂർ, ശ്രീ ജിമ്മി & ഡയാന തേക്കുംകാട്ടിൽ, ശ്രീ സിബി & ഷീന ചാണശ്ശേരിൽ,ശ്രീ റോജി & റോഷ്‌നി കണിയാംപറമ്പിൽ, ശ്രീ ബെന്നി & ഷിനു പള്ളിപറമ്പിൽ , ശ്രീ സഞ്ജയ് & ജെസ്സി നടുപറമ്പിൽ, ശ്രീ സന്തോഷ് ആൻഡ് ഷീബ പുതിയറ , ശ്രീ ജെയ്‌മോൻ & മഞ്ജു വെളിയന്തറയിൽ , ശ്രീ ജെയ്‌സൺ & സംഗീത തേക്കുംകാട്ടിൽ, ശ്രീ മൈക്കൾ & ഷീല കുറികാലായിൽ ,ശ്രീ ജെയിംസ് & ബിബി പച്ചിക്കര , ശ്രീ രാജൻ & ലിസി പടവത്തിൽ , ശ്രീ അശോക് & ജോമോൾ വട്ടപ്പറമ്പിൽ ,ശ്രീ അബ്രഹാം പുതിയിടത്തുശ്ശേരിൽ എന്നിവരിൽ നിന്ന് കെ.സി.സി.എൻ.എ. പ്രസിഡൻ്റ് ശ്രീ ഷാജി എടാട്ട് രജിസ്ട്രേഷൻ സ്വീകരിച്ചു.

കൺവൻഷെൻറെ പിന്തുണയുമായി മുന്നോട്ട് വന്ന എല്ലാ കുടുംബങ്ങൾക്കും യുവജനങ്ങൾക്കും KCCNA പ്രസിഡൻ്റ് നന്ദി അറിയിക്കുകയും കൂടുതൽ കൂടുതൽ കുടുംബങ്ങൾ പ്രത്യേകിച്ച് യുവജനങ്ങളും മുന്നോട്ട് വരികയും 15-ാമത് KCCNA കൺവെൻഷൻ്റെ ഭാഗമാവുകയും ചെയ്യണമെന്ന് അഭ്യർത്ഥിച്ചു. ഇത്തവണത്തെ കൺവൻഷനിൽ യുവജനങ്ങൾക്കായി ഒട്ടേറെ പരിപാടികളും ആസൂത്രണം ചെയ്യുവരുന്നതായി പ്രസിഡൻ്റ് ശ്രീ ഷാജി എടാട്ട് അറിയിച്ചു .

by ബൈജു ആലപ്പാട്ട് KCCNA – PRO

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭൗമ ദിനാചരണം സംഘടിപ്പിച്ചു

0

കോട്ടയം: ഏപ്രില്‍ 22 ലോക ഭൗമ ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭൗമ ദിനാചരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി നിര്‍വ്വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഭൗമ സംരക്ഷണ സെമിനാറിന് ഡോ. റോസമ്മ സോണി നേതൃത്വം നല്‍കി. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ നിന്നായുള്ള ഗ്രാമതല സന്നദ്ധ പ്രവര്‍ത്തകര്‍ ദിനാചരണത്തില്‍ പങ്കെടുത്തു. സ്വാശ്രയസംഘങ്ങളിലൂടെ ഭൗമ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദിനാചരണം സംഘടിപ്പിച്ചത്.

കിടങ്ങൂര്‍: പാലക്കാട്ട് ഏലിയാമ്മ മത്തായി | Live Funeral Telecast Available

0

കിടങ്ങൂര്‍: പാലക്കാട്ട് ബേബിയുടെ ഭാര്യ ഏലിയാമ്മ (പെണ്ണമ്മ-67) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച (25.04.2024) വൈകുന്നേരം 4 മണിക്ക് കിടങ്ങൂര്‍ സെന്റ് മേരീസ് ക്‌നാനായ ഫൊറോന പളളിയില്‍. പരേത സംക്രാന്തി കിഴക്കേപൂഴിക്കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: നിഷ, നിജു. മരുമക്കള്‍: ഷിജോ പതിയില്‍ കൂടല്ലൂര്‍, നിമിഷ അയലാറ്റില്‍ കുറുമുളളൂര്‍.

