Home Blog

വിശ്വാസപരിശീലനത്തിന്റെവാർഷികo നടത്തി

0

വിശ്വാസ പരിശീലനത്തിന്റെ വാർഷികo നടത്തി
പുതുവേലി : പുതുവേലി സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയിൽ വിശ്വാസ പരിശീലനത്തിന്റെ 2022 -23 അധ്യയന വർഷത്തെ വാർഷികം 09/07/2023 ഞായറാഴ്ച രാവിലത്തെ കുർബാനയ്ക്ക് ശേഷം നടത്തി .ഇടവക വികാരി റവറന്റ് ഫാദർ ജോസഫ് ഈഴാറത്തിന്റെ അധ്യക്ഷതയിൽ അതിരൂപത വിശ്വാസ പരിശീലന കമ്മീഷൻ ചെയർമാൻ റവ. ഫാദർ ജിബിൻ മണലോടിയിൽ ഉദ്ഘാടനം നിർവഹിച്ചു. റവ.ഫാദർ ജോൺ പട്ടുമാക്കിൽ, പി ടി എ പ്രസിഡന്റ് മാത്യു തോമസ് നെടിയ പാലക്കൽ,സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബ്ലസൻ ജോയ് ചിറയത്ത്, സ്റ്റാഫ് സെക്രട്ടറി ജിഷ ആൽവിൻ ചിറയത്ത്, സ്കൂൾ ലീഡർ ഡേവിസ് ആൽവിൻ ചിറയത്ത്, ഡെപ്യൂട്ടി ലീഡർ അധീന ജോബി പൂക്കൂട്ടത്തിൽ എന്നിവർ പ്രസംഗിച്ചു. വിശ്വാസ പരിശീലനത്തിന്റെ 2023- 24 വർഷത്തിലെ കലണ്ടർ പ്രകാശനം ചെയ്തു.സ്കോളർഷിപ്പുകളും സമ്മാനങ്ങളും വിതരണം ചെയ്തു.കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. അധ്യാപകരും, പിടിഎ കമ്മിറ്റി അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി

സ്വാശ്രയസംഘ പ്രതിനിധി സംഗമവും, ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു

0

കോട്ടയം: സ്വാശ്രയ സംഘങ്ങളിലൂടെ സമഗ്ര വികസനം എന്ന ആശയം മുന്‍നിര്‍ത്തി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വാശ്രയസംഘ പ്രതിനിധി സംഗമവും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു. സ്വാശ്രയം എന്ന പേരില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോര്‍ഡിനേറ്റര്‍മാരായ ബെസ്സി ജോസ്, മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്വാശ്രയസംഘ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെട്ട സംഗമത്തോടനുബന്ധിച്ച് ആക്ഷന്‍പ്ലാന്‍ രൂപീകരണവും നടത്തപ്പെട്ടു. കെ.എസ്.എസ്.എസ് കൈപ്പുഴ മേഖലയില്‍ നിന്നുള്ള സ്വാശ്രയസംഘ ഭാരവാഹി പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുത്തു.

