Home ഇന്ത്യൻ വാർത്തകൾ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് പഠനശിബിരത്തിനു തുടക്കമായി

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് പഠനശിബിരത്തിനു തുടക്കമായി

96
0

കോട്ടയം: കോട്ടയം അതിരൂപതയുടെ അല്‍മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സഭാ-സമുദായ പഠനശിബിരത്തിനു പീരുമേട്ടില്‍ തുടക്കമായി. കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പഠനശിബിരം ഉദ്ഘാടനം ചെയ്തു. വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, മലബാര്‍ റീജിയണ്‍ ചാപ്ലെയിന്‍ ഫാ. ജോയി കട്ടിയാങ്കല്‍, കെ.സി.സി ജനറല്‍ സെക്രട്ടറി ബേബി മുളവേലിപ്പുറത്ത്, ട്രഷറര്‍ ജോണ്‍ തെരുവത്ത്, മലബാര്‍ റീജിയണ്‍ പ്രസിഡന്റ് ജോസ് കണിയാര്‍കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. ക്‌നാനായ സമുദായത്തിന്റെ ചരിത്രവഴികള്‍ എന്ന വിഷയത്തില്‍ ഫാ. ജോയി കട്ടിയാങ്കല്‍, ഫാ. ബൈജു മുകളേല്‍, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് എന്നിവര്‍ ക്ലാസ്സ് നയിച്ചു. പ്രവാസി ക്‌നാനായക്കാരുടെ അജപാലന ദൗത്യവും വെല്ലുവിളികളും എന്ന വിഷയത്തല്‍ നടത്തിയ ചര്‍ച്ചയ്ക്ക് മാര്‍ മാത്യു മൂലക്കാട്ട് നേതൃത്വം നല്‍കി. സമാപനദിവസമായ ഇന്ന് ക്‌നാനായ സമുദായത്തിന്റെ സമകാലിക സമൂഹത്തിലെ ആഭിമുഖ്യങ്ങളെക്കുറിച്ചു വിഷയാവതരണങ്ങള്‍ നടത്തും. വൈകുന്നേരം 3.30 ന് നടത്തപ്പെടുന്ന സമാപന സമ്മേളനം ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്യും. ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളും തെരഞ്ഞെടുക്കപ്പെട്ട റിസോഴ്‌സ് ടീം അംഗങ്ങളുമടക്കം 60 പേരാണു പഠനശിബിരത്തില്‍ പങ്കെടുക്കുന്നത്.

Previous articleഗ്രാമ പഠന ശിബിരത്തിനു സമാപനമായി
Next articleലിബിൻ ജോസ് പാറയിൽ അയർലൻഡ് കെ.സി.വൈ.എൽ ഭാരവാഹികളെ സന്ദർശിച്ചു.

Leave a Reply