Home Blog

വിശ്വാസപരിശീലനത്തിന്റെവാർഷികo നടത്തി

0

വിശ്വാസ പരിശീലനത്തിന്റെ വാർഷികo നടത്തി
പുതുവേലി : പുതുവേലി സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയിൽ വിശ്വാസ പരിശീലനത്തിന്റെ 2022 -23 അധ്യയന വർഷത്തെ വാർഷികം 09/07/2023 ഞായറാഴ്ച രാവിലത്തെ കുർബാനയ്ക്ക് ശേഷം നടത്തി .ഇടവക വികാരി റവറന്റ് ഫാദർ ജോസഫ് ഈഴാറത്തിന്റെ അധ്യക്ഷതയിൽ അതിരൂപത വിശ്വാസ പരിശീലന കമ്മീഷൻ ചെയർമാൻ റവ. ഫാദർ ജിബിൻ മണലോടിയിൽ ഉദ്ഘാടനം നിർവഹിച്ചു. റവ.ഫാദർ ജോൺ പട്ടുമാക്കിൽ, പി ടി എ പ്രസിഡന്റ് മാത്യു തോമസ് നെടിയ പാലക്കൽ,സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബ്ലസൻ ജോയ് ചിറയത്ത്, സ്റ്റാഫ് സെക്രട്ടറി ജിഷ ആൽവിൻ ചിറയത്ത്, സ്കൂൾ ലീഡർ ഡേവിസ് ആൽവിൻ ചിറയത്ത്, ഡെപ്യൂട്ടി ലീഡർ അധീന ജോബി പൂക്കൂട്ടത്തിൽ എന്നിവർ പ്രസംഗിച്ചു. വിശ്വാസ പരിശീലനത്തിന്റെ 2023- 24 വർഷത്തിലെ കലണ്ടർ പ്രകാശനം ചെയ്തു.സ്കോളർഷിപ്പുകളും സമ്മാനങ്ങളും വിതരണം ചെയ്തു.കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. അധ്യാപകരും, പിടിഎ കമ്മിറ്റി അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി

ക്‌നാനായ റീജിയണൽ പുരാതനപ്പാട്ട് മത്സര വിജയികൾ

0

ചിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റി കുട്ടികൾക്കായി സംഘടിപ്പിച്ച പുരാതനപ്പാട്ട് മത്സരത്തിൽ ഫ്ലോറിഡയിലെ ഒർലാണ്ടോ സെന്റ് സ്റ്റീഫൻസ് ക്‌നാനായ കത്തോലിക്കാ ഇടവക ഒന്നാം സ്ഥാനം നേടി. ടെക്സസിലെ ഹൂസ്റ്റൺ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ഇടവക, കാലിഫോർണിയയിലെ സാൻഹൊസെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ഇടവക എന്നവർ യഥാക്രമം രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി. ന്യൂയോർക്ക് സെന്റ് സ്റ്റീഫൻസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ഇടവക ജനകീയ വീഡിയോക്കുള്ള സമ്മാനം നേടി.

സിജോയ് പറപ്പള്ളിൽ

ഉഴവൂര്‍: നെല്ലിക്കാട്ടില്‍ അന്നമ്മ ജോസഫ് | Live Funeral Telecast Available

0

ഉഴവൂര്‍: നെല്ലിക്കാട്ടില്‍ പരേതനായ എന്‍.കെ ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (87) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച (21.04.2024) ഉച്ചകഴിഞ്ഞ് 2 മണിക്ക് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ഫൊറോന പളളിയില്‍. പരേത കളരിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: പരേതനായ എന്‍.ജെ ജോര്‍ജ്, എന്‍.ജെ ജോണ്‍ (ടോമി) (യു.എസ്.എ), പരേതനായ ജെയിക്കബ് (ജെയിംസ്), സെലിന്‍ സാജ്, പരേതയായ മോളി റ്റോമി, മേഴ്‌സി ജോര്‍ജ്, ബാബു ജോസഫ്.