നന്മയുടെ കൈനീട്ടവുമായി തിരുഹൃദയ ഇടവകയിലെ കുഞ്ഞു മിഷനറിമാര്‍

0

ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദേവാലയത്തിലെ കുഞ്ഞുമിഷനറിമാര്‍ കാത്തലിക് റിലീഫ് സര്‍വ്വീസുമായി സഹകരിച്ച് റൈസ് ബൗള്‍ വഴി നോമ്പില്‍ കരുതിവെച്ച സമ്പാദ്യം മിഷന്‍ പ്രവര്‍ത്തനത്തിനായി നല്‍കി. ‘ഷെയര്‍ യുവര്‍ ബ്ലെസിങ്’ എന്ന ആപ്തവാക്യവുമായി വിവിധങ്ങളായ ത്യാഗപ്രവര്‍ത്തനങ്ങളിലൂടെ സമാഹരിച്ചതു മുഴുവന്‍ കൈനീട്ടമായി കുട്ടികള്‍ സമര്‍പ്പിച്ചു. ചെറുപുഷ്പ മിഷന്‍ ലീഗ് അംഗങ്ങളെ എട്ട് ഗ്രൂപ്പുകള്‍ ആയി തിരിച്ച് ഓരോ ഗ്രൂപ്പിനും കോര്‍ഡിനേറ്റേര്‍മാരെ ചുമതലപ്പെടുത്തി കുട്ടികളെ ഇതിനായി പ്രത്യേകം ഒരുക്കിയിരുന്നു. ചെറുപുഷ്പമിഷന്‍ ലീഗിലുടെ ലഭിക്കുന്ന ഇത്തരം അവസരങ്ങള്‍ കുഞ്ഞുമിഷനറിമാരുടെ പ്രേഷിതചൈതന്യത്തെ വളര്‍ത്താനും സഭയുടെ ഉപവിപ്രവര്‍ത്തനങ്ങളില്‍ നേരിട്ടു പങ്കാളികളാകാനും കുട്ടികളെ സഹായിച്ചുവെന്ന് മിഷന്‍ലീഗ് കോര്‍ഡിനേറ്റര്‍ മാരായ ജൂബിന്‍ പണിക്കശ്ശേരില്‍,ആന്‍സി ചേലയ്ക്കല്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു .കുട്ടികള്‍ സമാഹരിച്ച തുക വികാരി ഫാ.തോമസ് മുളവനാലിന് കുട്ടികള്‍ കൈമാറി.

ലിന്‍സ് താന്നിച്ചുവട്ടില്‍ PRO

കൈപ്പുഴ: മാന്തുരുത്തില്‍ ഡെയ്‌സി ആന്റണി | Live Funeral Telecast Available

0

കൈപ്പുഴ: മാന്തുരുത്തില്‍ ആന്റണി സാറിന്റെ ഭാര്യ ഡെയ്‌സി ആന്റണി (80) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച (28.04.2024) വൈകുന്നേരം 4 മണിക്ക് കൈപ്പുഴ സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളിയില്‍.

കല്ലറ: പുതുപ്പറമ്പിൽ ഏലിയാമ്മ ലൂക്കാ | Live Funeral Telecast Available

0

കല്ലറ: പറവന്‍തുരുത്ത് പുതുപ്പറമ്പില്‍ (കിഴക്കേവീട്ടില്‍) പരേതനായ തൊമ്മന്‍ ലൂക്കായുടെ ഭാര്യ ഏലിയാമ്മ ലൂക്കാ (കുഞ്ഞേലി-95) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച (27.04.2024) ഉച്ചകഴിഞ്ഞ് 3.30 ന് കല്ലറ സെന്റ് തോമസ് ക്‌നാനായ പഴയ പളളിയില്‍. പരേത ഇരവിമംഗലം കുഴുപ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ചിന്നമ്മ, സിസ്റ്റര്‍ മേരി ലൂക്ക് (SJC-ഭുവനേശ്വര്‍), തോമസ് (റിട്ട.സെക്ഷന്‍ സൂപ്പര്‍വൈസര്‍ പി.എഫ് ഓഫീസ് കോട്ടയം), മേരിക്കുട്ടി (യു.എസ്.എ), മോളി, ആന്‍സി (യു.എസ്.എ), മരുമക്കള്‍: പരേതനായ ഫിലിപ്പ് കുറ്റിപറിച്ചകാലായില്‍ കുറുപ്പന്തറ, സീനാ തോമസ് കളളിയ്ക്കല്‍ കരിങ്കുന്നം, മാര്‍ട്ടിന്‍ ഞരളക്കാട്ടുകുന്നേല്‍ മോനിപ്പളളി, സുനില്‍ കുരുവിള കളളിയ്ക്കല്‍ കരിങ്കുന്നം (മൂവരും യു.എസ്.എ).

UKKCA യുടെ 53 മത് യൂണിറ്റിൻറെ ഉത്ഘാടനം മിൽട്ടൻ കെയിൻസിൽ നടന്നു.

