യു.കെ യിലെ സെന്റ്.മേരീസ് ക്നാനായ കാത്തലിക് മിഷൻ,മാഞ്ചസ്റ്ററിൽ കെ.സി.വൈ.എൽ. അതിരൂപത പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ ന് സ്വീകരണം നൽകി.വി.കുർബ്ബാനയ്ക്ക് ശേഷം നടന്ന ക്നാനായ പ്രേക്ഷിത കുടിയേറ്റ അനുസ്മരണ യോഗത്തിൽ വെച്ച് ബൊക്കെ നൽകി സ്വാഗതം ചെയ്തു,തദ്ദവസരത്തിൽ ക്നായി തോമാ ദിനാചരണത്തിന്റെയും,കുടിയേറ്റ അനുസ്മരണത്തിന്റെയും സന്ദേശവും ലിബിൻ പാറയിൽ പങ്കുവെയ്ച്ചു.
യു.കെ. ക്നാനായ വികാരി ജനറാൾ റവ.ഫാ. സജി മലയിൽപുത്തൻപുരയിൽ, കൈക്കാരന്മാരായ ആൻസൺ മുപ്രാപ്പള്ളി, സജി മണ്ണാട്ടുപറമ്പിൽ എന്നിവർ നേതൃത്വം നൽകി.