ബെൻസൻവില്ലിൽ മുതിർന്നവർക്ക് ഒരു സ്നേഹകൂട്ടായ്മ

0

ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവക ദേവാലയത്തിൽ മുതിർന്നവർക്കായി ഒരു സ്നേഹകൂട്ടായ്മ ‘ജോയ്’ എന്നു പേരിട്ട് രൂപീകരിച്ചു.വികാരി ഫാ.തോമസ് മുളവനാൽ ഈ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.പരസ്പരമുള്ള കരുതലിൻറെ സന്ദേശമാകണം ഈ സ്നേഹകൂട്ടായ്മ എന്നും, ഒപ്പം മറ്റുള്ളവർക്ക് താങ്ങായി മാറുന്നതുമാകണം ‘ജോയ്’ കൂട്ടായ്മ എന്നും തൻറെ ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. അസി. വികാരി ഫാ.ബിൻസ് ചേത്തലിൽ ആശംസകൾ അർപ്പിച്ചു. കൂട്ടായ്മയുടെ പേര് സൂചിപ്പിക്കുന്നത് പോലെ ജോയി ആയി ജോളി ആയി നമ്മെ മാറ്റുന്നതാവണം ഈ ഒത്തുചേരൽ എന്ന് തന്റെ ആശംസാസന്ദേശത്തിൽ സൂചിപ്പിച്ചു. തോമസ് കുന്നുംപുറം , കുര്യൻ നെല്ലാമറ്റം, റീത്താമ്മ ആക്കാത്തറ എന്നിവർ കർമ്മപരിപാടികൾക്ക് രൂപം നൽകി. വിവിധ മത്സരങ്ങളും കൂട്ടായ്മയുടെ ഭാഗമായി നടത്തപ്പെട്ടു. എല്ലാവരും ഒരുമിച്ച് ചേർന്ന് പാകം ചെയ്ത ചെണ്ടമുറിയനും മുളക് പൊട്ടിച്ചതും ഏവരും ആസ്വദിച്ചു. അമ്പതോളം പേർ കൂട്ടായ്മയിൽ പങ്കെടുത്തു. എല്ലാ ആദ്യശനിയാഴ്ചയും ‘ജോയ്’ കൂട്ടായ്മ തുടർന്നും സംഘടിപ്പിക്കുവാനാണ് തീരുമാനം.

ലിൻസ് താന്നിച്ചുവട്ടിൽ പി.ആർ.ഓ.

കല്ലറ: കാരിത്താസ് മണപ്പുറത്ത് എം.ജെ ചാക്കുണ്ണി | Live Funeral Telecast Available

0

കല്ലറ: കാരിത്താസ് സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ പളളി ഇടവകാംഗമായ മണപ്പുറത്ത് എം.ജെ ചാക്കുണ്ണി (91, റിട്ട.ആര്‍മി ഓഫീസര്‍) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (20.04.2024) വൈകുന്നേരം 4 മണിക്ക് മരുമകന്‍ കല്ലറ തെക്കേചൂരവേലില്‍ ജോര്‍ജിന്റെ ഭവനത്തില്‍ ആരംഭിച്ച് കല്ലറ സെന്റ് തോമസ് ക്‌നാനായ പഴയ പളളിയില്‍. ഭാര്യ: പരേതയായ വല്‍സ്സമ്മ ചാക്കുണ്ണി ചാരമംഗലം കറുകപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: സിനിമോള്‍ ഷിബു, ബസ്സിമോള്‍ ജോര്‍ജ്. മരുമക്കള്‍: ഷിബു ജോര്‍ജ് പുത്തേട്ട്, ജോര്‍ജ് ചൂരവേലില്‍. കൊച്ചുമക്കള്‍: നിഷ്‌ലിന്‍ ഷിബു, നിബിന്‍ ഷിബു, ജോസില്‍ ജോര്‍ജ്, ജിസ്മി ജോര്‍ജ്. സഹോദരങ്ങള്‍: പരേതരായ സിസ്റ്റര്‍ ആനിയമ്മ (SVM), ഫാ.ഫിലിപ്പ് മണപ്പുറത്ത് (CFSI).