0

എല്ലാത്തരം അധാർമ്മികതയിൽ നിന്നും നിന്നെ കാത്തുകൊള്ളുക.നിൻ്റെ പൂർവ്വികരുടെ ഗോത്രത്തിൽ നിന്ന് മാത്രം ഭാര്യയെ സ്വീകരിയ്ക്കുക. അന്യജാതികളിൽ നിന്ന് വിവാഹം ചെയ്യരുത്. നാം പ്രവാചകൻമാരുടെ സന്തതികളാണ്. നമ്മുടെ പൂർവ്വപിതാക്കൻമാരായ നോഹ, അബ്രഹാം, ഇസഹാക്ക്, യാക്കോബ് എന്നിവരെല്ലാം തങ്ങളുടെ ചാർച്ചക്കാരുടെ ഇടയിൽ നിന്നാണ് ഭാര്യമാരെ തെരെഞ്ഞെടുത്തത് എന്ന കാര്യം നീ അനുസ്മരിയ്ക്കണം. സന്താനങ്ങൾ വഴി അവർ അനുഗ്രഹീതരായി. അവരുടെ പിൻ തലമുറ ദേശം അവകാശമാക്കി:(തോബി4:12)
പ്രവാചകൻമാരുടെ സന്തതികളായ,അനുഗ്രഹിയ്ക്കപ്പെട്ട ജനമായ, ക്നാനായക്കാരുടെ പ്രവാസി നാട്ടിലെ സംഘടന,വളർന്ന്,പടർന്ന്,പന്തലിച്ച്, കൂടുതൽ ശാഖകളുമായി, കൂടുതൽ കരുത്തേറുമ്പോൾ UKKCA യുടെ പുതു യൂണിറ്റിൻ്റെ ഉത്ഘാടനം മിൻടൺ കെയ്ൻസിൽ നടന്നു.സ്വ വംശ നിഷ്ഠയിൽ അഭിമാനിയ്ക്കുന്ന,വിശ്വാസവും പാരമ്പര്യവും തലമുറകളിലേയ്ക്ക് പകരാനാഗ്രഹിയ്ക്കുന്ന,മിൽടൺ കെയ്ൻസിലെ കുടുംബാംഗങ്ങൾ UKKCA യുടെ ഭാഗമാകുന്നതിൽ,അതിരറ്റ ആനന്ദത്തോടെയും അഭിമാനത്തോടെയും യൂണിറ്റ് ഉത്ഘാടനത്തിനായി ഒത്തുചേർന്നു.

ഓൾഡ് ബ്രൂക്ക് സെൻററിൽ നടന്ന യൂണിറ്റ് ഉത്ഘാടനത്തിന്, യൂണിറ്റ് പ്രസിഡൻ്റ് :ടിനു തോമസ് തുണ്ടിയിൽ, സെക്രട്ടറി :സിജോ ജോസൻ, ട്രഷറർ: ഷേർലി ജോൺ, ആക്റ്റിവിറ്റി കോ ഓർഡിനേറ്റർ: ആൻജു വിബു എന്നിവർ നേതൃത്വം നൽകി. UKKCA പ്രസിഡൻറ് ശ്രീ സിബി കണ്ടത്തിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. UKKCA ജോയൻ്റ് സെക്രട്ടറി: ജോയി പുളിക്കിൽ, അഡ്‌വൈസർ: ലൂബി വെള്ളാപ്പള്ളി എന്നിവർ ആശംസകൾ നേർന്നു. 21 മത് UKKCA കൺവൻഷന് യൂണിറ്റ് അംഗങ്ങൾ ഒന്നു ചേർന്ന് ആശംസകൾ നേർന്നു. ബിബു തോമസ്, ജോബി ജോർജ്, സാജു ജോസഫ് എന്നിവർ കുടുംബസമേതം UKKCA ഭാരവാഹികളിൽ നിന്ന് ഫാമിലി ഗോൾഡൻ ടിക്കറ്റുകൾ ഏറ്റുവാങ്ങി.

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ
PR0 UKKCA

കെ.സി.വൈ.എല്‍ മലബാര്‍ റീജിയണ്‍ പ്രവര്‍ത്തനോദ്ഘാടനം നടത്തപ്പെട്ടു.

