അയർലൻഡ്: ക്നാനായ കാത്തലിക് യൂത്ത് ലീഗ് അയർലണ്ട് ഭാരവാഹികളെ കെ.സി.വൈ.എൽ അതിരുപതാ പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ സന്ദർശിച്ചു. അയർലണ്ടിലെ ലൂക്കാനയിൽ വെച്ച് നടത്തപ്പെട്ട മീറ്റിങ്ങിൽ സംഘടനയുടെ പ്രവർത്തനങ്ങളും,ഭാവി പദ്ധതികളെ സംബന്ധിച്ച ചർച്ചകളും അതിരുപത പ്രസിഡൻറുമായി നടത്തുകയും ഭാരവാഹികൾ ഉപഹാരം സമ്മാനിക്കുകയും ചെയ്തു. KCYL അയർലണ്ട് പ്രസിഡൻറ് സ്റ്റിജോ സണ്ണി മൂലക്കാട്ട്,സെക്രട്ടറി ജോണി സിറിയക് വടക്കേമുളച്ചിറ, വൈസ് പ്രസിഡൻറ് ജസ്റ്റിൻ ജോസ് കൊച്ചാലുങ്കൽ, KCAI സെക്രട്ടറി ജിൻസ് ജോർജ് പൂത്തറ എന്നിവർ സന്നിഹിതരായിരുന്നു.