കെനിയൻ വൈദികന് ബ്രെയിൻ ട്യൂമറിൽ നിന്നും കാരിത്താസിൽ പുതുജീവൻ!

0

കോട്ടയം: ബ്രെയിൻ ട്യൂമർ ബാധിതനായ കെനിയൻ പൗരനായ വൈദികൻ കാരിത്താസ് ഹോസ്പിറ്റലിൽ നിന്നും രോഗമുക്തി നേടി. കീഹോൾ ശസ്ത്രക്രിയയിലൂടെയാണ് കാരിത്താസിൽ ഫാദർ ജോൺ ബാപ്റ്റിസ്റ്റിന് പരിചയസമ്പന്നരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ ചികിത്സ നൽകിയത്. രോഗീപരിചരണത്തിൽ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന കാരിത്താസ് ഹോസ്പിറ്റലിൽ നിന്നും നാവിഗേഷൻ സഹായത്തോടെയാണ് സർജറി ചെയ്തത്. അതുകൊണ്ടുതന്നെ ചെറിയ കീഹോൾ വഴി ട്യൂമർ നീക്കം ചെയ്യാൻ സാധിച്ചു. ബ്രെയിൻ ട്യൂമർ ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതോടെ പ്രതീക്ഷ കൈവിടാൻ മനസ്സില്ലാതെയാണ് ഫാദർ ജോൺ ബാപ്റ്റിസ്റ്റ് കാരിത്താസിലേക്ക് എത്തിയത്. അദ്ദേഹത്തിന്റെ പരിചരണം മികച്ച രീതിയിൽ ഏറ്റെടുക്കുകയും, ഹോസ്പിറ്റലിലെ അതിനൂതന ചികിത്സാസംവിധാനങ്ങളുടെ സഹായത്തോടെ പൂർണ്ണ ആരോഗ്യവാനാക്കി മാറ്റുകയും ചെയ്യാൻ ഹോസ്പിറ്റലിന് സാധിച്ചു. ഇതിനുമുമ്പും വിദേശികളടക്കം നിരവധി പേർ കാരിത്താസ് ഹോസ്പിറ്റലിന്റെ പരിചരണത്തിലൂടെ ജീവിതത്തിലേക്ക് മടങ്ങി വന്നിട്ടുണ്ട്.

കാരിത്താസ് ആശുപത്രി ന്യൂറോ വിഭാഗം സീനിയർ കൺസൽട്ടന്റായ ഡോ. ഐപ്പ് ജോർജിന്റെ നേതൃത്വത്തിലുള്ള ടീമാണ് ചികിത്സക്ക് നേതൃത്വം നൽകിയത്. ഒരുപാട് ആളുകൾക്ക് തന്റെ വൈദീക ജീവിതത്തിലൂടെ പ്രേഷിത സേവനം നൽകുന്ന ഫാ.ജോണിനെ പൂർണ ആരോഗ്യവാനാക്കി മാറ്റുവാൻ സാധിച്ചതിൽ കാരിത്താസ് ആശുപത്രിക്ക് അതിയായ സന്തോഷമുണ്ടെന്നും കാരിത്താസിന്റെ സേവനങ്ങൾ ലോകമെമ്പാടുമുള്ള ആളുകളിലേക്ക്‌ വ്യാപിക്കുവാൻ സാധിക്കുന്നതിൽ അഭിമാനംമുണ്ടെന്നും ആശുപത്രി ഡയറക്ടർ ഫാ.ഡോ. ബിനു കുന്നത്ത്‌ പറയുകയുണ്ടായി.

