മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്നും മാനേജ്‌മെന്റ് സ്റ്റഡീസില്‍ പി.എച്ച്.ഡി കരസ്ഥമാക്കിയ അഖില്‍ തോമസ്. രാജപുരം ഇടവക
പൂഴിക്കാലായില്‍ തോമസ് – ഡെയ്‌സി ദമ്പതികളുടെ മകനും രാജപുരം സെയ്ന്റ് പയസ് ടെന്‍ത് കോളേജിലെ മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമാണ്. ഭാര്യ മാലക്കല്ല് കൊച്ചുപുത്തന്‍പുരയില്‍ ദിവ്യ അബ്രാഹം. റബേക്ക, ഹെന്റി എന്നിവര്‍ മക്കളാണ്. എം. ജി
സര്‍വകലാശാല മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗം മുന്‍ മേധാവി പ്രൊഫസര്‍ ഡോ. സിബി സഖറിയാസിന്റെ മേല്‍നോട്ടത്തിലാണ് ഗവേഷണം
പൂര്‍ത്തികരിച്ചത്. കെ.സി.വൈ.എല്‍ രാജപുരം യൂണിറ്റ് ഡയറക്ടറാണ്.