താമ്പ: പുതുപ്പറമ്പിൽ എബ്രഹാം ജോസഫ് | Live Funeral Telecast Available

0

താമ്പ: പുതുപ്പറമ്പിൽ എബ്രഹാം ജോസഫ് (82) താമ്പയില്‍ നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച (26.04.2024) രാവിലെ 10.30 ന് സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ: പെണ്ണമ്മ എബ്രഹാം മറ്റത്തിൽ ഉഴവൂർ. മക്കൾ: സ്റ്റെജോ, ജെയിംസ്, ജോസഫ്, മരിയ. മരുമക്കൾ:
ഹണി സ്റ്റെജോ പുത്തൻപുരയിൽ കീഴൂർ, ഫിൽത്താമ്മ ജെയിംസ് പാലത്തടത്തിൽ മറ്റക്കര, മേഴ്സി ജോസഫ് മഞ്ഞങ്കൽ എസ്എച്ച് മൗണ്ട്, റോബിൻസ് മത്തായി കളപ്പുരക്കൽ,ഞീഴൂർ. കൊച്ചുമക്കൾ: സ്റ്റെബിൻ സ്റ്റെജോ, സ്റ്റേസി സ്റ്റെജോ, ജേക്കബ് ജെയിംസ്, ഐസക് ജെയിംസ്, ആൻ മേരി ജെയിംസ്, ജോവാൻ ജെയിംസ്, ജോഷ്വ ജോസഫ്, അലക്സ് ജോസഫ്, മറിയം ജോസഫ്, മാത്യു റോബിൻസ്, സാമുവൽ റോബിൻസ്, ഡാനിയൽ റോബിൻസ്

വെളിയനാട്: ചിങ്ങച്ചoപറമ്പിൽ (പട്ടത്താനം) അന്നമ്മ മാത്യു | Live Funeral Telecast Available

0

വെളിയനാട്: ചിങ്ങച്ചoപറമ്പിൽ(പട്ടത്താനം) പരേതനായ മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു (102) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (23/4/2024)3 മണിക്ക് വെളിയനാട് സെന്റ് മൈക്കിൾസ് ക്നാനായ കാത്തോലിക്ക ദേവാലയത്തിൽ. പരേത കാവാലം പാറയിൽ കുടുംബാഗംമാണ്. മക്കൾ: ജോസ്, പരേതനായ ചാച്ചപ്പൻ, ടോമിച്ചൻ, അൻസമ്മ. മരുമക്കൾ: മറിയാമ്മ വെച്ചൂപറമ്പിൽ വാകത്താനം, മോളി, കോളേജ് വീയു റാന്നി, ജോളി ആഞ്ഞിലിമൂട്ടിൽ എടത്വ, VT ജോസഫ് വല്യപറമ്പിൽ പരുത്തുംപാറ.

21 മത് UKKCA കൺവൻഷൻ്റെ ടിക്കറ്റ് വിതരണമേറ്റെടുത്ത് യൂണിറ്റുകൾ:നോട്ടിംഗ്ഹാമിലും,ബർമിംഗ്ഹാമിലും ടിക്കറ്റ് വിതരണം നടന്നു.

0

പുതിയ യൂണിറ്റായ വെസ്റ്റേൺ സൂപ്പർമെയറിൽ വച്ചു നടന്ന UKKCA കൺവൻഷൻ ടിക്കറ്റ് വിതരണോത്ഘാടനത്തെ തുടർന്ന് ഈസ്റ്റർ ആഘോഷങ്ങളോടൊപ്പം കൺവൻഷൻ ടിക്കറ്റ് വിതരണംനടത്തി കൺവസ്ഥൻ ഒരുക്കങ്ങൾക്ക് നേരത്തെതന്നെ തുടക്കംകുറിച്ചിരിയ്ക്കുയാണ് നോട്ടിംഗ്ഹാം യൂണിറ്റും, ബർമിംഗ്ഹാം യൂണിറ്റും. UKKCA വളർന്നതും കരുത്തുകാട്ടിയതും, അംഗബലത്തിൽ കൂടുതലുള്ള ഇതര കുടിയേറ്റ വിഭാഗങ്ങൾക്കിടയിൽ വേറിട്ട ജനവിഭാഗമായി തലയുയർത്തി നിന്നത് വാർഷികകൺവൻഷനിലൂടെയാണ്. സ്വന്തം ഇടവകാംഗങ്ങളെ, സതീർത്ഥ്യരെ,നാട്ടുകാരെ,ബന്ധുകളെ,കൂട്ടുകാരെ, തേടിയെത്തുന്നവർക്ക്,സ്‌നേഹബന്ധങ്ങളുടെ ഊഷ്മളത പുതുമഴയാവുന്ന UKKCA കൺവൻഷൻ പകർന്നേകുന്ന അനുഭവം വിവരാണാതീതമാണ്. July 6 ന് ടെൽഫോർഡ് ഇൻ്റർനാഷണൽ സെൻറർ എന്ന ക്നാനായ നഗറിൽ,”സ്വവംശ നിഷ്ഠയിൽ അടിയുന്നി,പാരമ്പര്യത്തിൽ വേരൂന്നി,ഒരേ മനസ്സോടെ മുന്നോട്ട് ക്നാനായ ജനത” എന്ന ആപ്തവാക്യം മുഖരിതമാവുന്ന ക്നാനായ മമാങ്കത്തിൻ്റെ ഒരുക്കങ്ങളിലേയ്ക്ക്, തിരക്കുകളിലേയ്ക്ക് കടക്കുകയാണ് UK യിലെ ക്നാനായ ജനം.