ക്‌നാനായ കാത്തലിക് വിമണ്‍സ്‌ അസോസിയേഷൻ (KCWA) മത്സര വിജയികളെ പ്രഖ്യാപിച്ചു

0

ക്‌നാനായ കാത്തലിക് വിമണ്‍സ്‌ അസോസിയേഷൻ 2024 പ്രവർത്തനവർഷ ഉദ്ഘാടനത്തിൽ സംഘടിപ്പിച്ച പഠനനോട്ടു തയ്യാറാക്കൽ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. അറുന്നൂറ്റിമംഗലം ഇടവകാംഗമായ സിനി സാബു മുകളേൽ ഒന്നാം സ്ഥാനവും, കിഴക്കേനട്ടാശ്ശേരി ഇടവകാംഗമായ സുജ കൊച്ചുപാലത്താനത്ത് രണ്ടാസ്ഥാനവും, വെള്ളൂർ ഇടവകാംഗമായ ഷാന്റി സനൽ കുഴിക്കാട്ടിൽ മൂന്നാം സ്ഥാനവും സ്വന്തമാക്കി. പ്രവർത്തനവർഷ ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന പരിപാടികളെ അധികരിച്ചാണ് പഠന നോട്ടു തയ്യാറാക്കൽ മത്സരം സംഘടിപ്പിച്ചത്‌.

കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ ഏകദിന ഔട്ട് ഡോര്‍ പിക്‌നിക് നടത്തി

0

കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍, KKCA അംഗങ്ങള്‍ക്കായി അബ്ബാസിയ യുണൈറ്റഡ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ വച്ച് *Knanaya Vaganza 2024* എന്ന പേരില്‍ ഏകദിന പിക്‌നിക് നടത്തി. രാവിലെ 9 മണിക്ക് തുടങ്ങിയ പരിപാടിയില്‍ 15 കൂടാരയോഗങ്ങള്‍ 5 സോണുകളായി തിരിച്ച് സ്‌പോര്‍ട്‌സ് & ഗയിംസ് പരിപാടികള്‍ നടത്തി. ക്‌നാനായ ഘോഷയാത്രയോട് കൂടി ആരംഭിച്ച പരിപാടിയില്‍ നിരവധി കലാരൂപങ്ങള്‍ അണിനിരന്നു. ക്‌നാനായ പാരമ്പര്യവും, ബൈബിളും, ഭാരത സംസ്‌കാരവും എല്ലാം കോര്‍ത്തിണക്കിയ നയനമനോഹരമായ ഘോഷയാത്രയില്‍ ക്‌നാനായ മക്കള്‍ ഒരുമയോടെ അണിനിരന്നു. അതിനുശേഷം നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ KKCA പ്രസിഡന്റ് ശ്രീ. സുജിത് ജോര്‍ജ് അധ്യക്ഷത വഹിച്ചു. KKCA ജനറല്‍ സെക്രട്ടറി ശ്രീ. ഡോണ തോമസ് തയ്യില്‍ എല്ലാവര്‍ക്കും സ്വാഗതം അറിയിച്ചു. കുവൈറ്റില്‍ നിലവിലുള്ള KKCA മുതിര്‍ന്ന അംഗങ്ങളായ ശ്രീ. ഫിലിപ്പ് തോമസും, ശ്രീ. സിറിയക് ജോസഫും ചേര്‍ന്ന് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നടത്തി. ക്‌നാനായ സമുദായ അംഗവും MSP സഭ അംഗവുമായ Rev. Fr. അനൂപ് എബ്രഹാം ഇളവുംകള്‍ച്ചാലില്‍ മുഖ്യ അതിഥി ആയി എത്തി, അനുഗ്രഹ പ്രഭാഷണം നടത്തുകയും KKCA പതാക ഉയര്‍ത്തി പരിപാടിക്ക് മാറ്റുകൂട്ടുകയും ചെയ്തു. അതിനുശേഷം ഓരോ പ്രായപരിധിയിലുമുള്ള അംഗങ്ങള്‍ക്ക് അനുയോജ്യമായ വിവിധയിനം കായിക മത്സരങ്ങള്‍ നടത്തി വിജയികള്‍ക്ക് പാരിതോഷികവും നല്‍കി. സന്ദര്‍ശനോദ്ദേശ്യത്തില്‍ കുവൈത്തിലെത്തിയ മാതാപിതാക്കളെയും, നവദമ്പതികളെയും പൊന്നാടയണിയിച്ച് ആദരിക്കുകയുണ്ടായി. ഉച്ചയ്ക്കുശേഷം നടന്ന അത്യന്തം വാശിയേറിയ വടംവലി മത്സരത്തില്‍ പുരുഷ വിഭാഗത്തില്‍ അബ്ബാസിയ ZONE 1 ഉം വനിതാ വിഭാഗത്തില്‍ ZONE 5 ഉം വിജയികളായി. ഓവറോള്‍ ചാമ്പ്യന്മാരായി അബ്ബാസിയ zone 1 നെ തെരഞ്ഞെടുത്തു. KKCA ട്രഷറര്‍, ശ്രീ. ഷിജോ ജോസഫ് എല്ലാവര്‍ക്കും കൃതജ്ഞത അര്‍പ്പിച്ചു. വൈകുന്നേരം 6 മണിയോടെ, ഒരു നല്ല ദിവസം ഫലപ്രദമായി ചിലവഴിച്ച ചാരിതാര്‍ത്ഥ്യത്തോടെ പിക്‌നിക് അവസാനിച്ചു.

