Home അമേരിക്കൻ വാർത്തകൾ KCCNA- തിരഞ്ഞെടുപ്പ് മാര്‍ച്ച് 18 ശനിയാഴ്ച സാന്‍ഹൊസെയില്‍ | ക്‌നാനായവോയ്‌സില്‍ തത്സമയം

KCCNA- തിരഞ്ഞെടുപ്പ് മാര്‍ച്ച് 18 ശനിയാഴ്ച സാന്‍ഹൊസെയില്‍ | ക്‌നാനായവോയ്‌സില്‍ തത്സമയം

303
0

ചിക്കാഗോ: വടക്കെ അമേരിക്കയിലെ ക്നാനായ കത്തോലിക്കരുടെ ദേശീയ സംഘടനയായ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെസിസിഎന്‍എ) അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള (2023-2025) പുതിയ നേതൃത്വത്തെ മാര്‍ച്ച് 18-ന് ശനിയാഴ്ച സാന്‍ഹൊസെയില്‍ വെച്ച് തെരഞ്ഞെടുക്കും. ചിക്കാഗോയില്‍ നിന്നും ഷാജി എടാട്ടിന്‍റെ നേതൃത്വത്തിലുള്ള ടീം യുണൈറ്റഡും ഫ്ളോറിഡായില്‍ (താമ്പാ) നിന്നും റ്റോമി മ്യാല്‍ക്കരപ്പുറത്തിന്‍റെ നേതൃത്വത്തിലുള്ള ടീം എന്‍ഡോഗമിയും തമ്മില്‍ ശക്തമായ മത്സരത്തിന് കളമൊരുങ്ങിക്കഴിഞ്ഞു. കെ.സി.സി.എൻ.എ ഇലക്ഷന് രണ്ടു ടീമും ഒപ്പത്തിനൊപ്പം മുന്നേറുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഇന്നത്തെ നിലയിൽ കെ.സി.സി.എൻ.എ ഇലക്ഷൻ റിസൾട്ട് പ്രവചനങ്ങൾക്കതീതമാണ്.

ടീം യുണൈറ്റഡിന് നേതൃത്വം നൽകുന്ന ഷാജി എടാട്ട് 1996 ൽ ചിക്കാഗോയിൽ വെച്ചു നടത്തപ്പെട്ട രണ്ടാമത് കെ.സി.സി.എൻ. എ കൺവൻഷന്റെ ഫൈനാൻസ് ചെയർമാൻ, മലയാളി എൻജിനീയേഴ്സ് അസോസിയേഷൻ പ്രസിഡന്റ്, ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റി പ്രസിഡന്റ് തുടങ്ങിയ വിവിധ നിലകളിൽ കഴിവു തെളിയിച്ചിട്ടുള്ള വ്യക്തിയാണ്. ഷാജി എടാട്ടിന്റെ നേതൃത്വത്തിലുള്ള കെ.സി.എസ് ഭരണ സമിതിയാണ് ഹോഫ്മാൻ എസ്റ്റേറ്റിൽ ഏഴ് ഏക്കർ സ്ഥലം ക്നാനായ കമ്മ്യൂണിറ്റിക്ക് വേണ്ടി വാങ്ങുവാൻ നേതൃത്വം നൽകിയത്.

ടീം എൻഡോഗമിക്ക് നേതൃത്വം നൽകുന്ന റ്റോമി മ്യാൽക്കരപ്പുറത്ത് 2013 – 2015 കാലഘട്ടത്തിൽ കെ.സി.സി എൻ. എ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് സെൻട്രൽ ഫ്ലോറിഡ പ്രസിഡന്റ്, മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട് . റ്റോമി മ്യാൽക്കരപ്പുറത്ത് താമ്പാ ക്നാനായ കമ്മ്യൂണിറ്റി സെന്ററിന്റെ ബിൽഡിംഗ് ബോർഡ് ചെയർമാൻ എന്ന നിലയിൽ കമ്യൂണിറ്റി സെന്ററിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഇപ്പോൾ നേതൃത്വം നൽകി വരുന്നു.

Previous articleമറ്റക്കര: മുളവേലിപ്പുറത്ത് എം.കെ ജോര്‍ജ് (ജോര്‍ജ് സാര്‍) | Live Funeral Telecast Available
Next articleമാർ ജോസഫ് പൗവ്വത്തിൽ കാലം ചെയ്തു

Leave a Reply