ബർമിംഗാം: BKCA യുടെ ഈസ്റ്റർ ആഘോഷങ്ങൾ 13/04/2024 ശനിയാഴ്ച നടത്തപ്പെട്ടു. ഇരുപത്തിയൊന്നാമത് കൺവെൻഷന്റെ ആതിഥേയത്വം വഹിക്കുന്ന Birmingham യൂണിറ്റ്, ഈസ്റ്റർ ആഘോഷവേളയിൽ വച്ച് യൂണിറ്റ് അംഗങ്ങളായ ബിജു മണ്ണുശേരി, ബിജു ചക്കാലക്കൽ, ജോൺ മുളയങ്കൽ, യൂണിറ്റ് പ്രസിഡൻറ് ജോയ് കൊച്ചുപുരക്കൽ, സെക്രട്ടറി തോമസ് സ്റ്റീഫൻ പാലകൻ, ട്രഷറർ ഡോ. പിപ്പ്‌സ് തങ്കത്തോണി എന്നിവർക്ക് ഗോൾഡൻ ടിക്കറ്റ് നൽകി വിതരണ ഉദ്ഘാടനം നടത്തി. പരിപാടികൾക്ക് കമ്മറ്റി അംഗങ്ങളായ ജോയ് കൊച്ചുപുരയ്ക്കൽ, അലക്സ് ആറ്റു കുന്നേൽ, തോമസ് സ്റ്റീഫൻ പാലകൻ, ജിജോ കോരപ്പള്ളിൽ, ഡോ. പിപ്പ്‌സ് തങ്കത്തോണി, സന്തോഷ് ഓച്ചാലിൽ, റെജി തോമസ്, ജോസ് സിൽവസ്റ്റർ, ബിൻഞ്ചു ജേക്കബ്, സ്മിതാ തോട്ടം, ലൈബി ജയ്, ആൻസി ചക്കാലക്കൽ, എബി നെടുവാമ്പുഴ, സിനു മുപ്രാപള്ളിൽ, ബ്രയൻ ബിനോയ് എന്നിവര്‍ നേതൃത്വം നൽകി.

നോട്ടിംഗ്ഹാം യൂണിറ്റിൽ സിബി മുളകനാൽ, ഷാജി ലൂക്കോസ്, മാത്തുകുട്ടി ആനകുത്തിക്കൽ,ഷാജി മാളിയേക്കൽ, വിബിൻ മണലേൽ എന്നിവർ ഫാമിലി ഗോൾഡൻ ടിക്കറ്റുകൾ ഏറ്റുവാങ്ങി. യുണിറ്റ് ഭാരവാഹികളായ വിബിൻ അബ്രഹാം, മേരി ചാക്കോ, അലൻ ജോയി മാത്യു, അനു സിബി എബിമോൻ സൈമൺ,ടെയ്സ് പി തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ
PR0 UKKCA

Latest News

UKKCA യുടെ 53 മത് യൂണിറ്റിൻറെ ഉത്ഘാടനം മിൽട്ടൻ കെയിൻസിൽ നടന്നു.

0
എല്ലാത്തരം അധാർമ്മികതയിൽ നിന്നും നിന്നെ കാത്തുകൊള്ളുക.നിൻ്റെ പൂർവ്വികരുടെ ഗോത്രത്തിൽ നിന്ന് മാത്രം ഭാര്യയെ സ്വീകരിയ്ക്കുക. അന്യജാതികളിൽ നിന്ന് വിവാഹം ചെയ്യരുത്. നാം പ്രവാചകൻമാരുടെ സന്തതികളാണ്. നമ്മുടെ പൂർവ്വപിതാക്കൻമാരായ നോഹ, അബ്രഹാം, ഇസഹാക്ക്, യാക്കോബ്...

കെ.സി.വൈ.എല്‍ മലബാര്‍ റീജിയണ്‍ പ്രവര്‍ത്തനോദ്ഘാടനം നടത്തപ്പെട്ടു.

0
കണ്ണുര്‍: കെ.സി.വൈ.എല്‍ മലബാര്‍ റീജിയണ്‍ സമിതിയുടെ 2024- 25 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം ശ്രീപുരം ബറുമറിയം പാസ്റ്റര്‍ സെന്‍ററില്‍ നടത്തപ്പെട്ടു. മലബാര്‍ റീജിയണ്‍ പ്രസിഡന്റ് ജാക്സണ്‍ സ്റ്റീഫന്‍ മണപ്പാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കോട്ടയം...

ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ് അതിരൂപതാ പ്രതിനിധിയോഗം സംഘടിപ്പിച്ചു

0
കോട്ടയം അതിരൂപതയുടെ അല്മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സിന്റെ പ്രതിനിധിയോഗം കണ്ണൂർ ബറുമറിയം പാസ്റ്ററൽ സെന്ററിൽ നടത്തി. കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കോട്ടയം...

കല്ലറ സെന്റ്. തോമസ് ക്‌നാനായ പള്ളിയുടെ ശതോത്തര രജതജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

0
കല്ലറ: കല്ലറ സെന്റ്. തോമസ് ക്‌നാനായ കത്തോലിക്ക പള്ളിയുടെ ശതോത്തര രജതജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ.മൈക്കിള്‍ വെട്ടിക്കാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച വി.കുര്‍ബ്ബാനയോടുകൂടിയായിരുന്നു ആഘോഷപരിപാടികളുടെ ആരംഭം. മുന്‍ വികാരിമാരും...

മയാമി കെ.സി.സി.എൻ.എ. കൺവൻഷൻ കിക്കോഫ് ഗംഭീരവിജയം .

0
ക്നാനായ കാത്തലിക് അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡ (KCASF) യുടെ പതിനഞ്ചാമത് കെ.സി.സി.എൻ.എ. കൺവൻഷൻ്റെ കിക്കോഫ് ഏപ്രിൽ 20 ശനിയാഴ്ച കെ.സി.എ.എസ്.എഫ്. പ്രസിഡൻ്റ് ശ്രീ. ജോണി ചക്കാലക്കൽ, വൈസ് പ്രസിഡൻ്റ് ...

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭൗമ ദിനാചരണം സംഘടിപ്പിച്ചു

0
കോട്ടയം: ഏപ്രില്‍ 22 ലോക ഭൗമ ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭൗമ ദിനാചരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ...

കിടങ്ങൂര്‍: പാലക്കാട്ട് ഏലിയാമ്മ മത്തായി | Live Funeral Telecast Available

0
കിടങ്ങൂര്‍: പാലക്കാട്ട് ബേബിയുടെ ഭാര്യ ഏലിയാമ്മ (പെണ്ണമ്മ-67) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച (25.04.2024) വൈകുന്നേരം 4 മണിക്ക് കിടങ്ങൂര്‍ സെന്റ് മേരീസ് ക്‌നാനായ ഫൊറോന പളളിയില്‍. പരേത സംക്രാന്തി കിഴക്കേപൂഴിക്കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍:...

താമ്പ: പുതുപ്പറമ്പിൽ എബ്രഹാം ജോസഫ് | Live Funeral Telecast Available

0
താമ്പ: പുതുപ്പറമ്പിൽ എബ്രഹാം ജോസഫ് (82) താമ്പയില്‍ നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച (26.04.2024) രാവിലെ 10.30 ന് സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ: പെണ്ണമ്മ എബ്രഹാം മറ്റത്തിൽ ഉഴവൂർ. മക്കൾ:...

വെളിയനാട്: ചിങ്ങച്ചoപറമ്പിൽ (പട്ടത്താനം) അന്നമ്മ മാത്യു | Live Funeral Telecast Available

0
വെളിയനാട്: ചിങ്ങച്ചoപറമ്പിൽ(പട്ടത്താനം) പരേതനായ മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു (102) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (23/4/2024)3 മണിക്ക് വെളിയനാട് സെന്റ് മൈക്കിൾസ് ക്നാനായ കാത്തോലിക്ക ദേവാലയത്തിൽ. പരേത കാവാലം പാറയിൽ കുടുംബാഗംമാണ്. മക്കൾ:...

21 മത് UKKCA കൺവൻഷൻ്റെ ടിക്കറ്റ് വിതരണമേറ്റെടുത്ത് യൂണിറ്റുകൾ:നോട്ടിംഗ്ഹാമിലും,ബർമിംഗ്ഹാമിലും ടിക്കറ്റ് വിതരണം നടന്നു.

0
പുതിയ യൂണിറ്റായ വെസ്റ്റേൺ സൂപ്പർമെയറിൽ വച്ചു നടന്ന UKKCA കൺവൻഷൻ ടിക്കറ്റ് വിതരണോത്ഘാടനത്തെ തുടർന്ന് ഈസ്റ്റർ ആഘോഷങ്ങളോടൊപ്പം കൺവൻഷൻ ടിക്കറ്റ് വിതരണംനടത്തി കൺവസ്ഥൻ ഒരുക്കങ്ങൾക്ക് നേരത്തെതന്നെ തുടക്കംകുറിച്ചിരിയ്ക്കുയാണ് നോട്ടിംഗ്ഹാം യൂണിറ്റും, ബർമിംഗ്ഹാം യൂണിറ്റും....