ആദ്യഘട്ട ദൈവവിളി ക്യാമ്പ് കോട്ടയം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ആരംഭിച്ചു.

0

കോട്ടയം: അതിരൂപതാ ദൈവവിളി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ആണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള ആദ്യ ദൈവവിളി ക്യാമ്പ് കോട്ടയം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ആരംഭിച്ചു. ക്യാമ്പ് അതിരൂപതാധ്യക്ഷന്‍മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ഫാ. മാത്യു മണക്കാട്ട്, ദൈവവിളി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. സജി കൊച്ചുപറമ്പില്‍, വൊക്കേഷന്‍ പ്രമോട്ടര്‍മാരായ ഫാ. സജി മേക്കാട്ടേല്‍, ഫാ. ചാക്കോ വണ്ടംകുഴിയില്‍ ഫാ. ജെയ്‌സ് നീലാനിരപ്പേല്‍ എന്നിവര്‍ പ്രസംഗിച്ചു. കോട്ടയം, ഇടുക്കി മേഖലകളിലെ വിവിധ ഇടവകകളില്‍നിന്ന് 50 വിദ്യാര്‍ത്ഥികള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നു.ആണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള രണ്ടാം ദൈവവിളിക്യാമ്പ് കണ്ണൂര്‍ ശ്രീപുരം ബറുമുറിയം പാസ്റ്ററല്‍ സെന്ററില്‍ ഏപ്രില്‍ 18-19-20 (വ്യാഴം, വെള്ളി, ശനി)തിയതികളില്‍ നടത്തപ്പെടുന്നതാണ്.

യു.കെ ക്നാനായ കാത്തലിക് മിഷന്‍സ് കുടുംബ സംഗമം | ‘വാഴ്‌വ് 2024’ | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

0

യു.കെ.യിലെ ക്നാനായ കത്തോലിക്കര്‍ക്ക് വേണ്ടി മാത്രമായി സ്ഥാപിതമായ 15 ക്നാനായ മിഷനുകളുടെ നേതൃത്വത്തില്‍ 2024 ഏപ്രില്‍ 20ന് നടത്തപ്പെടുന്ന രണ്ടാമത് ക്നാനായ കുടുംബ സംഗമത്തിന് വാഴ്‌വ് -24 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. യു.കെ.യില്‍ ക്നാനായക്കാരുടെ കൂട്ടായ്മകള്‍ ഏറെയുണ്ടെങ്കിലും, കോട്ടയം അതിരൂപതയോട് ചേര്‍ന്നു നിന്നുകൊണ്ട് നടത്തുന്ന ഈ കൂട്ടായ്മ വാഴ്‌വ് – 24 യു.കെ. യിലെ 15 ക്നാനായ മിഷനുകളും ഒന്നു ചേര്‍ന്ന് അണിനിരക്കുന്ന ഒരു വിശ്വാസ – പാരമ്പര്യ – പൈതൃക സമന്വയ മഹാസംഗമമായിട്ടാണ് യു.കെ.യിലെ ക്നാനായ കത്തോലിക്കാ വിശ്വാസികള്‍ ഉറ്റു നോക്കുന്നത്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപതയില്‍ ക്നാനായക്കാരുടെ അധിക ചുമതലയുള്ള വികാരി ജനറാള്‍ ബഹു. സജി മലയില്‍ പുത്തന്‍പുരയില്‍ അച്ചന്‍റെ നേതൃത്വത്തിലാണ് ഇതിനായുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നത്. യു.കെ. യില്‍ അനേക മഹാസംഗമങ്ങളുടെ വേദിയായിട്ടുള്ള ബര്‍മിംഗ്ഹാമിലെ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് വാഴ്‌വ് – 24 ഇത്തവണ സംഘടിപ്പിച്ചിരിക്കുന്നത്.