0

കണ്ണുര്‍: കെ.സി.വൈ.എല്‍ മലബാര്‍ റീജിയണ്‍ സമിതിയുടെ 2024- 25 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം ശ്രീപുരം ബറുമറിയം പാസ്റ്റര്‍ സെന്‍ററില്‍ നടത്തപ്പെട്ടു. മലബാര്‍ റീജിയണ്‍ പ്രസിഡന്റ് ജാക്സണ്‍ സ്റ്റീഫന്‍ മണപ്പാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കോട്ടയം അതിരൂപത സഹാ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്തു. മലബാര്‍ റീജിയണ്‍ ചാപ്ളിയ്ന്‍ ഫാ. ജോസഫ് വെള്ളാപ്പള്ളികുഴിയില്‍, അതിരൂപത ജനറല്‍ സെക്രട്ടറി അമല്‍ സണ്ണി വെട്ടുകുഴിയില്‍, കെസി.ഡബ്ള്യൂ.എ മലബാര്‍ റീജിയണ്‍ പ്രസിഡന്റ് ബിന്‍സി ടോമി എന്നിവര്‍ പ്രസംഗിച്ചു. പ്രവര്‍ത്തനോദ്ഘാടനത്തോടനുബന്ധിച്ച് നടത്തപ്പെട്ട ‘ക്നാനായ റാമ്പ് വാക്’ മത്സരത്തിന്റ് സമ്മാനദാനം അതിരൂപതാ ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട് നിര്‍വഹിച്ചു. മത്സരത്തില്‍ പയ്യാവൂര്‍ വലിയ പള്ളി യൂണിറ്റ് ഒന്നാം സ്ഥാനവും ക്രൈസ്റ്റ് നഗര്‍ യൂണിറ്റ് രണ്ടാം സ്ഥാനവും രാജപുരം യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്പോട്ട് സ്കിപ്പിങ്ങ് മത്സരത്തില്‍ തേറ്റമല ഇടവകാംഗം ജെസവിന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ക്രൈസ്റ്റ് നഗര്‍ യൂണിറ്റിലെ യുവജനങ്ങളുടെ കലാപരിപാടികളും അരങ്ങേറി. അതിരൂപത ട്രഷറര്‍ അലന്‍ ജോസഫ് ജോണ്‍ തലയ്ക്കമറ്റത്തില്‍, മലബാര്‍ റീജിയണ്‍ ഡയറക്ടര്‍ ബിജു തോമസ് മുല്ലൂര്‍, മുന്‍ ഭാരവാഹികളായ ജോക്കി, സോയല്‍ , ഫൊറൊന ഭാരവാഹികള്‍, യൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ് അതിരൂപതാ പ്രതിനിധിയോഗം സംഘടിപ്പിച്ചു

0

കോട്ടയം അതിരൂപതയുടെ അല്മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സിന്റെ പ്രതിനിധിയോഗം കണ്ണൂർ ബറുമറിയം പാസ്റ്ററൽ സെന്ററിൽ നടത്തി. കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ഉദ്ഘാടനം ചെയ്തു. അതിരൂപതാ ചാപ്ലെയിൻ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ആമുഖസന്ദേശം നല്കി. മലബാർ റീജയണൽ ചാപ്ലെയിൻ ഫാ. ജോയി കട്ടിയാങ്കൽ മുഖ്യപ്രഭാഷണം നടത്തി. കായികഗംരത്ത് മികവു തെളിയിച്ച പ്രതിഭകളെ യോഗത്തിൽ ആദരിച്ചു. അതിരൂപതാ ജനറൽ സെക്രട്ടറി ബേബി മുളവേലിപ്പുറത്ത് വാർഷിക റിപ്പോർട്ട് അവതിപ്പിച്ചു. ട്രഷറർ ജോൺ തെരുവത്ത് വരവു ചിലവു കണക്കുകളും ബഡ്ജറ്റും അവതരിപ്പിച്ചു. മലബാർ റീജിയണൽ പ്രസിഡന്റ് ജോസ് കണിയാപറമ്പിൽ, സെക്രട്ടറി ഷിജു കൂറാനയിൽ, അതിരൂപതാഭാരവാഹികളായ ടോം കരികുളം, ബിനു ചെങ്ങളം, എം.സി. കുര്യാക്കോസ്, സാബു കരിശ്ശേരിക്കൽ എന്നിവർ പ്രസംഗിച്ചു. കെ.സി.സി വർക്കിംഗ് കമ്മിറ്റി അംഗങ്ങളും അതിരൂപതയിലെ എല്ലാ യൂണിറ്റുകളിൽനിന്നുള്ള പ്രതിനിധികളും പങ്കെടുത്തു.

