ഒരു ജനതയെ ശ്രേഷ്ഠമാക്കുന്നത്, സമൂഹത്തിന് നൽകുന്ന സംഭാവനകളും, കൈവരിയ്ക്കുന്ന നേട്ടങ്ങളും, വൈര മുത്തുകൾ പോലെ തലമുറകളിലേയ്ക്ക് പകർന്നേകുന്ന മൂല്യങ്ങളുമാണ്. ജനിയ്ക്കുകയും, ജീവിയ്ക്കുകയും,മണ്ണടിയുകയും ചെയ്യുന്ന ചരാചരങ്ങളിൽ ഒരു ജനതയെ ഉത്കൃഷ്ടമാക്കുന്നതിൽ കുഴിച്ചുമൂടപ്പെടാതെ, കാലം പൊള്ളലേൽപ്പിയ്ക്കാതെ...