ഭക്തിനിര്‍ഭരമായ വി. കുര്‍ബാനയും, വ്യത്യസ്തതയാര്‍ന്ന കലാപരിപാടികളും, ക്നാനായ പൈതൃക പാരമ്പര്യങ്ങള്‍ വിളിച്ചൊതുന്ന സ്റ്റേജ് ഷോകളും, പ്രവര്‍ത്തന പരിചയമുള്ള സംഘാടക പാടവവും നിറഞ്ഞു നില്‍ക്കുന്ന വാഴ്‌വ് – 24നെ ഏവരും നിറഞ്ഞ മനസ്സോടെ ഏറ്റെടുത്തു കഴിഞ്ഞു.
യു.കെ.യിലെ ക്നാനായ ജനങ്ങള്‍ക്ക് അവിസ്മരണീയദിനമായ 2024 ഏപ്രില്‍ 20 ലെ വാഴ്‌വ് – 24ന്‍റെ വേദി വിശിഷ്ടാതിഥികളെക്കൊണ്ട് സംമ്പുഷ്ടമാണ്. ക്നാനായ ജനതയുടെ വലിയ മെത്രാപ്പോലീത്തായും, കോട്ടയം അതിരൂപതയുടെ തലവനുമായ അഭി.മാര്‍ മാത്യു മൂലക്കാട്ട് പിതാവാണ് ഈ വര്‍ഷവും എത്തുന്നത് എന്നത് വാഴ്‌വ് – 24 നെ പ്രൗഢഗംഭീരമാക്കും. കൂടാതെ അഭി. കുര്യന്‍ വയലുങ്കല്‍ പിതാവ്, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എന്നിവരോടൊപ്പം യു.കെ. യിലെ മറ്റ് വിശിഷ്ട വ്യക്തികളും വേദിയില്‍ അതിഥികളായി എത്തുന്നു.

ഏപ്രില്‍ 20 യു.കെ. യിലെ ക്നാനായ സമൂഹത്തിന് ദൈവാനുഗ്രഹത്തിന്‍റെ ദിനം കൂടിയാണ്. വാഴ്‌വ് എന്ന പേരിനെ അന്വര്‍ത്ഥമാക്കും വിധം പരി. കുര്‍ബാനയുടെ ആരാധനയോടെയും, ആശീര്‍വാദത്തോടെയും രാവിലെ 10 മണിക്ക് പരിപാടികള്‍ ആരംഭിക്കും. 10.30 ന് അഭി. മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍, യു.കെ. യിലെ ക്നാനായ വൈദികരുടെ സഹകാര്‍മ്മികത്വത്തില്‍, പൊന്തിഫിക്കല്‍ കുര്‍ബാന അര്‍പ്പിക്കപ്പെടുന്നു. ഉച്ചഭക്ഷണത്തെ തുടര്‍ന്ന് ക്നാനായ സിംഫണി, പൊതുസമ്മേളനം എന്നിവയ്ക്ക് ശേഷം യു.കെ. യിലെ എല്ലാ മിഷനുകളില്‍നിന്നുമുള്ള കലാപ്രതിഭകളുടെ മികവുറ്റ പരിപാടികള്‍ വേദിയില്‍ അരങ്ങേറും. രാത്രി 7.30 ഓടെ പരിപാടികള്‍ക്ക് തിരശ്ശീല വീഴുമെന്ന് ജനറല്‍ കണ്‍വീനര്‍ ശ്രീ. എബി നെടുവാമ്പുഴ അറിയിച്ചു. തങ്ങളുടെ വിശ്വാസപ്രഘോഷണദിനമായും, ക്നാനായ പൈതൃക പാരമ്പര്യങ്ങളുടെ ഉണര്‍ത്തുപാട്ടായും, സൗഹൃദസംഗമ കൂട്ടായ്മ വേദിയായും മാറുന്ന ഏപ്രില്‍ 20 ലെ വാഴ്‌വ് – 24-നെ യു.കെ. യിലെ ക്നാനായ ജനത തികഞ്ഞ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