കല്ലറ സെന്റ്. തോമസ് ക്‌നാനായ പള്ളിയുടെ ശതോത്തര രജതജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

0

കല്ലറ: കല്ലറ സെന്റ്. തോമസ് ക്‌നാനായ കത്തോലിക്ക പള്ളിയുടെ ശതോത്തര രജതജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ.മൈക്കിള്‍ വെട്ടിക്കാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച വി.കുര്‍ബ്ബാനയോടുകൂടിയായിരുന്നു ആഘോഷപരിപാടികളുടെ ആരംഭം. മുന്‍ വികാരിമാരും ഇടവകാംഗങ്ങളായ വൈദികരും ചേര്‍ന്ന് അര്‍പ്പിച്ച സമൂഹ ബലിയെ തുടര്‍ന്ന് തോമസ് നാമധാരികളായ ഇടവകാംഗങ്ങള്‍ ഒരുമിച്ചു ചേര്‍ന്ന് തിരിതെളിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനപരിപാടികളുടെ ഭാഗമായി 90 വയസ്സിനു മുകളില്‍ പ്രായമുള്ള ഇടവകാംഗങ്ങളെ ആദരിക്കുന്ന ചടങ്ങും നടന്നു. 1900-ല്‍ സ്ഥാപിതമായ ഈ ഇടവക ദേവാലയത്തിന്റെ നൂറ്റിയിരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ 2025 ഏപ്രില്‍ മാസത്തിലാണ് സമാപിക്കുന്നത്. ഈ ഇടവകയുടെ ആത്മീയ വളര്‍ച്ചയുടെ ഭാഗമായി അന്‍പതോളം വൈദികരും എഴുപതോളം സിസ്റ്റേഴ്‌സും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സേവനം ചെയ്തുവരുന്നു. ഈ ജൂബിലി വര്‍ഷം ഇടവകയുടെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചക്ക് വഴിതെളിക്കുന്ന നിരവധി കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുള്ളതായി വികാരി ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി അറിയിച്ചു.

മയാമി കെ.സി.സി.എൻ.എ. കൺവൻഷൻ കിക്കോഫ് ഗംഭീരവിജയം .

0

ക്നാനായ കാത്തലിക് അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡ (KCASF) യുടെ പതിനഞ്ചാമത് കെ.സി.സി.എൻ.എ. കൺവൻഷൻ്റെ കിക്കോഫ് ഏപ്രിൽ 20 ശനിയാഴ്ച കെ.സി.എ.എസ്.എഫ്. പ്രസിഡൻ്റ് ശ്രീ. ജോണി ചക്കാലക്കൽ, വൈസ് പ്രസിഡൻ്റ് ശ്രീ മനോജ് താനത്ത്, സെക്രട്ടറി ശ്രിമതി സിംല കൂവപ്ലാക്കൽ, ജോയിൻ്റ് സെക്രട്ടറി ശ്രീ ജിമ്മി തേക്കുംകാട്ടിൽ, ട്രഷറർ ശ്രീമതി സിന്ധു വണ്ടന്നൂർ, നാഷണൽ കൗൺസിൽ അംഗം അശോക് വട്ടപ്പറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ നടന്നു. KCASF വാർഷിക പിക്‌നിക്കിനോടനുബന്ധിച്ചു നടന്ന ചടങ്ങിൽ കെ.സി.സി.എൻ.എ. പ്രസിഡൻ്റ് ശ്രീ ഷാജി എടാട്ട് മുഖ്യ അഥിതിയായിരുന്നു. മയാമി ക്നാനായ സമുദായം, കിക്കോഫിന് ആവേശകരമായ പിന്തുണയാണ് നൽകിയത് ഈ ജൂലൈ 4 മുതൽ 7 വരെ ടെക്‌സാസിലെ സാൻ അൻ്റോണിയോയിലുള്ള ഹെൻറി ബി. ഗോൺസാലസ് കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന കൺവെൻഷൻ്റെ സ്‌പോൺസർമാരായി ഒട്ടേറെ കുടുംബങ്ങൾ മുന്നോട്ടുവന്നു.

ശ്രീ ജോണി & മേഴ്‌സി ചക്കാലക്കൽ , ശ്രീ കുഞ്ഞുമോൻ & സിംല കൂവപ്ലാക്കൽ , ശ്രീ മനോജ് & സിമി താനത്ത്, ശ്രീ ബൈജു & സിന്ധു വണ്ടന്നൂർ, ശ്രീ ജിമ്മി & ഡയാന തേക്കുംകാട്ടിൽ, ശ്രീ സിബി & ഷീന ചാണശ്ശേരിൽ,ശ്രീ റോജി & റോഷ്‌നി കണിയാംപറമ്പിൽ, ശ്രീ ബെന്നി & ഷിനു പള്ളിപറമ്പിൽ , ശ്രീ സഞ്ജയ് & ജെസ്സി നടുപറമ്പിൽ, ശ്രീ സന്തോഷ് ആൻഡ് ഷീബ പുതിയറ , ശ്രീ ജെയ്‌മോൻ & മഞ്ജു വെളിയന്തറയിൽ , ശ്രീ ജെയ്‌സൺ & സംഗീത തേക്കുംകാട്ടിൽ, ശ്രീ മൈക്കൾ & ഷീല കുറികാലായിൽ ,ശ്രീ ജെയിംസ് & ബിബി പച്ചിക്കര , ശ്രീ രാജൻ & ലിസി പടവത്തിൽ , ശ്രീ അശോക് & ജോമോൾ വട്ടപ്പറമ്പിൽ ,ശ്രീ അബ്രഹാം പുതിയിടത്തുശ്ശേരിൽ എന്നിവരിൽ നിന്ന് കെ.സി.സി.എൻ.എ. പ്രസിഡൻ്റ് ശ്രീ ഷാജി എടാട്ട് രജിസ്ട്രേഷൻ സ്വീകരിച്ചു.

കൺവൻഷെൻറെ പിന്തുണയുമായി മുന്നോട്ട് വന്ന എല്ലാ കുടുംബങ്ങൾക്കും യുവജനങ്ങൾക്കും KCCNA പ്രസിഡൻ്റ് നന്ദി അറിയിക്കുകയും കൂടുതൽ കൂടുതൽ കുടുംബങ്ങൾ പ്രത്യേകിച്ച് യുവജനങ്ങളും മുന്നോട്ട് വരികയും 15-ാമത് KCCNA കൺവെൻഷൻ്റെ ഭാഗമാവുകയും ചെയ്യണമെന്ന് അഭ്യർത്ഥിച്ചു. ഇത്തവണത്തെ കൺവൻഷനിൽ യുവജനങ്ങൾക്കായി ഒട്ടേറെ പരിപാടികളും ആസൂത്രണം ചെയ്യുവരുന്നതായി പ്രസിഡൻ്റ് ശ്രീ ഷാജി എടാട്ട് അറിയിച്ചു .

by ബൈജു ആലപ്പാട്ട് KCCNA – PRO

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭൗമ ദിനാചരണം സംഘടിപ്പിച്ചു

0

കോട്ടയം: ഏപ്രില്‍ 22 ലോക ഭൗമ ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭൗമ ദിനാചരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി നിര്‍വ്വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഭൗമ സംരക്ഷണ സെമിനാറിന് ഡോ. റോസമ്മ സോണി നേതൃത്വം നല്‍കി. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ നിന്നായുള്ള ഗ്രാമതല സന്നദ്ധ പ്രവര്‍ത്തകര്‍ ദിനാചരണത്തില്‍ പങ്കെടുത്തു. സ്വാശ്രയസംഘങ്ങളിലൂടെ ഭൗമ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദിനാചരണം സംഘടിപ്പിച്ചത്.

Latest News

സ്വാശ്രയസംഘ പ്രതിനിധി സംഗമവും, ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു

0
കോട്ടയം: സ്വാശ്രയ സംഘങ്ങളിലൂടെ സമഗ്ര വികസനം എന്ന ആശയം മുന്‍നിര്‍ത്തി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വാശ്രയസംഘ പ്രതിനിധി...

നന്മയുടെ കൈനീട്ടവുമായി തിരുഹൃദയ ഇടവകയിലെ കുഞ്ഞു മിഷനറിമാര്‍

0
ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദേവാലയത്തിലെ കുഞ്ഞുമിഷനറിമാര്‍ കാത്തലിക് റിലീഫ് സര്‍വ്വീസുമായി സഹകരിച്ച് റൈസ് ബൗള്‍ വഴി നോമ്പില്‍ കരുതിവെച്ച സമ്പാദ്യം മിഷന്‍ പ്രവര്‍ത്തനത്തിനായി നല്‍കി. ‘ഷെയര്‍ യുവര്‍ ബ്ലെസിങ്’...

കൈപ്പുഴ: മാന്തുരുത്തില്‍ ഡെയ്‌സി ആന്റണി | Live Funeral Telecast Available

0
കൈപ്പുഴ: മാന്തുരുത്തില്‍ ആന്റണി സാറിന്റെ ഭാര്യ ഡെയ്‌സി ആന്റണി (80) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച (28.04.2024) വൈകുന്നേരം 4 മണിക്ക് കൈപ്പുഴ സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളിയില്‍.