കിടങ്ങൂർ: പുളിനിൽക്കുംകാലായിൽ സിസ്റ്റർ തർസീസിയ (SVM) | Live Funeral Telecast Available

0

കിടങ്ങൂർ: വിസിറ്റേഷൻ സന്യാസിനി സമൂഹാംഗം സിസ്റ്റർ തർസീസിയ (87) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച (17.04.2024) ഉച്ചകഴിഞ്ഞ് 3.30 ന് കിടങ്ങൂർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. പരേത ഇരവിമംഗലം പുളിനിൽക്കുംകാലായിൽ (കരിശ്ശേരിക്കൽ) കുടുംബാംഗമാണ്.
മൃതദേഹം ബുധനാഴ്ച (17.04.2024) രാവിലെ 9.30 ന് കിടങ്ങൂർ സായൂജ്യയിൽ കൊണ്ടുവരും.

Latest News

ക്‌നാനായ റീജിയണൽ പുരാതനപ്പാട്ട് മത്സര വിജയികൾ

0
ചിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റി കുട്ടികൾക്കായി സംഘടിപ്പിച്ച പുരാതനപ്പാട്ട് മത്സരത്തിൽ ഫ്ലോറിഡയിലെ ഒർലാണ്ടോ സെന്റ് സ്റ്റീഫൻസ് ക്‌നാനായ കത്തോലിക്കാ ഇടവക ഒന്നാം സ്ഥാനം നേടി. ടെക്സസിലെ ഹൂസ്റ്റൺ സെന്റ്...

ഉഴവൂര്‍: നെല്ലിക്കാട്ടില്‍ അന്നമ്മ ജോസഫ് | Live Funeral Telecast Available

0
ഉഴവൂര്‍: നെല്ലിക്കാട്ടില്‍ പരേതനായ എന്‍.കെ ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (87) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച (21.04.2024) ഉച്ചകഴിഞ്ഞ് 2 മണിക്ക് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ഫൊറോന പളളിയില്‍. പരേത കളരിക്കല്‍...

ബെൻസൻവില്ലിൽ മുതിർന്നവർക്ക് ഒരു സ്നേഹകൂട്ടായ്മ

0
ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവക ദേവാലയത്തിൽ മുതിർന്നവർക്കായി ഒരു സ്നേഹകൂട്ടായ്മ 'ജോയ്' എന്നു പേരിട്ട് രൂപീകരിച്ചു.വികാരി ഫാ.തോമസ് മുളവനാൽ ഈ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.പരസ്പരമുള്ള കരുതലിൻറെ സന്ദേശമാകണം ഈ...

കല്ലറ: കാരിത്താസ് മണപ്പുറത്ത് എം.ജെ ചാക്കുണ്ണി | Live Funeral Telecast Available

0
കല്ലറ: കാരിത്താസ് സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ പളളി ഇടവകാംഗമായ മണപ്പുറത്ത് എം.ജെ ചാക്കുണ്ണി (91, റിട്ട.ആര്‍മി ഓഫീസര്‍) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (20.04.2024) വൈകുന്നേരം 4 മണിക്ക് മരുമകന്‍ കല്ലറ തെക്കേചൂരവേലില്‍...

കെനിയൻ വൈദികന് ബ്രെയിൻ ട്യൂമറിൽ നിന്നും കാരിത്താസിൽ പുതുജീവൻ!

0
കോട്ടയം: ബ്രെയിൻ ട്യൂമർ ബാധിതനായ കെനിയൻ പൗരനായ വൈദികൻ കാരിത്താസ് ഹോസ്പിറ്റലിൽ നിന്നും രോഗമുക്തി നേടി. കീഹോൾ ശസ്ത്രക്രിയയിലൂടെയാണ് കാരിത്താസിൽ ഫാദർ ജോൺ ബാപ്റ്റിസ്റ്റിന് പരിചയസമ്പന്നരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ ചികിത്സ നൽകിയത്. രോഗീപരിചരണത്തിൽ...

ക്‌നാനായ കാത്തലിക് വിമണ്‍സ്‌ അസോസിയേഷൻ (KCWA) മത്സര വിജയികളെ പ്രഖ്യാപിച്ചു

0
ക്‌നാനായ കാത്തലിക് വിമണ്‍സ്‌ അസോസിയേഷൻ 2024 പ്രവർത്തനവർഷ ഉദ്ഘാടനത്തിൽ സംഘടിപ്പിച്ച പഠനനോട്ടു തയ്യാറാക്കൽ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. അറുന്നൂറ്റിമംഗലം ഇടവകാംഗമായ സിനി സാബു മുകളേൽ ഒന്നാം സ്ഥാനവും, കിഴക്കേനട്ടാശ്ശേരി ഇടവകാംഗമായ സുജ കൊച്ചുപാലത്താനത്ത്...

കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ ഏകദിന ഔട്ട് ഡോര്‍ പിക്‌നിക് നടത്തി

0
കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍, KKCA അംഗങ്ങള്‍ക്കായി അബ്ബാസിയ യുണൈറ്റഡ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ വച്ച് *Knanaya Vaganza 2024* എന്ന പേരില്‍ ഏകദിന പിക്‌നിക് നടത്തി. രാവിലെ 9 മണിക്ക് തുടങ്ങിയ...

ആദ്യഘട്ട ദൈവവിളി ക്യാമ്പ് കോട്ടയം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ആരംഭിച്ചു.

0
കോട്ടയം: അതിരൂപതാ ദൈവവിളി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ആണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള ആദ്യ ദൈവവിളി ക്യാമ്പ് കോട്ടയം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ആരംഭിച്ചു. ക്യാമ്പ് അതിരൂപതാധ്യക്ഷന്‍മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ഫാ....

യു.കെ ക്നാനായ കാത്തലിക് മിഷന്‍സ് കുടുംബ സംഗമം | ‘വാഴ്‌വ് 2024’ | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

0
യു.കെ.യിലെ ക്നാനായ കത്തോലിക്കര്‍ക്ക് വേണ്ടി മാത്രമായി സ്ഥാപിതമായ 15 ക്നാനായ മിഷനുകളുടെ നേതൃത്വത്തില്‍ 2024 ഏപ്രില്‍ 20ന് നടത്തപ്പെടുന്ന രണ്ടാമത് ക്നാനായ കുടുംബ സംഗമത്തിന് വാഴ്‌വ് -24 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. യു.കെ.യില്‍ ക്നാനായക്കാരുടെ...

കിടങ്ങൂർ: പുളിനിൽക്കുംകാലായിൽ സിസ്റ്റർ തർസീസിയ (SVM) | Live Funeral Telecast Available

0
കിടങ്ങൂർ: വിസിറ്റേഷൻ സന്യാസിനി സമൂഹാംഗം സിസ്റ്റർ തർസീസിയ (87) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച (17.04.2024) ഉച്ചകഴിഞ്ഞ് 3.30 ന് കിടങ്ങൂർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. പരേത ഇരവിമംഗലം പുളിനിൽക്കുംകാലായിൽ (കരിശ്ശേരിക്കൽ) കുടുംബാംഗമാണ്. മൃതദേഹം...