കല്ലറ: പുതുപ്പറമ്പിൽ ഏലിയാമ്മ ലൂക്കാ | Live Funeral Telecast Available

0
കല്ലറ: പറവന്‍തുരുത്ത് പുതുപ്പറമ്പില്‍ (കിഴക്കേവീട്ടില്‍) പരേതനായ തൊമ്മന്‍ ലൂക്കായുടെ ഭാര്യ ഏലിയാമ്മ ലൂക്കാ (കുഞ്ഞേലി-95) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച (27.04.2024) ഉച്ചകഴിഞ്ഞ് 3.30 ന് കല്ലറ സെന്റ് തോമസ് ക്‌നാനായ പഴയ...

UKKCA യുടെ 53 മത് യൂണിറ്റിൻറെ ഉത്ഘാടനം മിൽട്ടൻ കെയിൻസിൽ നടന്നു.

0
എല്ലാത്തരം അധാർമ്മികതയിൽ നിന്നും നിന്നെ കാത്തുകൊള്ളുക.നിൻ്റെ പൂർവ്വികരുടെ ഗോത്രത്തിൽ നിന്ന് മാത്രം ഭാര്യയെ സ്വീകരിയ്ക്കുക. അന്യജാതികളിൽ നിന്ന് വിവാഹം ചെയ്യരുത്. നാം പ്രവാചകൻമാരുടെ സന്തതികളാണ്. നമ്മുടെ പൂർവ്വപിതാക്കൻമാരായ നോഹ, അബ്രഹാം, ഇസഹാക്ക്, യാക്കോബ്...

കെ.സി.വൈ.എല്‍ മലബാര്‍ റീജിയണ്‍ പ്രവര്‍ത്തനോദ്ഘാടനം നടത്തപ്പെട്ടു.

0
കണ്ണുര്‍: കെ.സി.വൈ.എല്‍ മലബാര്‍ റീജിയണ്‍ സമിതിയുടെ 2024- 25 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം ശ്രീപുരം ബറുമറിയം പാസ്റ്റര്‍ സെന്‍ററില്‍ നടത്തപ്പെട്ടു. മലബാര്‍ റീജിയണ്‍ പ്രസിഡന്റ് ജാക്സണ്‍ സ്റ്റീഫന്‍ മണപ്പാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കോട്ടയം...

ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ് അതിരൂപതാ പ്രതിനിധിയോഗം സംഘടിപ്പിച്ചു

0
കോട്ടയം അതിരൂപതയുടെ അല്മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സിന്റെ പ്രതിനിധിയോഗം കണ്ണൂർ ബറുമറിയം പാസ്റ്ററൽ സെന്ററിൽ നടത്തി. കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കോട്ടയം...

കല്ലറ സെന്റ്. തോമസ് ക്‌നാനായ പള്ളിയുടെ ശതോത്തര രജതജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

0
കല്ലറ: കല്ലറ സെന്റ്. തോമസ് ക്‌നാനായ കത്തോലിക്ക പള്ളിയുടെ ശതോത്തര രജതജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ.മൈക്കിള്‍ വെട്ടിക്കാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച വി.കുര്‍ബ്ബാനയോടുകൂടിയായിരുന്നു ആഘോഷപരിപാടികളുടെ ആരംഭം. മുന്‍ വികാരിമാരും...

മയാമി കെ.സി.സി.എൻ.എ. കൺവൻഷൻ കിക്കോഫ് ഗംഭീരവിജയം .

0
ക്നാനായ കാത്തലിക് അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡ (KCASF) യുടെ പതിനഞ്ചാമത് കെ.സി.സി.എൻ.എ. കൺവൻഷൻ്റെ കിക്കോഫ് ഏപ്രിൽ 20 ശനിയാഴ്ച കെ.സി.എ.എസ്.എഫ്. പ്രസിഡൻ്റ് ശ്രീ. ജോണി ചക്കാലക്കൽ, വൈസ് പ്രസിഡൻ്റ് ...

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭൗമ ദിനാചരണം സംഘടിപ്പിച്ചു

0
കോട്ടയം: ഏപ്രില്‍ 22 ലോക ഭൗമ ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭൗമ ദിനാചരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ...